
വിവാഹിതനായ ഞാനെന്തിനാണ് അവളെ ഹൃദയത്തോട് ചേർത്തുനിർത്തുന്നത്..?
എന്റെ ഭാര്യ മക്കൾ..?
അവരെകുറിച്ചെന്താണ് ഞാൻ പലപ്പോഴും മറന്നുപോകുന്നത്..?
ഉറക്കംവരാതെ ഒരു പേനയും പേപ്പറുമായി കുറെനേരം
അങ്ങിനെയിരുന്നു.
ആരുമില്ലെന്ന തോന്നലിൽ ഒറ്റക്കിരിക്കുമ്പോൾ
ഓർമ്മകളുടെ മഷിത്തണ്ടിൽ പലതും കുത്തി കുറിക്കും.
അതായിരുന്നു ഏക ആശ്വാസവും ഒരു കൂട്ടും.
പെട്ടന്നാണ് ഫോൺ ശബ്ദിച്ചത്..
അതവളാണ് അമീറിന്റെ പ്രിയപ്പെട്ട ദേവു..!
എന്റെ ഭാര്യ മക്കൾ..?
അവരെകുറിച്ചെന്താണ് ഞാൻ പലപ്പോഴും മറന്നുപോകുന്നത്..?
ഉറക്കംവരാതെ ഒരു പേനയും പേപ്പറുമായി കുറെനേരം
അങ്ങിനെയിരുന്നു.
ആരുമില്ലെന്ന തോന്നലിൽ ഒറ്റക്കിരിക്കുമ്പോൾ
ഓർമ്മകളുടെ മഷിത്തണ്ടിൽ പലതും കുത്തി കുറിക്കും.
അതായിരുന്നു ഏക ആശ്വാസവും ഒരു കൂട്ടും.
പെട്ടന്നാണ് ഫോൺ ശബ്ദിച്ചത്..
അതവളാണ് അമീറിന്റെ പ്രിയപ്പെട്ട ദേവു..!
ദേവുട്ടി..!!!
ഒരു നിയോഗം പോലെ അമീറിന്റെ
ജീവിതത്തിലേക്ക് കടന്നുവന്നവൾ..!
കവിതയെയും കഥകളെയും ഇഷ്ടപ്പെടുന്നവൾ..!
അക്ഷരങ്ങളോട് തോന്നുന്ന പ്രണയത്തേക്കാൾ
ഒരുപടി സ്നേഹക്കൂടുതൽ ദേവുട്ടിയോട് തോന്നിയത്
എപ്പോഴാണെന്നറിയില്ല..
അരുതെന്ന് മനസ്സ് ഒരു നൂറാവർത്തി പറഞ്ഞിട്ടും
അവളെ സ്നേഹിച്ചു പോയി,
ഇഷ്ടപ്പെട്ടു പോയി.
നഷ്ടമാകുന്നത് ചിന്തിക്കാൻകൂടി പറ്റില്ല.
ജീവിതത്തിലേക്ക് കടന്നുവന്നവൾ..!
കവിതയെയും കഥകളെയും ഇഷ്ടപ്പെടുന്നവൾ..!
അക്ഷരങ്ങളോട് തോന്നുന്ന പ്രണയത്തേക്കാൾ
ഒരുപടി സ്നേഹക്കൂടുതൽ ദേവുട്ടിയോട് തോന്നിയത്
എപ്പോഴാണെന്നറിയില്ല..
അരുതെന്ന് മനസ്സ് ഒരു നൂറാവർത്തി പറഞ്ഞിട്ടും
അവളെ സ്നേഹിച്ചു പോയി,
ഇഷ്ടപ്പെട്ടു പോയി.
നഷ്ടമാകുന്നത് ചിന്തിക്കാൻകൂടി പറ്റില്ല.
ഫോണെടുത്തി അവൻ നീട്ടി വിളിച്ചു..
"ദേവുട്ടീ..."
ശബ്ദത്തിലെ പതർച്ച കേട്ടിട്ടാണെന്നു തോന്നുന്നു..
"എന്താണ്... ശബ്ദം വല്ലാണ്ടിരിയ്ക്കണേ..
എന്തേലും വയ്യായ്കയുണ്ടോ..?"
എന്തേലും വയ്യായ്കയുണ്ടോ..?"
ഇടർച്ചയോടെ അവൾ ചോദിച്ചു.
"ഹോയ്... ഒന്നൂല്ലടൊ...മനസ്സിനൊരു സുഖമില്ല.."
പതിവു ശൈലിയിൽ പറഞ്ഞൊപ്പിച്ചു.
"നിക്കറിയാം അമീറിന്റെ വിഷമം എന്താന്ന് ഞാൻ പറയട്ടെ..?"
അല്പം കുസൃതിയോടെയാണ് അവളത് ചോദിച്ചത്.
"ആഹാ...എങ്കിലൊന്നു പറഞ്ഞേ..?
ആശ്ചര്യത്തോടെ അമീറും പറഞ്ഞു.
"ഭാര്യ...മക്കൾ..!
അവരെപ്പറ്റി ഓർത്തൂ.
ഒപ്പം ഈ ദേവൂനെയും..?"
അവരെപ്പറ്റി ഓർത്തൂ.
ഒപ്പം ഈ ദേവൂനെയും..?"
അവളുടെ മറുപടി സന്തോഷത്തേക്കാൾ
സങ്കടമാണ് അവന് സമ്മാനിച്ചത്.
അതാവാം ഒന്നും പറയാതെ അവൻ
കുറച്ചു നേരത്തേക്ക് നിശ്ശബ്ദനായത്
സങ്കടമാണ് അവന് സമ്മാനിച്ചത്.
അതാവാം ഒന്നും പറയാതെ അവൻ
കുറച്ചു നേരത്തേക്ക് നിശ്ശബ്ദനായത്
"അമീർ..."
പതിഞ്ഞ ശബ്ദത്തിൽ അവൾ വിളിച്ചു.
"ങും..."
അവളുടെ വിളിക്ക് ഒരു മൂളലിലാണ് അമീർ മറുപടി
നൽകിയത്.
നൽകിയത്.
"ഒരിക്കൽപോലും നിന്നിൽവന്നെത്തിപ്പെടേണ്ടവളായിരുന്നില്ല
ഈ ദേവു.
ഒരു നിയോഗം.. അല്ലാതെ ന്താപ്പോ ഞാൻ പറയ.."
ഈ ദേവു.
ഒരു നിയോഗം.. അല്ലാതെ ന്താപ്പോ ഞാൻ പറയ.."
"ജീവിത അവസാനംവരെ ഓർത്തുവക്കുവാൻ
ഒന്നും നമ്മൾ കൈമാറിയിട്ടില്ല.
പരസ്പരം മനസ്സിലാക്കി..
താങ്ങും തണലുമായി.
അമീറിന് ഒരു കുടുംബമുണ്ട്.
അവരുടെ താങ്ങും തണലും പ്രതീക്ഷയുമൊക്കെ
അമീറിലാണ്.
പരസ്പരം മനസ്സിലാക്കാൻ പലപ്പോഴും സാധിച്ചില്ലെങ്കിലും
നിങ്ങൾ ഭാര്യാഭർത്തക്കന്മാരാണ്.
ജീവിതമെന്നത് ഒരുപാട് വേഷങ്ങളുടെ
കഥയരങ്ങാണ്.
പടിയിറങ്ങിപ്പോവേണ്ടത് ദേവുട്ടിയല്ലേ..?"
ഒന്നും നമ്മൾ കൈമാറിയിട്ടില്ല.
പരസ്പരം മനസ്സിലാക്കി..
താങ്ങും തണലുമായി.
അമീറിന് ഒരു കുടുംബമുണ്ട്.
അവരുടെ താങ്ങും തണലും പ്രതീക്ഷയുമൊക്കെ
അമീറിലാണ്.
പരസ്പരം മനസ്സിലാക്കാൻ പലപ്പോഴും സാധിച്ചില്ലെങ്കിലും
നിങ്ങൾ ഭാര്യാഭർത്തക്കന്മാരാണ്.
ജീവിതമെന്നത് ഒരുപാട് വേഷങ്ങളുടെ
കഥയരങ്ങാണ്.
പടിയിറങ്ങിപ്പോവേണ്ടത് ദേവുട്ടിയല്ലേ..?"
"ഇല്ലത്തിന്റെ ചുറ്റുമതിലിനുള്ളിൽ
സ്വപ്നങ്ങളും മോഹങ്ങളും പ്രതീക്ഷകളും
വേരറ്റുപോയ ഒരു പാവം പൊട്ടിപ്പെണ്ണാ..
സ്വപ്നങ്ങളും മോഹങ്ങളും പ്രതീക്ഷകളും
വേരറ്റുപോയ ഒരു പാവം പൊട്ടിപ്പെണ്ണാ..
അർഹിക്കാത്തതാണെങ്കിലും വെറുതെ മോഹിച്ചു,
ആശിച്ചു.. വെറുതെ.."
ആശിച്ചു.. വെറുതെ.."
കുറച്ചു നേരത്തേക്ക് ഒരു തേങ്ങൽ മാത്രമാണ്
കേട്ടത്.
ആ കണ്ണീരിന് വീണുപൊള്ളിയത്
അവന്റെ നെഞ്ചിലാണ്.
കേട്ടത്.
ആ കണ്ണീരിന് വീണുപൊള്ളിയത്
അവന്റെ നെഞ്ചിലാണ്.
"ദേവൂ..."
അവനൊന്നു വിളിച്ചു..
ഞാൻ കരയിണ്ല്ല്യാട്ടൊ..
" ഉം.. "
പറഞ്ഞതെല്ലാം കേട്ട് അവനൊന്നു മൂളി.
"ഇനി ചിലപ്പോൾ നിയ്ക്ക് ഫോൺ ചെയ്യാനും സാധിച്ചില്ലെന്ന് വരും.
എങ്കിലും ഒരിക്കൽപോലും മറക്കില്ലെന്ന് നിയ്ക്കുറപ്പുണ്ട്. പരാതികളോ പരിഭവങ്ങളോ ഒന്നും തന്നെയില്ലാത്ത
ഒരാത്മബന്ധം നമ്മളിലുണ്ടാകും.."
എങ്കിലും ഒരിക്കൽപോലും മറക്കില്ലെന്ന് നിയ്ക്കുറപ്പുണ്ട്. പരാതികളോ പരിഭവങ്ങളോ ഒന്നും തന്നെയില്ലാത്ത
ഒരാത്മബന്ധം നമ്മളിലുണ്ടാകും.."
"ദേവൂ പറഞ്ഞതാണ് ശരിയാണ്...
ഞാൻ എന്നെത്തന്നെ മറന്നു.
ഓർത്തുവെക്കാൻ ഒന്നുമില്ലെങ്കിലും
മനസ്സറിഞ്ഞു വിളിച്ചൊരു പേരുണ്ട്..
ഞാൻ എന്നെത്തന്നെ മറന്നു.
ഓർത്തുവെക്കാൻ ഒന്നുമില്ലെങ്കിലും
മനസ്സറിഞ്ഞു വിളിച്ചൊരു പേരുണ്ട്..
"ദേവുട്ടി...
അതുമതി എനിയ്ക്ക്.."
അതുമതി എനിയ്ക്ക്.."
പറഞ്ഞു തീർന്നതും അവൾ ഫോൺ കട്ട് ചെയ്തു.
പുറത്തേക്കിറങ്ങിയപ്പോ പതിവില്ലാത്തൊരു വേനൽ മഴ
ഇടിച്ചുകുത്തി പെയ്യുന്നുണ്ടായിരുന്നു.
ഇടിച്ചുകുത്തി പെയ്യുന്നുണ്ടായിരുന്നു.
ചിലരങ്ങിനെയാണ്...
നിനച്ചിരിക്കാത്ത നേരത്ത് ജീവിതത്തിന്റെ
ഉമ്മറക്കോലായിലേക്ക് ഓടിവരും.
ക്ഷണിക്കപ്പെടാതെത്തന്നെ.
ഒരിക്കലും സ്വന്തമാകില്ലെന്നറിഞ്ഞിട്ടും
നമ്മളവരെ ഹൃദയത്തോട് ചേർത്തുനിർത്തും.
നിനച്ചിരിക്കാത്ത നേരത്ത് ജീവിതത്തിന്റെ
ഉമ്മറക്കോലായിലേക്ക് ഓടിവരും.
ക്ഷണിക്കപ്പെടാതെത്തന്നെ.
ഒരിക്കലും സ്വന്തമാകില്ലെന്നറിഞ്ഞിട്ടും
നമ്മളവരെ ഹൃദയത്തോട് ചേർത്തുനിർത്തും.
നിനച്ചിരിക്കാത്ത നേരത്ത് പടിയിറങ്ങിപ്പോവുമ്പോ
നിസ്സഹനായി വിധിയെ പഴിച്ച് വീണ്ടും ജീവിച്ചു തുടങ്ങും..!
നിസ്സഹനായി വിധിയെ പഴിച്ച് വീണ്ടും ജീവിച്ചു തുടങ്ങും..!
അമീറും ദേവുട്ടിയും അവരിൽ ചിലർ മാത്രം..!!!
By: Mashhood
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക