ഇളയന്നൂർ കാവിലെ നാഗയക്ഷി ഭാഗം 8
-----------------------------------------------------------------
-----------------------------------------------------------------
കറുത്ത ഭീമാകാരനായ നായ ..തൊട്ടു പുറകിൽ ..അതിന്റെ കണ്ണുകൾ ചുവന്നിരുന്നു ..വലിയ നാവ് പുറത്തിട്ടുകൊണ്ടു ..കിതച്ചുകൊണ്ട് എന്നെ തന്നെ രൂക്ഷമായി നോക്കുന്നു ..അതിന്റെ വായിൽ നിന്നും ഉമിനീർ നൂലുപോലെ തൂങ്ങി നിലത്തേക്ക് വീഴുന്നുണ്ടായിരുന്നു ...
മുന്നിലും പുറകിലും മരണം ...ഒന്നനങ്ങിയാൽ അതിൽ ഏതെങ്കിലും ഒന്ന് ആക്രമിക്കും, എന്നെ തോലോടികൊണ്ടു പോകുന്ന കുളിർകാറ്റിനും എന്റെ നെറ്റിയിലെ വിയർപ്പകാറ്റാൻ സാധിക്കുന്നില്ല ..നെറ്റിയിൽ നിന്നും വിയർപ്പുകണങ്ങൾ മെല്ലെ തോഴോട്ടാരിച്ചിറങ്ങി ..
ഞാൻ മെല്ലെ ..രണ്ടു ഭാഗത്തേക്കും മാറി മാറി നോക്കി ..നാഗയക്ഷിയുടെയും ഉണ്ണിമായയുടെയും ആജ്ഞാനുവർത്തികൾ ആയിട്ടാണ് എനിക്ക് തോന്നിയത് .പെട്ടന്നാണ് ഒരു ആശയം എന്റെ മനസ്സിൽ ഉദിച്ചത് .ഒരു അവസാന പരീക്ഷണമെന്ന നിലയിൽ അതൊന്നു പരീക്ഷിച്ചു നോക്കാൻ ഞാൻ തീരുമാനിച്ചു ..ഞാൻ മരിക്കേണ്ടത് എന്നെ കൊല്ലേണ്ടത് രണ്ടു പേരുടെയും ആവശ്യമാണ്..ആരുടെ കൈകൊണ്ടു മരിച്ചാലും മറ്റേയാൾക്കു അതൊരു പരാജയം ആയിരിക്കും ..ആ നിലക്ക് ഒരു അവസാന കൈ ...പ്രയോഗിക്കാൻ ഞാൻ തീരുമാനിച്ചു ..
ഞാൻ മെല്ലെ പത്തി വിടർത്തിയാടുന്ന പാമ്പിന്റെ അരികിലേക്ക് നീങ്ങി,ഞാൻ അരികിൽ എത്തിയതും അത് അനങ്ങാതെ അങ്ങനെ നിന്നു ..ഞാൻ മെല്ലെ മുട്ട് കുത്തിയിരുന്നു ..പിന്നെ കൈ അതിന്റെ അടുത്തേക്ക് നീട്ടി ..അത് കണ്ടപ്പോൾ അത് ഒന്നനങ്ങി ..പിന്നെ പത്തി പുറകോട്ടു വലിച്ചു ..അത് ദംശിക്കാൻ പോകുകയാണെന്ന് എനിക്ക് മനസ്സിലായി ..ഞാൻ മെല്ലെ കണ്ണടച്ചു,..പെട്ടന്ന് ഒരു കാറ്റ് എന്റെയടുത്തുകൂടെ കടന്നു പോയി ..
ഞാൻ നോക്കിയപ്പോൾ .നായ പാമ്പിന്റെ പത്തിക്ക് താഴെ കടിച്ചുകൊണ്ട് നിലത്തു കിടന്നു ഉരുളുന്നു ,എന്റെ മുഖത്തു ഒരു പുഞ്ചിരി വിടർന്നു ..ഞാൻ ഊഹിച്ചപോലെ തന്നെ സംഭവിച്ചു ..എന്നെ കൊല്ലാൻ നാഗയെക്ഷിയെ ഉണ്ണിമായ സമ്മതിക്കില്ല എന്നു എനിക്ക് തോന്നിയിരുന്നു ..കാരണം എന്നെ കൊല്ലേണ്ടത് ഉണ്ണിമായയുടെ ആവശ്യമാണ് ..എങ്കിലേ എന്നിൽ കുടി ഉണ്ണിമായയുടെ പ്രതികാരം നടക്കൂ ..
ഞാൻ മെല്ലെ എഴുനേറ്റു ..അല്പം മാറി അവരുടെ പോരാട്ടം നോക്കി നിന്നു , നായ അതിന്റെ പത്തി കടിച്ചുമുറിച്ചു കൊണ്ട് പിൻ കാലുകൾ മണ്ണിൽ അമർത്തി ചാലുപോലെ കീറീ കൊണ്ട് മെല്ലെ എന്റെ നേരെ തിരിഞ്ഞു , .അപ്പോഴാണ് ഞാൻ ആ നടുക്കുന്ന കാഴ്ചകണ്ടത്,മറ്റൊരു ഭീമൻ പാമ്പ് ..നായയുടെ ഇരിട്ടി വലുപ്പം വരും ..നായയുടെ പുറകിൽ പത്തി വിടർത്തി നില്കുന്നു ..അത് ..ഒന്ന് ഇളകി നായയുടെ കഴുത്തിന് കൊത്തി ..ഒരു നിമിഷം പോലും വേണ്ടി വന്നില്ല ..നായ ഒന്ന് പിടക്കുക പോലും ചെയ്യാത്ത ..മറിഞ്ഞു വീണു ..
നാഗയക്ഷിയുടെ മുന്നിൽ മരണം വെച്ച് നീട്ടിയത് അബന്ധമായെന്നു ഞാൻ തിരിച്ചറിഞ്ഞു ..ഞാൻ മെല്ലെ പുറകോട്ടു നടന്നു ,ഓടി ഇല്ലത്തിനകത്ത് കയറിയാലോ ..ഒരു പക്ഷെ അത് അതിനേക്കാൾ വലിയ അബദ്ധം ആവാൻ വഴിയുണ്ട് ..ഞാൻ ചുറ്റും ഒന്ന് കണ്ണോടിച്ചു ..മനയുടെ വലത് വശത്ത് കാവാണ് ..അവിടെ പോയാൽ നാഗയക്ഷിയുടെ കയ്യിൽ നിന്നും രക്ഷപ്പെടുക അസാധ്യം ആയിരിക്കും ..പിന്നെയുള്ളത് മനയുടെ ഇടത് ഭാഗമാണ് അവിടെ എന്താണ് ഉള്ളതെന്ന് അറിയില്ല ..ഒരു പക്ഷെ രക്ഷപെടാൻ എന്തെങ്കിലും ഒന്ന് അവിടെ ഉണ്ടാകുമായിരിക്കും ..എന്ന് മനസ്സ് പറയുന്നപോലെ തോന്നി,
ഞാൻ തിരിഞ്ഞു ..മനയുടെ ഇടത് ഭാഗത്തേക്ക് സർവ്വ ശ്കതിയും എടുത്ത് ഓടി,ടോർച്ചു തെളിച്ചിട്ടു ഓടണമെന്നു ആഗ്രഹമുണ്ടെങ്കിലും ..അത് ഓണക്കാൻ പോലും സാധിക്കുന്നില്ല ,ഓടി ഓടി ..എത്തിയത് ഇടിഞ്ഞു പൊളിഞ്ഞ മതിലുകൾ ഉള്ള ഒരു സ്ഥലത്തേക്കാണ് ..അതിനടുത്ത് എത്തിയതും ഞാൻ ഒന്ന് നിന്നു ..പിന്നെ കിതച്ചുകൊണ്ട് തിരിഞ്ഞു നോക്കി,ഒന്നും കാണുന്നില്ല ..
ഞാൻ പരിസരം എല്ലാം ഒന്ന് നിരീക്ഷിച്ചു ..പിന്നെ മുന്നിലെ ചുമരിന്റെ അടുത്തേക്ക് നടന്നു, ഉള്ളിലേക്ക് കയറാൻ ഒരു വഴിയും ..ഒരു മുന്ന് സ്റ്റെപ്പും കാണുന്നുണ്ട് ..മെല്ലെ സ്റ്റെപ് കയറി ഉള്ളിലേക്ക് കടന്നു ..അകത്തു കയറിയപ്പോൾ ആണ് അറിയുന്നത് ..അതൊരു കുളം ആണെന്ന് ..ഞാൻ മെല്ലെ കുളത്തിന്റെ പടവിലേക്കു ഇറങ്ങി
വലിയ കുളം ,നല്ല തെളിഞ്ഞ വെള്ളം .ചന്ദ്രൻ കുളത്തിലെ വെള്ളത്തിൽ മുങ്ങാം കുഴിയിട്ടു ഇരിപ്പുണ്ട് ..അവിടെ നിന്നപ്പോൾ എന്തോ മനസ്സിലെ ഭയം പാതി കുറഞ്ഞപോലെ തോന്നി, ഞാൻ മെല്ലെ പടവുകൾ ഓരോന്നായി ഇറങ്ങി ..പിന്നെ വെള്ളം നിറഞ്ഞ പടവിന്റെ തൊട്ട മുകളിലെ പടവിൽ നിന്നുകൊണ്ട് കുനിഞ്ഞുകൊണ്ടു വെള്ളം കയ്യിലെടുത്തുകൊണ്ടു ..മുഖം കെഴുകി ..
തണുത്ത വെള്ളം മുഖത്തു ആയപ്പോൾ മനസ്സു തണുക്കുന്നപോലെ പോലെ തോന്നി ..ഞാൻ കുറച്ചുകൂടി വെള്ളം എടുക്കാൻ വെള്ളത്തിൽ കൈ വെച്ചതും ആരോ കൈ പിടിച്ചു വലിച്ചപോലെ തോന്നി ..ഞാൻ പെട്ടന്ന് കൈ പിൻവലിച്ചു ഒരു സ്റെപ് പുറകോട്ടു കയറി ..തെളിഞ്ഞ വെള്ളം ആയതുകൊണ്ട് എനിക്ക് എല്ലാം വ്യക്തമായി കാണാം ..പക്ഷെ എന്താണ് കൈയ്യിൽ തട്ടിയെതെന്നു കാണുന്നില്ല ..
അപ്പോഴാണ് ഞാൻ അത് കണ്ടത് ..മറുകരയിൽ നിന്നും ഒരു പെൺകുട്ടി വെള്ളത്തിലേക്ക് ഇറങ്ങുന്നു നിലവുണ്ടെങ്കിലും ആരാണെന്നു എനിക്ക് വ്യകതമായില്ല ..അവൾ മെല്ലെ വെള്ളത്തിലൂടെ ഒരു ഒരു മത്സ്യത്തെ പോലെ ..എന്റെ അരികിലേക്ക് വന്നുകൊണ്ടേ ഇരുന്നു ..എന്തോ ഒരു ആകാംഷ എന്നിൽ ഉണ്ടാക്കി എന്നതാണ് സത്യം ..
അവൾ ഞാൻ നിൽക്കുന്ന പടവിന്റെ അടുത്തെത്തി ..പിന്നെ അവൾ വെള്ളത്തിൽ നിന്നും മെല്ലെ എഴുനേറ്റു .മുഖത്തേക്ക് വീണ നീണ്ട മുടിയിഴകൾ വകഞ്ഞു മാറ്റി കൊണ്ട് ..എന്നെ നോക്കി ..
"ഉണ്ണിമായ ..എന്റെ നാവിൽ നിന്നും അറിയാതെ ആ പുറത്തേക്കു വന്നു ..വെളുത്തു മെലിഞ്ഞ ശരീരം നീണ്ട മുടി .വലിയ കണ്ണുകൾ ..എന്നിലെ പേടി എങ്ങോ പോയി മറഞ്ഞപോലെ ..ഞാൻ അവളിൽ ആകൃഷ്ടനായി .."
അവൾ ചിരിച്ചുകൊണ്ട് .കാലുകൾ വെള്ളത്തിൽ ഇട്ടുകൊണ്ട് അടുത്തുള്ള പടവിൽ ഇരുന്നു ,
പെട്ടന്ന് ഞാൻ മുറുകെ പിടിച്ചിരുന്ന ടോർച്ചു നിലത്തേക്ക് വീണു ..അത് നിലത്തു വീണപ്പോഴാണ് എനിക്ക് സത്യത്തിൽ ബോധം വീണ്ടു കിട്ടിയത് ..ഞാൻ മെല്ലെ അവിടെ നിന്ന് രക്ഷപെടാൻ മുകളിലത്തെ പടവിലേക്കു കാല് വെച്ചതും ..അവൾ ചോദിച്ചു ..
"ഇയാൾക്ക് ..എന്നെ പേടിയാണല്ലേ ..."
ഞാൻ ഒന്നും പറഞ്ഞില്ല ...
"ഇയാളെ കൊല്ലണമെങ്കിൽ എനിക്ക് ഇതിനു മുന്നേ കൊല്ലമായിരുന്നു ..ഇയാൾക്ക് വിരോധമില്ലെങ്കിൽ നമുക്ക് കുറച്ചു ഇവിടെ ഇരിക്കാം ..." അവൾ എന്റെ താഴെയുള്ള പടവ് ചുണ്ടി കാണിച്ചുകൊണ്ട് പറഞ്ഞു ..
എന്റെയുള്ളിൽ . അവളെ വിശ്വസിക്കണമോ ..വേണ്ടയോ എന്നുള്ള ചിന്തയായിരുന്നു ..എന്തയാലും അവളെ അവളെ അൽപ നേരെത്തെക്കെങ്കിലും വിശ്വസിക്കാൻ ഞാൻ തീരുമാനിച്ചു .ഞാൻ അവൾ പറഞ്ഞ പടവിൽ ഇരുന്നു ..
"ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ .." ഞാൻ അവളെ നോക്കി കൊണ്ട് ചോദിച്ചു ...
അവൾ ഒന്നും പറഞ്ഞില്ല പകരം വെള്ളത്തിൽ കാലുകൾ കൊണ്ട് മെല്ലെ ഇളക്കുകയാണ് ചെയ്തത്
"ഇയാളും കാവിലെ നാഗയക്ഷിയും തമ്മിൽ എന്താണ് ..ശത്രുത .."
വലതു ഭാഗത്തുള്ള അവളെ നോക്കി കൊണ്ട് ചോദിച്ചതാണെകിലും ഉത്തരം കിട്ടിയത് ...ഇടതു ഭാഗത്തു നിന്നാണ് ,നോക്കിയപ്പോൾ അവൾ ഇടതു ഭാഗത്ത് ഇരിക്കുന്നു .
വലത്തോട്ടു നോക്കിയപ്പോൾ അവിടെയും ഇരിക്കുന്നു ..ഞാൻ കണ്ണ് ഒന്ന് തിരുമ്മികൊണ്ടു നോക്കിയപ്പോൾ അവൾ ഉണ്ട് പഴയ സ്ഥാനത്ത് ..
"പറയാം ..പക്ഷെ ഇയാൾക്ക് ആ നാഗത്തറ പൊളിക്കാൻ പറ്റുമോ .."
ഞാൻ ഒന്നും പറഞ്ഞില്ല ...അവൾ എന്നെ നോക്കി പൊട്ടിചിരിച്ചു,..പിന്നെ എഴുനേറ്റു ..എന്റെ അരികിലേക്ക് വന്നു ..പിന്നെ എന്റെ കൈ പിടിച്ചുകൊണ്ടു പറഞ്ഞു
.".വരൂ ..."
എനിക്ക് അവളെ അനുസരിക്കാതിരിക്കാൻ കഴിഞ്ഞില്ല ..ഞാൻ മെല്ലെ എഴുനേറ്റു ..അവൾ എന്റെ കൈ പിടിച്ചുകൊണ്ടു പടവുകൾ ഇറങ്ങി .
ഞാൻ കഴുത്തോളം വെള്ളത്തിൽ എത്തി ...അവൾ അപ്പോഴും എന്റെ കൈ വിട്ടിരുന്നില്ല .ഇനി ഒരു പടവുകൂടി ഇറങ്ങിയാൽ നിലയില്ലാത്ത ആഴമാണ് ..കുളത്തിലെ അഗാതതയിലേക്കു ഞാൻ മുങ്ങി പോകും ..എന്റെ മനസ്സു തിരിച്ചു കയറാൻ പറയുന്നുണ്ടെങ്കിലും സാധിക്കുന്നില്ല ..അവൾ ഒന്നുകൂടി പിടിച്ചുവലിച്ചപ്പോൾ ഞാൻ ഒന്ന് വെള്ളത്തിൽ ഒന്ന് മുങ്ങി ..കുറച്ചു നിമിഷം ഞാൻ വെള്ളത്തിനടിയിൽ കിടന്നു ..ശ്വാസം മുട്ടിയപ്പോൾ ഞാൻ പിടഞ്ഞു ..
രക്ഷപ്പെടണം ചിന്ത . മനസ്സിൽ നിന്നും ആജ്ഞയായി എന്റെ കൈകാലുകളിലെക്കു എത്തി ..ഞാൻ അവളുടെ കൈ പിടിവിച്ചുകൊണ്ടു ഒരു സ്റ്റെപ് മുകളിലേക്ക് കയറി ..ഞാൻ അവളുടെ കൈ തട്ടി മാറ്റിയതും ..അവൾ തിരിഞ്ഞുകൊണ്ടു എന്റെ നേരെ നിന്നു ,..അതുവരെ കണ്ട ഉണ്ണിമായ അല്ല ഞാൻ അപ്പോൾ കണ്ടത്..അവളുടെ കണ്ണുകൾ രക്ത നിറമായിരുന്നു ..നീളമുള്ള ചുവന്ന നാവ് ..അവൾ മെല്ലെ എന്റെയടുത്തെക്ക് നീങ്ങി ..ഞാൻ പുറകോട്ടു ഓരോ സ്റ്റെപ് വീതം വെച്ച് മെല്ലെ കയറി ..അരയോളം വെള്ളം ആയപ്പോൾ അവൾ മെല്ലെ വെള്ളത്തിലേക്ക് മുങ്ങി ...
പിന്നെ എന്റെ കാല് പിടിച്ചു വലിച്ചുകൊണ്ടു വെള്ളത്തിലേക്ക് കുതിച്ചു ..ബാലസ് നഷ്ടപെട്ട ഞാൻ വെള്ളത്തിൽ വീണു ..പിന്നെ മറ്റേ കാലുകൊണ്ട് അവളുടെ കൈ തട്ടി മാറ്റി ഞാൻ കരയിലേക്ക് തിരിച്ചു നീന്താൻ ശ്രമിച്ചു .......
തുടരും
സ്നേഹപൂർവം sanju calicut
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക