Slider

''കിരീടം (റീമേക്ക്, )

0
'
'കിരീടം (റീമേക്ക്, )
 ========
ചേട്ടാ
ഒന്ന് വേഗം ,
ഓട്ടോക്കാരൻ പുറകിലേക്ക് ഒന്ന് തിരിഞ്ഞ് നോക്കി, പറഞ്ഞു,
ഇനിയും സ്പീഡ് വേണമെങ്കിൽ വല്ല വിമാനവും വിളിച്‌ പോണം, !!
അതിന് മാർക്കെറ്റിൽ എയർപോർട്ട് ഇല്ലല്ലോ ചേട്ടാ, ഉണ്ടായിരുന്നെങ്കിൽ തന്റെ ചൊക്കടാ റിക്ഷയിൽ നമ്മള് കേറൂലല്ലോ !! ഹഹഹഹ അതും പറഞ്ഞ് ഞാൻ സ്വയം ചിരിച്ചു,!
പരിഹസിക്കണ്ട, ഓട്ടോക്കാരൻ സ്പീഡ് കൂട്ടി, ചേട്ടനെവിടേക്കാ, ?
മാർക്കറ്റ്,
ഏത് മാർക്കറ്റ്,
കഥയും കവിതകളുമെല്ലാം വില്ക്കുന്ന നമ്മുടെ നല്ലെഴുത്ത് മാർക്കറ്റില്ലേ വിഷു പ്രമാണിച്ച് ധാരാളം ആളുകളെത്തും, നീ വേഗം വിട് ,ഈ ചിരിക്കഥകൾ വിറ്റിട്ടു വേണം വിശന്ന് കരയുന്ന പിളേളർക്ക് അരി വാങ്ങാൻ,
മിനിറ്റുകൾക്കുളളിൽ ഓട്ടോറിക്ഷ നല്ലെഴുത്ത് മാർക്കറ്റിലെത്തി, മാർക്കറ്റിൽ തിരക്ക് വർദ്ധിച്ച് വരുന്നതേയുളളു, വില്പ്പനക്കാർ തങ്ങളുടെ ഐറ്റങ്ങൾ കുട്ടയിലും കൂടയിലുമൊക്കൊ യാക്കി പ്രദർശനത്തിന് വക്കുകയാണ്,
ഞാൻ ഓട്ടോയിൽ നിന്ന് എന്റെ ചിരിക്കഥകൾ നിറച്ച ചാക്ക് കെട്ടെടുത്ത് മാർക്കറ്റിന്റെ മൂലയിലേക്ക് പോയി,
ചേട്ടാ, ഈ ചെറിയ ചാക്ക്കെട്ട് എടുക്കാനുളളതാണോ ? ഓട്ടോക്കാരൻ വിളിച്ച് ചോദിച്ചു,
തലച്ചുമടുമായി പോകുന്ന ഞാൻ തിരിഞ്ഞ് നിന്നു, ങാ, അതെങ്ങിടുത്തോ അത്
ഫലിത ബിന്ദുക്കളാ ,
ഒരു കിലോ ചിരിക്കഥ വാങ്ങിക്കുന്നവർക്ക് ഓരോ ഫലിത ബിന്ദു ക്കൾ ഫ്രീ കൊടുക്കാനാടാ , ഇങ്ങെടുത്തോ, !!
ഓട്ടോക്കാരൻ ഫലിത ബിന്ദു നിറഞ്ഞ ചാക്ക് കെട്ടുമായി എന്റെടുത്തേക്ക് വന്നു,
ചിരിക്കഥകെട്ടിനോട് ചേർത്ത് ഞാനത് വച്ചു,
ഓട്ടോക്കാരന് കൂലിക്ക് പകരം അര കിലോ ചിരിക്കഥ തൂക്കി കൊടുത്തു,
എന്റെ പൊന്നു ചേട്ടാ കാശെടുക്ക് ഇന്ന് വണ്ടീടെ സീ സി അടക്കാനുളളതാ, ഇല്ലെങ്കിൽ ഞാൻ കരയേണ്ടി വരും,
ആദ്യത്തെ കച്ചവടഃ ഗോവിന്ദയായ സ്ഥിതിക്ക് ഞാൻ കാശ് നല്കി ,
ഓട്ടോക്കാരൻ ,എന്റെ ചിരിക്കഥ വായിച്ചിട്ട് വളിച്ച ചിരി ചിരിക്കുന്ന വായനക്കാരനെ പോലെ, ഒരു ചിരിയും പാസാക്കി നടന്ന് മറഞ്ഞപ്പോൾ,
ഞാനലറി വിളിച്ചു പറയാൻ തുടങ്ങി,
''ചിരിക്കഥ വേണോ ചിരിക്കഥ, നല്ല ഒന്നാന്തരം സൊയമ്പൻ സാധനം, ഒരു കിലോ എടുക്കൂന്നവർക്ക് ഒരു പുതിയ ഫലിത ബിന്ദു ഫ്രീ, കടന്ന് വരൂ, കടന്ന് വരൂ, !!!
അപ്പോൾ തൊട്ടപ്പുറത്ത് നിന്ന് മറ്റൊരു കച്ചവടക്കാരൻ, തിരക്കഥ വേണോ, തിരക്കഥ, ന്യൂ ജനറേഷൻ തിരക്കഥ, അഞ്ച് കിലോ ഒന്നിച്ചെടുക്കുന്നവർക്ക് വിദേശ സിനിമയുടെ സീ ഡി ഫ്രീ,
ചേട്ടാ, ആധുനിക കവിത, ഉത്തരാധുനിക കവിത, കാലിക കവിത, കാലില്ലാത്ത കവിത, നല്ല വരികളൊത്ത കവിത ആധായ വില, കടന്ന് വരൂ ഒരു കിലോയ്ക്ക് വെറും അഞ്ഞൂറ് രൂപാ ആധായ വില ആധായ വില,
 പെൺകുട്ടി വിളിച്ച് പറയുകയാണ്, !!
മാർക്കറ്റിൽ തിരക്ക് വർദ്ധിച്ച് വന്നു,
ചേട്ടാ ,നല്ല പാരഡി ഗാനങ്ങൾ വെറും അമ്പത് രൂപാ മാത്രം ,
ഞാനവിടേക്ക് നോക്കി,
അന്നേരം ആ യുവാവ് പാടുകയാണ്,
ഒരു മാപ്പിള പാട്ടിന്റെ പാരഡി,
''കരയാനും പറയാനും മനം തുറന്നിരിക്കാനും '' എന്ന പാട്ടിന്റെ പാരഡി,
''എഴുതാനും വായിക്കാനും
 മതിമറന്നസ്വാദിക്കാനും,
നീയല്ലതാരുമില്ല ഗ്രൂപ്പേ,
എന്റെ ചിരിയുടെ കഥകൾക്കനുഗ്രഹം
ചൊരിഞ്ഞ് നീ
 ലെെക്കാക്കി തരണെ പ്രിയ ഗ്രൂപ്പേ,
കഥയെന്തെന്നറിയാതെ എഴുതി
ഞാൻ വലഞ്ഞ്
കഥയില്ലാ കഥകളും എഴുതി
ഞാൻ നടന്ന്
പോസ്റ്റുന്ന പോസ്റ്റുകൾ
പോപ്പുലറാക്കി തരണെ,
ലെെക്കെത്തും കമൻസും
നിറയ്ക്കെന്റെ ഗ്രൂപ്പേ,
അരമനയാതരയായൊരു ഗ്രൂപ്പേ,
എൻ രചനയ്ക്കുളളിൽ
പടരും തെറ്റുകൾ തീർക്കെനി അഡ്മീനേ,
അഡ്മിനല്ലാതാരു രക്ഷയുമില്ലെനിക്ക്,
മറ്റൊരു ഗ്രൂപ്പ് ഇല്ലെനിക്ക്,
(എഴുതാനും ,)
ആകാശം ഭൂമിയെല്ലാം
കഥയ്ക്കുളളിൽ വരുത്തി,
അളവറ്റ പ്രണയവും
അതിൽ ഞാൻ നിറച്ച്,
എല്ലാം നിൻ അപ്രൂവിൻ
കരങ്ങളാൽ ചലിച്ച്,
ലെെക്കിന്റെ എണ്ണമോർത്തിട്ടെന്റെ
മനം കുളിർത്ത്,
എത്രയെത്ര അനന്ത ഗ്രൂപ്പുകൾ,
ഈ ചെറു ഗ്രൂപ്പുകളിൽ,
കണ്ണിനു കാണാത്തായിരം
ലെെക്കുകൾ,
എല്ലാമടക്കി വാഴും
നല്ലൊരു ഗ്രൂപ്പ്,
അഡ്മിനുളള നല്ലൊരു ഗ്രൂപ്പ്,
(എഴുതാനും, )
ഓരോരു ഷെയറിനെണ്ണം
 റിക്വസ്റ്റെന്നിൽ കൂട്ടും,
ഓർക്കുമ്പോൾ മനതാരിൽ
പുഞ്ചിരി വന്ന് നിറയും,
വിമർശന സഭയിൽ ഞാനൊരിയ്ക്കൽ
ചെന്നണയും,
എന്നാലും ഗ്രൂപ്പിൽ ഒരിടം തന്ന് കനിയും,
എഴുത്തിൽ വെല്ലുന്ന
ഭാവന കാണിക്ക്
ഇ ടറാതെ കൽബിൽ
 ആശയം ഊട്ടി
എന്നെ എഴുതിക്ക്
ഗ്രൂപ്പേ, ഗ്രൂപ്പേ
നീയാണെൻ എഴുത്തിൽ രക്ഷാ,
എന്തിനാണ് മറ്റൊരു ഗ്രൂപ്പ്
(എഴുതാനും ,)=========
സുഹ്യത്തുക്കളെ ഇതാ മറ്റൊരു ഗാനം
 ബാലേട്ടൻ എന്ന സിനിമയിലെ ഇന്നലെ എന്റെ നെഞ്ചിലെ =
ഇന്നലെ എന്റെ ഗ്രൂപ്പിലേ
ക്കൊരു കഥയങ്ങ് പോസ്റ്റീലേ ഞാൻ,
ഒരു കഥയങ്ങ് പോസ്റ്റീലേ ഞാൻ,
നല്ലെഴുത്ത് ഗ്രൂപ്പിലെ കിട്ടാത്ത
ലെെക്ക് പോൽ ഒറ്റയ്ക്ക് നിന്നില്ലേ
ഞാൻ ഒറ്റയ്ക്കു നിന്നില്ലേ, ( ഇന്നലെ )
ദൂരെ നിന്ന് അപ്രൂവ് ചെയ്തവർ
ലെെക്കൊന്നും തന്നില്ലാ,
കാണാ പോസ്റ്റ് കണ്ടിട്ട് പോയോരും
ലെെക്കൊന്നും തന്നില്ലാ, (2)
ഗ്രൂപ്പായ ഗ്രൂപ്പിനുളളിൽ,
എന്റെ കഥകളെരിയുമ്പോൾ,
എഫ് ബിയിലാരോ തേങ്ങി മറയുന്ന
പിച്ചക സ്വപ്നങ്ങളോ,
പാഴായ പോസ്റ്റുകളോ ( ഇന്നലെ )
ആ ചെറുപ്പക്കാരനെ ഞാൻ സൂക്ഷിച്ച് നോക്കി,
സേതുവല്ലേ ,
ഞാനോടി അവന്റെ അടുത്തെത്തി,
''സേതു, എടാ നീ എവിടെയായിരുന്നെടാ
നിന്നെ ഏതെല്ലാം ഗ്രൂപ്പുകളിൽ ഞാൻ അന്വേഷിച്ചു,'' കടപ്പാട് ജോസ് നിന്നെ കണ്ടാൽ കുത്തി മലത്തും, നീ ഇവിടെ നില്ക്കണ്ടാ !
ഇല്ല, സേതുവിന്റെ ശബ്ദം ഉറച്ചതായിരുന്നു, എത്ര നാളാന്നു വച്ചാ ഒളിച്ച് കഴിയുക, എന്റെ എല്ലാ പോസ്റ്റുകളും മോഷ്ടിച്ച് ഗ്രൂപ്പായ ഗ്രൂപ്പുകളിൽ കടപ്പാട് വച്ച് ലെെക്കുകൾ വാരി കൂട്ടിയ അവനെ ഞാൻ കൊല്ലും, ആ കടപ്പാട് ജോസിനെ,
ആശാനെ സേതു എത്തി,
എവിടെ ആ നായിന്റെ മോൻ,
നല്ലെഴുത്ത് മാർക്കറ്റിൽ,
ഡാ, എഴുതി കൊണ്ടിരുന്ന പേപ്പർ വലിച്ചെറിഞ്ഞ് , ക്യാപ്പ് ഊരി മാറ്റിയ തൂലികയുമെടുത്ത് കടപ്പാട് ജോസ് മാർക്കറ്റിലേക്ക് കുതിച്ചു ,
നിലത്ത് കുത്തിയിരിക്കുന്ന സേതുവിനെ കണ്ട്,
ഹഹഹ, കടപ്പാട് ജോസ് അട്ടഹസിച്ചു,
സേതു എഴുന്നേറ്റ് മുണ്ട് മടക്കി കുത്തി,
എന്നിട്ട് അലറി,
നിർത്തെടാ, എഴുതി മരിക്കാനുറച്ച് തന്നെയാടാ വന്നിരിക്കുന്നത്, !!
ഊരിപ്പിടിച്ച തൂലികയുമായി കടപ്പാട് ജോസ് പാഞ്ഞടുത്തു,
മാർക്കറ്റിൽ പൊരിഞ്ഞ സംഘട്ടനം,
ഞാനെന്റെ ചിരിക്കഥകളെല്ലാം വാരി ചാക്കിലാക്കി ,
കടപ്പാട് ജോസ് വീണേ ,===
ഒരലർച്ച,
ശരിയാണ് കടപ്പാട് ജോസ് വീണ് കിടക്കുന്നു,
തൊട്ടടുത്ത് മൂർച്ചയേറിയ തൂലികയും, അതിനരുകിൽ ക്ഷീണിതനായ സേതുവും,
പെട്ടന്ന് ഒരു ഗ്രൂപ്പ് ജീപ്പ് പാഞ്ഞ് വന്നു,
അഡ്മിൻ അച്ച്യുതൻ നായർ
ഈ സമയം സേതു തൂലിക കെെവശത്താക്കി, ചാടി എണീറ്റു,
അടുക്കരുത്, !തൂലിക ചൂണ്ടി അഡ്മിനു നേരെ താക്കീത് നല്കി,
അഡ്മിൻ അച്ച്യുതൻ നായർ,
തൂലിക താഴെയിടെടാ ,
സേതു, = അടുക്കരുത്,
തൂലിക താഴെയിടെടാ ,
സേതു = അടുക്കരുത്,
അഡ്മിൻ അച്ച്യുതൻ നായർ, == തൂലിക താഴെയിടെടാ നിന്റെ അഡ്മിനാ പറയണെ തൂലിക താഴെയിടെടാ , !!
സേതു കരഞ്ഞ് കൊണ്ട് തൂലിക വലിച്ചെറിഞ്ഞു ,ശേഷം ആൾക്കൂട്ടത്തിനിടയിലൂടെ നടന്ന് നീങ്ങി
ആ സമയം,
നല്ലെഴുത്ത് മാർക്കറ്റിൽ ഏതോ മൂലയിൽ നിന്ന് ഒരു പാരഡി ഗാനം,
''ഇന്നലെ എന്റെ ഗ്രൂപ്പിലേക്കൊരു,
കഥയങ്ങ് പോസ്റ്റിയില്ലേ,
ഞാനൊരു കഥയങ്ങ് പോസ്റ്റിയില്ലേ
നല്ലെഴുത്ത് ഗ്രൂപ്പിലെ
കിട്ടാത്ത ലെെക്കു പോൽ
ഒറ്റയ്ക്കു നിന്നില്ലേ
ഞാനൊറ്റയ്ക്കു നിന്നില്ലേ, !!
===================
ഷൗക്കത്ത് മെെതീൻ,
കുവെെത്ത്,
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo