Slider

നേർക്കുനേർ

0


കൂട്ടി വെച്ച കുറേ സ്വപ്നങ്ങളുടെ
സൂക്ഷിപ്പുകാരനാണ് ഞാൻ.
നിങ്ങളുടെ പരിഹാസങ്ങൾക്ക്
എന്നെ പിന്തിരിപ്പിക്കാനാവില്ല.
ഒറ്റപ്പെടുത്തി ഇല്ലാതാക്കുന്ന രാഷ്ട്രീയം
ഇന്നത്തെ ജയം നിങ്ങൾക്കേകിയേക്കാം.
എന്നെ വെറുതേ വിടുക
ഇന്നലെയുടെ മോഹ വിത്തുകൾ
പുതുമഴയിൽ
മുളപ്പിക്കാനുണ്ടെനിക്ക്
നിങ്ങളുടെ ആടയാഭരണങ്ങളിൽ
തീരേ ഭ്രമമില്ലാത്ത എന്നെ
എെൻറ വഴിക്ക്.
ചിത്ര വധത്തിനു കോപ്പുകൂട്ടുന്ന
നിഴൽ കുത്തിൽ പ്രഗ്ൽഭരായ
സാഡിസ്റ്റ്കൾക്കുവേണ്ടി
കളമൊഴിഞ്ഞു തരാൻ
തൽക്കാലം ഞാനൊരുക്കമല്ല.
നിറവാർന്ന സത്യത്തിെൻറ
യഥാർത്ഥ കാരണത്തിെൻറ
തുടിക്കുന്ന ആത്മവിശ്വാസത്തിെൻറ
പിന്തുണയുണ്ടെനിക്ക്
പുകഴ്ത്തിപ്പാടാനെനിക്കാവില്ല
നേരു പറയാതിരിക്കാനും
ആരാധിക്കാനുമാവില്ല
കാരണം
മഹത്തരമായത്
ഒന്നുമില്ല നിങ്ങളിൽ.
Babu Thuyyam
19/04/17.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo