Slider

മാജിക്കൽ റിയലിസം - ചെറുകഥ

0
Image may contain: 1 person, sitting and indoor

രാവിലെ ഉണർന്നത് വാച്ചിലെ സൂചികൾ പുറകോട്ടോടുന്ന അത്ഭുത ദൃശ്യം കണ്ടു കൊണ്ടാണ്.
ഇന്നലത്തെ മദ്യപാനം അല്പം ഓവറായിപ്പോയി. അതിന്റെയൊരു ഹാങ്ഓവറാകുമെന്ന് കരുതി സമാധാനിച്ചു.
പ്രഭാതസവാരിക്കായി പുറത്തേയ്ക്കിറങ്ങുമ്പോൾ ഒന്നുകൂടി ഒളികണ്ണിട്ട് ക്ലോക്കിലേക്ക് നോക്കി.
അതെ.. പിന്നോട്ടു തന്നെ:
ഗേറ്റു കടന്ന് റോഡിലിറങ്ങിയ എന്നെ മറ്റൊരു കാഴ്ച കാത്തിരിക്കുകയായിരുന്നു' -
ആൾക്കാർ ഒറ്റതിരിഞ്ഞും ഗ്രൂപ്പായും പുറകിലേക്കു നടക്കുന്നു 'സൂര്യൻ തങ്കരശ്മികൾ ചൊരിഞ്ഞ് പടിഞ്ഞാറൻ ചക്രവാളത്തിൽ ഉയർന്നു വരുന്നുണ്ടായിരുന്നു. പക്ഷികൾ മലർന്നു പറക്കാൻ തുടങ്ങി.ഞാൻ സവാരി മതിയാക്കി വീട്ടിലേക്കു മടങ്ങി.
തറയിൽ നോക്കി നടക്കാൻ ഞാൻ ശ്രദ്ധിച്ചു'' വഴിയോരകാഴ്ചകൾ എന്നിൽ ഭയം വളർത്തിയിരുന്നു'
ഗേറ്റിലെത്തി ഞാൻ നിവർന്നു. വീട്ടുമുറ്റത്തെ മാവിൽ ഒരു തടിയൻ ചക്ക കായ്ച്ചു നിൽക്കുന്നു.
ഗബ്രിയേൽ ഗാർസിയാ മാർക്കേസിന്റെ മാജിയ്ക്കൽ റിയലിസം എന്നേയും പിടികൂടിയോ?
ഞാനെന്റെ കണ്ണുകൾ ഒന്നുകൂടി തിരുമ്മിത്തുറന്നു. കണ്ണിനു മീതേ കൈവച്ച് കുറേ നേരം അനങ്ങാതെ നിന്നു. അപ്പോൾ എനിക്ക് ശ്വാസം മുട്ടി. കാരണംകണ്ണിന്റെ സ്ഥാനത്ത് മൂക്കായിരുന്നു. പശു വല്ലാതെ അമറുന്നതു കേട്ട് ഞാൻ തൊഴുത്തിലേക്കു നടന്നു.
പക്ഷേ അത് ഗുഡ്‌മോർണിംഗ് എന്നു പറഞ്ഞപ്പോൾ ഞാൻ ആ ആംഗലേയ പശുവിന്റെ മുമ്പിൽ ബോധംകെട്ടുവീണു. ഭാര്യ വന്ന് മുഖത്ത് വെള്ളം തളിച്ചപ്പോൾ ഞാൻ ഉണർന്നു. പക്ഷേ അവളോട് ഇക്കാര്യങ്ങൾ പറഞ്ഞിട്ട് വിശ്വസിച്ചില്ല.ഇക്കാര്യങ്ങൾ ബോധ്യപ്പെടുത്തുന്നതിനു വേണ്ടി ഞാൻ അയൽപക്കത്തെയുക്തിവാദിയായ ലംബോദ രേട്ടന്റെ വീട് ലക്ഷ്യമാക്കി നടന്നു '' ഗേറ്റു കടന്നത് അവരുടെ വളർത്തു തത്തയുടെ സംസാരം കേട്ടുകൊണ്ടാണ്. ബ്രേക്ക് ഫാസ്റ്റിന് നോൺ വെജിറ്റേറിയൻ വിഭവങ്ങൾ തന്നെ വേണമത്രേ!
ഇത്രയും എഴുതിയപ്പോൾ ഇതാ ഡോക്ടർ വരുന്നു.
മനോരോഗാശുപത്രിയിൽ ഇനി എന്താണാവോസം ഭവിക്കാൻ പോകുന്നത്.. - ......
ശ്രീകുമാർ കല്ലറ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo