അക്കങ്ങള്‍ തെറ്റുന്നു
സമയം തെറ്റുന്നു....
ഓടിത്തളര്‍ന്ന വാച്ചിന്‍റെ
നെഞ്ചിടിപ്പിലേക്ക്....
ഒരു പകല്‍ കൂടി അസ്തമിക്കുന്നു.
ഇരുണ്ട നിശബ്ദതയില്‍ നിന്നെത്തിയ
ഒരു നിലവിളിയുടെ പ്രതിധ്വനിയിലമര്‍ന്ന്
തൊണ്ടയില്‍ മണിയൊച്ച കുരുങ്ങുന്നു.
സമയം തെറ്റുന്നു....
ഓടിത്തളര്‍ന്ന വാച്ചിന്‍റെ
നെഞ്ചിടിപ്പിലേക്ക്....
ഒരു പകല്‍ കൂടി അസ്തമിക്കുന്നു.
ഇരുണ്ട നിശബ്ദതയില്‍ നിന്നെത്തിയ
ഒരു നിലവിളിയുടെ പ്രതിധ്വനിയിലമര്‍ന്ന്
തൊണ്ടയില്‍ മണിയൊച്ച കുരുങ്ങുന്നു.
മനസ്സിന്‍റെ ജഢമാടങ്ങളില്‍
ഒറ്റക്കാലില്‍ നിന്നു മുഷിഞ്ഞ
ഒരു മരക്കുരിശ് കിതപ്പാറ്റുന്നു.
മരണമോതുന്നു , സമയം കുറിക്കുന്നു
പാതി മറഞ്ഞയീ പേരുകളില്‍.....
എന്‍റെ പേരെവിടെയാണ് ?
ഒറ്റക്കാലില്‍ നിന്നു മുഷിഞ്ഞ
ഒരു മരക്കുരിശ് കിതപ്പാറ്റുന്നു.
മരണമോതുന്നു , സമയം കുറിക്കുന്നു
പാതി മറഞ്ഞയീ പേരുകളില്‍.....
എന്‍റെ പേരെവിടെയാണ് ?
നഗരത്തില്‍ നിന്ന്
ഒടുങ്ങാത്ത മരണ വേദന
രഥചക്രങ്ങള്‍ ചവിട്ടിക്കുഴച്ച തലച്ചോറുകള്‍...
ചിട്ട തെറ്റിയ അക്കങ്ങളില്‍
ഭ്രമണം ചെയ്യുന്ന നിശബ്ദമായ
നനഞ്ഞ കണ്ണുകള്‍....
രാത്രിയായി.....
പെയ്തിറങ്ങുന്നു തിമിരം....!!
ഒടുങ്ങാത്ത മരണ വേദന
രഥചക്രങ്ങള്‍ ചവിട്ടിക്കുഴച്ച തലച്ചോറുകള്‍...
ചിട്ട തെറ്റിയ അക്കങ്ങളില്‍
ഭ്രമണം ചെയ്യുന്ന നിശബ്ദമായ
നനഞ്ഞ കണ്ണുകള്‍....
രാത്രിയായി.....
പെയ്തിറങ്ങുന്നു തിമിരം....!!
ആമി
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക