ആരും പറയാത്ത കഥ, ( 3=ഭാഗം ,)
===========
നയിഫ് തന്ന പാസ്പോർട്ടിലേക്ക് ഞാൻ സൂക്ഷിച്ചു നോക്കി,
ഹലാ ഫാത്തിമ,
അച്ഛന്റെ സ്ഥാനത്ത് എന്റെ പേര്,
അമ്മ ഫിലിപ്പെെൻ സ്വദേശി ഫാത്തിമ,
ഇൻഡ്യൻ പൗരത്വം,
===========
നയിഫ് തന്ന പാസ്പോർട്ടിലേക്ക് ഞാൻ സൂക്ഷിച്ചു നോക്കി,
ഹലാ ഫാത്തിമ,
അച്ഛന്റെ സ്ഥാനത്ത് എന്റെ പേര്,
അമ്മ ഫിലിപ്പെെൻ സ്വദേശി ഫാത്തിമ,
ഇൻഡ്യൻ പൗരത്വം,
എന്റേതല്ലാത്ത എന്റെ മകൾ,
നയിഫ്, ! എന്റെ വിളി കേട്ട് നയിഫ് തിരിഞ്ഞ് നിന്നു,
നീ, എന്നെ ചതിക്കുകയായിരുന്നു അല്ലേ, എന്നോട് മാത്രമല്ല, നിന്റെ മകളോടും ഈ മകളുടെ അമ്മയോടും നീ നീതി പുലർത്തിയില്ല,
ഇല്ല, എനിക്കു വേണ്ട നിന്റെ മകളെ, ഞാൻ എല്ലാം വിളിച്ച് പറയും !
ഇല്ല, എനിക്കു വേണ്ട നിന്റെ മകളെ, ഞാൻ എല്ലാം വിളിച്ച് പറയും !
നായിഫ് എന്റെടുത്തേക്ക് പാഞ്ഞടുത്തു
എന്റെ മുന്നിൽ വന്ന് കിതച്ചു കൊണ്ട് എന്റെ കരണത്ത് ആഞ്ഞടിച്ചു !!
ഞാൻ നിലത്ത് വീണു,
വീണ് കിടന്ന എന്നെ അവൻ തൂക്കി എടുത്തു,
എന്റെ മുന്നിൽ വന്ന് കിതച്ചു കൊണ്ട് എന്റെ കരണത്ത് ആഞ്ഞടിച്ചു !!
ഞാൻ നിലത്ത് വീണു,
വീണ് കിടന്ന എന്നെ അവൻ തൂക്കി എടുത്തു,
എടാ, കഴുതേ, പല സ്ത്രീകളുമായി എനിക്ക് ബന്ധമുണ്ടായിട്ട് പക്ഷേ, ഒരുത്തിയും ഗർഭിണി ആയിട്ടില്ല, അബധ വശാൽ ഞാനൊരു കുഞ്ഞിന് ജന്മം നല്കി, അതിനെ വളർത്താനുളള പണമില്ലാഞ്ഞിട്ടല്ല ഞാനിങ്ങനെ കാട്ടി ക്കൂട്ടിയത്, അഭിമാനം, അതോർത്ത് മാത്രമാണ് , എന്റെ മകളെ നീ സംരക്ഷിക്കണം, നിനക്കതിന് കഴിയില്ലേ എന്റെ പണം തിരിച്ച് തരണം, എന്താ പറ്റുമോ നിനക്ക്, !?
വാക്കുകൾ തൊണ്ടയിൽ ആത്മഹത്യ ചെയ്തതു പോലെ എനിക്ക് ഒന്നും പറയാനില്ലായിരുന്നു,
എന്റെ ഷർട്ടിലെ പിടി വിട്ട് അയാൾ തിരിഞ്ഞ് നടന്നു , പെട്ടന്നയാൾ തിരിഞ്ഞ് നിന്ന് വിരൽ ചൂണ്ടി പറഞ്ഞു,
ഈ മാസവസാനം ബാപ്പ സെെന്യത്തിൽ നിന്ന് വിരമിക്കും, അതിനു ശേഷം ഞങ്ങൾ അമേരിക്കയിലേക്ക് പോകും, നീ കുട്ടിയേയും കൊണ്ട് ഇന്ത്യയിലേക്ക് പോകുവാനുളള ഒരുക്കങ്ങൾ ആരംഭിച്ചോളൂ, !!
അടികൊണ്ട കവിൾ പുകഞ്ഞതിലുപരി എന്നെ വേദനിപ്പിച്ചതും, ഞെട്ടിപ്പിച്ചതും , അയാൾ പറഞ്ഞ വാക്കുകളായിരുന്നു,
ഈ മാസവസാനം ?? ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ,
ഈ മാസവസാനം ?? ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ,
ഇതിനിടയിൽ ഭാര്യയുടെ കത്ത് വന്നു,
അത്യാവശ്യം ജീവിക്കാനുളള വകയായി എത്രയും വേഗം മടങ്ങി വരണം !
അത്യാവശ്യം ജീവിക്കാനുളള വകയായി എത്രയും വേഗം മടങ്ങി വരണം !
ഈ കുട്ടിയെ എവിടേക്ക് കൊണ്ട് പോകും, ? ഞാൻ തല പുകഞ്ഞാലോചിച്ചു, അവസാനം കേരളത്തിലെ ഏതെങ്കിലും അനാഥാലയത്തിന് കെെമാറാൻ തീരുമാനിച്ചു,
അങ്ങനെ അഞ്ച് മാസം പ്രായമായ കുഞ്ഞിനേയും കൊണ്ട് ഞാൻ കുവെെറ്റ് വിട്ടു,
തിരുവനന്തപുരത്ത് തമ്പാനുരിനടുത്ത് ഒരു ലോഡ്ജിൽ ഞാൻ റൂമെടുത്തു, അവിടെ ലോഡ്ജിനടുത്തുളള പളളിയിലെ മുസ്ലീയാരോട് അനാഥായത്തെ കുറിച്ച് തിരക്കി,
അദ്ദേഹം പറഞ്ഞ് തന്ന വിലാസവുമായി പിറ്റേന്ന് തന്നെ ട്രെയിൻ കയറി കോഴിക്കോട്ടേക്ക്,
അദ്ദേഹം പറഞ്ഞ് തന്ന വിലാസവുമായി പിറ്റേന്ന് തന്നെ ട്രെയിൻ കയറി കോഴിക്കോട്ടേക്ക്,
ഭാഗ്യമെന്ന് പറയട്ടെ,
ഞാനവിടെ ചെന്നപ്പോൾ തന്നെ പാലക്കാട് ചെർപ്പുളശേരി സ്വദേശ യായ ഒരു ദമ്പതികൾ ആ കുഞ്ഞിനെ ദത്തെടുക്കാനായി വന്നു,
ആ കുഞ്ഞിന്റെ മേൽ ഒരവകാശവും എനിക്കില്ലെന്ന് രേഖാമൂലം എഴുതി കൊടുത്ത് അനാഥാലയത്തിന് നിശ്ചിത തുക സംഭാവനയും നല്കി ഞാനവിടുന്ന് മടങ്ങി,
ഒരു വലിയ ഭാരം ഇറക്കി വച്ചതു പോലെ ഞാൻ സ്വന്തം വീട്ടിലേക്ക് തിരിച്ചു,

വീട്ടിലെത്തിയപ്പോൾ എല്ലാവരും അമ്പരുന്നു, വരുമെന്നുളള സൂചന നല്കാത്തതിലുളള പരിഭവവും,
മോൻ ഓടി വന്ന് കെട്ടിപ്പിടിച്ചു, അറബി അടിച്ച കവിളിൽ തന്നെ ചുംമ്പനവും നല്കി,,
മോൻ ഓടി വന്ന് കെട്ടിപ്പിടിച്ചു, അറബി അടിച്ച കവിളിൽ തന്നെ ചുംമ്പനവും നല്കി,,
പണ്ട് വാടകയ്ക്ക് താമസിച്ചിരുന്ന സ്ഥലത്തിനടുത്താണ് എന്റെ പുതിയ രണ്ട് നില വീട്,
ഭാര്യയോട് കാര്യങ്ങൾ തുറന്ന് പറഞ്ഞാലോ എന്ന് പലവട്ടം ചിന്തിച്ചു,
പിന്നെ വേണ്ടെന്ന് വച്ചു,
ഭാര്യയോട് കാര്യങ്ങൾ തുറന്ന് പറഞ്ഞാലോ എന്ന് പലവട്ടം ചിന്തിച്ചു,
പിന്നെ വേണ്ടെന്ന് വച്ചു,
അങ്ങനെ,
ഞാൻ ഗൾഫിൽ നിന്ന് വന്ന നാലാം ദിവസം, വീടിന്റെ രണ്ടാം നിലയിലെ ബഡ്റൂമിൽ ചെറു മയക്കത്തിലായിരുന്നു ഞാൻ,
ആരോ എന്നെ കുലുക്കി വിളിക്കുന്നതു പോലെ എനിക്ക് തോന്നി,
ഞാൻ കണ്ണുകൾ തുറന്നു നോക്കി മുന്നിൽ ഭാര്യ,
ഞാൻ ഗൾഫിൽ നിന്ന് വന്ന നാലാം ദിവസം, വീടിന്റെ രണ്ടാം നിലയിലെ ബഡ്റൂമിൽ ചെറു മയക്കത്തിലായിരുന്നു ഞാൻ,
ആരോ എന്നെ കുലുക്കി വിളിക്കുന്നതു പോലെ എനിക്ക് തോന്നി,
ഞാൻ കണ്ണുകൾ തുറന്നു നോക്കി മുന്നിൽ ഭാര്യ,
ഞാൻ എഴുന്നേറ്റിരുന്നു ,
അവളുടെ മുഖം കണ്ടതേ എന്തോ പന്തികേടുണ്ടെന്ന് തോന്നി,
അവളുടെ മുഖം കണ്ടതേ എന്തോ പന്തികേടുണ്ടെന്ന് തോന്നി,
എന്തു പറ്റി ? ഞാൻ ചോദിച്ചു,
രൂക്ഷ ഭാവത്തിൽ എന്നെ നോക്കി കൊണ്ട് അവൾ ചോദിച്ചു,
രൂക്ഷ ഭാവത്തിൽ എന്നെ നോക്കി കൊണ്ട് അവൾ ചോദിച്ചു,
ആരാണ് '' ഹലാ ഫാത്തിമ ''
ചതിച്ചോ,തമ്പുരാനേ, തലക്കുളളിലൂടെ ഒരു മിന്നൽ പിളർപ്പ് , എന്റെ ശരീരം തളരുന്നതു പോലെ,
എന്താ , നിങ്ങളുടെ നാവിറങ്ങി പോയോ ? സത്യത്തെ പൊൻ പാത്രം കൊണ്ട് മൂടിയാലും മറയ്ക്കാനാകില്ല, , ഫിലിപ്പെെനി പെണ്ണിൽ എന്റെ ഭർത്താവിനുണ്ടായ മകളല്ലേ ഹലാ ഫാത്തിമ, അല്ലേ,
ഞാൻ അന്തംവിട്ടിരിക്കുകയാണ്, ഈ രഹസ്യം ഇവളെങ്ങനെ അറിഞ്ഞു, ഞാൻ കട്ടിലിൽ നിന്ന് ചാടി എണീറ്റു,
അവൾ കെെയ്യിൽ ഒളിപ്പിച്ച് പിടിച്ച ആ കുഞ്ഞിന്റെ പാസ്പോർട്ട് എടുത്ത് എന്നെ കാണിച്ചു,
ദാ, നോക്ക് നിങ്ങളുടെ ബാഗിൽ നിന്ന് കിട്ടിയതാ, നിങ്ങളെന്നെ ചതിക്കുകയായിരുന്നല്ലേ അവൾ സമനില തെറ്റിയ രോഗിയെ പോലെ ആക്രോശിച്ചു,,
മോളെ ഞാൻ, ഞാനെല്ലാം പറയാം, നീ ബഹളം വെയ്ക്കല്ലേ, ഞാൻ അവളുടെ കാലിലേക്ക് വീണ് കേണ് പറഞ്ഞു,
പക്ഷേ,
അവൾ കേൾക്കാനൊരുക്കമല്ലായിരുന്നു,
നിങ്ങളെ ഓർത്ത് നിങ്ങൾക്കു വേണ്ടി മാത്രം കാത്തിരുന്നവളാ ഞാൻ,
ഒരു പെണ്ണ് മറ്റെന്തും സഹിക്കും, പക്ഷേ
ഞാൻ ജീവിച്ചിരിക്കേ ഭർത്താവിന് മറ്റൊരു സ്ത്രീയിൽ കുഞ്ഞുണ്ടാകുക അത് മാത്രം , അത് മാത്രം സഹിക്കില്ല ഞാൻ !
ഒരു പെണ്ണ് മറ്റെന്തും സഹിക്കും, പക്ഷേ
ഞാൻ ജീവിച്ചിരിക്കേ ഭർത്താവിന് മറ്റൊരു സ്ത്രീയിൽ കുഞ്ഞുണ്ടാകുക അത് മാത്രം , അത് മാത്രം സഹിക്കില്ല ഞാൻ !
ഒരു ഭ്രാന്തിയെ പോലെ അവൾ ആക്രോശിച്ചു, പെട്ടന്ന് അവളുടെ ഭാവം മാറി,
കെെയ്യിലിരുന്ന പാസ്പോർട്ട് കാണിച്ച് രൂക്ഷമായ ഭാവത്തോടെ എന്നെ നോക്കി കിതച്ചു കൊണ്ട് പറഞ്ഞു,
'നോക്കിക്കോ, ഇത് തെളിവാണ് ഞാനിത് എല്ലാവരേയും കാണിച്ച് നിങ്ങടെ മുഖം മൂടി ഞാനഴിക്കും ,
അവൾ പാസ്പോർട്ടുമായി പുറത്തേക്ക് കുതിച്ചു,
ഞാൻ ചാടി അവളെ തടഞ്ഞു,
വേണ്ടാ, ഞാൻ പറയുന്നത് ഒന്ന് കേട്ടിട്ട് എന്തു വേണേലുമായിക്കോ ,ഖുർ ആൻ എടുത്ത് ഞാൻ സത്യം ചെയ്യാം ,നീ അവിവേകമൊന്നും കാണിക്കരുത് , !ഞാൻ കേഴുകയാണ്,
ഭാര്യയുടെ മുന്നിൽ ,
ഒരു ഭർത്താവ് താഴുന്നതിനേക്കാളും
അതിലപ്പുറവും ഞാൻ താണ് കേണപേക്ഷിച്ചു,
ഒരു ഭർത്താവ് താഴുന്നതിനേക്കാളും
അതിലപ്പുറവും ഞാൻ താണ് കേണപേക്ഷിച്ചു,
അവൾ അനുസരിച്ചില്ല, എന്നെ വിശ്വസിച്ചില്ല,
അവൾ വീണ്ടും പുറത്തേക്ക് കുതിക്കാൻ ശ്രമിച്ചപ്പോൾ , ഞാനവളുടെ കെെയ്യിൽ കടന്ന് പിടിച്ച് പാസ്പോർട്ട് കെെക്കലാക്കാൻ ശ്രമിച്ചു,
പിന്നീട്, അവിടെ നടന്നത് ഒരു മൽപ്പിടുത്തമായിരുന്നു, ആ മൽപ്പിടത്തത്തിനിടയിൽ
കാൽ വഴുതി രണ്ടാം നിലയിൽ നിന്ന് അവൾ താഴേക്ക് വീണു,
(
തുടരും )
അടുത്ത ലക്കം അവസാനിക്കും,
കാൽ വഴുതി രണ്ടാം നിലയിൽ നിന്ന് അവൾ താഴേക്ക് വീണു,
(
തുടരും )
അടുത്ത ലക്കം അവസാനിക്കും,
ഷൗക്കത്ത് മെെതീൻ ,
കുവെെത്ത്,
കുവെെത്ത്,

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക