Slider

നജീബ് ...അമ്മ വിളിക്കുന്നു

0
നജീബ് ...അമ്മ വിളിക്കുന്നു
--------------------------------------------
മേല്‍തിണര്‍ക്കും വെയില്‍ച്ചേല
കനല്‍ പാറും കണ്ണിന്നു മുന്നില്‍
ആവിച്ചുരുളുകള്‍ ഫണം വിടര്‍ത്തി 
കറുത്തടാറിന്‍ കളത്തിലാടവേ
പകലുവറ്റിത്തീരുവാന്‍ കാക്കാതെ
മകനെത്തേടിയൊരു അമ്മവിളി
ബധിര കര്‍ണ്ണങ്ങളില്‍ തട്ടി മടങ്ങുന്നു
ഇരവുപകലുകളറിയാതെ
ഉഴറി അലഞ്ഞു വീണ നേരങ്ങളില്‍
അര്‍ദ്ധബോധത്തിന്റെ നിഴല്‍ വീണ
വിഭ്രമ നടവഴികളില്‍ ചിതറിയ
ചിന്തകളില്‍ ഒരു പേര് മാത്രം
എന്റെ പൊന്നുമകന്‍ നജീബ്
ഇന്നലെ ഒരു ഈച്ചരവാര്യര്‌
ഇന്നിതാ കരയുന്നൊരമ്മ
ഇനി നാളെകള്‍ ആര്‍ക്കായി...
നാവിനു ചങ്ങല വീണ നമുക്ക്
നാളെ കാലം മാപ്പുതരട്ടെ...
------------------അനഘ രാജ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo