Slider

തിരിച്ചറിവ് (കഥ)

0
Image may contain: 1 person, closeup


അപ്പൂ നിന്റെ ഷെയർ ഞാൻ ഇട്ടിട്ടുണ്ടെ വരുമ്പോ തന്നാ മതി....
എത്രയാടാ ഷെയർ...
ഇന്ന് ബിവറേജ് അവധി അല്ലേ മിലിലിട്ടറിയാ എടുത്തേ... ആളുക്ക്‌ 250...
ഓക്കേ ഡാ...
അച്ചു ആണ് വിളിച്ചത്..
വൈകിട്ട് പണി കഴിഞ്ഞു വന്നു കുളിയൊക്കെ കഴിഞ്ഞു ഞങ്ങളൊരു കൂടൽ ഉണ്ട് കുപ്പിയും കപ്പയും ചിക്കനും ഒക്കെ ആയിട്ട്...ഞങ്ങള് നാല് പേരാണ് ഒരു ടീം....
ഞാൻ അച്ചു അജി ലിജു...
ജോലി അല്പം ദൂരെ ആണെങ്കിലും ആരെങ്കിലും ഒക്കെ ഇട്ടോളും നമ്മുടെ ഷെയറു കൂടെ
പക്ഷെ കുപ്പി തീരും മുൻപ് കാശ് കൊടുത്തോണം അതാണ് നിയമം.....വീടിനു അടുത്തുള്ള കുളത്തിന്റെ കരയിലാണ് ഞങ്ങടെ കുടി ടീമിന്റെ ഒത്തുകൂടൽ...അടുത്തൊക്കെ വീടുകളുണ്ടെങ്കിലും പരിചയക്കാർ ആയതു കൊണ്ടും ഞങ്ങള് വല്യ ബഹളം ഒന്നും ഇല്ലാത്തതു കൊണ്ടും ആരും ഒന്നും പറയാറില്ല...വീട്ടിലെത്തി കുളിയൊക്കെ കഴിഞ്ഞു അമ്മയുടെ കൈയിൽ ചിലവിനുള്ള കാശും കൊടുത്തു പതിവ് പോലെ കുളത്തിനടുത്തേക്കു നടന്നു.....ഞാൻ
ചെല്ലുമ്പോഴേക്കും ഈരണ്ടെണ്ണം
വിട്ടേച്ചു ഇരിക്കുവാ മൂന്നും കൂടി....
ഓഹ് നേരത്തെ തുടങ്ങിയോ....
ഒഴിക്കാടാ രണ്ടെണ്ണം എനിക്കൂടെ.... കൂടെ പിടിക്കട്ടെ.....രണ്ടെണ്ണം അകത്തെത്തിയപ്പോ പതിവ് പോലെ ഓരോരുത്തരായി പ്രാരാബ്ധത്തിന്റെ കെട്ടഴിച്ചു തുടങ്ങി....പെങ്ങളെ കല്യാണം, വീട്ടിലെ അവസ്ഥ, കല്യാണക്കാര്യം അങ്ങനെ ഓരോന്നും പറഞ്ഞിരിക്കുമ്പോഴാണ്...
എന്തുവാടാ കഴിഞ്ഞില്ലേ ഇതുവരെ.....
ആരാ അത്...
ഓഹ് ശിവേട്ടൻ ആയിരുന്നോ....
എന്താ ശിവേട്ടാ...
ഏയ് രാവിലെ അല്പം ദൂരയാത്ര ഉണ്ട്..... വണ്ടിയിൽ അപ്പടി ചെളിയാ ഒന്ന് കഴുകട്ടെ...
ശിവേട്ടൻ ഞങ്ങടെ ജംഗ്ഷനിലെ ടാക്സി ഡ്രൈവർ ആണ്... ആള് വല്യ ദൈവ വിശ്വാസിയാണ്...ഒരു ചന്ദന കുറി ഉണ്ടാവും ശിവേട്ടനെ എപ്പോ കണ്ടാലും.....
കൂടുന്നോ ശിവേട്ടാ...
ഏയ് ഇല്ല എന്നാലും ചുമ്മാ കമ്പനി തരാം...
എന്തിനാ ശിവേട്ടാ നമ്മളെ പോലുള്ള ജന്മങ്ങളെയൊക്കെ ഈശ്വരൻ ജനിപ്പിച്ചത്..അച്ചു ആണ്...
എന്താ അച്ചു ഇപ്പൊ അങ്ങനെ തോന്നാൻ...
അല്ല ശിവേട്ടാ നമുക്ക് ചുറ്റുമുള്ള എല്ലാവർക്കും പണമുണ്ട്, നല്ല വീടുണ്ട്,
ജീവിതത്തിൽ സന്തോഷമുണ്ട് സമാധാനമുണ്ട്....
നമ്മള് മാത്രം ഇങ്ങനെ....ജനിക്കുന്നേൽ ഒന്നുകിൽ ഭാഗ്യം വേണം അല്ലെങ്കിൽ പണം വേണം അതുമല്ലെങ്കിൽ അല്പം സൗന്ദര്യം എങ്കിലും വേണം അല്ലേ ശിവേട്ടാ....ഞങ്ങക്കു നാല് പേർക്കും ഇതൊന്നുമില്ല എല്ലാവർക്കും ഉണ്ട് ആവശ്യത്തിലേറെ പ്രാരാബ്ധം മാത്രം...
മടുത്തു ശിവേട്ടാ ഈ ജീവിതം...ഞങ്ങളെ സ്നേഹിക്കാൻ പോലും ആരുമില്ല....ദൈവത്തിനു പോലും വേണ്ടാത്ത ജന്മങ്ങള്....
ശിവേട്ടൻ ചിരിച്ചു കൊണ്ട് ആരാ അച്ചുനോട് ഇതൊക്കെ പറഞ്ഞത്.....
അച്ചു പറയുന്നതു ശെരിയല്ലേ ശിവേട്ടാ... ഞാൻ ഇടയ്ക്കു കേറി അച്ചുവിനെ സപ്പോർട്ട് ചെയ്തു...
അല്ല അപ്പു ഇതൊക്കെ നിങ്ങളുടെ മനസിന്റെ തോന്നലാണ് കൂടെ ഈ കള്ളും കൂടെ കേറുമ്പോ അതിരട്ടിയാകും എന്ന് മാത്രം....
ആഹ് അതൊക്കെ പോട്ടെ നാളെ എന്റെ അമ്മയുടെ പിറന്നാൾ ആണ്...അമ്മേടെ കുടുംബ ക്ഷേത്രത്തിൽ പോയൊന്നു പ്രാർഥിക്കണം
ഞായറാഴ്ച അല്ലെ പണി ഇല്ലലോ വരുന്നോ എന്റെ കൂടെ..
അതിനെന്താ ശിവേട്ടാ നാളെ ഞങ്ങക്കും പ്രേത്യേകിച്ചു പണിയൊന്നുമില്ല ഒരു കറക്കവും ആകും എന്താടാ അജീ പോയാലോ...
അങ്ങനെ പിറ്റേന്ന് ശിവേട്ടന്റെ കൂടെ ഞങ്ങളും കൂടി....അമ്പലത്തിൽ നിന്നുള്ള
മടക്ക യാത്രയിൽ ശിവേട്ടൻ ചോദിച്ചു
എങ്ങനുണ്ട് അപ്പു....
കുറെ നാളായി ശിവേട്ടാ അമ്പലത്തിൽ ഒക്കെ പോയിട്ട് മനസ് തുറന്നു ഒന്ന് പ്രാർഥിച്ചപ്പോൾ വല്ലാത്ത ഒരു ആശ്വാസം...
എന്റെ കൂടെ വന്നിലായിരുന്നു എങ്കിൽ എന്തായിരുന്നു പരിപാടി...
ഓഹ് എങ്കിലിപ്പോ ഒരു കുപ്പി തീർന്നേനെ അല്ലാതെന്താ...
ആട്ടെ ഒരു ദിവസം എത്ര രൂപയ്ക്കു കുടിക്കും....
അങ്ങനൊന്നുമില്ല എല്ലാം കൂടി ആയിരം രൂപക്ക് അകത്താകും പിന്നെ ഇതുപോലെ അവധി കിട്ടുമ്പോ രാവിലെ തുടങ്ങും അന്ന് കുറച്ചൂടെയാകും ഇന്നിപ്പോ ഇങ്ങനെ ആയതു കൊണ്ട് ചിലവില്ല ഹ ഹ ഹ...
അപ്പൊ പണമില്ലന്നു പറഞ്ഞിട്ട് കുടിക്കാൻ നിങ്ങളുടെ കൈയിൽ ധാരാളം പണമുണ്ടല്ലേ...
അത് ശിവേട്ടാ ഞങ്ങള് പണിക്കു പോയി കിട്ടുന്ന പൈസയിൽ വീട്ടു ചിലവിനും കൊടുത്തിട്ട് ബാക്കിയല്ലേ ഞങ്ങൾ ആഘോഷിക്കുന്നത് അതിലെന്താ തെറ്റ്....അച്ഛനും അമ്മക്കും ചിലവിനു കാശ് കിട്ടിയാ പോരേ... പിന്നെ എപ്പോഴാ തട്ടി പോകുന്നെന്നു ആർക്കാ പറയാൻ പറ്റുന്നെ അതുകൊണ്ടു ഉള്ള കാലം അടിച്ചു പൊളിച്ചു ജീവിക്കുക അല്ലെടാ അച്ചൂ....
പിന്നല്ലാതെ.....
അത് കേട്ട് ശിവേട്ടൻ ഒന്ന് ചിരിച്ചു
പിന്നെ കുടിക്കുമ്പോ എന്താ കിട്ടുന്നെ നിങ്ങൾക്ക്....ശിവേട്ടൻ വിടുന്ന ലക്ഷണമില്ല..
അതിപ്പോ എന്താ കിട്ടുനെന്നു ചോദിച്ചാ.. ഞങ്ങൾ പരസ്പരം നോക്കി.....
അതിപ്പോ കള്ള് തരുന്ന ആ ഒരു സുഖമുണ്ടല്ലോ ശിവേട്ടാ അത് തന്നെ...
ആ ഒരു സുഖം വേറെങ്ങും കിട്ടില്ല ശിവേട്ടാ...
ആണൊ എന്തായാലും ഇറങ്ങിയതല്ലേ നമുക്ക് എന്റെ വീട്ടിൽ പോയി ചോറും കഴിച്ചിട്ട് പോകാം എന്താ...
ഓഹ് അതിനെന്താ അപ്പൊ അമ്മയെ ഒന്ന് കാണുകേം ചെയ്യാലോ അല്ലേ...
ശെരി അതിനു മുൻപ് ഒന്ന് രണ്ടു സ്ഥലത്തു കൂടി പോകാനുണ്ട്....
ഒരു അനാഥാലയത്തിന്റെ മുന്നിൽ ആയിരിന്നു പിന്നീട് വണ്ടി നിന്നതു...
ശിവേട്ടൻ കാറിൽ നിന്നു ഒരു പാക്കറ്റ് മുട്ടായി എടുത്തു മുൻപേ നടന്നു പിന്നാലെ ഒന്നും മനസിലാകാതെ ഞങ്ങളും...
ശിവേട്ടനെ കണ്ടതും കുട്ടികൾ ഓടി വന്നു ചുറ്റും കൂടി.......ശിവേട്ടൻ അവർക്കെല്ലാം മുട്ടായി നൽകി അവരുടെ സന്തോഷം ഒന്ന് കാണേണ്ടത് തന്നെ ആയിരിന്നു....ഇറങ്ങും നേരം ഓരോരുത്തരായി ശിവേട്ടനെ കെട്ടിപിടിച്ചു മുത്തം നൽകി....
അവരുടെ സന്തോഷം കണ്ടപ്പോൾ ശിവേട്ടനൊപ്പം ഞങ്ങളുടെ കണ്ണുകളും
അറിയാതെ നനയുന്നുണ്ടായിരുന്നു...
കുറച്ചു പണം അവിടെ ഏല്പിച്ചു ശിവേട്ടൻ തിരിച്ചിറങ്ങി....
ഇവിടെ ആരാ ശിവേട്ടാ...
മറുപടി ഒന്നും പറഞ്ഞില്ല.. ശിവേട്ടൻ എന്തോ ചിന്തിച്ചു ഇരിക്കും പോലെ തോന്നി...
അൽപ സമയത്തിനകം ഞങ്ങൾ ഒരു ചെറിയ വീടിന്റെ മുന്നിലെത്തി...
വാ ഇറങ്ങു ഇതാണ് നമ്മുടെ കൊട്ടാരം...
അറുപതു വയസോളം പ്രായമുള്ള ഒരമ്മ വീടിന്റെ മുന്നിൽ തന്നെ നില്പുണ്ടായിരിന്നു...
എവിടായിരുന്നു ശിവാ നീ ഇതുവരെ...
വരുന്ന വഴിക്കു കരുണാലയത്തിൽ കയറി അമ്മെ അതാ താമസിച്ചത്...
ശിവേട്ടൻ അമ്മക്ക് ഞങ്ങളെ പരിചയപ്പെടുത്തി...
നിങ്ങളിരിക്കു ഞാനൊന്നു മേല് കഴുകീട്ടു വരാമെന്നു പറഞ്ഞു ശിവേട്ടൻ പുറത്തേക്കു പോയി...
ഇരിക്ക് മക്കളെ കുടിക്കാൻ എടുക്കട്ടേ....
വേണ്ടമ്മേ ശിവേട്ടൻ വരട്ടെ....
അമ്മേടെ പിറന്നാൾ ആയ കൊണ്ടാണോ അനാഥാലയത്തിൽ ഒക്കെ മുട്ടായി വിതരണം....
അമ്മ വെറുതെയൊന്നു ചിരിച്ചു....
ഇവിടെ വേറാരും ഇല്ലേ അമ്മേ.....
ഇല്ല മക്കളെ ഞാനും ശിവനും മാത്രമേയുള്ളു...
ശിവേട്ടന്റെ അച്ഛൻ....
അൽപനേരം അമ്മയൊന്നും മിണ്ടിയില്ല....
ശിവന് അച്ഛനും അമ്മയും ഇല്ല മക്കളേ...
വിശ്വസിക്കാനാവാത്ത പോലുള്ള ഞങ്ങളുടെ മുഖഭാവം കണ്ടിട്ടാകണം ആ അമ്മ ശിവേട്ടനെ കുറിച്ച് പറഞ്ഞു തുടങ്ങി..
ശിവൻ ഒരു അനാഥകുട്ടിയാണ് എന്ന് പറയുമ്പോ ഞാൻ അവന്റെ അമ്മയല്ല എന്നുകൂടി എനിക്ക് പറയേണ്ടി വരും...ഇപ്പൊ നിങ്ങൾ കണ്ട കരുണാലയത്തിൽ ആണ് അവൻ വളർന്നത്...
ദിവസങ്ങൾ മാത്രം പ്രായമുള്ളപ്പോൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ കുട്ടിയെ നാട്ടുകാരാണ് കരുണാലയത്തിൽ എത്തിച്ചത്....വളർന്നതും പഠിച്ചതും എല്ലാം അവിടെത്തന്നെ....അവസാനം ഒറ്റയ്ക്ക് ജീവിക്കാനുള്ള പ്രായം ആയപ്പോൾ അവൻ അവിടം വിട്ടു....ഒരുപാടു സ്ഥലത്തു അലഞ്ഞു....ഒടുവിൽ ഇവിടെ എത്തി വാടകക്ക് ഒരു ടാക്സി എടുത്തു ജീവിച്ചു വരികയായിരുന്നു....തികച്ചും ഒറ്റപ്പെട്ട ജീവിതം അപ്പോഴും അവന്റെ വരുമാനത്തിന്റെ ഒരു ചെറിയ പങ്കു കരുണാലയത്തിനു വേണ്ടി അവൻ നല്കുന്നുണ്ടായിരുന്നു...ആറു വർഷം മുൻപു ഇതുപോലൊരു ദിവസം ആണ് മക്കൾ കരുണാലായത്തിൽ ഉപേക്ഷിച്ച എന്നെ അവൻ കാണുന്നത്...അനാഥരായി വളർന്നവർക്കെ ബന്ധങ്ങളുടെ വില അറിയൂ....
കുറച്ചു നാളത്തെ പരിചയം കൊണ്ട് തന്നെ അവനെനിക്കു സ്വന്തം മകനായി....
ഒരു ദിവസം എന്റെ അമ്മയായി എന്റെ കൂടെ വന്നുകൂടെന്നു അവൻ ചോദിച്ചപ്പോ
പത്തുമാസം ചുമന്നു നൊന്തു പ്രസവിച്ച സ്വന്തം മക്കളിൽ പോലും കാണാത്ത സ്നേഹം ഞാൻ എന്റെ കുട്ടിയിൽ കണ്ടു...
അങ്ങനെ മക്കളില്ലാത്തവർ കുഞ്ഞുങ്ങളെ ദത്തെടുക്കും പോലെ ആരുമില്ലാത്ത എന്റെ കുട്ടി അമ്മയായി ദത്തെടുക്കും പോലെ കൊണ്ട് വന്നതാ എന്നെ ഇവിടെ....ഒരു മകന്റെ സ്നേഹം ഞാൻ അറിയുന്നത് അവനിൽ നിന്നാണ്....
ഞാൻ ഇവിടെ വന്ന ദിവസം ആണ് എന്റെ പിറന്നാളായിട്ടു എന്റെ കുട്ടി......
പറഞ്ഞു കഴിയും മുൻപേ ആ അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു....
ഞങ്ങളാ അമ്മയെ ആശ്വസിപ്പിക്കാൻ ഒരുപാട് പാടുപെട്ടു....
ഇന്നലെ നിങ്ങളെ കണ്ടതും സംസാരിച്ചതും എല്ലാം ശിവൻ പറഞ്ഞിരുന്നു....
മക്കള് പറഞ്ഞില്ലേ നിങ്ങൾക്ക് ആരുമില്ല ജീവിതത്തിൽ സന്തോഷമില്ല മറ്റുള്ളവരൊക്കെ സന്തോഷത്തോടെ ജീവിക്കുന്നു എന്നൊക്കെ...
മക്കൾ ഇന്ന് കണ്ട പോലുള്ള കുട്ടികളെ പറ്റി എപ്പോഴെങ്കിലും ചിന്തിചിട്ടുണ്ടോ അവർക്കു അച്ഛനോ അമ്മയോ കൂടപ്പിറപ്പുകളോ ആരുമില്ല....
ഉടുക്കാൻ നല്ല വസ്ത്രങ്ങളില്ല...
കഴിക്കാൻ നല്ല ആഹാരമില്ല...
എന്നിട്ടും ആരോടും പരാതിയില്ലാതെ എല്ലാ വിഷമങ്ങളും ഉള്ളിലൊതുക്കി അവർ ജീവിക്കുന്നില്ലേ...മറിച്ചു നിങ്ങൾക്കോ നിങ്ങളെ സ്നേഹിക്കാൻ അച്ഛനുണ്ട് അമ്മയുണ്ട് സഹോദരനും സഹോദരിയും ഉണ്ട് ....എന്നിട്ടും നിങ്ങൾക്ക് ആരുമില്ലെന്ന് തോന്നുന്നു എങ്കിൽ അത് നിങ്ങളുടെ മാത്രം തെറ്റ് കൊണ്ടാണ്....
മക്കളുടെ ഏറ്റവും വലിയ സ്വത്തു അവരുടെ അച്ഛനമ്മമാർ തന്നെയാണ്... അവരെ സ്നേഹിച്ചും പരിപാലിച്ചും ജീവിക്കുമ്പോഴാണ് മക്കൾ എന്ന പദത്തിന് അർഥം ഉണ്ടാകുന്നതു...
മരണവേദന സഹിചും ഒരു കുഞ്ഞിനു ജന്മം നൽകുമ്പോൾ മരണം വരെയും അവൻ കൂടെയുണ്ടാവണെന്നു ആത്മാർഥമായി ആഗ്രഹിക്കുന്നുണ്ടാവും ഏതൊരു അമ്മയും...
 അത് നിറവേറ്റുമ്പോഴാണ് ഒരു മകന്റെ അല്ലെങ്കിൽ മകളുടെ ജന്മത്തിനു അർഥമുണ്ടാകുന്നത്.....
അപ്പോഴേക്കും കുളി കഴിഞ്ഞു ശിവേട്ടൻ വന്നിരുന്നു...
ഞങ്ങളുടെ മുഖത്തെ വ്യത്യാസം കണ്ടപ്പോഴേ ശിവേട്ടനു കാര്യം മനസിലായി
അമ്മ എല്ലാം പറഞ്ഞല്ലേ...
ശിവേട്ടാ ഞങ്ങള്......
ശിവേട്ടൻ ഞങ്ങളെ ചേർത്ത് പിടിച്ചു...
അപ്പൂ ദിവസവും ആയിരങ്ങൾ ചിലവാക്കി മദ്യത്തിലൂടെ സുഖവും സന്തോഷവും കണ്ടെത്തുമ്പോൾ എപ്പോഴെങ്കിലും നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ ഒരു നേരം പോലും നല്ല ഭക്ഷണമോ ഉടുക്കാൻ നല്ല വസ്ത്രമോ ലഭിക്കാതെ വളർന്ന എന്നെപ്പോലുള്ള അനാഥകുട്ടികളെ പറ്റി....
അതിന്റെ പകുതി പണം മതിയാകും മോനേ അവരുടെ മൂന്നു നേരത്തെ വിശപ്പടക്കാൻ...
വിശക്കുന്നവന് ഒരു നേരത്തെ അന്നം കൊടുക്കുമ്പോ അവന്റെ മുഖത്ത് വിടരുന്ന ഒരു സന്തോഷമുണ്ടു അത് കാണുമ്പോ നമുക്ക് കിട്ടുന്ന സുഖത്തിനെക്കാൾ വലിയ ഒരു സുഖവും നൽകാൻ ഒരു മദ്യത്തിനും കഴിയില്ല മക്കളേ......
പിന്നെ അപ്പു പറഞ്ഞില്ലേ നമ്മളൊക്കെ എപ്പോഴാ തട്ടിപോകുന്നത് എന്ന് അറിയില്ലെന്ന്.....ശരിയാ ചിലപ്പോ വളരെ കുറച്ചു ആയുസേ നമുക്കൊക്കെ ഉണ്ടാകു... പക്ഷെ ആ ചെറിയ ജീവിതം ഇതുപോലെ നശിപ്പിക്കാതെ നമ്മളെ കൊണ്ട് ഒരാൾക്കെങ്കിലും സന്തോഷം നൽകാൻ കഴിഞ്ഞാൽ അവരുടെ പ്രാർഥനയിൽ എന്നും നമ്മളുണ്ടാകും അപ്പൂ...
അവനവനു വേണ്ടി മാത്രമല്ല മറ്റുള്ളവർക്ക് വേണ്ടി കൂടി ജീവിക്കുമ്പോൾ ആണ് നമ്മൾ ഒരു യഥാർത്ഥ മനുഷ്യൻ ആകുന്നതും നമ്മുടെ ജീവിതത്തിനു സൗന്ദര്യം ഉണ്ടാകുന്നതും.....
നിങ്ങളെ ഉപദേശിക്കാൻ ഞാൻ ആളല്ല...
എങ്കിലും ഒരേട്ടന്റെ സ്ഥാനത്തു നിന്ന് പറഞ്ഞുന്നു കരുതിയാൽ മതി....
ശിവേട്ടനോടു യാത്ര പറഞ്ഞു പിരിയുമ്പോൾ ഇന്നുവരെ കുടിച്ചിട്ടുള്ള ഒരു മദ്യത്തിനും നൽകാൻ കഴിഞ്ഞിട്ടില്ലാത്ത ഒരു സുഖം ഞങ്ങളുടെ മനസ്സിൽ ഉണ്ടായിരുന്നു.....
കൂടെ ഇന്നലെ വരെ ജീവിച്ചതായിരുന്നില്ല ശെരിക്കുള്ള ജീവിതം എന്നുള്ള തിരിച്ചറിവും......
ഉണ്ണി ആറ്റിങ്ങൽ.....
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo