Slider

വിപ്ളവം

0

തകർന്ന സ്വപ്നങ്ങളുടെ ചിത്രങ്ങൾ ചില്ലിട്ടു
തൂക്കി വെച്ചിരിക്കുന്ന ചുമരാണിന്നു മനസ്സ്.!
ടിയാൻ മെൻ സ്‌ക്വയറിൽ ഒഴുകിയ രക്തം
ഞാനിന്നും അവിടെ കണ്ടു.!
പ്രാവുകൾ പറക്കുന്നത്
പിടഞ്ഞു വീണവരുടെ
നിലവിളികളുമായാണ്.!
ആകുലതകളിൽ നിന്നും,ആശങ്കകളിൽ നിന്നും
എന്നെ മോചിപ്പിക്കുന്ന, എൻെറ പ്രിയലഹരി
ചൈനീസ് സുന്ദരി ചില്ലുഗ്ളാസിൽ പകർന്നു.!
മാവേയുടെ നാട്ടിൽ ,
മനസു തകർന്നവന് എന്തു കാര്യം.?
വിപ്ളവം ഇവിടെ മദ്യ കോപ്പയിൽ
പതഞ്ഞു നില്ക്കുന്നു.!
ഗ്രീസിലെ ആപ്പിളുപേലെ സ്വർണ്ണ നിറമുള്ള
തുടുത്ത മാറിലും,
ചായം തേച്ച ചുണ്ടിലും,
വിയർത്തു നില്ക്കുന്നു വിപ്ളവം.!
വിശുദ്ധനായ് ചമയാൻ
വിനാശ കാലമേ ഞാനില്ല.!
സിഗരറ്റ് പുകയുന്ന എൻെറ ചുണ്ടിൽ
ചുംബിച്ചു വരിയുന്നു സുന്ദരി.!
വൻ മതിലു പോലെ എനിക്കു തീർക്കാൻ
കഴിയാത്ത മതിലുകൾ
മനസ്സിലുണ്ടെന്ന് ആ ചുംബനം
എനിക്കറിവു നല്കുന്നു.!
തുടുത്ത മേനിക്ക് തണുപ്പകറ്റാൻ
കൂട്ടിരിക്കാൻ വിളിച്ചവളെ
വിസ്കിയുടെ ലഹരിയുള്ള
ചുംബനം നല്കി,
മഞ്ഞുവീഴുന്ന തെരുവിലേക്ക്
നടന്നിറങ്ങി പോന്നു ഞാൻ.!!
**********************************
അസീസ് അറക്കൽ.
***************************
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo