Slider

ഇളയന്നൂർ കാവിലെ നാഗയക്ഷി ഭാഗം 7

0

ഇളയന്നൂർ കാവിലെ നാഗയക്ഷി ഭാഗം 7
--------------------------------------------------------------
ഉണ്ണി ഓടി അകത്തേക്ക് കയറി പോകുന്നത് ..ഞെട്ടലോടെ നോക്കി നിൽക്കാനേ എനിക്ക് കഴിഞ്ഞുള്ളു ..അവന് എന്തു പറ്റിയെന്നു എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല ..
ഞാൻ ഉണ്ണിയെ നീട്ടി വിളിച്ചു ..
"ഉണ്ണി ...
"പുറത്തേക്കു വാ ..നീ കളിക്കല്ലേ ..."
പെട്ടന്ന് മനയുടെ മുകളിലത്തെ നിലയിലെ ..ജനൽ വാതിൽ തുറന്നു ...ഞാൻ നോക്കിയപ്പോൾ ആരോ അവിടെ നിൽക്കുന്നപോലെ തോന്നി ..
ഉണ്ണിയായായിരിക്കുമോ ..അങ്ങനെയാണെങ്കിൽ ഉണ്ണി ..ഇത്ര പെട്ടന്ന് എങ്ങനെ മുകളിൽ എത്തി ..
ഞാൻ അവിടേക്കു സൂക്ഷിച്ചു നോക്കി ...പിന്നെ വിളിച്ചു ...."ഉണ്ണി ..."
"കയറി വാ ..." അവിടെ നിന്ന് വിളിച്ചു പറഞ്ഞു ...പക്ഷെ ഉണ്ണിയുടെ ശബ്ദം പോലെ അല്ല എനിക്ക് തോന്നിയത്,
എന്റെയുള്ളിൽ ഭയം വർധിച്ചു ..അകത്തേക്ക് പോകാണമോ ...?
ഒരു അടി മുന്നോട്ടു വെച്ചതും ...പോകരുത് എന്നു ആരോ ചെവിയിൽ മന്ത്രിക്കുന്ന പോലെ ..എനിക്ക് തോന്നി ,പെട്ടന്നാണ് നടപ്പുര വാതിൽ കാറ്റിൽ ശക്തമായി ഒന്നടഞ്ഞത് ..ഞാൻ ഭയത്തോടെ തിരിഞ്ഞുനോക്കിയപ്പോൾ .നടപ്പുര വാതിൽ അടഞ്ഞു കിടക്കുന്നു ..അത് അത്ര പന്തിയല്ല എന്നെനിക്കു തോന്നി ...എല്ലാം ഒരു കെണി പോലെ ..
ഞാൻ തിരിഞ്ഞുകൊണ്ടു നടപ്പുരയിലേക്ക് വേഗത്തിൽ നടന്നു,നടപ്പുര വാതിൽ വലിച്ചു തുറന്നു ,പുറത്തേക്കു കാലെടുത്തു വെക്കാൻ നോക്കിയതും ...ഒരു ശബ്ദം എന്റെ കാതിൽ മുഴങ്ങി ..
"പുറത്തേക്കു ഇറങ്ങരുത് .."
ഞാൻ വാതിൽ പിടിച്ചുകൊണ്ടു പുറത്തേക്കു നോക്കി ...നോക്കിയപ്പോൾ ഒരാൾ ഉണ്ട് എന്റെയടുത്തേക്കു നടന്നു വരുന്നു ..നിലാവിന്റെ വെട്ടത്തിൽ എനിക്ക് ആളെ പെട്ടന്ന് പിടികിട്ടി ..നാരായണേട്ടന്റെ അനിയൻ ..എന്റെ കുറച്ചുമുമ്പ് ഇവിടെ നിന്ന് കൂട്ടികൊണ്ടു പോയ വ്യക്തി ..
ഞാൻ അയാളെ സൂക്ഷിച്ചു നോക്കി ..ഇയാൾ പാമ്പുകടിയേറ്റു മരിച്ചു എന്നാണ് ഉണ്ണി പറഞ്ഞിട്ടുള്ളത് ..ഇനി ഉണ്ണി കളവു പറഞ്ഞത് ആയിരിക്കുമോ ..
"ഇവിടെ നിന്നെ നീ പോയില്ല അല്ലെ ..മരണത്തിലേക്ക് നടന്നു കയറുന്ന മനുഷ്യൻ .." അയാൾ എന്റെ അരികിൽ വന്നു നിന്നുകൊണ്ട് ..പുച്ഛത്തോടെ ചോദിച്ചു ..
"..ഞാൻ ഉണ്ണിയുടെ കൂടെ വന്നതാ ...നിങ്ങൾ ആരാണ് ഇതൊക്കെ പറയാൻ ..നിങ്ങൾ മരിച്ചു എന്നാണല്ലോ ഉണ്ണി പറഞ്ഞത് .."
"എന്നിട്ട് ഉണ്ണിയെവിടെ .."അയാൾ മുഖത്തെ നരച്ച താടി തടവിക്കൊണ്ട് ചോദിച്ചു ..
ഞാൻ മനയെ നോക്കി ചുണ്ടി കാണിച്ചു .."അവിടെയുണ്ട് "
അയാൾ എന്നെ സഹതാപത്തോടെ നോക്കി ...പിന്നെ പല്ലിളിച്ചുകൊണ്ട് പറഞ്ഞു ..
"അത് ..ഉണ്ണിയല്ല ...നാഗയക്ഷിയാണ് ..ഉണ്ണി ആശുപത്രയിൽ പോയതാണ് ..നിന്നെ കുട്ടികൊണ്ടുവന്നത് നാഗയക്ഷിയാണ് ..ഒരു തവണ ഞാൻ നിന്നെ വഴി തിരിച്ചു വിട്ടു ..പക്ഷെ നീ വീണ്ടും മരണത്തിലേക്ക് വന്നു കയറി "
എന്റെ കൈകൾ മരവിക്കുന്നപോലെ തോന്നി ...ഞാൻ വാതിലിൽ മുറുകെ പിടിച്ചു ,"നാഗയക്ഷിയോ ...നിങ്ങൾ എന്താണ് പറയുന്നത് ...ഇവിടെ എന്താണ് സംഭവിക്കുന്നത് .."
അയാൾ ഒന്നും പറഞ്ഞില്ല ...കണ്ണടച്ചുകൊണ്ടു മെല്ലെ തലയാട്ടികൊണ്ട് നിന്നു .
ഞാൻ പുറത്തിറങ്ങാൻ ..വേണ്ടി ഒരു കാലെടുത്തു ഉയർത്തിയതും ..അയാൾ എന്തോ ഒരു ശബ്ദം ഉണ്ടാക്കി ..മൃഗം മുരളുന്നപോലെ ..അയാൾ എന്നെ നോക്കി കൊണ്ട് പറഞ്ഞു ..
"നീ ഇപ്പൊ നടപ്പുര ഇറങ്ങിയാൽ ഉണ്ണിമായ നിന്നെ കൊല്ലുംപ്പെടും ...നീ അകത്തേക്ക് കയറിയാൽ നാഗയക്ഷിയും "
വിളറിയ മുഖത്തോടെ ഞാൻ അയാളെ നോക്കി .
."എന്നെയെന്തിനാ കൊല്ലുന്നേ ...ഞാൻ ഇവരോട് ആരോടും ഒന്നും ചെയ്തിട്ടില്ല .."
കറ വീണ പല്ലുകൾ കാട്ടികൊണ്ടു അയാൾ ..ചിരിച്ചു "..ഇതെല്ലം നിമിത്തം ആണ്, ഉണ്ണിമായ എന്ന യക്ഷിയും നാഗയക്ഷിയും തമ്മിലുള്ള ..തമ്മിലുള്ള ..പകയുടെ ഇടയിൽ നീ വന്നു പെട്ടു ..."
എന്റെ ഹൃദയം നിലച്ചപോലെ തോന്നി ..
"അപ്പോൾ നിങ്ങൾ എന്നെ രക്ഷിച്ചത് എന്താണ് ..."
"എന്നെ ദംശിച്ച പാമ്പിനെ നീ അല്ലെ ചവിട്ടിട്ടിയരച്ചു കൊന്നത് ..അതുകൊണ്ട് "
ശരിയാണ് ..ഇയാൾ പറഞ്ഞിട്ടാണ് ഞാൻ പാമ്പിനെ കൊന്നത് ..ഞാൻ ദയനീയമായി അയാളെ നോക്കി ..
"ഉണ്ണിമായായും നാഗയക്ഷിയും തമ്മിൽ എന്താണ് പ്രശ്നം "..അല്പം വിറയലോടെ ആണ് ഞാൻ ചോദിച്ചത്
പൂരം നാളിൽ ഗന്ധർവ്വ യാമത്തിൽ നിന്റെ ജനനം .ഒരു യക്ഷിക്ക് പ്രവേശിക്കാൻ പറ്റിയ ശരീരം .നീന്നെ കൊന്നാൽ നിന്നിൽ ഉണ്ണിമായക്ക് കയറാം ..എന്നിട്ട് നാഗത്തറ ഇല്ലാതാക്കാം ...അതിനു മുന്നേ നിന്നെ കൊന്നാൽ നാഗയക്ഷിക്ക് നാഗത്തറ സംരക്ഷിക്കാം ..
അയാൾ . എന്നെ നോക്കി ചിരിച്ചു .പിന്നെ .എന്തോ മണം കിട്ടിയപോലെ ..മൂക്ക് ഒന്നനക്കി..പിന്നെ ശ്വാസം വലിച്ചെടുത്തു ..പിന്നെ തിരിഞ്ഞു മെല്ലെ നടന്നുകൊണ്ടു പറഞ്ഞു ..
"സൂര്യോദയം വരെ ..ജീവൻ വിടാതിരിക്കുക ..മനയിൽ കാവിൽ എല്ലാം അപകടം ഉണ്ടാവും അവിടെ നിന്ന് നിനക്ക് നിന്റെ ചോദ്യത്തിനുള്ള ഉത്തരവും കിട്ടും ...നിന്നെ വേട്ടയാടാൻ രണ്ടു പേർ ..രക്ഷപെടാൻ ..സാധ്യത വിരളം ..എന്നാലും പുറത്തേക്കാൾ നല്ലത് ഇതിനുള്ളിൽ ആണ് ..നിന്നെ നേരിട്ട് കൊല്ലില്ല ..പിന്നെ സൂര്യൻ കിഴക്കു ഉദിച്ചാൽ ...അതുവരെ ജീവൻ നിലനിർത്താൻ കഴിഞ്ഞാൽ ..എന്നന്നേക്കുമായി നീ രക്ഷപെട്ടു .."
ഞാൻ നോക്കി നിൽക്കെ ..അയാൾ ...ഇരുട്ടിൽ അലിഞ്ഞു ഇല്ലാതെ ആയി ...എന്റെ സകല നാഡിഞരബുകളും തളർന്നപോലെ തോന്നി ..എല്ലാം എന്തിനായിരുന്നു,അവന്റെ കൂടെ ഇങ്ങോട്ടു വരാൻ എന്തു പാപമാണ് ചെയ്തത് എനിക്ക് .ഉറക്കെ കരയാൻ തോന്നി,..
അല്പം കഴിഞ്ഞു ..ഞാൻ തിരിഞ്ഞു ..മനയുടെ അടുത്തേക്ക് മെല്ലെ നടന്നു സൂര്യോദയം വരെ എങ്ങനെയെങ്കിലും ജീവൻ നിലനിർത്തണം ..മനയുടെ അടുത്ത് എത്താനായതും ഞാൻ മെല്ലെ നിന്നു ..മനയെ ശരിക്കുമോന്നു നോക്കി നിലാവിൽ കുളിച്ചുകൊണ്ടു ..നിൽക്കുകയാണ് മന ..
പെട്ടന്ന് ...മുകളിലെ രണ്ടു ഭാഗത്തെയും ജനലുകൾ ഒരുമിച്ചു തുറക്കപ്പെട്ടു,..രണ്ടു ജനലിന്റെ അടുത്തും രണ്ടു പേർ ..ഉണ്ണിമായയും നാഗയക്ഷിയും..അധിക നേരം നോക്കി നിൽക്കാൻ എനിക്ക് കഴിഞ്ഞില്ല ,എന്റെ ശരീരം മുഴുവൻ വിറക്കാൻ തുടങ്ങി ..
അപ്പോഴാണ് ..ഒരു "സ് സ് " ശബ്ദം ഞാൻ കേൾക്കുന്നത് ..മെല്ലെ ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ .ഒരു വലിയ പാമ്പു ഫണം വിടർത്തി നിൽക്കുന്നു ..നിലാവിൽ അതിന്റെ ശരീരത്തിലെ സ്വർണ വരകൾ തിളങ്ങുന്നുണ്ടായിരുന്നു . അത് നാവു ഇടയ്ക്കിടെ പുറത്തേക്കു നീട്ടി ..ശീൽക്കാരം പുറപ്പെടുവിക്കുന്നു ,ഒരു ഇളം കാറ്റ് മെല്ലെ വീശിയടിച്ചു ...അതിനൊപ്പം നൃത്തം ചെയ്യുന്ന പോലെ അത് ഉടൽ ഒന്നിളക്കി ..പത്തി മെല്ലെയാട്ടി ഞാൻ ..മെല്ലെ ഒരു കാല് പുറകോട്ടു വെച്ചു ..
കാല് പുറകോട്ടു വെച്ചതും ..ഒരു വല്ലാത്ത ശബ്ദം ..ഞാൻ മെല്ലെ കാതോർത്തു ..ഒരു മുരളൽ ആണ് ..ഞാൻ പതിയെ തല വെട്ടിച്ചു പുറകോട്ടു നോക്കി ..
ഒരു കറുത്ത ഭീമാകാരനായ നായ ..തൊട്ടു പുറകിൽ ..അതിന്റെ കണ്ണുകൾ ചുവന്നിരുന്നു ..വലിയ നാവ് പുറത്തിട്ടുകൊണ്ടു ..കിതച്ചുകൊണ്ട് എന്നെ തന്നെ രൂക്ഷമായി നോക്കുന്നു ..അതിന്റെ വായിൽ നിന്നും ഉമിനീർ നൂലുപോലെ തൂങ്ങി നിലത്തേക്ക് വീഴുന്നുണ്ടായിരുന്നു ...
തുടരും ..
സ്നേഹപൂർവം sanju caicut
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo