മാതാപിതാക്കൾക്ക് മക്കളോട് ചിലബാധ്യതകളും കടപ്പാടുകളും ഉണ്ടു്.
അവരുടെ അവകാശങ്ങളും സ്വാതന്ത്ര്യവും വകവെച്ച് കൊടുക്കുമ്പോളാണ് നമ്മൾ യഥാർത്ഥ രക്ഷിതാക്കളാകുന്നതു്.
കഴിയുന്നത്ര ന്യായമായ അവരുടെ ആവശ്യങ്ങളും ഇഷ്ഠങ്ങളും നിറവേറ്റികൊടുക്കുക എന്നത് ഒരു നല്ല രക്ഷിതാവിന്റെ കടമയാണ്. കഴിയാത്തതാണെങ്കിൽ ശാന്തമായി കാര്യങ്ങൾ അവരെ പറഞ്ഞു മനസ്സിലാക്കുകയാണ് വേണ്ടത്.
മത ധാർമിക ചിന്തകളും, സദാചാര ബോധവും, മാനുഷിക മൂല്യങ്ങളും സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കി നമ്മൾ അവർക്ക് മാതൃകയാകേണ്ടതുണ്ടു്.
അവരുമായി കൂട്ടുകാരെ പോലെ അടുത്തു ഇടപഴകിയാൽ സ്വന്തം ദുഃഖങ്ങളും സങ്കടങ്ങളും പങ്ക് വെക്കാൻ അവർ മറ്റുള്ളവരെ തേടി പോകുകയില്ല.
എന്തും തുറന്ന് പറയാനുള്ള സ്വാതന്ത്ര്യം അവർക്ക് വകവെച്ച് നൽകിയാൽ അവർ നമ്മുടെ ഉറ്റ സുഹൃത്തുക്കളായിരിക്കും, തീർച്ച.
ന്യായമായ ഏതൊരു പ്രശ്നത്തിലും നമ്മുടെ പിന്തുണ അവർക്ക് ഉറപ്പ് നൽകുകയും വേണം.
ഏതൊരു നല്ല കാര്യത്തിനും പ്രോൽസാഹനം നൽകുക,
വിജയങ്ങളിൽ ആത്മാർത്ഥമായി അഭിനന്ദിക്കുക,
മറ്റുള്ളവരുടെ മുൻപിൽ അവരെ കുറിച്ച് നല്ലത്പറയുക,
അവരെ കൂട്ടി പോകാൻ കഴിയുന്നിടത്തെല്ലാം കൊണ്ടു പോകുക,
സ്കൂളിലെയും കൂട്ടുകാരുടെയും വിശേഷങ്ങൾ ചോദിച്ച് മനസ്സിലാക്കുക,
അവരുടെ ഇഷ്ടാനിഷ്ടങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കുക,
തിന്മയിൽ നിന്നും തെറ്റായ കൂട്ട് കെട്ടിൽ നിന്നും പിൻ തിരിപ്പിക്കുക,
അവരുടെ മുൻപിൽ വെച്ച് മാതാപിതാക്കൾ വഴക്ക് കൂടാതിരിക്കുക,
അയൽവാസികളോടും, സുഹൃത്തുക്കളോടും ജാതി മത ഭേദമന്യേ നല്ല രീതിയിൽ പെരുമാറാൻ ശീലിപ്പിക്കുക,
ബന്ധുക്കളോടും മുതിർന്നവരോടും വിനയം കാണിക്കാൻ പഠിപ്പിക്കുക,
അവശരും ആലംബഹീനരുമായ മനുഷ്യരോട് കാരുണ്യവും ദയയും ഉള്ളവരായി വളർത്തുക
എന്നിങ്ങിനെ ഒരു പാട് കാര്യങ്ങൾ മക്കൾക്ക് വേണ്ടി നാം ശ്രദ്ധിക്കേണ്ടതുണ്ടു് .

അതു പോലെ പന്നി, നായ്, പോത്ത്, തുടങ്ങി മൃഗങ്ങളുടെ പേരുകളിൽ വിളിച്ച് ആക്ഷേപിക്കാതിരിക്കുക,
പോയി തുലയ്, പോയി ചാക്, തുടങ്ങിയ ശാപവചനങ്ങൾ പറയാതിരിക്കുക,
മന്ദ ബുദ്ധി, വിഡ്ഢി, അനുസരണമില്ലാത്തവൻ, കള്ളൻ, നുണയൻ, പിശാച് തുടങ്ങിയ പ്രതിലോമകരമായ വാക്കുകൾ ഉപയോഗിച്ച് നിന്ദിക്കുകയും ആക്ഷേപിക്കുകയും ചെയ്യാതിരിക്കുക,
മറ്റ് കുട്ടികളുമായി താരതമ്യം ചെയ്‌ത് അവരെ ഇകഴ്താതിരിക്കുക,
ഉപാധികൾ വെച്ച് സ്നേഹവും സമ്മാനങ്ങളും ഓഫർ ചെയ്യാതിരിക്കുക,
മനപ്പൂർവം തെറ്റായ വിവരങ്ങൾ ധരിപ്പിക്കാതിരിക്കുക,
അവരുടെ ന്യായമായ ആഗ്രഹങ്ങൾക്കും അഭിലാഷങ്ങൾക്കും എതിര് നിൽകാതിരിക്കുക,
കൊല്ലും, വെട്ടും, തല തല്ലി പൊളിക്കും തുടങ്ങിയ ഭീഷണികൾ മുഴക്കാതിരിക്കുക,
അവരുടെ രഹസ്യങ്ങൾ പുറത്തുപറഞ്ഞു് വിശ്വാസ വഞ്ചന കാട്ടാതിരിക്കുക,
മതത്തിന്റെയും ജാതിയുടെയും പേരിൽ മറ്റ് മനുഷ്യരോട് വിദ്വേഷം പകർന്ന് കൊടുക്കാതിരിക്കുക
എന്നീ കാര്യങ്ങളും നാം ശ്രദ്ധിക്കേണ്ടതുണ്ടു്.
ഇത്തരം കാര്യങ്ങളിൽ നാം അവരെ ഉപദേശിക്കുന്നത് പോലെ, അവർക്ക് മാതൃക കാണിച്ചാൽ നമ്മുടെ മക്കൾ കുടുംബത്തിനും സമൂഹത്തിനും രാജ്യത്തിനും ഒരു മുതൽകൂട്ടായിരിക്കുമെന്നും, നമ്മുടെ പരലോക വിജയത്തിന് അവർ സഹായകരമായിരിക്കുമെന്നും നമുക്ക് ഉറപ്പിക്കാം.
ദൈവം തുണക്കട്ടെ.
ബഷീർ പറവൂർ.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക