നാഗരികതയുടെ വിശദംശനം ഏറിയതോതിലേക്കാത്ത,
തികച്ചും സാധാരണക്കാരായ ജനങ്ങൾ അധിവസിക്കുന്ന ഗ്രാമം ആണ് പാറക്കടവ്....
തികച്ചും സാധാരണക്കാരായ ജനങ്ങൾ അധിവസിക്കുന്ന ഗ്രാമം ആണ് പാറക്കടവ്....
ഏകദേശം പത്തോമ്പതു വർഷങ്ങൾക്കു മുമ്പാണു ഉസ്സലാംപെട്ടിക്കാരനായ കാളിയപ്പൻ പാറക്കടവിലെത്തുന്നത്,കറുത്തുതടിച്ചു ആരോഗ്യദൃഡഗാത്രനായ കാളിയപ്പനെ ആദ്യകാലങ്ങളിൽ ഹാജിയാരുടെ പലചരക്ക് കടയിലെ ഏടുത്തുകൊടുപ്പ്കാരനായാണ് പാറക്കടവ്കാർ കണ്ടത്,
പിന്നീട് ശങ്ക്കുണ്ണിമോലാളിയുടെ കൊപ്രാകളത്തിലെ ചുമട്ടുകാരനായും,പത്രവിതരണക്കാരനായും,ബീഡിതെറുപ്പ്കാരനായും, അക്കരെക്ക്പാലം വരും,മുന്നേ കടത്തുകാരനായും ഒരുപാട് വേഷങ്ങൾ പാറക്കടവിന്റെ മണ്ണിൽ കാളിയപ്പൻ പകർന്നാടി...

പ്രദേശവാസികളിൽ ബഹുഭൂരിപക്ഷത്തിനും ,തങ്ങളുടെ നിത്യജീവിതത്തിന്റെ ഭാഗംതന്നെ ആയിരുന്നു കാളിയപ്പൻ, ഉത്സവനാളുകളിൽ അമ്പലത്തിലും,റമദാൻ മാസങ്ങളിൽ പള്ളിപരിസരങ്ങളിലും സാനിദ്ധ്യം കൊണ്ട് സജീവമായിരുന്നു കാളിയപ്പൻ,
"ഉന്നതമൂല്യങ്ങൾ" ഉയർത്തിപ്പിടിക്കുന്നു എന്ന് സ്വയം അവകാശപ്പെടുന്ന ചിലർക്ക് മാത്രം കാളിയപ്പൻ "വൃത്തിഇല്ലാത്ത പാണ്ടി " ആയിരുന്നു...
അവിവാഹിതനായ,പറയത്തക്ക ബന്ധുക്കളൊന്നുമില്ലാത്ത കൃഷ്ണൻ
മാഷിന്റെ കൂടെയാണ് ഏറെ നാളായി കാളിയപ്പന്റെ താമസം...
റിട്ടയേഡു അധ്യാപകനായ കൃഷ്ണൻ മാഷിന്റെ നേതൃത്വത്തിൽ സാക്ഷരതാ പ്രവര്ത്തങ്ങളും മറ്റും പാറക്കടവിൽ തുടങ്ങിയ കാലം,
കൃഷ്ണൻമാഷിനോപ്പം ,തെക്കേടത്തെ സേതു ,അൻവർ,സീതാലക്ഷ്മി തുടങ്ങിയ പാറക്കടവിലെ ഒരുപറ്റം യുവസമൂഹവും അണിനിരന്നു,

ആദ്യകാലങ്ങളിൽ മടിയോടെ മാറി നിന്നെന്ക്കിലും,ഏറെ കഴിയുമുന്നെ കാളിയപ്പനും അവരുടെ ഭാഗമായി,
സ്വന്തം പേര്ഏഴുതുവാന് പഠിച്ചദിവസം അതീവസന്തോഷവാനായിരുന്നു കാളിയപ്പൻ ,
ചായക്കടക്കാരൻമമ്മദിനോടും,ലോട്ടറിക്കാരൻകണാരനോടും,വിലാസിനിഏട്ടത്തിയോടും,കുലുസുമ്മയോടും അങ്ങനെ പാറക്കടവിലെ ഒട്ടുമിക്കപേരോടും,ആ സന്തോഷ വാർത്ത കാളിയപ്പൻ പറഞ്ഞിരുന്നു...

കാലം മുന്നോട്ട് പോകുന്നതിനിടയിൽ കൃഷ്ണൻ മാഷിന്റെ നേത്രത്വത്തിലുള്ളവർ സാക്ഷരതാപ്രവർത്തനങ്ങൾക്കൊപ്പം മറ്റു സാമുഹികപ്രവര്ത്തനങ്ങളും പാറക്കടവിൽ തുടങ്ങിവെച്ചു,
മറ്റു പലദുർവഴികളിലേക്കും വഴുതിവീഴാൻ തുടങ്ങിയ ഒരുപാട് ചെറുപ്പക്കാർ ജാതിമത വ്യത്യാസമില്ലാതെ,കൃഷ്ണൻമാഷിന്റെയും കൂട്ടരുടെയും ഒപ്പം ചേർന്നു,എല്ലാത്തിനും സഹായിയായി കാളിയപ്പനും....
മറ്റു പലദുർവഴികളിലേക്കും വഴുതിവീഴാൻ തുടങ്ങിയ ഒരുപാട് ചെറുപ്പക്കാർ ജാതിമത വ്യത്യാസമില്ലാതെ,കൃഷ്ണൻമാഷിന്റെയും കൂട്ടരുടെയും ഒപ്പം ചേർന്നു,എല്ലാത്തിനും സഹായിയായി കാളിയപ്പനും....
അതിനിടയിൽ കൃഷ്ണൻ മാഷിന്റെം,അൻവറിന്റെം ഒക്കെ നിർദേശപ്രകാരം കാളിയപ്പൻ വൈകുന്നേരങ്ങളിൽ പാറക്കടവിൽ തള്ള് വണ്ടിയിൽ ദോശയും,ചമ്മന്തിയുമൊക്കെയായി ഒരു ചെറിയതട്ടുകട ആരംഭിച്ചു...
പകൽസമയങ്ങളിൽ കൃഷ്ണൻമാഷിനും,അൻവറിനും,സീതാലക്ഷ്മിക്ക് ഒക്കെ ഒപ്പം സാമുഹിക പ്രവർത്തനങ്ങളിൽ മുഴുകും ,വൈകുന്നേരങ്ങളിൽ ഉപജീവനമാര്ഗമായി കച്ചവടവും,അങ്ങനെ കാളിയപ്പന്റെ ജീവിതം പാറക്കടവിലെ നാട്ടുകാര്ക്കൊപ്പം ഒഴുകിനീങ്ങികൊണ്ടിരുന്നു...

അതിനടയിൽ ഹിന്ദുക്കളും,മുസ്ലിങ്ങളും.ഒരുപോലെ തിങ്ങിപാർക്കുന്നപാറക്കടവിൽ,നാട്ടുകാർക്കിടയിലും ചില സ്വരഭേദങ്ങൾ തലപൊക്കി തുടങ്ങിയിരുന്നു,
റേഷൻകടയിലെ മണ്ണെണ്ണമേടിക്കാനുള്ള ക്യൂവ് തെറ്റിച്ചതിന് പോക്കരും,രാമകൃഷ്ണനും തമ്മിലുള്ള വാക്ക്തർക്കവും
വാടക സൈക്കിളിന്റെ കൂലികൊടുക്കുന്നതിനെ കുറിച്ച് ബാലനും ഖാദറും തമ്മിലുള്ള അഭിപ്രായവ്യത്യാസവും,അവസരമാക്കി മുതലെടുക്കാൻ ചിലരുണ്ടായിരുന്നു പാറക്കടവിലും....

"പാറക്കടവിലെ മാപ്പിളമാർക്ക് ഹുങ്ക് കൂടുതലെന്ന്" ഹിന്ദുക്കളിൽ കുറച്ചുപെരുടെയെന്ക്കിലും മനസ്സില് കുത്തികുറിക്കുവാൻ അശോകനും രാജെന്ദ്രനുമൊക്കെ സാധിച്ചു...
"ഹിന്ദുക്കൾ നെഗളിക്കുവാ മിണ്ടാതിരുന്നാൽ നമ്മടെ തലേൽ കേറും" മജീദും റഫീക്കും പള്ളിപിരിഞ്ഞപ്പോൾ കുറെപേരോട് പറഞ്ഞുകൊടുത്തു,
അതിന്റെയൊക്കെ അനന്തരഫലങ്ങൾ ചിലബഹളങ്ങളിൽ ഏത്തിയപ്പോഴൊക്കെ കൃഷ്ണൻമാഷും,അൻവറും,സേതുവും,മമ്മദും,കാളിയപ്പനുമൊക്കെ ചേര്ന്നു ആ കനലുകൾ വെള്ളംഒഴിച്ച് കെടുത്താൻശ്രമിച്ചിരുന്നു,ഒരുപരുധിവരെ അവരതിൽ വിജയിക്കുകയും ചെയ്തു...
അങ്ങനെ ആവർഷത്തെ ഉത്സവം വന്നെത്തി,അതിനു.മുന്നോടിയായി കൂടിയപൊതു യോഗത്തിൽ അശോകനും,രാജേന്ദ്രനുമൊക്കെ ഒരുഅഭിപ്രായം മുന്നോട്ടു വെച്ചു
"എല്ലാത്തവണത്തെയും പോലെ ഇത്തവണയും കണ്ട മാപ്പിളമാരുടെ വീട്ടിൽനിന്നു കോടിമരം കൊണ്ടുവരാൻ സമ്മതിക്കില്ല"...
"വര്ഷങ്ങളായി നടത്തുന്ന ആചാരമാണ്,അത് ഒരുസുപ്രഭാതത്തിൽ മാറ്റുവാൻ ഒക്കില്ല കുഞ്ഞുങ്ങളെ "
കൃഷ്ണൻ മാഷ് പറഞ്ഞു തീരുമുന്നേ ഒരുപറ്റം ആളുകള് ബഹളംകൂട്ടി തുടങ്ങി.
"മാഷ് മാഷിന്റെ പണി നോക്ക്,ഞങ്ങള്ക്ക് അറിയാം എന്ത് ചെയ്യണമെന്നു,മാഷ് അന്‍വറിനെപോലുള്ള മാപ്പിളയുടേം,കാളിയപ്പനെ പോലുള്ള പാണ്ടികളുടെം വക്കാലത്ത് പിടിച്ചു നടന്നാൽ മതി "....

കുനിഞ്ഞ ശിരസോടെ ഹൃദയം നുറുങ്ങുന്ന വേദനയോടെ പൊതുയോഗസ്ഥലത്ത് നിന്നും കാളിയപ്പന് ഒപ്പം തിരിച്ചു നടക്കുമ്പോൾ കൃഷ്ണൻ മാഷിനു തന്റെ കാലുകൾ ഇടറുന്നത് പോലെ തോന്നി....
അന്നേ ദിവസം വൈകുന്നേരം സേതുവിനും, അന്‍വറിനും, സീതാലക്ഷ്മിക്കുമോപ്പം വീട്ടിലിരിക്കുമ്പോൾ ആണ് കൃഷ്ണൻമാഷിനെ തേടി മജീദും,റഫീക്കും ഏത്തിയത്,
"മാഷിനോട് ഉള്ള ബഹുമാനം നിലനിർത്തി കൊണ്ട് പറയുവാ,
ഞങ്ങളുടെ കുടുംബങ്ങളിൽ നിന്ന് അമ്പലത്തിലേക്ക് കോടിമരം പൊയിട്ട് ,ഒരു ഒലക്കാലു പോലും കിട്ടുമെന്ന് കരുതേണ്ട പറഞ്ഞേര് അവന്മാരോട് "
ഞങ്ങളുടെ കുടുംബങ്ങളിൽ നിന്ന് അമ്പലത്തിലേക്ക് കോടിമരം പൊയിട്ട് ,ഒരു ഒലക്കാലു പോലും കിട്ടുമെന്ന് കരുതേണ്ട പറഞ്ഞേര് അവന്മാരോട് "
മജീദ്‌പറഞ്ഞുനിർത്തിയപ്പോഴേക്കും,അൻവർ ചാടിഏഴുന്നേറ്റു
"ഏതാ ഈ ഞങ്ങളുടെ കുടുംബം?,നിനക്കൊക്കെ ആരാടാ ഇസ്ലാമിന്റെ വക്കാലത്ത് തന്നത്? "
അൻവറും മജീദുമായി വാക്കുതർക്കം കയ്യാന്ക്കളിയുടെ വക്കോളമെത്തി,സേതുവും മാഷും ചേര്ന്നു രണ്ടുപേരെയും പിടിച്ചുമാറ്റി,
"നിന്നെ ഇനി പള്ളിയിൽ കയറ്റില്ല " എന്ന ഭീഷണിമുഴക്കി മജീദും,റഫീക്കും കടന്നുപോയി...
രാത്രിക്ക് കനംവെച്ച് തുടങ്ങി കാളിയപ്പൻ തന്റെ തട്ടുകട അടക്കുവാൻ തയ്യാറെടുക്കുമ്പോൾ ആണ് കൃഷ്ണൻ മാഷിന്റെ അയൽവാസിയായ മമ്മദ് ഓടിയെത്തുന്നത്,
"കാളിയപ്പാ വേഗം വാ മാഷിനു എന്തോ വയ്യ"
വീടിന്റെ ഉമ്മറത്ത് ബോധരഹിതനായി കിടക്കുന്ന മാഷിനെ വാരിയെടുത്ത് കാളിയപ്പൻ ഹോസ്പിറ്റലിലെക്ക് ,ആശുപത്രിയിലെത്തുമുന്നെ കൃഷ്ണൻമാഷ് മതത്തിന്റെ വേർതിരിവില്ലാത്ത ലോകത്തേക്ക് യാത്രയായിരുന്നു......
കൃഷ്ണൻമാഷ് മരിച്ചിട്ട് ഒരാഴ്ച്ച കഴിഞ്ഞിരിക്കുന്നു,
" പത്തൊൻപ്പതു വർഷം എനിക്ക് അഭയവും,അന്നവും തന്ന പാറക്കടവ് അല്ല ഇപ്പോൾ
മാഷില്ലാത്ത,മനുഷ്യർ തമ്മിൽ മതത്തിന്റെ
പേരിൽ വേർതിരിച്ചു പോരടിക്കാൻ തുടങ്ങിയ നാടായി പാറക്കടവ്മാറിയിരിക്കുന്നു,
ഞാൻ തിരിച്ചുപോകുവാ ഉസ്സലാംപെട്ടിയിലേക്ക് "
മാഷില്ലാത്ത,മനുഷ്യർ തമ്മിൽ മതത്തിന്റെ
പേരിൽ വേർതിരിച്ചു പോരടിക്കാൻ തുടങ്ങിയ നാടായി പാറക്കടവ്മാറിയിരിക്കുന്നു,
ഞാൻ തിരിച്ചുപോകുവാ ഉസ്സലാംപെട്ടിയിലേക്ക് "
അന്‍വറിനോടും,സേതുവിനോടും,സീതലക്ഷ്മിയോടും യാത്ര പറഞ്ഞു
മാഷിന്റെപട്ടടയിൽ തൊഴുതു,അവരുടെ മറുവാക്കിനു പോലും ചെവികൊടുക്കാതെ കാളിയപ്പൻ നടന്നകന്നു....
മാഷിന്റെപട്ടടയിൽ തൊഴുതു,അവരുടെ മറുവാക്കിനു പോലും ചെവികൊടുക്കാതെ കാളിയപ്പൻ നടന്നകന്നു....
അപ്പോൾ വാദ്യമേളങ്ങളുടെ അകമ്പ്ടിയോടെ അമ്പലത്തിലെ കൊടിമര ഘോഷയാത്ര ഏതിരെ കടന്നുവരുന്നുണ്ടായിരുന്നു,ഏറെ അകലെയല്ലാതെ ഏവിടെയോക്കെയോ ഇരുന്നു റഫീക്കും,മജീദും,രാജേന്ദ്രനും,അശോകനുമൊക്കെ അപ്പോഴും ആയുധങ്ങല്ക്ക് മൂർച്ചകൂട്ടുനുണ്ടായിരുന്നു...
ആളികത്തുന്ന വർഗിയതയുടെ "തീ" യെ വെള്ളമോഴിച്ചു അണക്കാൻ പാറക്കടവിൽ സേതുവും,അൻവറും,സീതാലക്ഷ്മിയുമൊക്കെയുണ്ടന്ന പ്രതീക്ഷയിൽ കാളിയപ്പൻ യാത്രതുടരുന്നു...
കെ.ആർ.രാജേഷ്

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക