ചെറിയൊരു തെറ്റിന്റെ വലിയവില
-------------------------------------------------
പ്രണയിച്ചു തുടങ്ങിയതിനു ശേഷം മിന്നു രാവിലെ ഉണരുന്നത് തന്നെ മൊബൈലിൽ ചന്തുവിന്റെ മെസ്സേജ് വന്നോ എന്ന് നോക്കികൊണ്ടാണ് ...അന്നത്തെ ദിവസം മിന്നുവിന്റെ ജന്മദിനം ആയതുകൊണ്ട് പതിവിലും നേരത്തേ ഉണർന്നു മൊബൈലിൽ നോക്കി നാലുമണിക്ക് തന്നെ ബെർത്ഡേ വിഷസ് അറിയുച്ചുകൊണ്ടു ചന്തുവിന്റെ മെസ്സേജ് ഉണ്ടാരുന്നു കൂടെ ഇങ്ങനേയും നിനക്കായി ഞാൻ ചെറിയൊരു സമ്മാനം വാങ്ങുന്നുണ്ട് പാവങ്ങളായതുകൊണ്ടു ചെറുതേ വാങ്ങാൻ കഴിയുകയുള്ളു എന്റെ കാശുകാരിക് സങ്കടമൊന്നും തോന്നല്ലേ....അവനോടു മനസ്സിൽ ഒരു ദേഷ്യംതോന്നിയെങ്കിലുംമിന്നു റിപ്ലൈ ഇങ്ങനെ അയച്ചു നീ എനിക്കു ഒന്നുംതന്നിലേലും സങ്കടമില്ല ഒരിക്കലും നമ്മൾ പിരിയാതിരുന്നമതി ...........ഇന്നുകാണുമ്പോൾ എന്തായാലും അവനോടു ഒന്നും മിണ്ടുകയില്ല ഇങ്ങനെ മെസ്സേജ് അയച്ചതിനു എന്ന് ചിന്തിച്ചുകൊണ്ട് മിന്നു കിടക്കവിട്ടു എഴുനേറ്റു ...കോളേജിലേക്ക് പോകാൻ തയ്യാറാകാൻ തുടങ്ങി ....

കുളിച്ചു റെഡി ആയി വന്ന മിന്നുവിന്റെ നെറ്റിയിലേക്ക് രാവിലെ തന്ന അമ്പലത്തിൽ പോയിവന്ന അമ്മചന്ദനംതൊട്ടുകൊടുത്തു ...അപ്പോഴേക്കും അച്ഛനൊരു പിറന്നാൾ സമ്മാനം അവളുടെ കൈയിലേക്ക് വച്ചുകൊടുത്തു ...അത് തുറന്നു നോക്കിയപ്പോഴോ ഒരു വണ്ടിയുടെ ചാവി മിന്നു മുറ്റത്തേക്കു ഓടി ദാ കിടക്കുന്നു ഒരു ചുമ്മന്ന സ്വിഫ്റ്റ് ...സന്തോഷത്തോടു കൂടി അവൾ അച്ഛനൊരു മുത്തംകൊടുത്തു ....എന്നാലും മിന്നുവിന്റെ മനസ്സിൽ അറിയാമരുന്നു ചന്തു തരാൻ പോകുന്ന ചെറിയ സമ്മാനത്തിനോളം ഇതുവരില്ലന്നു .....നേരത്തേ ലൈസെൻസ് ഒക്കെ ഉണ്ടാരുന്നോണ്ട് അവൾ കാറുമായാണ് കോളേജിലേക്ക് പോകുന്നത് ...മനസ്സ് നിറയെ ചന്തുവിന്റെ സമ്മാനത്തെ കുറിച്ചായിരുന്നു ....
ഏകദേശം കാർ കോളജിനു അടുത്ത് എത്താറായി ....അപ്പോഴാണ് റോഡരുകിൽ ഒരാൾക്കൂട്ടം ...കാറിന്റെ സ്പീഡ് കുറയ്‌ക്കേണ്ടതായി വന്നു ....ആൾകൂട്ടത്തിൽ നിന്നും ഒരാൾ ഓടിവന്നു സൈഡ് ഗ്ലാസിൽ തട്ടി....കാർ ബ്രേക്ക് ചെയ്തു മിന്നു ഗ്ലാസ് കുറച്ചു താഴ്ത്തി ...അയാൾ പറഞ്ഞു ....പെങ്ങളെ....ബൈക്ക് അപകടമ ...ഒരുകൊച്ചുപയ്യനാ തലയിൽ നിന്നും ചോര പോകുന്നുണ്ട് ഇപ്പോകുറച്ചു ജീവനുണ്ട് ...ഒറ്റവണ്ടിപോലും നിർത്തുന്നില്ല ....ഒന്ന് സഹായിക്കാമോ .....അതുകേട്ടു മിന്നു മനസ്സിൽ വിചാരിച്ചു ...പുതിയ കാർ ആണ് ആദ്യ ദിവസം തന്നെ വേണ്ട ശരിയാകില്ല ...അല്ലെകിലും ഹോസ്പിറ്റലിൽ കൊണ്ട് പോയാൽ പിന്നെ അതിന്റെ പിറകെ നടക്കണും വേണ്ട ....സമ്മാനവുമായി ചന്തു കാത്തുരിക്കുന്നുണ്ടാകും ....മിന്നു ബ്രേക്കിൽ നിന്നും കാലെടുത്തു ആക്സിലേറ്ററിൽ അമർത്തി ......കാർ പാഞ്ഞുപോയി ....ആക്സിഡന്റ് പറ്റിയ ചെറുപ്പക്കാരനു ആംബുലൻസ് വരുമ്പോഴേക്കും ജീവൻ പോയിരുന്നു രക്തത്തിൽ കുളിച്ചു ശവമായി കിടന്നിരുന്നപ്പോഴും അവന്റെ കൈയിൽ സ്നേഹപൂർവ്വം മിന്നുവിനായി കരുതിയിരുന്ന ആ ചെറിയ സമ്മാനം ഭദ്രമായിരിന്നു ....വണ്ടിയുമായി അതുവഴി നിർത്താത്ത കടന്നു പോയവർക്കൊപ്പം മിന്നുകൂടി പങ്കു ചേർന്ന് ചെയ്തതെറ്റിൽ ചന്തുവിന്റെ ജീവൻപോയതറിയാതെ മിന്നു ചന്തുവിന്റെ ചെറിയ സമ്മാനവും പ്രതീക്ഷിച്ചു കോളേജിനകത്തേക്കു നീങ്ങിക്കൊണ്ടിരുന്നു .............
(വണ്ടിയുംമായി പോകുമ്പോൾ വഴിയിൽ ഒരു അപകടത്തിൽ പെട്ടുകിടക്കുന്നവരെ കണ്ടില്ലന്നു നടിച്ചു പോകുന്നവർക്കായി .....ഒരു പക്ഷെ ആൾക്കൂട്ടത്തിന്നു നടുവിൽ കിടക്കുന്നത് നിങ്ങളുടെ ആരെങ്കിലും ആകാം ....ആരും അല്ലങ്കിലും അത്ഒരു മനുഷ്യ ജീവനാണെന്നു ചിന്തിച്ചാൽ മതി )
ഡിനുരാജ് വാമനപുരം

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക