കല്യാണം കഴിയുന്നതിനു മുൻപ് ഒരു യുവാവിന്റെ ജീവിതം....
വീട്ടിൽ നിന്നു ഇഷ്ടമുള്ളപ്പോ ഇറങ്ങി പോകാം, കൂടുകാരുടെ കൂടെ വായിനോക്കാം, വഴിയെ പോകുന്ന പെമ്പിള്ളാരെ പഞ്ചാര അടിക്കാം, നാട്ടുകാരുടെ പറമ്പിൽ പോയി കരിക്കിട്ടും, വാഴപ്പഴം കട്ടും തിന്നാം, ബാറിൽ പോയി ബിയർ അടിക്കാം, ഇടക്കിടക്ക് ഗോവക്കും,ബാംഗ്ലൂരിനുമൊക്കെ ടൂർ പോകാം, പള്ളിപെരുന്നാളും, ഉത്സവവും കൂടി രാവേറെ കറങ്ങി നടക്കാം,തട്ടുകടയിൽ നിന്നു വെട്ടി വിഴുങ്ങാം, പാതിരാത്രിയിൽ രണ്ടെണ്ണം അടിച്ചു ചെല്ലുമ്പോൾ അമ്മയെ ചാക്കിട്ട് അച്ഛനറിയാതെ വീട്ടിൽ കേറാം..ഉച്ചവരെ മൂടിപുതച്ചു കിടന്നുറങ്ങാം... ആരും ഒരു പരിധിയിൽ കൂടുതൽ ഒന്നും ചോദിക്കില്ല... അങ്ങനെ എത്ര എത്ര...
----------------------------=--------------------------
കല്യാണം കഴിയുന്നതിനു മുൻപ് ഒരു യുവതി....
----------------------------=--------------------------
കല്യാണം കഴിയുന്നതിനു മുൻപ് ഒരു യുവതി....
അച്ഛൻ, അമ്മ, ആങ്ങളമാർ, സ്വന്തക്കാർ, നാട്ടുകാർ... എല്ലാവരും പറയുന്നത് അനുസരിച്ച് ജീവിക്കണം..
വല്ലവന്റെയും കൂടെ ഇറക്കിവിടണ്ടതാ... അടങ്ങി ഒതുങ്ങി ജീവിച്ചോണം..
അടുക്കള പണിയൊക്കെ പഠിച്ചില്ലേൽ കാണാം...
വീട്ടുകാരുടെ സ്ഥിരം ഡയലോഗുകൾ..
അടുക്കള പണിയൊക്കെ പഠിച്ചില്ലേൽ കാണാം...
വീട്ടുകാരുടെ സ്ഥിരം ഡയലോഗുകൾ..
ഒരാണിനോടെങ്ങാൻ സംസാരിക്കുന്നത് കണ്ടാൽ തീർന്നു...
നാട്ടുകാർ പറഞ്ഞു ഗർഭം ഉണ്ടാക്കും..
അത് ചെയ്യാൻ പറ്റില്ല, ഇതു ചെയ്യാൻ പറ്റില്ല..മൊത്തത്തിൽ പ്രശ്നം....
-----------------------------------------------------
കല്യാണത്തിന് ശേഷം...
നാട്ടുകാർ പറഞ്ഞു ഗർഭം ഉണ്ടാക്കും..
അത് ചെയ്യാൻ പറ്റില്ല, ഇതു ചെയ്യാൻ പറ്റില്ല..മൊത്തത്തിൽ പ്രശ്നം....
-----------------------------------------------------
കല്യാണത്തിന് ശേഷം...
ഒന്ന് പുറത്തോട്ടിറങ്ങിയാൽ...
ചേട്ടാ എവിടെ പോകുവാ.....? എന്തിനു പോകുവാ.. ? എപ്പോ വരും.. ?
ചേട്ടാ എവിടെ പോകുവാ.....? എന്തിനു പോകുവാ.. ? എപ്പോ വരും.. ?
തീർന്നു.... ഞാൻ ഒരിടത്തും പോകുന്നില്ല എന്ന് പറയണ്ട വരും...
പോയാലോ... ?
ഒരു നൂറ്റൊന്നു തവണ വിളിക്കും.. ?
വരാറായോ... ?എത്ര സമയം എടുക്കും... ?
ഒരു നൂറ്റൊന്നു തവണ വിളിക്കും.. ?
വരാറായോ... ?എത്ര സമയം എടുക്കും... ?
വിളിക്കുന്നേന് ഒന്ന് ദേഷ്യപെട്ടാലോ..
മിസ്സ് കാൾ... അടിച്ചുകൊണ്ടിരിക്കും..
മിസ്സ് കാൾ... അടിച്ചുകൊണ്ടിരിക്കും..
ഒരു പെണ്ണിനെ നോക്കാൻ പറ്റില്ല..കൂടെ പഠിച്ചിരുന്ന ഒരു പെണ്ണെങ്ങാനും മിണ്ടിയാലോ....വിളിച്ചാലോ.... കട്ട പുക....
Birthday.. Wedding anniversary ഒക്കെ ഓർത്തിരുന്നു വിഷ് ചെയ്യണം.. ഗിഫ്റ്റ് കൊടുക്കണം..
പറഞ്ഞാൽ തീരില്ല... എങ്ങനെ ജീവിച്ചിരുന്ന ആൾക്കാരാ ഈ പുരുഷകേസരികൾ.....
-------------------------------------------------------
കല്യാണം കഴിഞ്ഞുള്ള ഒരു യുവതിയോ.. ....

അച്ഛൻ, അമ്മ, ആങ്ങള, സ്വന്തക്കാർ, നാട്ടുകാർ... ആരെയും പേടിക്കണ്ട...
കെട്ടിയവന്റെ ഇഷ്ട്ടം മാത്രം നോക്കിയാൽ മതി ...
കെട്ടിയവന്റെ ഇഷ്ട്ടം മാത്രം നോക്കിയാൽ മതി ...
ഒരു കണക്കിന് പറഞ്ഞാൽ കല്യാണം സ്ത്രീക്ക് സ്വാതന്ത്ര്യവും, പുരുഷന് ......
ഞാൻ ഒന്നും പറയുന്നില്ല.... നിങ്ങൾക്കു തീരുമാനിക്കാം...
(ഒരു തമാശക്ക് എഴുതിയെന്നേ ഉള്ളൂ...
സത്യത്തിൽ നിങ്ങൾ പെണ്ണുങ്ങൾ വന്നേപിന്നെയല്ലേ ഞങ്ങൾ പുരുഷൻമാരുടെ ജീവിതത്തിനു ഒരർത്ഥം ഉണ്ടായതു തന്നെ..കാത്തിരിക്കാനും, കണ്ടില്ലേൽ അന്വേഷിക്കാനും, സുഖത്തിലും, ദുഖത്തിലും കൂടെ നിക്കാനുമൊക്കെ നിങ്ങൾ ഉണ്ടന്നുള്ളതല്ലേ ഞങ്ങളുടെ ഒരു ധൈര്യം...ആ മുഖം ഓർമ്മ വരുന്നതുകൊണ്ടല്ലേ പല തെറ്റുകളിൽ നിന്നും ഞങ്ങൾ മാറി നടക്കുന്നത്..പിന്നെ ജന്മദിനവും, വിവാഹദിനവും ഒക്കെ ഞങ്ങൾ മറന്നു പോകാറാണ് പതിവ്.. പക്ഷേ അതൊക്കെ ഓർത്തിരുന്നു ഒന്ന് വിഷ് ചെയ്യുമ്പോൾ നിങ്ങളുടെ സന്തോഷം ഞങ്ങളുടെ മനസ്സ് നിറയ്ക്കും ...ഇന്ന് രാവിലെ ഞാനും വിളിച്ചു... എന്റെ പ്രിയപ്പെട്ടവളെ..പക്ഷേ ഞാൻ പറയുന്നതിന് മുൻപേ അവൾ പറഞ്ഞു...
Happy wedding anniversary.... ഒന്ന് ചിരിച്ചു കൊണ്ട് ഞാനും വിഷ് ചെയ്തു... ഈ ആശംസ കാതങ്ങൾക്കകലെയുള്ള എനിക്ക് ഒരു ഊർജ്ജമാണ്... മുന്നോട്ടുള്ള പ്രതിസന്ധികളെ തരണം ചെയ്യാനുള്ള ശക്തി... ഇതാ ആദ്യത്തെ പ്രതിസന്ധി വന്നുകഴിഞ്ഞു... എന്റെ മാനേജർ ഈജിപ്ത്കാരൻ... ഞാൻ ഇതിനെ ഒന്ന് തരണം ചെയ്യട്ടെ... ശുഭദിനം കൂട്ടുകാരേ... )

By... ബിൻസ് തോമസ്....
ഹാ ഹാ ഹാാ.
ReplyDelete