ഗുരുജി തുടർന്നു .
ഇപ്പോഴും ഞാൻ തടവറയിലാണ് .എനിക്കും ലോകത്തിനുമിടയിൽ കനത്ത മതിലുകളാണ് .എനിക്കും എന്റെ കൂടെ നീങ്ങുന്ന നൃത്തകയ്ക്കുമിടയിൽ മതിലാണ് . എന്റെ ഹൃദയം ഒരഗ്നി പർവ്വതം പോലെ എരിയുകയാണ് .
അപ്പോൾ എന്റെ ഉള്ളം കൈകൊണ്ടു ഒരു പൂവിരിയിക്കാൻ എനിക്കെങ്ങനെയാവും ?

നൃത്തമണ്ഡപത്തിന്റെ അരികത്തെ കഫെയിൽ നിന്ന് കാപ്പി നുണയുമ്പോൾ ഞാൻ അവളോട് പറഞ്ഞു .
"കൂട്ടുകാരീ , വീഞ്ഞിന്റെയോ ,സംഗീതത്തിന്റെയോ ,നൃത്തത്തിന്റെയോ ലഹരിയെ പുൽകാൻ ഇന്ന് എന്റെ ചിന്തകൾക്കാവില്ല , ഭവതിക്കു ഇന്നെന്നെ എന്റെ സമാധാനത്തിലേക്കു സ്വാതന്ത്രമാക്കാമോ ?"

ഞാൻ നടന്നു നീങ്ങി , എന്റെ കാലുകളിൽ ആയിരുന്നു എന്റെ വഴി . അതെന്നെ നയിച്ചത് ഇന്നെലെ വായിച്ച പുസ്‌തകത്തിന്റെ ഉള്ളറയിലേക്കാണ് . ഇന്നും ആ യുവാവ് അവിടെ പുസ്ത കങ്ങൾക്കിടയിൽ പുഞ്ചിരി തൂകി നില്കുന്നു .
ആ പുസ്ടകപ്പുരയുടെ ചുമരുകളിൽ ഇങ്ങനെ എഴുതി അലങ്കരിച്ചിരുന്നു
" മഹാ ദുഖങ്ങൾക്കും ,അത്യാനന്ദങ്ങൾക്കും മാത്രമേ ആത്മാവിലേക്ക് തുറക്കാനുള്ള താക്കോൽ സമ്മാനിക്കാനാവൂ . അത് വെളിച്ചത്താകുമ്പോൾ സൂര്യന് കീഴെ നിങ്ങൾ നഗ്നരായി (മുഴുവൻ സ്വാതത്ര്യത്തോടെയും ) നൃത്തം (ആഹ്ലാദിക്കും)ചെയ്യും അതില്ലെങ്കിൽ കുരിശു നിങ്ങൾ ചുമന്നു കൊണ്ടേയിരിക്കും "

യുവാവ് പറഞ്ഞു : "സുഹൃത്തേ , നിങ്ങള്ക്ക് മുമ്പിലെ കനത്ത
കൽചുമരുകൾ മുറിച്ചു കടക്കാൻ നിങ്ങൾക്കാവുമോ ? ഈ കാണുന്ന ക്ഷിപ്ര സൗന്ദര്യങ്ങളിൽ നിങ്ങൾ ഉഴറുകയോ ? ഇവ നിങ്ങളിൽ നിറങ്ങൾ പകർന്നു നിങ്ങളെ ഭരിക്കുന്നുവോ ?"

യുവാവ് തുടർന്നു കൊണ്ടിരുന്നു .
അദ്ദേഹം എന്റെ മനസ്സാക്ഷിയിൽ അത്ഭുതകരമായ ഒരു പുതിയ ഉണർവ്വ് തന്നു .
ഏകാന്തമായ എന്റെ ലോകത്തെ ഈ പ്രപഞ്ചവുമായി കൂട്ടിയിണക്കി .
ആ അനുഭൂതിയുടെ ഭാരമില്ലായ്മയിലേക്കു കുതിച്ചു ആകാശമാകെ പാറി നടക്കാൻ മനസ്സു വെമ്പി .
ഞാൻ യുവാവിനോട് യാത്ര പറഞ്ഞിറങ്ങി .ഇനി ഒരു കൂടിക്കാഴ്ചയുടെ സാധ്യത കാണില്ലെന്ന് ആ സുഹൃത്തിനോട് പറഞ്ഞു . പിന്നീട് , എന്റെ സഹയാത്രികരായ കൂട്ടുകാരുടെ വിവരങ്ങൾ അന്വേഷിച്ചപ്പോൾ അവർ അവിടെ ചില ജോലികൾ കണ്ടെത്തി അവിടെ തുടരാൻ തീരുമാനിച്ചതായി അറിഞ്ഞു .

നൃത്തത്തിന്റെയും സംഗീതത്തിന്റെയും ആരവങ്ങളും പ്രകാശ വീചികളുടെ മിന്നായങ്ങളും മറഞ്ഞപ്പോൾ ഞാൻ അവളെ തിരക്കി പോയി .
പ്രകാശ ഗോപുരത്തിന്റെ നിഴലിൽ നൃത്തകി കാത്തു നില്കുന്നത് ഞാൻ കണ്ടു .
മൗനം ഞങ്ങളിൽ ഇടം പിടിച്ചപ്പോൾ ഒരു കിനാവിലെന്നോണം ഞാൻ അവർക്കൊപ്പം നടന്നു .

ഭക്ഷണം കഴിക്കുമ്പോൾ അവൾ പറഞ്ഞു : 'ദുഖിതനായ കൂട്ടുകാരാ ,നിന്റെ ഭൂതകാലത്തെ പരാജയത്തിലാക്കിയ ഭാഗ്യദോഷമാണ് ഇന്ന് നിൻെറ മനോദാർഡ്യം . ആ ശക്തിക്കു നിന്റെ ആത്മാവിനെ എല്ലാ അപമാനങ്ങളിൽ നിന്നും മാന്യതയുടെ ഉത്തുംഗതയിൽ ഉയർത്തനാവും ."
പ്രഭാതത്തിൽ പുറപ്പെടാനുള്ള ഒരുക്കങ്ങൾ പൂർത്തീകരിച്ചു അവൾ ഉറങ്ങി .
നാളെയെ കുറിച്ചുള്ള പ്രതീക്ഷയും ആശങ്കയും എന്റെ മനസ്സിൽ ഏറ്റുമുട്ടി .
ഉറക്കം മിഴികളെയും മനസ്സിനെയും കീഴടക്കാൻ കഴിയാതെ അകന്നു നിന്നു.

ഗുരുജി പറഞ്ഞു നിർത്തി .
തുടരും

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക