ചിറയ്ക്കലെ കൃഷ്ണൻെറ അമ്പലനടയിൽ പ്രാർത്ഥനയോടെ നിന്നപ്പോഴും എൻെറ മനസ്സുനിറയെ വിച്ചൂനെ കുറിച്ചുള്ള ഓർമ്മകളായിരുന്നു.നിറഞ്ഞ മിഴികൾക്കിടയിലൂടെ ഉരുണ്ട് താഴെക്കുവീണ നീർത്തുള്ളികളെ അതിൻെറ വഴിക്കു വിട്ട് എത്ര നേരം അങ്ങനെ നിന്നുവെന്നറിയില്ല.
അമ്പലത്തിൻെറ അടുത്തുകൂടി ഒഴുകുന്ന ആറ്റിൻെ പടവുകളിൽ അല്പനേരം ഇരുന്നപ്പോൾ ചിന്തകളുടെ കുത്തൊഴുക്കായി മനസ്സിൽ....അടുത്തിരിയ്ക്കുന്ന രാജീവേട്ടൻെറ സാമീപൃം പോലും മറന്നുപോയി.
' എന്താ ലക്ഷ്മീ നീയീ ചിന്തിച്ചു കൂട്ടുന്നത്.'
രാജീവേട്ടൻെറ ചോദൃമാണ് ചിന്തകളിൽ നിന്നും എന്നെ ഉണർത്തിയത്.
രാജീവേട്ടൻെറ ചോദൃമാണ് ചിന്തകളിൽ നിന്നും എന്നെ ഉണർത്തിയത്.
ഏയ് ഒന്നുമില്ല ഏട്ടാ..
തൃപ്തികരമല്ലാത്ത മറുപടി കേട്ടിട്ടാവണം...
കുറച്ചുകൂടി അടുത്തേയ്ക്ക് നീങ്ങിയിരുന്ന് എൻെറ കൈത്തലം ചേർത്തുപിടിച്ച് മുഖത്തേയ്ക്ക് നോക്കിയ ഏട്ടൻെറ നോട്ടം നേരിടാനാവാതെ ഞാൻ മുഖം താഴ്ത്തി.
കുറച്ചുകൂടി അടുത്തേയ്ക്ക് നീങ്ങിയിരുന്ന് എൻെറ കൈത്തലം ചേർത്തുപിടിച്ച് മുഖത്തേയ്ക്ക് നോക്കിയ ഏട്ടൻെറ നോട്ടം നേരിടാനാവാതെ ഞാൻ മുഖം താഴ്ത്തി.
'നമ്മുടെ വിവാഹം കഴിഞ്ഞ് രണ്ടാഴ്ച ആയതെ ഉള്ളു ......നിനക്കെന്താ ലക്ഷ്മീ ഇത്രയും വിഷമം'
മുഖം കണ്ടാലറിയാം നിന്നെ എന്തോ അലട്ടുന്നുണ്ട്.എന്താ അമ്മ നിന്നേടെന്തെങ്കിലും.....?
മുഖം കണ്ടാലറിയാം നിന്നെ എന്തോ അലട്ടുന്നുണ്ട്.എന്താ അമ്മ നിന്നേടെന്തെങ്കിലും.....?
അയ്യോ! അങ്ങനെയൊന്നുമില്ല....അമ്മയ്ക്കന്നോടു നല്ല സ്നേഹമാണ്.
പിന്നെന്താ നിൻെറ പ്രശ്നം ? ഞാൻ ശ്രദ്ധിക്കുന്നുണ്ട്....നിൻെറ മുഖത്തപ്പോഴും ഒരു വിഷാദഭാവം.നിനക്ക് ഇഷ്ടമില്ലാതെയാണോ നമ്മുടെ വിവാഹം നടന്നത്?
പെട്ടെന്ന് ഞാനാ വായ്പൊത്തി...അങ്ങനെയൊന്നും ചിന്തിക്കരുതേ ഏട്ടാ...
ഒരാശ്രയത്തിനെന്നവണ്ണം ഏട്ടൻെറ ചുമലിലേയ്ക്ക് ചാഞ്ഞിരുന്നു.
ഒരാശ്രയത്തിനെന്നവണ്ണം ഏട്ടൻെറ ചുമലിലേയ്ക്ക് ചാഞ്ഞിരുന്നു.
പിന്നെന്താണെങ്കിലും എന്നോടു പറയൂ പരിഹാരമുണ്ടാക്കാം.....ഏട്ടൻെറ സ്വരത്തിലെ ഗൗരവം ഞാൻ തിരിച്ചറിഞ്ഞു.
ഇനിയെനിക്ക് പിടിച്ചു നിൽക്കാനാവില്ല....എല്ലാം ഏട്ടനോടു തുറന്നു പറഞ്ഞേ തീരൂ....
ഏട്ടനെന്നോടു ക്ഷമിയ്ക്കണം...പറയാൻ അല്പം വൈകിപ്പോയതിന്.ഒരു ക്ഷമാപണം പോലെ ഞാൻ പറഞ്ഞു.
എന്തായാലും ലക്ഷ്മി പറഞ്ഞോളൂ..
ഏട്ടൻെറ ആകാംഷ നിറഞ്ഞ സ്വരം.
ഏട്ടൻെറ ആകാംഷ നിറഞ്ഞ സ്വരം.
ഇടറിപ്പൊട്ടിയും ഇടയ്ക്കുവച്ച് സ്വരം മുറിഞ്ഞും ഞാൻ പറഞ്ഞു തുടങ്ങി.....
അച്ഛനും അമ്മയ്ക്കും ഞാനൊരു മകൾ മാത്രമല്ല....ഒരു മകനും കൂടിയുണ്ട്....
വിഘ്നേഷ് എന്ന ഞങ്ങളുടെ വിച്ചൂ....
ഞാൻ ജനിച്ച് 8 വർഷത്തിനു ശേഷം....കുറേ നേർച്ചകൾക്കും വഴിപാടുകൾക്കും ശേഷം കിട്ടിയ അനുജൻ.
അച്ഛൻെറാപ്പം വിദേശത്തായിരുന്ന ഞങ്ങൾ വർഷത്തിലൊരിക്കൽ നാട്ടിലെ തറവാട്ടിലെത്തുമായിരുന്നു.....മക്കളില്ലാത്ത വലൃച്ചനും വലൃമ്മയ്ക്കും ഞങ്ങൾ സ്വന്തം മക്കളായിരുന്നു.......
മുത്തശ്ശനും മുത്തശ്ശിയും ഞങ്ങൾടെ വരവൊരു ഉത്സവമാക്കി മാറ്റും.....
മുറ്റത്തെ മാവിൽ രണ്ടു ദിവസം മുന്നേ തന്നെ വലൃച്ഛൻെറ വക ഊഞ്ഞാലുണ്ടാവും.
വയൽ വരമ്പിലൂടെ എൻെറ കൈ പിടിച്ചു നടക്കാനും.... മാവില്‍ നിന്നുംമാങ്ങ എറിഞ്ഞു വീഴ്ത്തുമ്പോൾ കൈയ്യടിച്ച് തുള്ളിച്ചാടാനും അവനൊത്തിരി ഇഷ്ടമായിരുന്നു.എന്തിനും ഞാൻ അവനൊപ്പം വേണം...അമ്മകഴിഞ്ഞാൽ ഞാനായിരുന്നു അവനെല്ലാം....

'അവൻെറ കുഞ്ഞേച്ചി'
ആ ഓർമ്മകൾ എന്നെ തളർത്തി.....
ആ ഓർമ്മകൾ എന്നെ തളർത്തി.....
ശക്തിയായ ഒരു തേങ്ങൽ പുറത്തേക്കു വന്നു.
"കുഞ്ഞേച്ചി"....രാജീവേട്ടൻ അതാവർത്തിച്ചു...
എന്നിട്ടിപ്പോ അവനെവിടെയാ.......
വല്ലാത്ത ഉത്സുകത ആ മുഖത്ത്..
എന്നിട്ടിപ്പോ അവനെവിടെയാ.......
വല്ലാത്ത ഉത്സുകത ആ മുഖത്ത്..
അവനു 4 വയസ്സുള്ളപ്പോൾ നാട്ടിലെത്തിയ ഞങ്ങൾ അമ്മയോടൊപ്പം ഈ അമ്പലത്തിൽ തൊഴാനെത്തിയ ദിവസം......ഇന്നും ഓർമ്മയിൽ മരവിപ്പുണ്ടാക്കുന്നു.....
അമ്പലനടയിലെ കണിക്കൊന്ന മരത്തിനു താഴെ പൊഴിഞ്ഞു കിടക്കുന്ന പൂക്കൾ കൈയ്യിലൊളിപ്പിച്ച് എനിക്കു നേരെ നീട്ടി...കൊഞ്ചലോടെ പറഞ്ഞു....
ഇത് ഇൻെറ കുഞ്ഞേച്ചിക്കാ
തൊഴുതു കഴിഞ്ഞിട്ട് വാങ്ങാം കുട്ടാ....കൈയ്യിലൽ വച്ചോളൂട്ടോ....
ഇൻെറ കുഞ്ഞേച്ചീനെ രച്ചിച്ചണേ കിച്ച്ണാ....
അവൻെറ ആ പ്രാർത്ഥനകേട്ട് ഞാനവനെ തിരുത്തി.....
എല്ലാർക്കും വേണ്ടി പ്രാർത്ഥിക്കൂ വിച്ചൂട്ടാ....
എല്ലാർക്കും വേണ്ടി പ്രാർത്ഥിക്കൂ വിച്ചൂട്ടാ....
അച്ഛനേം അമ്മേനേം എല്ലാരേം രച്ചിച്ചണേ.....
പിന്നെ ഇന്നേം രച്ചിച്ചണേ കിച്ച്ണാ.......
കൃഷ്ണനെ നേരിട്ടു കണ്ടപോലെയാണവൻെറ പ്രാർത്ഥന.....
അല്ലെങ്കിലും മനസ്സിൽ നിഷ്കളങ്കതയുള്ളവർക്കല്ലെ ഈശ്വരനോട് അങ്ങനെ സംസാരിയ്ക്കാൻ കഴിയൂ.....
അല്ലെങ്കിലും മനസ്സിൽ നിഷ്കളങ്കതയുള്ളവർക്കല്ലെ ഈശ്വരനോട് അങ്ങനെ സംസാരിയ്ക്കാൻ കഴിയൂ.....
തൊഴുതു കഴിഞ്ഞപ്പോ അവൻെറ നിർബന്ധംകൊണ്ട് അമ്മയോട് അനുവാദം ചോദിക്കാതെ അവനേം കൂട്ടി ഈ പടവുകളിലെത്തി......അന്നത്തെ പന്ത്രണ്ടു വയസ്സുകാരിയ്ക്ക് അതിൻെറ ഭവിഷൃത്തുകളെ കുറിച്ച് ചിന്തയുണ്ടായിരുന്നില്ല.താഴത്തെ പടവിൽ കാൽ വയ്ചതും നല്ല വഴുക്കുണ്ടായിരുന്നതിനാൽ വിച്ചൂൻെറ കൈയ്യിലെ പിടിവിട്ട്.....ഞങ്ങൾ രണ്ടും വെള്ളത്തിലേയ്ക്ക് വീണു......ഉറക്കെയുള്ള നിലവിളിക്കിടയിൽ അവനെ പിടിക്കാൻ നോക്കിയെങ്കിലും മഴ സമയമായിരുന്നതിനാൽ ഭയങ്കരമായ ഒഴുക്കിലേയ്ക്ക് അവൻ പെട്ടുപോയിരുന്നു.....
ആ സമയവും കുഞ്ഞേച്ചിക്കായി കരുതിയ പൂവ് അവൻ മുറുകെ പിടിച്ചിട്ടുണ്ടാവണം....
ഞങ്ങളുടെ പുറകെ അരുതെന്നുവിളിച്ച് അമ്മ പടവുകളിറങ്ങുന്നുണ്ടായിരുന്നു....അലറിവിളിച്ച്അമ്മ ഓടി എത്തിയപ്പോഴേയ്ക്കും ഞങ്ങൾ വീണു കഴിഞ്ഞിരുന്നു.
എൻെറ കൈയ്യിൽ പിടുത്തം കിട്ടിയ അമ്മ എന്നെ വലിച്ച് കയറ്റിയിട്ട് വെള്ളത്തിലേയ്ക്ക് ചാടിയെങ്കിലും അമ്മയും ഒഴുക്കിൽ പെട്ടുപോയി.....ഓടിവന്ന ആരൊക്കയോ ചേർന്ന് അമ്മയെ രക്ഷിച്ചു കയറ്റി...
ആ രംഗം മുന്നിൽ കണ്ടിട്ടെന്നവണ്ണം എൻെറ തേങ്ങലിന് ആക്കം കൂടി.....ഒരു ദീർഘനിശ്വാസം രാജീവേട്ടനിൽ നിന്നുയർന്നു.
എത്ര തിരഞ്ഞിട്ടും ആർക്കും അവനെ കണ്ടെത്താനായില്ല...ഉത്സവാന്തരീക്ഷത്തിലായിരുന്ന വീട് മരണവീടിൻെറ പ്രതീതിയിലായി.....
എല്ലാവരും അവൻെറ മരണം ഉറപ്പിച്ചപ്പോഴും ഞങ്ങൾക്കത് ഉൾകൊള്ളാനായില്ല.
ഒരാഴ്ചത്തെ തിരച്ചിലിനൊടുവിൽ നിരാശരായി ഹൃദയത്തിലേറ്റ മുറിവുമായി ഞങ്ങൾ മടങ്ങിപ്പോയി......ആ മുറിവു താങ്ങാനുള്ള കരുത്ത് അമ്മയുടെ ഹൃദയത്തിനില്ലായിരുന്നു.......അമ്മ ഹാർട്ട് പേഷൃൻെറായി.......ഞാൻ പത്താംക്ളാസ്സു പാസ്സായപ്പോഴേയ്ക്കും അച്ഛൻ വിദേശത്തെ ജോലിമതിയാക്കി എല്ലാവരും നാട്ടിൽ സെറ്റിലായി...
ഇപ്പോൾ പത്തു വർഷത്തിനു ശേഷവും ഈ അമ്പലമുറ്റത്തെത്തിയപ്പോൾ അവൻെറ സാമീപൃം ഞാനറിയുന്നപോലെ............കുഞ്ഞേച്ചീന്നുള്ള വിളി കേൾക്കുന്നപോലെ.....
തടയണപൊട്ടിയപോലെ കണ്ണുനീരൊഴുകാൻ തുടങ്ങി..അതുവരെ ചേർത്തുനിർത്തിയ രാജീവേട്ടൻെറ കൈകൾ മെല്ലെ അയയുന്നതു ഞാനറിഞ്ഞു.....ഒരു സാന്ത്വനവാക്കുപോലും പറയാതെ എണീറ്റു തിരികെ നടന്നു....
തടയണപൊട്ടിയപോലെ കണ്ണുനീരൊഴുകാൻ തുടങ്ങി..അതുവരെ ചേർത്തുനിർത്തിയ രാജീവേട്ടൻെറ കൈകൾ മെല്ലെ അയയുന്നതു ഞാനറിഞ്ഞു.....ഒരു സാന്ത്വനവാക്കുപോലും പറയാതെ എണീറ്റു തിരികെ നടന്നു....
മുത്തശ്ശൻേറം മുത്തശ്ശീടേം മരണശേഷം വലൃമ്മയും വലൃച്ചനും മാത്രമായി തറവാട്ടിൽ..അവരെ കാണാനായിരുന്നു ഈ യാത്ര.തിരികെ അവിടെത്തി അവരോടു യാത്ര പറഞ്ഞുപോന്നപ്പോഴും രാജീവേട്ടൻെറ മുഖത്ത് വിവേചിച്ചറിയാനാവാത്ത ഭാവം...........
എനിയ്ക്കെന്തെങ്കിലും ചോദിയ്ക്കാൻ ഭയം തോന്നി......കണ്ണടച്ചു സീറ്റിൽ ചാരിയിരുന്നെങ്കിലും.......ഹൃദയംപെരുമ്പറകൊട്ടാൻ തുടങ്ങി.....
രണ്ടാഴ്ചത്തെ ദാമ്പതൃം ഇവിടെ അവസാനിക്കുകയാണോ......
സ്വത്തിനു മറ്റൊരവകാശികൂടി ഉണ്ടെന്നു കേട്ടിട്ടാണോ ഈ ഭാവമാറ്റം.....ഒന്നു സാന്ത്വനിപ്പിക്കപോലും ചെയ്യാതെ......
നാലഞ്ചു മണിക്കൂർ നീണ്ട യാത്രയ്ക്കൊടുവിൽ വീട്ടിലെത്തിയപ്പോഴും മൗനത്തിൻെറ മൂടുപടമണിഞ്ഞ് ഞാൻ മുറിയിലേയ്ക്ക് ഓടിക്കയറി.....ആരെയും അഭിമുഖീകരിക്കാതിരിയ്ക്കാനായിരുന്നു മൗനത്തെ കൂട്ടു പിടിച്ചത്.
കട്ടിലിൽ വീണ് ആ കിടപ്പു കിടന്നു.....
കട്ടിലിൽ വീണ് ആ കിടപ്പു കിടന്നു.....
പുറത്ത് അച്ഛൻേറം അമ്മേടേം സ്വരം കാതിലെത്തിയപ്പോഴാണ് കണ്ണു തുറന്നത്.രാജീവേട്ടൻ വിളിച്ചുപറഞ്ഞതനുസരിച്ച് എത്തിയതായിരുന്നു അവർ. അമ്മയുടെ നെഞ്ചിലേയ്ക്ക് വീണ് ഒരുവിധം കാരൃങ്ങൾ പറഞ്ഞു......അമ്മ പുറത്തുതട്ടി സമാധാനിപ്പിച്ചു..അപ്പോഴും അമ്മയെ ഓർത്ത് ഭയം തോന്നി....എങ്ങനെയാവും അമ്മയിതു തരണം ചെയ്യുക....വീണ്ടും സുഖമില്ലാതെ ആയാലോ.......കൃഷ്ണാ....ഒരാപത്തും വരുത്തരുതേ......
ഏട്ടൻെറ അച്ഛനും അമ്മയും അപ്പോൾ അവിടേയ്ക്കെത്തി........നേരത്തെ ഈ വിവരം അറിയിക്കാത്തതിന് അച്ഛൻ അവരോടു ക്ഷമ ചോദിച്ചു......എല്ലാം നല്ലതിനായിട്ടാണെന്നുമാത്രം ആ അച്ഛൻ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞപ്പോൾ ഞാൻ അമ്മയെ നോക്കി അവിടെയും പുഞ്ചിരി തന്നെയായിരുന്നു.......
അമ്മ എല്ലാവരേയും ചായ കുടിയാക്കാനായി വിളിച്ചുകൊണ്ടു പോയപ്പോൾ എനിയ്ക്കത്ഭുതം തോന്നി.........അല്പം പോലും കാലുഷ്യം രണ്ടുപേരുടേയും മുഖത്തുണ്ടായിരുന്നില്ല..
പുറത്ത് രാജീവേട്ടൻെറ കാറിൻെറ ശബ്ദം കേട്ടു.ഒപ്പം ആരുടെയൊക്കെയോ സംസാരവും.....തെല്ലു ഭയത്തോടെയാണ് ഏട്ടൻെറ മുഖത്ത് നോക്കിയത്.....അവിടെയും സന്തോഷമായിരുന്നു.....രാജീവേട്ടൻെറ അമ്മാവനും അമ്മായിയും മകൻ ഉണ്ണിയുമായിരുന്നു ഒപ്പം വന്നവർ....മൂന്നു മക്കളാണവർക്ക്......പെൺമക്കൾ മായയുടേം ഭദ്രയുടേം വിവാഹം കഴിഞ്ഞു.....ഉണ്ണി ഒൻപതിൽ പഠിയ്ക്കുന്നു......വിവാഹത്തിൻെറ അന്ന് ഉണ്ണിയെ കണ്ടിരുന്നെങ്കിലും തിരക്കിനിടയിൽ പരിചയപ്പെടാൻ കഴഞ്ഞില്ല....ഇടയ്ക്ക് തറവാട്ടിൽ പോയപ്പോഴും ഉണ്ണി പരീക്ഷയ്ക്കു പോയിരിയ്ക്കുകയായിരുന്നു........
ഉണ്ണിയെ രാജീവേട്ടൻ അമ്മയുടെ മുന്നിലേയ്ക്കു നിർത്തി....
അമ്മയൊന്നു ഉണ്ണീടെ മുഖത്തേയ്ക്ക് സൂക്ഷിച്ചു നോക്കിയെ......മനസ്സിലാകുമോന്നു നോക്കട്ടെ......
വല്ലാത്ത അവിശ്വസനീയതയോടെ രാജീവേട്ടനെ തുറിച്ചു നോക്കുകയായിരുന്നു ഞാൻ......
അതെ അമ്മേ അമ്മേടെ വിച്ചു തന്നെയാ ഇത്.....
കാണുന്നതു സ്വപ്നമാണോ സതൃമാണോന്നു തിരിച്ചറിയാനാവാത്ത ഒരു നിമിഷാർത്ഥം!!!!!!
കാണുന്നതു സ്വപ്നമാണോ സതൃമാണോന്നു തിരിച്ചറിയാനാവാത്ത ഒരു നിമിഷാർത്ഥം!!!!!!
ഒരു കള്ളച്ചിരിയോടെ എൻെറ അടുത്തു വന്ന് ഏട്ടൻ തോളിലൂടെ കൈ ചേർത്തു പിടിച്ചപ്പോഴാണ് ഞാൻ യാത്ഥാർത്ഥൃത്തിലേയ്ക്ക് തിരികെ എത്തിയത്.......
സോറീ ലക്ഷ്മീ ഈ ഒരു സന്തോഷം നിങ്ങൾക്കൊക്കെ നൽകാൻ വേണ്ടിയാ ഞാൻ നിന്നോടൊന്നും പറയാതെ പോയത്. പോക്കറ്റിൽ നിന്നും വിച്ചൂൻെറ കുഞ്ഞിലെയുള്ള ഒരു ഫോട്ടോ എടുത്തു കാട്ടി......വലൃമ്മയുടെ ആൽബത്തിൽ നിന്നുള്ള ഈ ഫോട്ടോ കണ്ടപ്പോൾ ഉറപ്പായിരുന്നു ഉണ്ണിയാണ് അതെന്ന്.ആ ധൈരൃത്തിലാ അമ്മാവനെകാണാൻ പോയത്.

പാവം ഏട്ടനെ കുറച്ചു സമയത്തേയ്ക്കെങ്കിലും തെറ്റിദ്ധരിച്ചതിൽ എനിയ്ക്ക് കുറ്റബോധം തോന്നി.മനസ്സുകൊണ്ട് ഏട്ടനോടു ഞാന്‍ മാപ്പു ചോദിച്ചു.
പിന്നിടെല്ലാം പറഞ്ഞത് അമ്മാവനായിരുന്നു...
അന്ന് ജോലിസംബന്ധമായി ഒരു കാരൃത്തിനായി പോകാൻ ആറ്റിനിക്കരെ ഒരു കടവിൽ എത്തിയതായിരുന്നു.....കൂടെയുള്ള ഒരാളിനെ പ്രതീക്ഷിച്ചു നിന്നതിനാൽ ആദൃമൊരു തോണി പോയപ്പോൾ കയറാൻ കഴിയാതെ നിന്നു..ആ നേരത്താണ് ശക്തമായ ഒഴുക്കിൽ ഒരു കുഞ്ഞ് ശ്രദ്ധയിൽപ്പെട്ടത്.മറ്റൊന്നും നോക്കാതെ ചാടി.......നന്നായി നീന്തലറിയാമായിരുന്നതിനാൽ ഒഴുക്കിലും പിടിച്ചുനിന്നു കുഞ്ഞിനെ കരയ്ക്കു കയറ്റി....കടവിലപ്പോൾ മറ്റാരുമുണ്ടായിരുന്നില്ല..ഒത്തിരി വെള്ളം കുടിച്ചു ചീർത്തിരുന്നു കുഞ്ഞു വയർ.........ശരീരം മുഴുവനും എന്തിലൊക്കെയോ തട്ടിയുള്ള മുറിവുകൾ കണ്ടിട്ട് ഏറെ ദൂരം ഒഴുകിയ ലക്ഷണമുണ്ടായിരുന്നു....വേഗം വയറിൽ അമർത്തി കുറേ വെള്ളം കളഞ്ഞു.......ജീവൻെറ നേരിയ തുടിപ്പു മാത്രമുള്ള ആ കുഞ്ഞു ശരീരവും വാരിപ്പിടിച്ച് ഏതെങ്കിലും ഒരാശുപത്രി ലക്ഷൃമാക്കി ഓടുമ്പോൾ മനസ്സിൽ ഒരു പ്രാർത്ഥനയേ ഉണ്ടായിരുന്നുള്ളു............ഈശ്വരാ ഈ കുഞ്ഞു ജീവന് ഒരാപത്തും വരുത്തരുതേന്ന്.....

രണ്ടു ദിവസത്തെ തീവ്രപരിചരണത്തിനു ശേഷം കുഞ്ഞിക്കണ്ണുകൾ മെല്ലെ തുറന്നു..........അപകടനിലതരണം ചെയ്തതായി ഡോക്ടർ അറിയിച്ചു.
മൂന്നാം ദിവസം ആദൃം അവൻ വിളിച്ചത് കുഞ്ഞേച്ചീന്നായിരുന്നു.......മറ്റൊന്നും ചോദിച്ചിട്ട് കൃതൃമായി പറയാനുമറിയില്ല......അവൃക്തമായി എന്തൊക്കെയോ പറയുന്നു.....ആരെയും പരിചയമില്ലാത്തതിനാൽ ഏല്പിച്ചിട്ടുപോരാനും കഴിയില്ലായിരുന്നു.
ഏതോ ഒരുൾവിളിയിൽ അവനേയും കൂടെ കൂട്ടി...

പിന്നീടൊരു ദിവസം അവിടെപോയി അന്വേഷിച്ചെങ്കിലും ഒന്നും അറിയാൻ കഴിഞ്ഞില്ല......
മായയ്ക്കും ഭദ്രയ്ക്കും ഒപ്പം ഞങ്ങളുടെ ഉണ്ണിയായി അവൻ വളർന്നു..........ഇളയവൾ ഭദ്ര അവനു കുഞ്ഞേച്ചിയായി.........
മായയ്ക്കും ഭദ്രയ്ക്കും ഒപ്പം ഞങ്ങളുടെ ഉണ്ണിയായി അവൻ വളർന്നു..........ഇളയവൾ ഭദ്ര അവനു കുഞ്ഞേച്ചിയായി.........
മറ്റുള്ളവരിൽ നിന്നും അവൻ ഈ കാരൃങ്ങളൊന്നും അറിയരുതെന്ന് ഞങ്ങൾക്ക് നിർബന്ധമായിരുന്നു.അവനൊരുവിധം അറിവായപ്പോൾ കാരൃങ്ങൾ പറഞ്ഞു മനസ്സിലാക്കി....... അവനോടുള്ള സ്നേഹത്തിന് ഇന്നോളം ഒരു കുറവും ഉണ്ടായിട്ടില്ല.
ഞങ്ങൾക്ക് അവനു നൽകാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനമാണ് അവൻെറ അച്ഛനും അമ്മയും...........
അച്ഛനും അമ്മയു നഷ്ടമായ നിധി തിരികെ കിട്ടിയ പോലെ വിച്ചൂനെ ചേർത്ത് പിടിച്ചിരിയ്ക്കുന്നു......അമ്മയവൻെറ കവിളിൽ തെരുതെരെ ഉമ്മ വയ്ച്ചു.അച്ഛന്റെ ഹൃദയത്തിലെ സന്തോഷം മുഖത്ത് വായിച്ചെടുക്കാം.
അച്ഛനും അമ്മയു നഷ്ടമായ നിധി തിരികെ കിട്ടിയ പോലെ വിച്ചൂനെ ചേർത്ത് പിടിച്ചിരിയ്ക്കുന്നു......അമ്മയവൻെറ കവിളിൽ തെരുതെരെ ഉമ്മ വയ്ച്ചു.അച്ഛന്റെ ഹൃദയത്തിലെ സന്തോഷം മുഖത്ത് വായിച്ചെടുക്കാം.
അവനെന്‍റെ അടുത്തെത്തി മുഖം പൊത്തി പൊട്ടിക്കരയുന്ന എൻെറ കൈകൾ മുഖത്തുനിന്നും എടുത്തു മാറ്റി.....എൻെറ കണ്ണുനീർ തുടച്ച് കുഞ്ഞേച്ചീന്നു വിളിച്ചപ്പോ........ഹൃദയം നിറഞ്ഞു ഞാൻ സന്തോഷിച്ചു..........മരിച്ചുപോയീന്ന് എല്ലാവരും വിശ്വസിച്ച എൻെറ വിച്ചൂട്ടൻ.......
അമ്മ മാത്രം എപ്പോഴും ഉറപ്പിച്ചു പറയുമായിരുന്നു .....അവൻ സുരക്ഷിതനായി എവിടെയോ ഉണ്ട്........കൃഷ്ണനവനെ കാത്തോളുമെന്ന്..........അമ്മ മനം പറഞ്ഞതു സതൃമായിരിയ്ക്കുന്നു...........മരണത്തിൽ നിന്നും അവനെ രക്ഷിച്ച് ഈ നന്മയുള്ള ആളുകൾക്കിടയിൽ എത്തിച്ചത് കൃഷ്ണൻ തന്നെയാവും........ജീവിതം അങ്ങനെയാണല്ലോ .........ആകസ്മികമായി ചിലതു നഷ്ടമാവും...........ചിലപ്പോൾ.... മറ്റു ചിലതു നേടിത്തരും.
അവൻ ഭാഗൃവാനാണ്.........ഇപ്പോഴവൻ രണ്ടു കുടുംബത്തിലെ പുന്നാരപുത്രനായി......
ഞങ്ങളുടെ വിച്ചുവും അവരുടെ ഉണ്ണിയും.......
ഞങ്ങളുടെ വിച്ചുവും അവരുടെ ഉണ്ണിയും.......
എൻെറ ചെവിയില്‍ വിച്ചൂൻെറ പ്രാർത്ഥന പ്രതിധ്വനിച്ചു.......
' പിന്നെ ഇന്നേം രച്ചിച്ചണേ കിച്ച്ണാ '
****************************
സരിത സുനിൽ
സരിത സുനിൽ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക