Slider

അവസാനങ്ങളുടെ കുന്തിരിക്ക താളുകള്‍

0

അവസാനങ്ങളുടെ കുന്തിരിക്ക താളുകള്‍
****************************************************************
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
കോശിയുടെ അതി വിചിത്രമായ ആ ഹോബിയാണ് ഞങ്ങളെ തമ്മില്‍ അടുപ്പിച്ചതും അയാള്‍ എന്നെ ഏല്പിച്ച ഈ ഡയറിയില്‍ എഴുതാന്‍ പ്രേരിപ്പിക്കുന്നതും. ഞാന്‍ കോശിയുടെ അടുത്ത ബെഡിലെ രവിയാണ്..
രണ്ടു വരി എഴുതിയപ്പോള്‍ തന്നെ ക്ഷീണം തോന്നുന്നു.
‘ക്ഷീണം തോന്നുന്നു’ എന്ന് അവസാനമായി പറഞ്ഞ ചില ആളുകളുടെ പേര് ഈ ഡയറിയില്‍ ഉണ്ട്.
ഉദാഹരണത്തിന് കരിമ്പുമല കവലയില്‍ ഓട്ടോ ഓടിച്ചു കൊണ്ടിരുന്ന ജെയിംസുകുട്ടി.ഒരു ദിവസം കവലയിലെ ഹോട്ടലില്‍ നിന്ന് രാവിലെ ആറു പൊറോട്ടയും രണ്ടു മുട്ടയും ഒരു വാഴപഴം പുഴുങ്ങിയതും കഴിച്ചതിനു ശേഷം.ജെയിംസ്കുട്ടി പറഞ്ഞു.’പൊറോട്ടയുടെ ആണെന്ന് തോന്നുന്നു .നല്ല ക്ഷീണം!’.അത് പറഞ്ഞു ഓട്ടോയില്‍ കയറി ഇരുന്ന ഉടനെ അയാള്‍ കുഴഞ്ഞു വീണു.അപ്പോള്‍ തന്നെ മരിക്കുകയും ചെയ്തു.കാര്‍ഡിയാക്ക് അറസ്റ്റ്.
മാതാവിന്റെയും ഈശോയുടെയും ചിത്രങ്ങള്‍ പതിച്ച ഓട്ടോയുടെ പുറകിലത്തെ സീറ്റില്‍ മരണത്തിന്റെ മാലാഖയും യാത്രക്കായി കയറിയിരുന്നു.
കോശിയുടെ ഈ ഡയറിക്ക് കുന്തിരിക്കത്തിന്റെ ഗന്ധമാണ്. ആയുസ്സിന്റെ ഏറിയ പങ്കും ഹൈറേഞ്ചിലെ കരിമ്പുമല എന്ന ഇടവകയിലെ പള്ളി കപ്യാര്‍ ആയി ജീവിച്ച ഒരാളുടെ ഡയറിക്ക് പിന്നെ എന്തിന്റെ ഗന്ധം കാണും?
മെഡിക്കല്‍ കോളേജിലെ കാന്‍സര്‍ വാര്‍ഡില്‍ ഞാന്‍ അഡ്മിറ്റ്‌ ആയതിന്റെ പിറ്റേ ദിവസമാണ് കോശി അഡ്മിറ്റ്‌ ആകുന്നത്.എനിക്ക് രണ്ടു മാലാഖമാര്‍ കൂട്ടിനു വന്നപ്പോള്‍ കോശിക്ക് ഒരു മാലാഖ മാത്രമേ കൂട്ടിനു വന്നുള്ളൂ.മനസ്സിലായില്ല അല്ലെ.?കാന്‍സറിനൊപ്പം അപൂര്‍വ്വമായി കീമോതെറാപ്പി മൂലം ഉണ്ടാകുന്ന ഹൃദ്രോഗം കൂടി എനിക്ക് ഉണ്ട്. .എപ്പോള്‍ വേണമെങ്കിലും എന്നിലെ ജീവന്റെ അവശേഷിക്കുന്ന തന്ത്രി മുറിയാം.ഈ എഴുത്തിലെ ഒരു വാചകം പൂര്‍ത്തിയാക്കാന്‍ പോകുന്ന സന്തോഷം പോലും മതി ആ തന്ത്രി മുറിക്കാന്‍ .കോശിക്ക് പക്ഷെ കാന്‍സര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു.
.
കോശി വന്നതിന്റെ അന്ന് തന്നെ ഏറ്റവും അറ്റത്തെ ബെഡില്‍ കിടന്ന രവീന്ദ്രന്‍ മരിച്ചു.രവീന്ദ്രന്റെ ബോഡി കൊണ്ട് പോവുന്ന നേരം,വാര്‍ഡില്‍ വന്ന നഴ്സിനോട് കോശി ,രവീന്ദ്രന്‍ അവസാനം പറഞ്ഞത് എന്താണ് എന്ന് ചോദിക്കുന്നത് ഞാന്‍ കേട്ടു.ഒരു നിമിഷം അമ്പരന്നതിനു ശേഷം അവര്‍ പറഞ്ഞു..
“’സുധ ഒരു പാവമായിരുന്നു ‘ എന്നായിരുന്നു അയാള്‍ പറഞ്ഞത്"
രവീന്രന്റെ ബോഡി കൊണ്ട് പോവാന്‍ ബന്ധുക്കള്‍ ആരും വന്നിരുന്നില്ല.
സുധയും.
അന്നാണ് ഞാന്‍ കോശിയുടെ ആ ഹോബിയെ കുറിച്ച് മനസിലാക്കുന്നത്‌.വര്‍ഷങ്ങള്‍ ആയി പള്ളി കപ്യാര്‍ ആയി ജോലി ചെയുന്നതിനിടയില്‍ ,ഒരു പാട് പേര്‍ക്ക് അന്ത്യ കുദാശ കൊടുക്കാന്‍ അച്ചന്മാഒരുടെ ഒപ്പം കോശി പോയിരുന്നു.അത് കൊണ്ട് തന്നെ പലരും യാത്ര പറയുന്ന അവസാന വരി അയാള്‍ കേട്ടിരിന്നു.പിന്നീട് അത് ഒരു ഡയറിയില്‍ അയാള്‍ കുറിച്ചിടാന്‍ തുടങ്ങി.ഇടവകയിലും അടുത്ത പ്രദേശങ്ങളിലും മരണം ഉണ്ടാകുമ്പോള്‍ അയാള്‍ പലപ്പോഴും മരിച്ചയാള്‍ പറഞ്ഞ അവസാന വാചകം ശേഖരിക്കാന്‍ തുടങ്ങി.
"എന്താണ് ആ ഹോബിയുടെ പ്രയോജനം?"ഞാന്‍ കോശിയോട് ചോദിച്ചു
.
“ ഒന്നുമില്ല.പക്ഷെ ഇപ്പോള്‍ തോന്നുന്ന ധൈര്യം ഒരു പക്ഷെ ഈ ഹോബി കൊണ്ടായിരിക്കും.മനുഷ്യന്‍ ആയുസ്സ് മുഴുവന്‍ സംസാരിക്കുകയാണ്.ഉറക്കത്തില്‍,സ്വപ്നത്തില്‍ വരെ മനുഷ്യന്‍ അവന്റെ മോഹങ്ങളേ കുറിച്ചും ദു:ഖങ്ങളെ കുറിച്ചും ,പദ്ധതികളെ കുറിച്ചും പറഞ്ഞു കൊണ്ടിരിക്കുന്നു. വലിയ വലിയ കാര്യങ്ങള്‍.എന്നാല്‍ അവസാനം പറയുന്ന വരിയോ...പലപ്പോഴും തീര്‍ത്തും നിസാരമായ കാര്യങ്ങള്‍!” കോശി പറഞ്ഞു.
‘എന്റെ ഡ്രസ്സ്‌ തേച്ചു വക്കാന്‍ മറക്കരുത്.’നാളെ ഏരിയാ കമ്മിറ്റി ഉള്ളതാണ്’’ എന്നാണ് പാര്‍ട്ടി ലോക്കല്‍ സെക്രട്ടറി ലൂയിസ് അവസാനമായി പറഞ്ഞത്.ഭാര്യയോട്‌ അത് പറഞ്ഞ ശേഷം പോയ ഉടനെ കയറിയ വാഹനം ആക്സിഡന്റ് ആയി മരിച്ചു.പച്ച നിറമുള സാരി വേണം എന്നാണ് കുന്നത്തെ സിസിലി ചേച്ചി അവസാനം പറഞ്ഞത്.’ഒറ്റ ഒരുത്തനും ഗുണം പിടിക്കില്ല എന്നായിരുന്നു ,പഴയ പള്ളി വികാരി കൊച്ചുകാട്ടില്‍ അച്ചന്‍ പറഞ്ഞത്.പള്ളി പണിയാന്‍ പിരിച്ച പണത്തില്‍ നിന്ന് കൈക്കാരന്‍ അന്ത്രയോസ് പണം അടിച്ചു മാറ്റി എന്നതിന്റെ വേദനയില്‍ ആണ് അത് പറഞ്ഞത്.അത് പറഞ്ഞു കുറച്ചു സമയം കഴിഞ്ഞു അറ്റാക്ക് വന്നു മരിച്ചു.
ജീവിതത്തില്‍ എന്തൊക്കെ ആയാലും അവസാനത്തെ വിട വാങ്ങല്‍ വരി , പ്രൌഡമായ ഒന്നാകാന്‍ അസാമാന്യ ഭാഗ്യം വേണം.
.
ഞാന്‍ നിശബ്ദനായി അത് കേട്ടു.ഞാന്‍ എന്തായിരിക്കും പറയാന്‍ പോകുന്നത്,അവസാനമായി?
കാന്സര്‍ വാര്‍ഡിലെ പല രോഗികളെയും പോലെ എന്നെയും കോശിയെയും സന്ദര്‍ശി്ക്കാന്‍ ആരും വന്നില്ല.എങ്കിലും രണ്ടു ദിവസം മുന്പ് ഞങള്‍ കിടക്കുന്ന ബെഡ്കള്ക്ക് അരികിലെ ജനാലക്ക് അപ്പുറത്ത് പകല്‍ ഒരു ചുവന്ന വര ആയി മറയുന്നത് കോശി എന്നെ ചൂണ്ടികാണിച്ചു.ആശുപത്രി ഗ്രൌണ്ടിലെ തണല്‍ മരത്തിന്റെ ചില്ല ആ ചുവന്ന വരയിലേക്ക് ഒരു കറുത്ത ഞരമ്പ് ആയി താഴ്ന്നു കിടന്നു.ആ ചില്ലയിലേക്ക് രണ്ടു പക്ഷികള്‍ ചുവന്ന വര മുറിച്ച് കടന്നു വന്നു. അപ്പോള്‍ കോശി പറഞ്ഞു.
‘’ആദ്യത്തെ പക്ഷി എന്റെ ഭാര്യ ലിസിയാണ്.രണ്ടാമത്തെ കുഞ്ഞ് പക്ഷി നിമ്മി മോളും.ഞാനും ആ കൂട്ടിലേക്ക് ഉടനെ ചെല്ലും രവീ .”
അന്ന് രാത്രി കോശിയുടെ അസുഖം വഷളായി.രാവിലെ അല്പം ബോധം തെളിഞ്ഞപ്പോള്‍ ബെഡിനു ചുവട്ടിലെ കറുത്ത ബാഗ് കോശി ചൂണ്ടി.അതില്‍ കോശിയുടെ ഡയറി ഉണ്ടായിരുന്നു.
‘കുറിച്ച് എടുക്കണം.എന്റെയും” അവ്യക്തമായി കോശി പറഞ്ഞു.
ഞാന്‍ തലയാട്ടി.പിറ്റേന്ന് വൈകുന്നേരം വരെ കോശി മരണത്തിന്റെ മാലാഖയുമായി സംസാരിച്ചു കൊണ്ടിരുന്നു...ഡോക്ടര്‍മാര്‍ക്ക് ഒന്നും ചെയ്യാന്‍ ഇല്ലായിരുന്നു.ജനാലക്കു അപ്പുറം സന്ധ്യ ഒരു ചുവന്ന വര ആകുന്നതു നോക്കി ഞാന്‍ കോശിയുടെ കട്ടിലിനു അരികില്‍ ഇരുന്നു..ചക്രവാളം കടന്നു തണല്‍മര ചില്ലയിലെ കൂട്ടിലേക്ക് കിളികള്‍ പറന്നു വരാന്‍ തുടങ്ങവേ കോശിയുടെ ചുണ്ടുകള്‍ എന്തോ മന്ത്രിച്ചു.
ഞാന്‍ ചെവി ചേര്‍ത്ത് അത്

By
Anish Francis
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo