ചെറുപ്പകാലത്ത് ഓർത്തു വക്കുവാൻ മാത്രം വലിയ ദു:ഖങ്ങൾ ഒന്നുമില്ലാതിരുന്നതിനാലാകാം എന്റെ മനസിൽ സ്കൂൾ കാലഘട്ടത്തിലെ രണ്ടു ദു:ഖങ്ങൾ ഇന്നും മായാതെ നിൽക്കുന്നത്... ഇവ രണ്ടും എന്റെ അഭിമാനത്തിനേറ്റ ക്ഷതങ്ങളുമായിരുന്നു്.... അഭിമാനത്തെ മുറുകെ പിടിക്കണമെന്ന ആഗ്രഹമുള്ള ഒരാൾക്ക് അതിനേൽക്കുന്ന ഒരു ചെറിയ പ്രഹരം പോലും മാനസികമായി വളരെയധികം പിരിമുറുക്കം സമ്മാനിക്കും....
ചാലക്കുടി സേക്രട്ട് ഹാർട്ട് കോൺവെന്റ് ഗേൾസ് ഹൈസ്കൂളിലാണ് ഞാൻ പഠിച്ചിരുന്നത്... ടീച്ചർമാരായി കന്യാസ്ത്രീകളും ഉണ്ടായിരുന്നു'.....
ഹെഡ്മിസ്ട്രസും അവർ തന്നെ..... ഒന്നു മുതൽ നാലുവരെ ഒരു ഹെഡ്മിസ്ട്രസും. അഞ്ചു മുതൽ പത്ത് വരെ വേറെ ഹെഡ്മിസ്ട്രസും ആയിരുന്നു...... വെറോനിക്ക എന്ന അവിവാഹിതയായ ഒരു പ്യൂണും ഉണ്ട്.... സ്കൂളിലെ ഓരോ മുക്കും മൂലയിലും അവരെത്തും.... സ്കൂളിൽ നടക്കുന്ന എന്ത് കാര്യവും അൽപ്പം പൊടിപ്പും തൊങ്ങലും വച്ച് ഓഫീസ് റൂമിൽ എത്തിക്കുക എന്നതാണവരുടെ പ്രധാന ജോലി....

കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും അവരുടെ ഒരു നന്മ കാണാതെ വയ്യ... ഓഫീസ് റൂമിന് പുറത്തുള്ള മനോഹരമായ ഒരു പൂന്തോട്ടമാണത്.
അവിടെ വിരിയുന്ന പല നിറങ്ങളിലുള്ള ഡാലിയ പൂക്കൾ ഒരു മനോഹര കാഴ്ച്ചയാണ്.... അനേകം ചെടികളുടേയും പൂക്കളുടേയും സംഗമമാണവിടം..
വിവിധ തരം റോസാ പൂക്കളുടെ മനോഹാരിത ആരേയും ആകർഷിക്കുന്നതായിരുന്നു.അതിന്റെ മേൽനോട്ടം ,വെറോനിക്കയായിരുന്നു...
ഒരു കുട്ടി പോലും, ഒരു പൂവിലോ, ഇലയിലോ തൊടില്ല.... അത്ര പേടിയാണവരെ.....

കന്യാസ്ത്രീകൾ പൊതുവെ നല്ലവരെന്ന് പറയാമെങ്കിലും. ചിലർ വളരെ മുൻകോപികളും ആ ദേഷ്യം മററുള്ളവരോട് തീർക്കുന്നവരുമാണ്.
നല്ലവരായ കന്യാസ്ത്രീകൾ പോലും അവരുടെ മുൻകോപത്തിന് ഇരയാവാറുണ്ട് എന്നതാണ് സത്യം.... മുസ്ലീം കുട്ടികൾ അന്ന് തലയിൽ തട്ടമാണിടുന്നത്... സ്കാർഫ് നിവർത്തിയിട്ട് ചെവിയുടെ മുകളിൽ ഇരുവശവും സ്ലേഡ് കുത്തിയിടും..... സ്കൂളിനകത്ത് കയറിയാൽ അതൂരി ബാഗിൽ വക്കാൻ ചില കന്യാസ്ത്രികൾ നിർബന്ധിക്കും... അവർക്കത് കാണുന്നത് എന്തോ ഒരലർജി പോലെയായിരുന്നു.... പേടിച്ചിട്ട് അനുസരിക്കും... അന്ന് അത്ര അറിവൊന്നുമില്ലല്ലോ?അപ്പോൾ ഞാൻ ചിന്തിച്ചിട്ടുണ്ട്.... ശരിക്കും മുഖവും മുൻ കൈയും മാത്രം കാണാവുന്ന ഡ്രസ്സ് ധരിക്കുന്നത് ഇവരാണല്ലോ... പിന്നെന്തിന് ഞങ്ങൾ തല മറക്കുന്നത് നിഷേധിക്കുന്നു എന്ന്?എങ്കിലും എല്ലാവരും അങ്ങനെയല്ല കേട്ടോ? സ്കൂളിലും ഇത്തരം നിർബന്ധമില്ല.ചിലർക്ക് മാത്രമാണ് പ്രശ്നം.. കൂടുതലും സിസ്റ്റർമാർ സ്നേഹമുള്ളവർ
തന്നെയായിരുന്നു....

അതുപോലെ അവിടെ കണ്ടു വന്നിട്ടുള്ള ഒരു കാര്യമാണ് ചില കാര്യങ്ങളിലുള്ള വേർതിരിവ്.
സ്കൂളിൽ പരിപാടികളിൽ പങ്കെടുക്കാൻ അവർക്കിഷ്ടമുള്ളവരെ തെരഞ്ഞെടുക്കുക എന്നത്. ടീച്ചേഴ്സിന്റെ മക്കൾക്കാണ് മുൻഗണന.
അതു കൊണ്ട് തന്നെ കഴിവുള്ള കുറച്ച് പേരെങ്കിലും പുറന്തളളപെട്ടിട്ടുമുണ്ട്... എന്നാൽ പഠനകാര്യത്തിൽ യാതൊരുവിട്ടുവീഴ്ചയുമില്ല.
അതൊരു ഗുണം തന്നെയായിരുന്നു.....

പറഞ്ഞു വന്നത് എനിക്കേറ്റ മനോവിഷമത്തെ കുറിച്ചായിരുന്നല്ലോ... ഞാനന്ന് മൂന്നാം ക്ലാസിലാണ്.... എന്റെ ഏറ്റവുമടുത്ത കൂട്ടുകാരിയാണ് ഷിൻസി....വിടർന്ന രണ്ട് ചെവികളും, അതിലെ വലിയ രണ്ട് റിംഗുകളും, നല്ല പുഞ്ചിരിയുമാണ് അവളുടെ സൗന്ദര്യം വർധിപ്പിക്കുന്നത്..... ക്ലാസിൽ ഞങ്ങൾ അടുത്താണിരിക്കുന്നത്. കളിയും, ചിരിയും ഭക്ഷണം കഴിക്കുന്നതുമെല്ലാം ഒരുമിച്ച്..
ഉച്ചക്ക് ശേഷമുള്ള ഇടവേളകളിൽ കളിക്കുക പതിവാണ്.അന്നും കളിക്കുന്നതിനിടയിൽ
എന്നെ വെട്ടിച്ച് അവളോടി വന്ന് മേശയിൽ ചാരി നിന്നു.പുറകെ വന്ന ഞാനും അവളുമായി തമാശയായി ചിരിച്ചു കൊണ്ട് അടി കൂടുന്ന പോലെ കളിക്കുന്നതിനിടയിൽ എന്റെ വിരൽ അവളുടെ കാതിൽ കുടുങ്ങിയതറിയാതെ ഞാൻ കൈ താഴോട്ട് വലിച്ചതും കാത് കീറി റിംഗ് എന്റെ വിരലിൽ വീണതും ഒരുമിച്ചായിരുന്നു....

ഒഴുകുന്ന ചോര കണ്ട് ഞാനും അവളും കരച്ചിലായി... വേദനയെടുത്ത് അവളും, എന്തു ചെയ്യണമെന്നറിയാതെ ഞാനും..
ചെറിയ കുട്ടികളല്ലേ.... അപ്പോഴേക്കും എല്ലാവരും ഓടിയെത്തി അവളെ ഹോസ്പിറ്റലിൽ കൊണ്ടുപോയി.... എന്തു ചെയ്യണമെന്നറിയാതെ ഞാനാകെ വിഷമിച്ചു.. ആകെ ഒറ്റപ്പെട്ടതു പോലെ.....കമ്മൽ ഞാൻ ക്ലാസ് ടീച്ചറെ ഏൽപ്പിച്ചു... പിന്നീടാണ് എന്നെ കൂടുതൽ വേദനിപ്പിച്ച സംഭവം ഉണ്ടായത്...

വെറോനിക്ക വന്ന് ക്ലാസ് ടീച്ചറോട് പറഞ്ഞ് എന്നെ ഹെഡ്മിസ്ട്രസിന്റെ അടുത്തേക്ക് കൊണ്ടുപോയി.... അവരാണെങ്കിൽ ഭയങ്കര മുൻകോപിയുമാണ്..... വലിയൊരു ചൂരലും പിടിച്ച് നിൽക്കുകയാണവർ.... ചെന്നപാടെ അവരൊരു ചോദ്യം..? എന്തിനാടി നീയവളുടെ കമ്മൽ പറിച്ചെടുത്തത് എന്ന്? എന്റെ തലകറങ്ങുന്ന പോലെ തോന്നി.... മനസിൽ പോലും ചിന്തിക്കാത്ത കാര്യമാണ് ഇവർ വിളിച്ചു പറയുന്നത്.... ഞങ്ങൾ നല്ല കൂട്ടുകാരാണെന്ന് എല്ലാവർക്കുമറിയാം.... അവൾക്കൊരു വേദന വരുന്നത് ഞാൻ സഹിക്കുമോ?
അവർ എന്നിൽ കുറ്റം അടിച്ചേൽപിക്കാൻ ശ്രമിക്കുന്ന പോലെ തോന്നി.... ഞാൻ കരഞ്ഞ് കൊണ്ട് പറഞ്ഞു. കളിക്കുന്നതിനിടയിൽ സംഭവിച്ചതാണെന്ന്... ആര് കേൾക്കാൻ...
അവർ എന്നോട് കൈ നീട്ടാൻ ആവശ്യപ്പെട്ടു...
വലിയ ചൂരൽ കൊണ്ട് കൈവെള്ളയിൽ 3 പ്രാവശ്യം ആഞ്ഞടിച്ചു..... സത്യത്തിൽ അവർ അടിച്ച വേദനയേക്കാൾ എന്നിലെ ആ ചെറിയ കുട്ടിക്ക് വേദനിച്ചത് ചെയ്യാത്ത കുറ്റത്തിന് വാങ്ങിയ ആ ശിക്ഷയായിരുന്നു...... തെളിയിക്കപ്പെടാതാകാതെ പോയൊരാ വേദന
ഇന്നും മനസിൽ ഉണങ്ങാത്തൊരു മുറിവായി അവശേഷിക്കുന്നു.....

രണ്ടാമത്തെ അനുഭവം എട്ടാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു... ഇഷ്ടമുള്ള വിഷയമാണ് ബയോളജി.... നാളെ വരുമ്പോൾ എല്ലാവരും അമരവിത്തിന്റെ ഘടന വരച്ചു കൊണ്ട് വരണമെന്ന് ടീച്ചർ ആവശ്യപ്പെട്ടു. ആരും ട്രൈസ് എടുത്ത് വരക്കരുതെന്ന് പ്രത്യേകം ഓർമപ്പെടുത്തി.....ചിത്രരചന എനിക്ക് പ്രിയപ്പെട്ടതായിരുന്നതിനാൽ വന്ന പാടെ ഡ്രസ്സ് മാറി ചായ കുടിയും കഴിഞ്ഞ് നേരെ വരക്കാനിരുന്നു...
അമരവിത്ത് മുളക്കുന്നത് മുതൽ ചെടിയാകുന്നതുവരെയുള്ള മാറ്റങ്ങളാണ് വരക്കേണ്ടത്... അത് ഏറ്റവും ഭംഗിയായി ചെയ്യാനുള്ള പരിശ്രമം തുടങ്ങി.... രാത്രിയായിട്ടും ഞാനിതിൽ കുത്തിപ്പിടിച്ചിരിക്കുന്നത് കണ്ട് ഉമ്മ ചോദിച്ചു...മോൾക്ക് ഇതല്ലാതെ വേറെ വിഷയമൊന്നും പഠിക്കാനില്ലേയെന്ന്.... അത് കേട്ടത് ഭാവിക്കാതെ
അവസാന മിനുക്കുപണിയായി വരച്ച് കഴിഞ്ഞ ചിത്രത്തിന്റെ പേജിനടിയിൽ ചില്ല് വച്ച് പെൻസിൽ കൊണ്ട് ചില ഭാഗം കടുപ്പിച്ചും, ചില ഭാഗം ലൈറ്റാക്കിയും കൂടുതൽ ഭംഗിയാക്കി...

പൂർണ തൃപ്തിയോടെ പോയികിടന്നു..നേരം വെളുക്കുന്നതും എല്ലാവരുടേയും മുൻപിൽ വച്ച് ടീച്ചർ അഭിനന്ദിക്കുന്നതും സ്വപ്നം കണ്ട് ഉറങ്ങി.... അന്ന് ക്ലാസിലെത്താൻ തിടുക്കമായിരുന്നു...
ക്ലാസിലെത്തിയ ഉടനെ മറ്റു കുട്ടികളുടെ ചിത്രം നോക്കി വിലയിരുത്തി... ഏറ്റവും മികച്ചത് എന്റെ തന്നെ എന്ന അറിവിൽ അഭിമാനിച്ചു.....
ടീച്ചർ വന്ന് ഓരോരുത്തരെ വിളിച്ച് ചിത്രം കണ്ട് മാർക്കിട്ടു കൊടുത്തു കൊണ്ടിരിന്നു... വിളിക്കുന്നത് കാത്തിരുന്ന എന്റെ പേര് വിളിച്ചതോടെ സന്തോഷത്തോടെ ഞാൻ ചെന്നു....
എന്തായാലും 10 ൽ 10 കിട്ടും..ഞാനുറപ്പിച്ചു..
ടീച്ചർ ചിത്രത്തിലേക്കും എന്നേയും മാറി മാറി നോക്കി.....

എന്നിട്ട് മേശയിൽ നിന്ന് ചൂരലെടുത്ത് കൈ നീട്ടാൻ പറഞ്ഞു:.... ഞാനാകെ അന്തം വിട്ട് നിൽക്കുകയാണ്... കൈ നീട്ടാനല്ലേ പറഞ്ഞത്..
ടീച്ചറുടെ ശബ്ദം കേട്ട് ഞെട്ടിയ ഞാനറിയാതെ കൈ നീട്ടി.....അവരാ കൈയിൽ ആഞ്ഞടിച്ചു...
അടിയോടൊപ്പം വാക്കുകൾ പുറത്ത് വന്നു.... കുട്ടിയിത് ട്രൈസ് എടുത്തതല്ലേ..?അതോ ചേച്ചി വരച്ച് തന്നതോ?സത്യം പറയണം..... ടീച്ചറുടെ മുഖത്ത് നിന്ന് എനിക്കാ ദേഷ്യം വായിച്ചെടുക്കാൻ കഴിഞ്ഞു...

എന്റെ കണ്ണുകൾ നിറഞ്ഞ് തുളുമ്പി... ഒരു നിമിഷം തലേ ദിവസത്തെ എന്റെ കഷ്ടപ്പാട് മനസിലേക്കോടിയെത്തി...... വിതുമ്പിക്കൊണ്ട് ഞാൻ പറഞ്ഞു.... സത്യമായിട്ടും ഞാൻ വരച്ചതാണ് ടീച്ചർ...... എന്നാൽ ടീച്ചർ അത് വിശ്വസിക്കുന്ന മട്ടില്ല..... എന്നാൽ ഇതെല്ലാം കണ്ടു കൊണ്ടിരുന്ന ക്ലാസിലെ കുട്ടികളിലൊരാൾ ധൈര്യത്തോടെ എഴുന്നേറ്റ് നിന്ന് പറഞ്ഞു... ടീച്ചർ, ആ കുട്ടി നന്നായി വരക്കും... അത് അവൾ തന്നെ വരച്ചതാണ്... ഇത് കേട്ട ടീച്ചർ അമ്പരപ്പോടേയും, അൽപം ജാള്യതയോടേയും എന്റെ നേരെ നോക്കി
ഇനിയെന്തു ചെയ്യണമെന്നറിയാതെ അവരെന്നെ നോക്കിയ ശേഷം പറഞ്ഞു... കുട്ടിക്കറിയാലോ ട്രൈസെടുക്കുന്നതും മറ്റും എനിക്കിഷ്ടമല്ലെന്ന്?
അതാ ഞാൻ....... എന്നിട്ട് പെട്ടെന്നു തന്നെ ആ ചിത്രത്തിന് 10 മാർക്ക് നൽകി തിരിച്ചു തന്നു.....
എന്നാൽ എനിക്കപ്പോൾ യാതൊരു സന്തോഷവും തോന്നിയില്ലെന്ന് മാത്രമല്ല.... പിന്നീട് വരക്കുവാനുള്ള ആ ഒരു സന്തോഷം അന്ന് തന്നെ നഷ്ടപ്പെടുകയും ചെയ്തു........

ഈ രണ്ട് അനുഭവങ്ങളും വർഷമേറെയായിട്ടും എന്റെ മനസിൽ മായാതെ കിടക്കുന്നതിനോടൊപ്പം ഇത് പകർത്തുമ്പോഴും ഞാനാ വേദന അറിയുന്നു.... അഭിമാനത്തിനേറ്റ ആ നീറ്റൽ അനുഭവിച്ചറിയുന്നു... ഇന്നും.....അന്നത്തേ പോലെ തന്നെ......
( Raziya Maju)
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക