
അച്ഛനെക്കാൾ വലുതായിടും നാളിൽ
അച്ഛനെ ഞാനെന്തു പേർ വിളിക്കും
അച്ഛനെ ഞാനെന്തു പേർ വിളിക്കും
എന്നുണ്ണി ചോദിച്ച ചോദ്യത്തിനുത്തരം
അമ്പരപ്പും പിന്നെ പൊട്ടിച്ചിരീം
അമ്പരപ്പും പിന്നെ പൊട്ടിച്ചിരീം
അന്ന് ഞാൻ അച്ഛനെ പിറകിലിരുത്തി
ഈ ബുള്ളറ്റിൽ നാട് കറക്കീടട്ടെ
ഈ ബുള്ളറ്റിൽ നാട് കറക്കീടട്ടെ
വീഴാതെയെന്നെ മുറുകെ പിടിക്കണേ
ഞാനെന്നുംഅച്ഛനെ പിടിക്കുന്നപോൽ
ഞാനെന്നുംഅച്ഛനെ പിടിക്കുന്നപോൽ
ഒട്ടേറെ ചോദ്യങ്ങൾ ഈ കുഞ്ഞു നാവിൽ നി-
ന്നിറ്റിറ്റു വീഴുന്നു തേൻ തുള്ളി പോലെ
ന്നിറ്റിറ്റു വീഴുന്നു തേൻ തുള്ളി പോലെ
പലതും വെറുതെ ചിരിച്ചു തള്ളാനെങ്കിലും
ചോദ്യങ്ങൾ ചിലവ സമസ്യ പോലെ !!!!!
ചോദ്യങ്ങൾ ചിലവ സമസ്യ പോലെ !!!!!
ഏതൊരു പ്ലേയ് സ്കൂളിൽ ആദ്യം പോയച്ഛൻ
ഏതു ടീച്ചർ അച്ഛനൂണു തന്നു ?
ഏതു ടീച്ചർ അച്ഛനൂണു തന്നു ?
ഞാനെവിടെയും പോയില്ലെന്നെന്നുത്തരം
പിന്നെന്തിനായ് എന്നെ എന്ന് മറു ചോദ്യം
പിന്നെന്തിനായ് എന്നെ എന്ന് മറു ചോദ്യം
കൂട്ടരില്ലാതച്ഛൻ ഒറ്റയ്കിരുന്നെന്നോ
എങ്ങനെ പകലുകൾ തള്ളിനീക്കി ?
എങ്ങനെ പകലുകൾ തള്ളിനീക്കി ?
അജ്ഞത കൂടു കൂട്ടുന്നോരാ ചോദ്യത്തിൽ
ഒത്തിരി ആഴങ്ങൾ കണ്ടു വീണ്ടും
ഒത്തിരി ആഴങ്ങൾ കണ്ടു വീണ്ടും
വട്ടംപിടിച്ചിട്ടെൻ ചോദ്യത്തിനുത്തരം
ചൊല്ലിമടങ്ങു എന്നുണ്ണി ചൊല്ലി
ചൊല്ലിമടങ്ങു എന്നുണ്ണി ചൊല്ലി
നാടായ നാടും ഈ വീടായ വീടുകളും
ബാല്യത്തിലൊരു കുഞ്ഞു പ്ലേ സ്കൂളുകൾ
ബാല്യത്തിലൊരു കുഞ്ഞു പ്ലേ സ്കൂളുകൾ
എന്തോ അബദ്ധം ഞാൻ ചൊന്നെന്നപോലവൻ
ഉച്ചത്തിൽ പൊട്ടിച്ചിരിച്ചു ചൊല്ലി
ഉച്ചത്തിൽ പൊട്ടിച്ചിരിച്ചു ചൊല്ലി
അപ്പുറത്തെ വീട്ടിൽ ആരെല്ലാമുള്ളതു
ഞാനിന്നു വരെ അവരെ കണ്ടതില്ല !!!
ഞാനിന്നു വരെ അവരെ കണ്ടതില്ല !!!
പിന്നെങ്ങനെ അച്ഛൻ്റെ വീടാകുംഅവിടം
ചുമ്മാ പൊള്ളു പറഞ്ഞിടാതെ
ചുമ്മാ പൊള്ളു പറഞ്ഞിടാതെ
പൊന്നുതാക്കോലിട്ടു മൂടി വെച്ചിട്ടുള്ളൊരാ
കുഞ്ഞു ബാല്യച്ചെപ്പു ഞാൻ തുറന്നു
കുഞ്ഞു ബാല്യച്ചെപ്പു ഞാൻ തുറന്നു
ചെവിയോർത്തിരിക്കുമെൻ മകനോട് ഞാൻ ചൊല്ലി
കേൾക്കുക നീയെൻ്റെ ബാല്യകാലം
കേൾക്കുക നീയെൻ്റെ ബാല്യകാലം
പുഴയിലെ കുളികഴിഞ്ഞെത്തുന്ന സൂര്യൻ
പ്രാതൽ കഴിക്കാനിലയിടുമ്പോ
പ്രാതൽ കഴിക്കാനിലയിടുമ്പോ
കണ്ണ് തുറന്നു ഞാൻ കാത്തു കൂർപ്പിച്ചിടും
കൂട്ടുകാരെത്തിയോ തൊടിയിലെങ്ങാൻ
കൂട്ടുകാരെത്തിയോ തൊടിയിലെങ്ങാൻ
വല്ലോണം ഒന്നങ്ങു രാത്രി വെളുപ്പിച്ചു
എന്നെപ്പോലവരെല്ലാം കാത്തിരുന്നു
എന്നെപ്പോലവരെല്ലാം കാത്തിരുന്നു
നേതാവുമായ് ചേർന്നാന കളിച്ചിടും
ഓലമടലൊരു തുമ്പിക്കൈയായ്
ഓലമടലൊരു തുമ്പിക്കൈയായ്
പാട്ടകൾ ചെണ്ടകളായ് തീർന്നപ്പോഴോ
കുഞ്ഞു പാത്രങ്ങൾ ചില്ലം മുഴക്കി നിന്നു
കുഞ്ഞു പാത്രങ്ങൾ ചില്ലം മുഴക്കി നിന്നു
പാളയോല കൊണ്ടാഞ്ഞു ശ്രമിച്ചൊരു
പന്തലുണ്ടാക്കി ശീവേലി കൂടാൻ
പന്തലുണ്ടാക്കി ശീവേലി കൂടാൻ
അച്ഛൻ വാങ്ങിത്തരുന്ന കളിപ്പാട്ടം
എൻ്റെയല്ലെല്ലാർക്കും സ്വന്തമായി
എൻ്റെയല്ലെല്ലാർക്കും സ്വന്തമായി
ഊണുകഴിക്കാനായി 'അമ്മ വിളിക്കിലും
ആദ്യം കളി പിന്നെ കുളിയെന്നു ഞാൻ
ആദ്യം കളി പിന്നെ കുളിയെന്നു ഞാൻ
കൂട്ടുകാർ ചേർന്നൊരു സദ്യയുണ്ടക്കിട്ടു
കുഞ്ഞാലിലയിൽ വിളമ്പി തിന്നു
കുഞ്ഞാലിലയിൽ വിളമ്പി തിന്നു
ഓട്ടമത്സരം എന്നും വിജയിക്കും
തോഴനെ തോളിൽ തട്ടി നിന്നു
തോഴനെ തോളിൽ തട്ടി നിന്നു
ഓലമേഞ്ഞു കുഞ്ഞു കൂരയുണ്ടാക്കി
തറയിൽ ചാണകം മെഴുകി ഞങ്ങൾ
തറയിൽ ചാണകം മെഴുകി ഞങ്ങൾ
പത്തിലേറെപ്പേരൊരുമിച്ചു കൂരയിൽ
വിശ്രമം നേരം ഇരുട്ടും വരെ
വിശ്രമം നേരം ഇരുട്ടും വരെ
അമ്മയറിയാതെ കൂട്ടരോടൊന്നിച്ചു
ആദ്യത്തെ മഴയിൽ നനഞ്ഞു മുങ്ങി
ആദ്യത്തെ മഴയിൽ നനഞ്ഞു മുങ്ങി
ഈ പനിയൊന്നു മാറീട്ടു വേണം പുതിയ
കളികൾ കളിച്ചീടാനെന്നു തോന്നി
കളികൾ കളിച്ചീടാനെന്നു തോന്നി
ചെറുതോടിൽ ഓരുവെള്ളം നിറഞ്ഞപ്പോ
തോർത്തുമുണ്ട് മുക്കി മീൻ പിടിച്ചു
മണ്ണിര തേടി നടന്നു ചിലരപ്പോൾ
ചൂണ്ടയിൽ കോർക്കുവാൻ ഏറെനേരം
തോർത്തുമുണ്ട് മുക്കി മീൻ പിടിച്ചു
മണ്ണിര തേടി നടന്നു ചിലരപ്പോൾ
ചൂണ്ടയിൽ കോർക്കുവാൻ ഏറെനേരം
പായലുകൾ ചേർത്തോരോടമുണ്ടാക്കിട്ടു
അക്കരെയിക്കരെ തുഴഞ്ഞു ഞങ്ങൾ
അക്കരെയിക്കരെ തുഴഞ്ഞു ഞങ്ങൾ
കായലിനരുകിലെ കണ്ടൽ വനങ്ങളിൽ
ഏറ്റവും ഉയരത്തിൽ കേറി നിന്നു
ഏറ്റവും ഉയരത്തിൽ കേറി നിന്നു
പഴയ ചെരുപ്പുകൾ വെട്ടി മിനുക്കി ഒന്നാന്തരം
വണ്ടികൾ ഉണ്ടാക്കി ആടിയോടി
വണ്ടികൾ ഉണ്ടാക്കി ആടിയോടി
സൈക്കിളിൻ ടയറിൽ വടികൊണ്ടടിച്ചിട്ടു
നേതാവ് ഞങ്ങടെ മുന്നിലോടി
നേതാവ് ഞങ്ങടെ മുന്നിലോടി
സന്ധ്യ മയങ്ങുമ്പോ ഏറെ നിരാശയിൽ ചെം-
സൂര്യനെ നോക്കി ഞാൻ പിറുപിറുത്തു
സൂര്യനെ നോക്കി ഞാൻ പിറുപിറുത്തു
ഈ കളി ഒന്ന് തീർന്നിട്ട് പോരായോ
വെട്ടം മറയുവാൻ എന്ന് ചോദ്യം
വെട്ടം മറയുവാൻ എന്ന് ചോദ്യം
നാളെ പകലിനെ സ്വപ്‌നങ്ങൾ കണ്ടുകൊണ്ടീ
കുഞ്ഞു പായയിൽ ഞാൻ ഉറങ്ങി
കുഞ്ഞു പായയിൽ ഞാൻ ഉറങ്ങി
കൺചിമ്മി അമ്പരപ്പോടെ നില്കുന്നൊരെൻ
ഉണ്ണിക്കിതൊന്നും ഗ്രഹിച്ചതില്ല
ഉണ്ണിക്കിതൊന്നും ഗ്രഹിച്ചതില്ല
നഷ്ടമാണുണ്ണീ നിനക്ക് ലഭിച്ചില്ല
ലോകം വളർന്നുപോയ് ഏറെയേറെ
ലോകം വളർന്നുപോയ് ഏറെയേറെ
നഷ്ടമെന്തെന്നു തിരിച്ചറിയാനാവാതെ
ചോദ്യാവലികൾ തുടർന്നു വീണ്ടും
ചോദ്യാവലികൾ തുടർന്നു വീണ്ടും
അനീഷ്‌ലാൽ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക