Slider

ഹൗസ് ഡ്രെെവർ, (നർമ്മകഥ )

0

''ഖത്തറിലെ ഒരറബി വീട്ടിലേക്ക് ഹൗസ് ഡ്രെെവറുടെ വിസയുണ്ട് ,നാട്ടിലേക്ക് ഫോൺ ചെയ്യുകയാണ് വിസ ഏജന്റ് ബക്കറിക്ക, ഫോൺ ചെയ്യുന്നത് കേട്ട് കൊണ്ട് വന്ന ഞാൻ അയാൾ ഫോൺ ചെയ്ത് കഴിയുന്നതു വരെ അവിടെ വെയ്റ്റ് ചെയ്തു,
നീണ്ട സംസാരത്തിനു ശേഷം മൊബെെൽ ഓഫാക്കി പോക്കറ്റിൽ വച്ച ബക്കറിക്കായോട് ഞാൻ ചോദിച്ചു,
''ആളെ കിട്ടിയോ ?
ഒരാള് റെഡിയായി ട്ടുണ്ട് ,! ചിരിച്ചോണ്ടാണ് കക്ഷി പറഞ്ഞത്,
ഡ്രെെവർ ജോലി മാത്രമല്ലേയുളളു, വേറെ പണികൾ ചെയ്യേണ്ടി വരുമോ ? ഞാൻ ചോദിച്ചു, !
ഹേയ്, ഞാൻ കൊണ്ട് വരുന്ന ഒരാൾക്കും അങ്ങനെയൊരു ഗതി വരില്ല, ബക്കറ് ഈ വിസ കച്ചോടം തൊടങ്ങീട്ട് കാലമെത്രയായീന്നാ വിചാരം, !
അങ്ങനെയെങ്കിൽ എന്റെ കെയറോഫിൽ ഒരാളുണ്ട്, പക്ഷേ ഡ്രെെവർ പണി മാത്രമേ ചെയ്യു, !!
ബക്കറിന്റെ മുഖം വിടർന്നു, അയാൾ എന്റെ തോളിലൂടെ കെെയ്യിട്ട് മുന്നോട്ട് നടന്നു കൊണ്ട് പറഞ്ഞു, രാവിലെ
അറബിയെ ഓഫീസിൽ കൊണ്ട് വിടണം,
പിന്നെ ??
പിന്നെ ??
ലേശം പൂന്തോട്ടമുണ്ട് അതൊന്ന് നനയ്ക്കണം, !കൊഴപ്പമുണ്ടോ ?
ഹേയ് അതൊന്നും പ്രശ്നമല്ല, !
ഓകെ, ഈ പൂന്തോട്ടം നനച്ചോണ്ടിരിക്കുമ്പോൾ അറബീടെ ആടുകൾ അതിലെ വരും അവറ്റകളെ ആ ഈന്തപ്പനത്തോട്ടത്തിലേക്ക് കൊണ്ടു പോയി തീറ്റണം ലേശം പുല്ലരിഞ്ഞ് കൊടുക്കണം, പത്ത് മിനിറ്റ് ജോലിയെയുളളു, കൊഴപ്പമുണ്ടോ ?
അത് ഭാരപ്പെട്ട പണിയൊന്നുമല്ലല്ലോ ,സാരമില്ല, !
ഓകെ, ഈന്തപ്പനത്തോട്ടത്തിൽ പുല്ലരിയാൻ പോകുമ്പോൾ ആ പനകളുടെ ചോട് ഒന്ന് കിളച്ച് വ്യത്തിയാക്കി വീണ് കിടക്കുന്ന ഈന്തപ്പഴങ്ങൾ പെറുക്കി എടുത്ത് ലേശം വെളളം നനയ്ക്കണം, വെറും അര മണിക്കൂർ ജോലിയെയുളളു, കൊഴപ്പമുണ്ടോ ??
ങാ, അരമണിക്കൂർ ജോലിയല്ലേ, സാരമില്ല,
ഓകെ, അത് കഴിയുമ്പോൾ ചെറിയൊരു ജോലി ചെറിയ പണിയാ, ചെയ്യാൻ കൊഴപ്പമുണ്ടോ ?
അതെന്താ ചെറിയ ജോലി,?
ആട്ടിൻ കൂട് വ്യത്തിയാക്കി ,ആട്ടിൻ കാഷ്ടം പനയുടെ ചോട്ടിൽ കൊണ്ടിടണം, കൂടി വന്നാൽ അര മണിക്കൂർ ജോലി, അത്രയേയുളളു , കൊഴപ്പമുണ്ടോ ?
ഒരു വീടാകുമ്പോൾ അധികം ചില ജോലികൾ കാണും, അഡ്ജസ്റ്റ് ചെയ്യുക,
ഓകെ, ആ ജോലി കഴിയുമ്പോൾ അറബി യുടെ ഭാര്യ കുമ്പൂസും ചായയും തരും, അത് കഴിക്കണം, കൊഴപ്പമുണ്ടോ ?
ഭക്ഷണം കഴിക്കാനെന്ത് കൊഴപ്പം !!
ഓകെ, ഭക്ഷണം കഴിച്ച് കഴിയുമ്പോൾ അവൾ കുറെ ഡ്രസ്സുകൾ തരും, അത് വാങ്ങുന്നതിന് കൊഴപ്പമുണ്ടോ ?
പാകമാണോന്നറിയാതെ എങ്ങനെയാ വാങ്ങുന്നത്,
അതു ശരി, അത് ഇടാൻ തന്നതല്ല,
പിന്നെ,??
അവരുടെ ഡ്രസ്സുകളാ ,
അത് അലക്കണം വാഷിംങ്ങ് മെഷീനിലേക്കിട്ട് ഒന്ന് കറക്കി എടുത്താൽ മതി, ഒരു പതിനഞ്ച് മിനിറ്റ് പണി അത്രയേയുളളു , കൊഴപ്പമുണ്ടോ ?
ങാ, വാഷീംങ്ങ് മെഷീനിലാണെല്ലോ , കൊഴപ്പമില്ല, !!
ഓകെ, അപ്പോഴേക്കും രണ്ട് മണിയാകും, അറബീനെ വിളിക്കാൻ പോകണം, കൊഴപ്പമുണ്ടോ ?
ഹേയ്, എന്ത് കൊഴപ്പം ഡ്രെെവർ പണിക്കാണല്ലേ വന്നത്,!!
ഓകെ, അറബി വീട്ടിലെത്തി യാൽ ഒട്ടകത്തിന്റെ പാൽ ചൂടോടെ കുടിക്കണം അത് നിർബന്ധമാ, ഒട്ടകമുണ്ട് അതിന്റെ പാൽ കറന്നെടുക്കണം, കൊഴപ്പമുണ്ടോ ??
ഒട്ടകം തൊഴിക്കുമോ ?
പാൽ കറന്നില്ലേൽ അറബി തൊഴിക്കും,
തൊഴി കൊളളുന്നതിന് കൊഴപ്പമുണ്ടോ ?
കൊഴപ്പമുണ്ട്, ?
എന്നാ പിന്നെ തൊഴി കൊളളാതിരിക്കാതെ ഒട്ടകത്തിനെ കറക്കുന്നതല്ലേ നല്ലത്, !
അതാ നല്ലത്,
ഓകെ, പിന്നെ ഒട്ടകങ്ങൾക്ക് ലേശം വെളളവും തീറ്റയും കൊടുക്കണം, കൊഴപ്പമുണ്ടോ ?
കൊഴപ്പമില്ല,
ഓകെ, പിന്നെ പണിയൊന്നുമില്ല,
പിന്നെ, വിശ്രമമാണ് അല്ലേ,?
അതെയതെ, ഒരഞ്ച് കാറുകളും കൂടി കഴുകിയാൽ പിന്നെ ഡ്യൂട്ടി തുടങ്ങുകയായി,
ഡ്യൂട്ടി യോ ?
ങാ, പിന്നെയാണ് ശരിക്കും ഹൗസ് ഡ്രെെവർ ജോലി, രാത്രി എവളുമാര് കൂടടച്ച് ഷോപ്പിംങ്ങല്ലേ ചന്തയിലേക്ക് അവരെ കൊണ്ട് പോകണം, !!
അപ്പോൾ ഉറക്കം ?
സൂപ്പർ മാർക്കറ്റിലേക്ക് എവളുമാര് കേറി പോയാൽ നേരം വെളുക്കുമ്പോഴേ മടങ്ങി വരു,
സുഖായിട്ട് വണ്ടിയിൽ കിടന്നുറങ്ങാം , കൊഴപ്പമുണ്ടോ ???
നല്ല വിസയാ ഒരു പണിയുമില്ല, നല്ല സുഖാ, നല്ല അറബിയാ
 വരാൻ താല്പര്യമുണ്ടെങ്കിൽ പറ ,
എന്റെ തോളിൽ നിന്ന് കെെയെടുത്ത് വിസ ഏജന്റ് നടന്ന് നീങ്ങി, !
==============
ഷൗക്കത്ത് മെെതീൻ,
കുവെെത്ത്, !!
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo