''മുത്തച്ഛനെന്താ ഇവിടെ തിരയുന്നത്''..
തന്റെ മുറിയിലെ മേശ വലിപ്പില്‍ എന്തോ തിരക്കിട്ട് തിരയുന്ന മുത്തച്ഛനോട് അമ്മു ദേഷ്യത്തില്‍ ചോദിച്ചു..
''എന്റെ കണ്ണട കാണുന്നില്ല മോളേ.., ഇവിടെയെങ്ങാനും മറന്നു വെച്ചോ എന്നറിയാന്‍ നോക്കിയതാ''..
''പിന്നേ,.. എന്റെ മുറിയിലല്ലേ കണ്ണട.. മുത്തച്ഛന്റെ മുറിയില്‍ത്തന്നെ നല്ലോണം നോക്കൂ''..
''അവിടെയൊക്കെ ഞാന്‍ നോക്കിയതാ മോളേ..''
''മോനെ അപ്പൂ, മോന് കണ്ടായിരുന്നോ മുത്തച്ഛന്റെ കണ്ണട''?
''ഞാന്‍ കണ്ടില്ല ''..
അപ്പു മൊബെെലില്‍ നിന്നു കണ്ണെടുക്കാതെ പറഞ്ഞു..
''കിളവന്റെ കണ്ണട കിട്ടിയിട്ട് എനിക്ക് എന്തു കാര്യാ''..
ഉള്ളില്‍ തികട്ടി വന്ന പുച്ഛം പുറത്തേക്കെത്തിക്കാതെ അവന് വിഴുങ്ങിക്കളഞ്ഞു..
വീണ്ടും വീണ്ടും തിരഞ്ഞിട്ടും കണ്ണട കിട്ടിയില്ല..
അയാള്‍ നേരെ അടുക്കളയിലേക്ക് ചെന്നു .. മകളോട് ചോദിച്ചു..
അയാള്‍ നേരെ അടുക്കളയിലേക്ക് ചെന്നു .. മകളോട് ചോദിച്ചു..
''മോളെ നീ എന്റെ കണ്ണട കണ്ടോ''?
''ഇല്ലച്ഛാ.. ഞാന്‍ കണ്ടില്ല.. അവിടെ എവിടെയെങ്കിലും കാണും.. അച്ഛനൊന്ന് തിരഞ്ഞു നോക്ക്.. എനിക്ക് ഒട്ടും നേരമില്ല.. കണ്ടില്ലേ.. ഇനിയും പാചകമൊന്നും കഴിഞ്ഞിട്ടില്ല.''..
മകളും കെെയ്യൊഴിഞ്ഞു..
പത്രം വായിച്ചുകൊണ്ടിരിക്കുന്ന മരുമകനോട് ചോദിച്ചിട്ട് കാര്യമില്ല എന്നറിയാവുന്നതുകൊണ്ട് ആ ഭാഗത്തേക്ക് പോയതേയില്ല..
''ഇനിയിപ്പോള്‍ കുഞ്ഞു മോളോട് ചോദിക്കാം.. അവള് കളിക്കാന്‍ വേണ്ടി എടുത്ത് വെച്ചു കാണും''..
അയാള്‍ കുഞ്ഞു മോളുടെ അടുത്തേക്ക് ചെന്നു..
കണ്ണും തിരുമ്മി എഴുന്നേറ്റ് വരികയായിരുന്ന അഞ്ചു വയസ്സുകാരി കുഞ്ഞു മോള് മുത്തച്ഛനെ കണ്ട് വെളുക്കെ ചിരിച്ചു..
കണ്ണും തിരുമ്മി എഴുന്നേറ്റ് വരികയായിരുന്ന അഞ്ചു വയസ്സുകാരി കുഞ്ഞു മോള് മുത്തച്ഛനെ കണ്ട് വെളുക്കെ ചിരിച്ചു..
''വാവ മുത്തച്ഛന്റെ കണ്ണട എടുത്തിരുന്നോ''?
മുത്തച്ഛന് അവളെ ചേര്‍ത്തു പിടിച്ചു കൊണ്ട് ചോദിച്ചു..
''കണ്ണടയോ?.. അതിനു മുത്തച്ഛന് കണ്ണടയില്ലല്ലോ''..
കുഞ്ഞു മോള് അത്ഭുതപ്പെട്ടു..
''ങേ.. എനിക്ക് കണ്ണടയില്ലേ.. ഇത്ര നേരം ചോദിച്ചിട്ടും ആരും പറഞ്ഞില്ലല്ലോ എനിക്ക് കണ്ണട ഇല്ല എന്ന്..''
''മുത്തച്ഛന്റെ കാഴ്ചകളൊക്കെ മങ്ങിത്തുടങ്ങി മോളേ..''
അയാള്‍ കുഞ്ഞു മോളെ വാരിയെടുത്തു..
അജിന സന്തോഷ്

വാർദ്ധക്യം.
ReplyDelete