
ദേ മനുഷ്യാ ഇങ്ങോട്ടു നോക്കിയേ...
മോന്തയും കോണിപ്പിച്ചുപിടിച്ച് മനോഹരന്‍ ബ്ലെയ്ഡുകൊണ്ട് കാലിന്‍റെ തള്ളവിരലിലെ നഖത്തിന്‍റെ മൂലയൊരുക്കുന്നതിനിടയില്‍
രമണിയെ തലയുയര്‍ത്തിനോക്കി....
രമണിയെ തലയുയര്‍ത്തിനോക്കി....
ന്തോന്നാ....??
ഇന്ന് ഹരിക്കുട്ടന്‍ നല്ലവിരുന്തിനു വരുന്നൊണ്ടിങ്ങോട്ട്, കല്യാണത്തിന്‍റെ തലേന്ന് ചെന്നിട്ട് നിങ്ങള് കള്ളുംകുടിച്ച് ഇല്ലാത്ത പുകിലല്ല വീട്ടിലുണ്ടാക്കിയത്,
ദയവു ചെയ്ത് നാണക്കേടുണ്ടാക്കല്ല്....
ദയവു ചെയ്ത് നാണക്കേടുണ്ടാക്കല്ല്....
ഞാനെന്തോ വേണവടീ അയിന്....?വരുമ്പം അവനേം തോളേവെച്ച് ഇവിടൊക്കെ ഉലുത്തിക്കൊണ്ടു നടക്കണോ ? അതോ ഇവിടുന്നെറങ്ങിപ്പോണോ ??
അച്ഛനോടുള്ള കലി ആ പെണ്ണിന്‍റെമുന്നില്‍വെച്ച് അവനോടു തീര്‍ക്കരുത്...എനിക്കത്രേയൊള്ള്
പിന്നേ.... നിന്‍റരിക്കുട്ടന്‍റെ കരണക്കുറ്റിനോക്കിയൊന്നു പോട്ടിക്കാനാ അങ്ങോട്ടുപോയത്....നിന്നെയെന്‍റെ തലേലോട്ടു വെച്ചുതന്നിട്ട് അങ്ങേര് ഒരു നാണോവില്ലാതെ നടക്കുമ്പഴേ വേലേം കൂലീവൊന്നുവില്ലങ്കിലും ഈ വേടനു കിട്ടുന്ന നക്കാപ്പിച്ചയിലായിരുന്നു എന്‍റെ പ്രതീക്ഷ.... എന്തിനാ കൂടുതല് പറയുന്നേ...? അവനേ പ്ണേമിച്ചവളേം അത് നടത്താന്‍ സമ്മയിച്ച അവടെ വീട്ടുകാരേം വേണം ആദ്യം തൊഴിക്കാന്‍ ......
നിങ്ങടെ കാലുപിടിച്ചുഞാന്‍ പറയുവാ ഇവിടുന്നൊന്നു മാറിനിക്കാവോ ?? നേരം വയ്യുമ്പോളിങ്ങു വന്നാമതി...
പിന്നേ നിന്‍റച്ഛന്‍ ദാമോരന്‍റെ പറമ്പിലല്ലേ ഞാന്‍ കെടക്കുന്നത്...... എനിക്കിപ്പം സവ്വോര്യവില്ല, നീ പോടീ നിന്‍റെ പാട്ടിന്.....
എന്നാ നിങ്ങള് നമ്മടെയൊരു പൂവനെയൊന്നു കൊന്നുതാ....
അത് കേട്ടതും മനോഹരനലറിക്കൊണ്ടു രമണിയുടെ നേരേ....പിന്നേ, നിന്‍റെ പൊന്നാങ്ങള കോണിക്കറിയേ കൂട്ടൂ, എനിക്കിപ്പം മനസ്സില്ല......
ന്നാപ്പോട്ടെ, നിങ്ങള്‍ക്ക് രണ്ട് തേങ്ങായിട്ടുതരാന്‍ പറ്റുവോ ? പറ്റില്ലാന്നു പറഞ്ഞാല്‍ ഉച്ചയ്ക്ക് അമ്മച്ചിയാണേ കെണറ്റീന്ന്‍ പച്ചവെള്ളം കോരി മോന്തത്തേയൊള്ളിന്ന് .......
രമണിയുടെ ഭീഷണിയേറ്റു, തെങ്ങിന്‍ചുവട്ടിലെത്തി കൈലിമുണ്ടു മടക്കി താറുടുത്തു മനോഹരന്‍ തെങ്ങേലേക്കു കയറിയതും ആരേക്കൊണ്ടു കോഴിയെകൊല്ലിക്കുമെന്ന ചിന്തയില്‍ രമണി അടുക്കളയിലേക്കു കയറി
തേങ്ങാ വീണതിനൊപ്പംതന്നെ കോഴിക്കൂടിന്‍റെ പുറത്ത് പധുക്കോന്നുള്ള വേറിട്ട ശബ്ദവും കോഴികളുടെ ഓരിയിടലും കേട്ടുകൊണ്ട് രമണി മുറ്റത്തോട്ടിറങ്ങി... "എന്‍റെ കോഴിക്കൂടു നശിപ്പിച്ചോ മനുഷ്യാ"ന്നും പറഞ്ഞ് തെങ്ങേലേക്കു നോക്കിയതും മനോഹരനെ കാണുന്നില്ല,.....
നേരെ കോഴിക്കൂട്ടിനടുത്തേക്കോടി ചെന്നതും
അപ്രതീക്ഷിതമായി മേല്‍ക്കൂരപൊളിച്ചുകൊണ്ട് വന്നുകയറിയ ഗൃഹനാഥനെക്കണ്ട് ഭയന്നു നിലവിളിക്കുകയാണ് കോഴികള്‍....
അപ്രതീക്ഷിതമായി മേല്‍ക്കൂരപൊളിച്ചുകൊണ്ട് വന്നുകയറിയ ഗൃഹനാഥനെക്കണ്ട് ഭയന്നു നിലവിളിക്കുകയാണ് കോഴികള്‍....
രമണിയുടെ വിളിച്ചുകൂവല്‍കേട്ടോടിവന്ന തെക്കേലെ സാബു പൊളിഞ്ഞ മേല്‍ക്കൂരവഴി മനോഹരാനേവലിച്ചു പുറത്തേക്കെടുക്കുമ്പോള്‍ വിളിച്ചുപറഞ്ഞു...
ആഹാ... ചേച്ചിയെ..... ഒരു കോഴിയെടെ പുറത്താണല്ലോ അണ്ണന്‍ചെന്നു വീണത്......പൂവനാ, തീര്‍ന്നെന്നു തോന്നുന്നു
എടുത്ത് തിണ്ണയ്ക്ക് കൊണ്ടുവന്ന് മനോഹരനെ ഭിത്തിയേലേക്ക് ചാരിക്കൊണ്ടു വെക്കുമ്പോള്‍ രമണി ചോദിച്ചു
എന്താ മനുഷ്യാ വല്ലോം പറ്റിയോ ?? ആശൂത്രീ പോണോ ??
മനോഹരന്‍ ഏണിനു കയ്യുംകൊടുത്തു പുളഞ്ഞുകൊണ്ടു പറഞ്ഞു "നിന്‍റരീം പെണ്ണും വരാന്‍ സമയവായെങ്കില്‍
അതുംകൂടെ സാധിച്ചുതന്നില്ലന്നുവേണ്ട".....
അതുംകൂടെ സാധിച്ചുതന്നില്ലന്നുവേണ്ട".....
ഡാ... സാബൂവേ ഓരോട്ടോവിളിച്ചെന്നെ ആശൂത്രീലോട്ടെടുക്കെടാവ്വേ .
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക