Slider

തീവ്രവാദി (നർമ്മകഥ )

0


പോലീസ് സ്റ്റേഷനിലെ ഫോൺ ബെല്ലടിക്കുന്നത് കേട്ട് എസ് ഐ സുഗുണൻ ഫേസ് ബുക്ക് ഓഫാക്കി ഫോണെടുത്തു,
ഹലോ മൂങ്ങാം കുഴി പോലീസ് സ്റ്റേഷനല്ലേ ?
താനെവിടേക്കാ വിളിച്ചത്,
മൂങ്ങാം കുഴി പോലീസ് സ്റ്റേഷനിലേക്ക്,
ഉറപ്പാണോ അങ്ങോട്ട് തന്നെയാണോ വിളിച്ചത്,
അതേന്ന്,
പിന്നെന്തിനാടോ പോലിസ് സ്റ്റേഷനാണോ എന്ന് പ്രത്യേകം ചോദിക്കുന്നത്, താൻ കാര്യം പറയെടോ ?
സുഗുണൻ സാറെ ഞാനാ പി സി മൂന്നൂറ്റി പത്ത്,
ആര് പപ്പനാവൻ കോൺസ്റ്റബിളോ, എന്താടോ, ?
സാറെ ഒരു തീവ്രവാദി ഇതിലെ ചുറ്റിക്കറങ്ങുന്നുണ്ട് !
തീവ്രവാദിയോ എവിടെ ?
ഐസി ഐസി ബാങ്കിന് മുന്നിൽ,
മെെഗോഡ് ഐസി എസ് ചാരനാകും, അതാ ഐസി ഐസി ബാങ്കിനടുത്ത് കറങ്ങുന്നത് വിടരുതവനെ താൻ ഫോളോ ചെയ്യ്,
എന്നു പറഞ്ഞാൽ,
എടോ പിന്തുടരാൻ, !
ഓകെ സർ,
എടോ അവന് താടിയുണ്ടോ ?
തടിയില്ല സർ മെലിഞ്ഞ തീവ്രവാദിയ,!!
എടോ വണ്ണമല്ല, താടി ഉണ്ടോന്ന് താടി, !!
ഇതു കേട്ട് കൊണ്ട് വന്ന വനിതാ കോൺസ്റ്റബിൾ അമ്മിണി ,
സാറെ എസ് ഐ യാണെന്നും വിചാരിക്കേലാ ''താടി താടി ' ന്ന് ചോദിച്ചാൽ എന്റെ വായീന്ന് നല്ലത് കേൾക്കും പറഞ്ഞേക്കാം ,
സുഗുണൻ റിസീവർ പൊത്തിപ്പിടിച്ച്,
എന്റെ അമ്മിണി , ആ താടിയല്ല, ഈ താടി,
 അമ്മിണി ക്ക് അപ്പോഴാ മനസ്സിലായത് എസ് ഐ ഫോണിലാ പറഞ്ഞതെന്ന്, സോറി പറഞ്ഞ് അമ്മിണി ഓടി പോയി,
സുഗുണൻ ഫോൺ വിളി തുടർന്നു,
എടോ അവന് താടി ഉണ്ടോ ?
താടി ഉണ്ട് സർ,
തൊപ്പിയുണ്ടോ ?
അവനില്ല സർ എനിക്കുണ്ട്, ഇത് കൊടുക്കണോ ?
എടാ മണ്ടാ ഫുട്പാത്തീന്ന് ഒരു വെളള തൊപ്പി വാങ്ങി സൂക്ഷിച്ചോ അറസ്റ്റ് ചെയ്ത് വിലങ്ങ് വയ്ക്കുമ്പോൾ അവന്റെ തലയിൽ
 തൊപ്പി താൻ വയ്ക്കണം, അങ്ങനെ വച്ചാൽ,
വച്ചാൽ ,?
തന്റെയും എന്റേയും തൊപ്പിയിൽ ഒരു പൊൻ തൂവൽ ഡിപ്പാർട്ട് മെന്റ് വയ്ക്കും, ഓകെ ,
ഓകെ , സർ അവൻ മൊബെെലിലൂടെ ആരോടോ ടോക്ക് നടത്തുവാ !
ടോക്കോ, ?
ങാ, സംസാരിക്കുവാന്ന്,
വളരെ തന്ത്രപരമായി താനത് കേൾക്കാൻ ശ്രമിക്കു, ൂ
ഓകെ സർ,
അവനെന്താണ് പറയുന്നത്,
സാർ നിരോധിച്ച സംഘടനയില്ലേ ''സിമി '' ഇവൻ സിമിയുടെ കണ്ണിയാ, ഇന്ന് രാത്രി പ്രാർഥനയ്ക്കു ശേഷം മദ്രസയുടെ പിൻ ഭാഗത്ത് കാണണമെന്ന് ആഹ്വാനം നല്കുകയാണ് സർ, !
മെെഗോഡ് സിമി പ്രവർത്തകൻ പിടി കിട്ടാപ്പുളളി ''മമ്മദ് മസ്ത്താൻ, '' ഓകെ ഞാനിതാ വരുന്നു, ഒരു കാരണവശാലും അവൻ രക്ഷപ്പെടാൻ ഇടയാകരുത്, ! പപ്പനാവാ പ്രമോഷൻ , പ്രമോഷൻ !
ഓകെ സർ ,സാറിന്റെ ജീവൻ ബലി കൊടുത്തിട്ടാണേലും ഞാനിവനെ വിടൂല സർ, !
എന്റെ ജീവനോ, ! എടോ അവന്റെ അരയിൽ ബെൽറ്റ് ബോംമ്പ് ഉണ്ടോ ?
ഇല്ല സർ, എന്റെ അരയിൽ '' ഒരര കുപ്പി ''
വാങ്ങി വച്ചിട്ടുണ്ട് , !
ഓകെ , ഞാനിതാ എത്തി,
=======
സുഗണൻ പോലീസ് ജീപ്പു മായി ടൗണിലേക്ക് കുതിച്ചു, പോകുന്ന വഴി അയാൾ ഭാര്യയെ വിളിച്ചു,
എടീ ,പങ്കജ വല്ലീ,
എന്താട്ടാ,
ഒന്നുമാട്ടണ്ടാ, എടീ എനിക്കുടൻ പ്രമോഷൻ കിട്ടും,
ലേശം കൊണ്ടു വരണെ വെെകിട്ട് കാപ്പിക്ക് കഴിക്കാൻ ഒന്നൂലാ !!!
സുഗുണൻ ഫോൺ കട്ടാക്കി, പത്താം ക്ളാസ് പോലും പാസാകാത്ത പങ്കജ വല്ലിയുടെ സ്വത്ത് കണ്ട് കെട്ടിയതല്ലേ ഇത്രയൊക്കൊ പ്രതീക്ഷിച്ചാൽ മതി, !! സുഗുണൻ ആക്സലേറ്ററിൽ ബൂട്ടിട്ട കാൽ ആഞ്ഞ് ചവിട്ടി,
ഐസി ഐസി ബാങ്കിനു മുന്നിൽ ,പട്ടാളക്കാരനെ കണ്ട തീവ്രവാദിയെ പോലെ , പോലീസ് ജീപ്പ് കുലുങ്ങി വിറച്ച് നിന്നു,
സുഗുണൻ ചാടി ഇറങ്ങി,
അവിടമാകെ ചുറ്റും നോക്കി, കോൺസ്റ്റബിളിനെ കണ്ടില്ലാ,
സുഗുണൻ മൊബെെലെടുത്തു,
ഹലോ പപ്പനാവാ താനെവിടാ ?
ഞാൻ തീവ്രവാദിയെ ഫോളോ ചെയ്യുകയാണ് സർ, !
കൊളളാം ഇപ്പോൾ എവിടാ ?
തീവ്രവാദി മാറ്റിനിക്ക് കയറി ദർശനാ തിയേറ്ററിൽ ഞാനും ഒപ്പം കയറി അവനേയും സിനിമയും ഞാൻ ഫോളോ ചെയ്യുകയാണ് സർ,,
എടോ അവൻ തിയറ്ററിൽ സ്ഫോടനം നടത്താൻ കേറീതാകും, താൻ ഉടൻ രക്ഷപെടാൻ നോക്ക് ഞാനവിടേക്ക് വരാം , !!
അയ്യോ ബോംമ്പ്, ബോംമ്പ് പപനാവൻ കോൺ സ്റ്റബിൾ തിയറ്ററിനുളളിൽ കിടന്ന് അലറി നിലവിളിച്ചു,
തിയറ്ററിലുളളവർ ചാടി എഴുന്നേറ്റ് പുറത്തേക്ക് പരക്കം പാഞ്ഞു, പപ്പനാവാ ൻ സിമി തീവ്രവാദിയുടെ പുറകെ ഓടി, തിയറ്ററിലാകെ ബഹളം, ഷോ നിർത്തി, ആളുകൾ വെളിയിലേക്ക് ഇറങ്ങി ഓടി,
ഈ സമയം സുഗുണൻ പോലിസ് ജീപ്പിൽ ചീറി പാഞ്ഞ് വന്നു,
പപ്പനാവൻ കോൺസ്റ്റബിൾ ഓടിച്ചു കൊണ്ട് വരുന്ന തീവ്രവാദിയെ സുഗുണൻ കീഴ്പ്പെടുത്തി കെെയ്യിൽ വിലങ്ങ് വച്ചു,
പോക്കറ്റിൽ വാങ്ങി വച്ചിരുന്ന തൊപ്പി എടുത്ത് പപ്പനാവൻ കോൺസ്റ്റബിൾ പ്രതിയുടെ തലയിൽ വച്ചു, , ഈ സമയം
കറുത്ത മുഖം മൂടി കൊണ്ട് പ്രതിയുടെ തല മറച്ചു എസ് ഐ സുഗുണൻ,
ഇതു കണ്ട് പപ്പനാവൻ കോൺസ്റ്റബിൾ ചോദിച്ചു, ,
അതു ശരി, ഞാൻ വങ്ങിയ തൊപ്പി കാണാതിരിക്കാൻ വേണ്ടിയല്ലേ സാറ് ഈ കറുത്ത, മുഖം മൂടി ഇട്ടത്, അസൂയ പാടില്ലാട്ടോ സാറെ, !!
സുഗുണൻ ഒന്നും മിണ്ടാതെ പ്രതിയെ ചാനലുകാരുടെ മുന്നിൽ പ്രദർശിപ്പിച്ച് ഗമയോടെ വാചാലനായി,
ടി വിയിൽ വാർത്ത വന്നു,, ദർശനാ തിയറ്റർ ബോംമ്പു വച്ച് തകർക്കാൻ ശ്രമിച്ച ഐസ് ചാരൻ പിടിയിൽ, എസ് ഐ സുഗുണനും, കോൺസ്റ്റബിൾ പപ്പനാവനും, പ്രശംസ , ! അഭിനന്ദനങ്ങളോടെമൊപ്പം ഫേസ്ബുക്കി ൽ ലെെക്കുകളും, !
പിറ്റേന്ന് തീവ്രവാദിയെ ചോദ്യം ചെയ്യാൻ പ്രത്യേക കേന്ത്രത്തിലേക്ക് മാറ്റി,
എത്രവർഷമായെടാ =
സിമിയുമായുളള ബന്ധം ?
ഓത്ത് പളളി വച്ച് മുതലുണ്ട് സർ,
നിങ്ങളെത്ര പേരുണ്ടെടാ ?
രണ്ട് പേർ,
മറ്റയാളുടെ പേരെന്താ, ?
സിമി,
സിമിയോ ?, അതു ശരി സംഘടനയുടെ പേരാണല്ലേ അവന്, ??
സംഘടനയോ ?, എന്തോന്ന് സംഘടനാ, !!
അറിയില്ലാ അല്ലേടാ, സുഗുണൻ പ്രതിയെ കാല് വാരി നിലത്തടിച്ചു,
എന്തിനാ സാറെ എന്നെ ഉപദ്രവിക്കുന്നത്, ?നിങ്ങളുദ്ദേശിക്കുന്ന തീവ്രവാദി യല്ലാ ഞാ്ൻ,
പിന്നെ,
മാർക്കറ്റിൽ മീൻ കച്ചോടം നടത്തുന്ന ഉസ്മാനിക്കാന്റെ മകൾ ''സിമി '' യുമായി ഓത്ത് പളളീ മുതലുളള പ്രേമാ സാറെ, അവളുമായി ഒളിച്ചോടാൻ രാത്രി മദ്രസക്കടുത്ത് വരാൻ പറഞ്ഞൂന്നൊളളത് നേരാ, പക്ഷേങ്കില് മ്മള് തീവ്രവാദിയല്ലാ, !!
പിറ്റേന്ന് ചാനലിൽ പുതിയ ന്യൂസ്,
നിരപരാധിയെ തീവ്രവാദ കുറ്റമാരോപിച്ച് സ്റ്റേഷനിൽ പീഡനം,
എസ് ഐയും കോൺസ്റ്റബിളും സസ്പെൻഷനിൽ,
അന്ന് പതിവിൽ കവിഞ്ഞ് കളളടിച്ച് രാത്രി വീട്ടിലെത്തിയ സുഗുണനോട്
ഭാര്യ പങ്കജ വല്ലി ചോദിച്ചു,
പ്രമോഷൻ കൊണ്ട് വന്നില്ലേ ?
ധ്യതിയിൽ യൂണിഫോം അഴിച്ച് മാറ്റി ബാത്ത് റൂമിലേക്കോടുന്നതിനിടയിൽ ഭാര്യയോട്
ദേഷ്യത്തിൽ പറഞ്ഞു,
ഇല്ലെടി, ഇപ്പം മൊത്തം ലൂസ് മോഷനാ !!
======================
ഷൗക്കത്ത് മെെതീൻ,
കുവെെത്ത്,
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo