Slider

അച്ഛന്

0
Image may contain: 1 person, closeup

തിരികെയേകുവാനാവില്ലൊരിക്കലും
എന്നച്ഛനെനിക്കേകിയോരാ സ്നേഹനിധി !!
മിഴിയോരമെന്നുടെ നീർകുമിളകണ്ടനാളൊക്കെയും
ഉള്ളിലെരിയുമെന്നച്ഛനെ കണ്ടുഞാൻ
അണയിടാനാകാത്ത വാത്സല്യകടലാണെന്നച്ഛൻ
അളക്കുവാനാകാത്ത നിധിയാണെന്നച്ഛൻ
ഞാൻ കണ്ട വലിയസത്യമാണെന്നച്ചൻ
ശരിയെന്ന വാക്കിനർത്ഥമാണെന്നച്ഛൻ
ഇനിയൊരുജന്മമെനിക്കുണ്ടെന്നാകിലെൻ
മകനായ് പിറക്കേണമെന്നച്ഛൻ
തിരികെയേകുവാൻ വഴിയില്ല വേറെ
എന്നച്ഛനെനിക്കേകിയോരാ സ്നേഹനിധി ...!!
സൗമ്യ സച്ചിൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo