കടയുടെ ചില്ലുകൂട്ടിൽ പ്രദർശന വസ്തുവായിരിക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി .. കൂടെ വന്നവരെയും കൂട്ടിരുന്നവരെയും ഓരോരുത്തർ സ്വന്തമാക്കി .. അങ്ങനെ എന്റെ ദിവസവും വന്നെത്തി , മുറുക്കി ചുവന്ന മോണ കാട്ടിചിരിച്ച് ചെമ്പൻ താടിയും ബലിഷ്ഠമായ ശരീരവും ഉള്ള ആണൊരുത്തൻ എന്നെ വില പറഞ്ഞു കൊണ്ട് പോയി
ഇന്ന് മുതൽ ഞാനും ഈ വിശാല ലോകത്തേക്ക് മിഴി തുറക്കുകയാണ്,തറവാട്ടിൽ ആൾക്കാർ പറഞ്ഞു തന്നത് പോലെ പൂവും പൂമ്പാറ്റയും മഴവില്ലും കാർമേഘവും എല്ലാം എന്റെ മിഴിയാൽ ഒപ്പിയെടുക്കും.. മനോഹരമായ കാഴ്ചകൾ മനസിന്റെ കോണിൽ വിഭാവനം ചെയ്ത് മയങ്ങിയപ്പോഴാണ് .. ചെമ്പൻ താടിക്കാരൻ വലിയ ശബ്ദത്തോടെ അയാളുടെ വണ്ടി ബ്രേക് ഇട്ടത്.. എന്നെയും കഴുത്തിൽ തൂക്കി പുറത്തേക്ക് ഇറങ്ങി, എന്റെ മൂടുപടം മാറ്റി മുഖത്തേക്ക് അടുപ്പിച്ചു , ഞൊടിയിടയിൽ എന്റെ ഇമകൾ ചിമ്മിപ്പിച്ച് ചിത്രം ഒപ്പിയെടുത്തു.. ഒരു വേള ഞാൻ ഞെട്ടിപ്പോയി ചോരയിൽ കിടന്ന് പുളയുന്ന ഒരു മനുഷ്യൻ , ഏതോ വാഹനം ഇടിച്ച് തെറുപ്പിച്ചതാകാം സഹായത്തിനു വേണ്ടി അയാൾ കൈ നീട്ടി വിളിക്കുന്നു, പക്ഷെ ആരും തിരിഞ്ഞു നോക്കുന്നില്ല.. വന്നവരെല്ലാം എന്റെ സഹോദരങ്ങളെ കൊണ്ട് ആ ദൃശ്യം ഒപ്പിയെടുപ്പിക്കുകയായിരുന്നു.. ചെമ്പൻ താടിക്കാരൻ വീണ്ടും അയാളുടെ മുഖത്തേയ്ക്ക് എന്നെ അടുപ്പിച്ചു കണ്ണുകൾ വലിച്ചുതുറന്ന് വീണ്ടും ഇമകൾ ചിമ്മിപ്പിച്ചു എന്റെ ഹൃദയം നടുങ്ങി വിറച്ചു ഈ കാഴ്ചകളാണോ എന്നെ പാടിപഠിപ്പിച്ചത്.. ആദ്യമായ് ഞാൻ ജന്മം കൊടുത്തത് ചാപിള്ള ആയി പോയല്ലോ!
നേരം സന്ധ്യആയെന്നു തോന്നുന്നു താടിക്കാരൻ എന്നെയും തൂക്കി കടൽത്തീരം ലക്ഷ്യമാക്കി നടന്നു .കരയിലെ മണൽതരികളെ ഉമ്മവെക്കാൻ വെമ്പൽ കൊള്ളുന്ന തിരമാലകൾ , നീലാകാശത്ത് ആടികളിക്കുന്ന സ്വർണ നിറമാർന്ന പട്ടങ്ങൾ .. ചോര കണ്ണുകളുമായി മുങ്ങി താഴാനൊരുങ്ങി ദൂരെ ദൂരെയൊരു സൂര്യദേവൻ...മനോഹരമായ ആ കാഴ്ചകളിലേക്ക് എന്റെ മിഴികൾ പുൽകാൻ കൊതിച്ചുകൊണ്ടേ ഇരുന്നു.. താടിക്കാരൻ എന്നേ മുഖത്തേക്കടുപ്പിച്ച് എന്റെ ഇമകൾ ചിമ്മി അടപ്പിച്ചു .. പക്ഷെ എന്റെ പ്രതീക്ഷകൾ തെറ്റിച്ച് കൊണ്ട് കരയോ തിരമാലകളോ ആയിരുന്നില്ല അയാൾ എന്നിൽ പിറവി എടുപ്പിച്ചത് ...വിദൂരതയിലേക്ക് നോക്കി നിന്ന പെൺകുട്ടിയുടെ മാറിടം അയാൾ എന്നിലൂടെ ഒപ്പിയെടുത്തു .. വീണ്ടും വീണ്ടും അയാൾ എന്റെ മിഴികളെ അടപ്പിച്ചു കൊണ്ടേ ഇരുന്നു .. ഒരു നൂൽപാമ്പ് കണക്കേ അയാളുടെ കണ്ണുകൾ നഗ്നതകളിലേക്ക് ഊളിയിട്ട് കൊണ്ടേയിരുന്നു .. മദ്യം മണക്കുന്ന ആ മുഖത്തേക്ക് അടുപ്പിക്കുമ്പോൾ എനിക്കയാളോട് അസഹ്യമായ വെറുപ്പ് തോന്നി. അയാളുടെ നെഞ്ചിൽ തൂങ്ങിയാടുമ്പോൾ അതിൽ ജ്വലിക്കുന്ന കാമാഗ്നി ഞാൻ തിരിച്ചറിഞ്ഞു.,മാസികകളിലെ ചിത്രങ്ങൾ പോലും എന്നിലൂടെ ഒപ്പിയെടുത്ത് അയാൾ ആസ്വദിച്ചു .. ഹൃദയം പിളരുന്ന വേദനയോടെ അയാളുടെ ചാപിള്ളകളെ ഞാൻ പെറ്റുകൊണ്ടേയിരുന്നു ..
മദ്യലഹരിയിൽ മതി മറന്ന അയാൾ ഒരു പെണ്ണുടൽ പിച്ചിച്ചീന്തുന്ന കാഴ്ചയ്ക്കും എനിക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നു..അവളുടെ നിമ്നോന്നതങ്ങളെ ഒരു കഴുകനെ പോലെ എന്നിലൂടെ ഒപ്പിയെടുത്തു , വയ്യ ഇനി വയ്യ ഒരു പെന്മനസും കാണാൻ ആഗ്രഹിക്കാത്ത കാഴ്ചയും ഞാൻ കണ്ടു.. മനോഹരമായ കാഴ്ചകളിലേക്ക് ആഴ്ന്നിറങ്ങേണ്ടിയിരുന്ന എന്നേ കഴുകൻ കണ്ണുകൾ എന്ന് പറഞ്ഞീസമൂഹം ആട്ടിയോടിക്കും..ഇല്ല ഇനിയും ഈ ചെകുത്താന്റെ കൈകളിൽ കിടന്നു പിടയാൻ ഞാനില്ല ..ഇനി ഒന്നേ ഉള്ളു എന്റെ മുന്നിൽ
"ആത്മഹത്യ"
അയാളുടെ കൈകളിൽ നിന്ന് ഊർന്നിറങ്ങി പരുക്കൻ തറയിലേക്ക് വീണ് പൊട്ടിച്ചിതറണം, അതോടെ തീരണം എല്ലാം ...
മദ്യലഹരിയിൽ ആറാടിയ അയാളുടെ പരുക്കൻ കൈകൾ അയഞ്ഞന്ന് തോന്നിയ ആ നിമിഷം കൈകളിലെ വിയർപ്പ് തുള്ളികളിലൂടെ ഞാൻ താഴേക്ക് കുതിച്ചു

..നിർഭാഗ്യം എന്നു പറയട്ടെ താഴെ വീഴുന്നതിനു തൊട്ട്മുൻപ് ആ പരുക്കൻ കൈകൾ കൊണ്ട് തടഞ്ഞു നിർത്തിവീണ്ടും അയാളുടെ കൈകളിലേക്ക്
മദ്യം കിട്ടിയില്ലെങ്കിൽ അയാളൊരു ഭ്രാന്തമായ അവസ്ഥയിലേക്ക് വഴുതി വീഴുന്നുണ്ടെന്നു പലപ്പോഴും എനിക്ക് മനസിലായി , അങ്ങനെയൊരിക്കൽ മദ്യത്തിന് വേണ്ടി അയാളെന്നെ മറ്റൊരാൾക്ക് വിറ്റു .. അയാളുടെ ചാപിള്ളകളെ പെറ്റുകൂട്ടി ആണെന്ന വർഗത്തിനെ തന്നെ ഞാൻ വെറുത്തുപോയിരിന്നു .അത്കൊണ്ട് തന്നെ പുതിയ ആളിനെ ഞാൻ ഒന്നുനോക്കുക പോലും ചെയ്തില്ല ..
എന്റെ പ്രതീക്ഷകൾ തെറ്റിയില്ല അയാളും ഒപ്പിയെടുത്തത് പെണ്ണുടലായിരുന്നു.. വീണ്ടും എന്റെ മിഴികൾ അയാൾ വലിച്ച് തുറപ്പിച്ചു
അപ്പോഴാണ് ആ പെണ്ണുടലിലേക്ക് ഞാൻ ശരിക്കും നോക്കിയത് .. വിയർപ്പ് തുള്ളികൾ പൊടിഞ്ഞ നെറ്റിത്തടം സ്ഫുരിക്കുന്ന കണ്ണുകൾ തിളങ്ങുന്നു കവിൾത്തടം.. ഐശ്വര്യം നിറഞ്ഞ ആ മുഖത്തേക്ക് ഞാൻ ഒന്നും കൂടി നോക്കി
"അമ്മ"
എന്റെ കണ്ണുകൾ ആദ്യമായി കാണുന്ന യഥാർഥ സ്ത്രീ സ്വരൂപം.. നിറഞ്ഞു നിന്ന എന്റെ കണ്ണുകൾ വീണ്ടും ചിമ്മിയടഞ്ഞു .. എന്നിൽ പതിഞ്ഞ ആ മുഖത്തെ; അമ്മ നല്ല സുന്ദരിയാണല്ലോ എന്നു പറഞ്ഞവൻകാട്ടി കൊടുത്തപ്പോൾ എന്റെ വിനുമോനെ എന്നു പറഞ്ഞവനെ ആ അമ്മ ചേർത്തു പിടിച്ചു .. അമ്മയുടെ കണ്ണിൽ നിന്നും എന്നിലേക്ക് വീണ ആ കണ്ണുനീരിൽ ഞാൻ ഇതു വരെ പെറ്റുകൂട്ടിയ ചാപിള്ളകളെ ആ കാൽക്കൽ വെച്ചു മാപ്പിരന്നു ...

അവിടുന്നങ്ങോട്ട് ഞാനും വിനുവും തമ്മിലുള്ള പ്രണയം തുടങ്ങുകയായിരുന്നു, മൂടി പുതച്ചിരുന്ന എന്നെ അതിരാവിലെ എടുത്ത് വിനു പുറത്തേക്കിറങ്ങി .. സൂര്യൻ ഉദിച്ചു വരുന്നതേ ഉള്ളു.. പുറത്തെ തണുത്തുറഞ്ഞ മഞ്ഞിൽ വിനു നിന്ന് വിറയ്ക്കുന്നുണ്ട്.. നേരം വെളുക്കുന്നതിനു മുൻപ് ഈ ചെക്കനിത് എങ്ങോട്ടാ എനിക്ക് ദേഷ്യം വന്നു ..നെഞ്ചിൽ തൂങ്ങിയാടിയ എന്നെ മുഖത്തേക്കടുപ്പിച്ച് കാൽ മുട്ടിൽ നിന്നു കൊണ്ട് എന്റെ മിഴികളെ വിനു കൂർപ്പിച്ചു .. നെൽകതിരിൽ ഇറ്റുവീഴാറായ മഞ്ഞുതുള്ളിയിൽ ചിന്നി ചിതറുന്ന സൂര്യ കിരണത്തിലേക്ക് എന്റെ ഇമകളെ വെട്ടിയടപ്പിച്ചു .. ഇത്രയും മനോഹരമായ ഒരു കാഴ്ച എനിക്ക് ആദ്യമായിരുന്നു.. വിനുവിന്റെ അസാമാന്യ പാടവത്തിനു മുൻപിൽ ആദ്യമായ് ഒരു ലക്ഷണമൊത്ത കുഞ്ഞിന് ഞാൻ ജന്മം കൊടുത്തു ..
മണ്ണിലേക്ക് ആഴ്ന്നിറങ്ങിയും
വിദൂരതകളിലേക്ക് അകത്തിയും ഞാനും വിനുവും പുതിയ ലോകങ്ങൾ സൃഷ്ടിച്ചു കൊണ്ടേയിരുന്നു ... എന്നിലെ അനന്തമായ സാധ്യതകളെ അനുസരണയുള്ള കുട്ടിയെ പോലെ വിനുവിന്റെ മുൻപിലേക്ക് ഞാൻ തുറന്നു കൊടുത്തു ..മറ്റൊരു രീതിയിൽ പറഞ്ഞാൽ ഞാൻ ശരിക്കും വിനുവിന് സമരസപ്പെടുകയായിരുന്നു എന്നു പറയാം ..

വിനുവും ഞാനും തമ്മിലുള്ള പ്രണയം തുടങ്ങിയിട്ട് നാളുകൾ ഏറെയായി , ഇന്നവന്റെ നെഞ്ചിലെ ചൂട് പറ്റി കിടക്കുന്ന ഈ നിമിഷം എനിക് ഏറ്റവും പ്രിയപെട്ടതാണ് കാരണം സെക്കന്റിന്റെ നൂറിൽ ഒരംശത്തിൽ മാത്രം വീണു
കിട്ടാവുന്ന എന്നൊക്കെ വേണമെങ്കിൽ പറയാവുന്ന ഒരു മനോഹര
ദൃശ്യം വിനുവിന്റെ വൈഭവം കൊണ്ട് പകർത്താൻ എനിക്ക് കഴിഞ്ഞു, ഞാൻ ജന്മം കൊടുത്ത ആ കുഞ്ഞിനെ എന്റെ വിനുവിന് മികച്ച ഫോട്ടോഗ്രാഫർ എന്ന പുരസ്‌കാരത്തിന് അർഹമാക്കി .. എന്നെയവൻ വാരി പുണർന്നുമ്മ വെച്ചു അവന്റെ ചുണ്ടോടടുക്കാൻ ഞാൻ വീണ്ടും വീണ്ടും ആഗ്രഹിച്ചു ..

അങ്ങനെയിരിക്കെ ഒരു ദിവസം കാടിന്റെ വന്യതയിലേക്ക് വിനു എന്റെ മിഴികൾ കൂർപ്പിച്ചു ..പക്ഷെ എനിക്ക് ഒന്നും കാണുവാൻ കഴിയുന്നില്ല.കണ്ണിൽ ഇരുട്ട് കയറുന്ന പോലെ .. രണ്ട് മൂന്നു വട്ടം എന്റെ ഇമകളെ വിനു ചിമ്മിയടപ്പിച്ചു ഇല്ല എനിക്കൊന്നും കാണാൻ കഴിയുന്നില്ല .. എനിക്കെന്തോ സംഭവിച്ചു
നിരാശയോട് വിനു എന്നെ നോക്കി ,ആ മുഖത്തേക് നോക്കുവാനെ എനിക്ക് തോന്നിയില്ല അവൻ ആകെ തളർന്ന പോലെ

വിനു എന്നെയും കൂട്ടിപോയത് അവന്റെ സുഹൃത്തിന്റെ കടയിലേക്കായിരുന്നു .. എന്നെ അയാളിൽ ഏൽപ്പിച്ചു ..കടയുടെ അകത്തുകിടന്ന മേശയിൽ എന്നെ മലർത്തി കിടത്തി എന്റെ ഓരോ നാഡിയും ഇളക്കിയെടുത്തു , എന്റെ ഞരമ്പ് കീറി പരിശോധിച്ചു വേദന കൊണ്ട് ഞാൻ പുളഞ്ഞു ..പരിശോധന കഴിഞ്ഞെന്നു തോന്നുന്നു അയാൾ വിനുവിനെ അകത്തേക്ക് വിളിച്ചു .. എന്റെ പ്രധാന ഭാഗം തകരാറിൽ ആണെന്ന് അയാൾ വിനുവിനെ അറിയിച്ചു .. "കേടുവന്ന ഭാഗം മാറ്റി പുതിയത് പിടിപ്പിക്കുക, ബാംഗ്ലൂർ നിന്നോ ചെന്നൈ പട്ടണത്തിൽ നിന്നോ വരുത്തണം പക്ഷെ ആ പൈസ ഉണ്ടെങ്കിൽ നിനക്ക് പുതിയ ഒന്നു വാങ്ങാം.. അതല്ലെങ്കിൽ ലോക്കൽ സാധനം പിടിപ്പിക്കുക അത് എത്ര നാൾ പ്രവർത്തിക്കുമെന്ന് ഒരു ഉറപ്പും ഇല്ല .. നീ പുതിയ ഒന്നു വാങ്ങ് അതാ നല്ലത്, കേടാകാത്ത ആന്തരിക ഭാഗങ്ങളുടെ വില തരാം അതാണ് നല്ലത്"
മ് എന്ന് മൂളി വിനു പുറത്തേക്ക് നടന്നു ,
വിനൂ വിനൂ ഞാനുറക്കെ വിളിച്ചു ആര് കേൾക്കാൻ. അതേ ഇനി എന്നെ ഒന്നിനും കൊള്ളില്ല ഞാൻ മരിക്കാൻ സമയമായി .. എന്റെ വിനുവിനെ പിരിയാൻ എനിക്ക് വയ്യ!
എങ്കിലും ഞാൻ ഭാഗ്യവതിയാണ് എന്റെ വിനുവിലൂടെ എനിക്ക് ജന്മം കൊടുക്കാൻ കഴിഞ്ഞ എന്റെ കുഞ്ഞുങ്ങളിൽ സംപൃപ്തയാണ്..

രണ്ട് ദിവസം കഴിഞ്ഞിരിക്കുന്നു കടക്കാരൻ എന്നെ വീണ്ടും മേശയിൽ മലർത്തി കിടത്തി.. എന്റെ ആരോഗ്യമുള്ള ആന്തരിക അവയവങ്ങൾ മറ്റൊരാളിലേക്ക് മാറ്റുകയായിരിക്കാം , ഞാൻ മരിച്ചാലും അവയിലൂടെ ഞാൻ ജീവിക്കും എനിക്കതു മതി ..ഞാൻ കണ്ണടച്ചു കിടന്നു അപ്പോഴാണ് വിനുവിന്റെ ശബ്ദം ... എന്റെ വിനു എന്റെ വിനു
ഞാൻ മുഖമുയർത്തി നോക്കി, വിനു പുതിയ ആളിനെ സ്വന്തമാക്കിയിരിക്കും കലങ്ങിയ കണ്ണുകളോട് ഞാൻ അവനെ നോക്കി .. കൈയിൽ ഇരുന്ന കവർ കടക്കാരനെ ഏല്പിച്ചു , ഇതാ പെട്ടന്ന് തന്നെ ഫിറ്റ് ചെയത് തരൂ ,.ഞാൻ തന്നെ നേരിട്ട് പോയിബാംഗ്ലൂർ നിന്ന് വാങ്ങി , ഈ വിനുവിനെ ലോകം അറിയുന്ന ഫോട്ടോഗ്രാഫർ വിനു ആക്കിയത് ഇതാ ,എത്ര പുതിയത് വാങ്ങിയാലും ഇതിനു പകരമാകില്ല ..

വിനുവിന്റെ ആ വാക്കുകൾ എന്നെ വിസ്മയിപ്പിച്ചു എനിക്ക് വിശ്വസിക്കാൻ ആകുന്നില്ല മരണം കാത്തു കിടന്ന എന്നെ വീണ്ടും വിനു അവന്റെ ജീവിതത്തിലേക്ക് മടക്കി വിളിച്ചു .. വിനുവിന് എന്നോടുള്ള പ്രണയം മനസിലാക്കിയിട്ടാവണം , നീ വെയിറ്റ് ചെയ്യ് ഞാൻ റെഡി ആക്കാം എന്നു പറഞ്ഞു അയാൾ അകത്തേക്ക് നടന്നു, അക്ഷമയോടെ വിനു അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നത് ഞാൻ നോക്കി നിന്നു
ഇപ്പോൾ അയാൾ എന്റെ ഓരോ ഞരമ്പും വലിച്ചെടുക്കുമ്പോൾ ഞാൻ വേദനിച്ചില്ല.. ഒരു നാഡിയും ഞാൻ ശരീരത്തോട് ചേർത്ത് വെച്ചില്ല .. വളരെ സൂക്ഷ്മതയോടെ അയാൾ എനിക്ക് പുതിയ അവയവം തുന്നിച്ചേർത്തു ..
നാടി ഞരമ്പുകൾ പിടിപ്പിച്ചു മിടുക്കു കുട്ടിയായി ഞാൻ മാറി

അകത്തേക്ക് വന്ന വിനുവിന്റെ കൈകളിലേക്ക് എന്നെ അയാൾ കൈമാറി , വിനു എന്നെ നെഞ്ചോട് ചേർത്തണച്ചു ..
വെയിൽ മാഞ്ഞ വാക മരചോട്ടിലേക്ക് എന്നെയും കൂട്ടി വിനു നടന്നു .. എന്റെ മിഴികൾ തുറന്നു പിടിച്ചു വിടരാറായ ആ പൂ മൊട്ടിലേക്ക് എന്റെ ഇമകൾ അടച്ചു തുറന്നു ..
വളരെ വ്യക്തതയോടെ ആ പൂ മൊട്ടിനെ ഞാൻ എന്നിലേക്ക് പതിപ്പിച്ചു .. അത് കണ്ട് വിനു പതുക്കെ എന്നേ ചുണ്ടോടപ്പിച്ചു , വീണ്ടും വീണ്ടും എന്റെ കണ്ണുകളുടെ കാഠിന്യംകൂട്ടിയും കുറച്ചും ചിത്രങ്ങൾ ഒപ്പിയെടുത്തുകൊണ്ടേയിരുന്നു..അവൻ സന്തോഷത്തിന്റെ നിർവൃതിയിൽ ആറാടി

.. ആ നെഞ്ചിലെ ചൂട് പറ്റി ഞാൻ അങ്ങനെ കിടന്നു, ഇനിയും പിറവിയെടുക്കണം ഒരായിരം കുഞ്ഞുങ്ങൾ എന്റെ വിനുവിലൂടെ
എന്നെന്നും വിനുവിന്റെ മാത്രം .. വിനുവിന്റെ മാത്രം ....
*ശുഭം *
by -vimalvava

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക