അന്നൊരു വെള്ളിയാഴ്ച ആയിരുന്നു..
വാതിലിൽ ശക്‌തമായ മുട്ട് കേട്ടാണ് കണ്ണ് തുറന്നത്..
ആരാണ് ഈ രാവിലെ തന്നെ.?
കുറച്ച് നേരമെങ്കിലും സ്വസ്ഥമായ് ഉറങ്ങാൻ പറ്റുന്നത് ഇന്നാണ്.
അതിനും സമ്മതിക്കില്ലല്ലോ .. നാശം.
ദേഷ്യത്തോടെ,
പുതച്ചിരുന്ന ബ്ലാങ്കറ്റ് മാറ്റി എഴുന്നേറ്റു.
റൂമിലെ ഇരുണ്ട വെളിച്ചത്തിന് കൂട്ടായ് Ac യുടെ മുരൾച്ച.
മൊബൈലിൽ സമയം 6.30.
മജീദിക്കായുടെ കട്ടിൽ ഒഴിഞ്ഞ് കിടക്കുന്നു.
ഷാജഹാനും, ബിനുവും മൂടി പുതച്ച് കിടന്നുറങ്ങുന്നുണ്ട്..വ്യാഴാഴ്‌ച്ച രാത്രി നേരം വൈകും ഉറങ്ങാൻ ശരാശരി പ്രവാസിയുടെ നേരം പോക്ക്.ചീട്ട് കളി. അത് തന്നെ കാരണം.

വാതിൽ തുറന്നു. വെട്ടം കണ്ണിൽ സൂചിമുന പോലെ കുത്തിക്കയറിയതിനാൽ പുറത്ത് നിൽക്കുന്നത് ആരാണ് എന്ന് പെട്ടെന്ന് മനസ്സിലായില്ല.
മുഹമ്മദിക്കായാണ് .അടുത്ത വീട്ടിലെ ഡ്രൈവർ.
"എന്താ ഇക്കാ . രാവിലെ.?"
അല്പം നീരസത്തോടെ ചോദിച്ചു..
"മോനെ നമ്മുടെ മജീദ് "മുഹമ്മദിക്കായുടെ വിറയാർന്ന ശബ്ദം.
" മജീദിക്കാ ഓട്ടം പോയെന്ന് തോന്നുന്നു."
പാതി ഉറക്കത്തിൽ പറഞ്ഞു.
"അതല്ല മോനെ മജീദ് അവിടെ മരിച്ച് കിടക്കുന്നു"
മുഹമ്മദിക്കാ ഒരു നിലവിളിയോടെ പറഞ്ഞ് നിർത്തി.

മജീദിക്കാ പ്രവാസി ആയിട്ട് പതിനെട്ട് വർഷമാകുന്നു. വാപ്പ പെട്ടെന്ന് മരിച്ചത് പോയത് കൊണ്ട് മൂന്ന് പെങ്ങൻമാരുടെയുംഉമ്മയുടെയും പട്ടിണി മാറ്റാൻ കടലും കടന്ന് വന്നതാണ് ഇവിടെ.
പെങ്ങൻമാരെ കല്യാണം കഴിപ്പിച്ച് വിട്ടു.അത് കൊണ്ട് സ്വന്തം കാര്യം നോക്കാൻ കുറച്ച്
വൈകി. എങ്കിലെന്ത് ? കൊടുത്തപ്പോൾ ദൈവം കുറച്ച് അധികം കൊടുത്തു.
ഇപ്പോൾ നാല് വയസ്സുള്ള രണ്ട് മക്കൾ
. ഇരട്ടകൾ.
ഒരാണും. ഒരു പെണ്ണും.
ഇന്നലെ രാത്രിയിൽ വീട്ടിലേയ്ക്ക് വിളിക്കുന്നത് കേട്ടതാണ്.. വിളിച്ച് കഴിഞ്ഞിട്ട്..
"മകന് ടാബ് വേണം എന്ന് .. ". അത്
എന്നോട് പറയുമ്പോൾ ആ മുഖത്ത് ഒരു പിതാവിന്റെ വാൽസല്ല്യം ഉറ്റി നിന്നിരുന്നു.

"പണ്ട് സ്ലേറ്റ് വാങ്ങിക്കാൻ കാശില്ലാത്തത് കൊണ്ട് ഉമ്മർ സാറിന്റെ കൈയ്യിൽ നിന്നും എത്ര അടി വാങ്ങിയിട്ടുണ്ട് .. ഇപ്പോ നാല് വയസ്സുള്ള കൊച്ചിന് ടാബെ "
ആ മുഖത്ത് ഒരു ചിരി തെളിഞ്ഞു.
നരകേറിയ തലമുടി മെല്ലെ ഒതുക്കി.ആ കുറിയ മനുഷ്യൻ തുടർന്നു.
" മകൻ ഭയങ്കര വികൃതിയാ. അവൻ എന്തെങ്കിലും പറഞ്ഞാൽ വാങ്ങിക്കൊടുത്തില്ലെ വീട് തിരിച്ച് വെക്കും"
വീണ്ടും ചിരിക്കുന്നു.
പ്രാരാബ്ദക്കാരന്റെ ചിരി.
ഈ മനുഷ്യൻ ഇന്നെ വരെ എന്തിനെങ്കിലും ദേഷ്യപ്പെട്ട് കണ്ടിട്ടില്ല.
ദുശ്ശീലങ്ങൾ ഒന്നും ഇല്ല.
അഞ്ച് നേരത്തെ നിസ്ക്കാരം ..
എല്ലാവരോടും സ്നേഹത്തോടെ പെരുമാറു.
അത് കൊണ്ടാണല്ലോ മജീദിക്കായുടെ അറബി മരണക്കിടക്കയിൽ വച്ച് മക്കളോട് പറഞ്ഞത്

"ഇവനെ നിങ്ങൾ ആരും വേദനിപ്പിക്കരുത്. ഇവന് പോകണം എന്ന് തോന്നുമ്പോൾ പോകട്ടെ. നിങ്ങളായിട്ട് പറഞ്ഞയക്കരുത്"
അത് കൊണ്ട് ആ വലിയ അറബി വീട്ടിലെ കാര്യസ്‌ഥനായ് മാറി.. പറയത്തക്ക പണി ഒന്നും ഇല്ല. എല്ലാത്തിന്റെയും മേൽനോട്ടം. അത്രമാത്രം.
അറബിയുടെ മക്കൾ ഒരു കാറ് മജീദിക്കാക് മാത്രം മായ് വാങ്ങി കൊടുത്തിട്ടുണ്ട്.
മക്കളുടെ ഡ്രൈവറൻമാരെല്ലാം നേപ്പാളികളായിരുന്നു. റൂമിൽ അവർ ശല്ല്യമായപ്പോളാണ്. ഞങ്ങളുടെ കൂടെ കൂടിയത്.
പുതിയതായ് ആരു വന്നാലും അവർക്ക് മജീദിക്കാ ഒരനുഗ്രഹമായിരുന്നു.അവർക്കായ് എന്ത് ചെയ്യാനും ആ നല്ല മനുഷ്യൻ ഒരുക്കമായിരുന്നു..

"ആദ്യമായ് ഞാനിവിടെ വന്നപ്പോൾ അനുഭവിച്ച ദുരിതം ഇനി ആരും അനുഭവിക്കരുത് "
അതായിരുന്നു മജീദിക്ക. ശരിക്കും ഒരു സഹോദരൻ തന്നെ.
അന്ന് രാത്രി വീട്ടിലേയ്ക്ക് ഫോൺ ചെയ്തതിനു ശേഷം.
ടെറസ്സിൽ വിരിച്ചിരുന്ന തുണികൾ എടുക്കാനായ് എത്തിയ മജീദിക്കാ കണ്ടത് ..
ദീപാവലിയുടെ ആഘോഷത്തിന്റെ ഭാഗമായ് കൂടീ യിരുന്ന് കള്ള് കുടിക്കുന്ന നേപ്പാളികളെയാണ്.
എല്ലാവരും ഡ്രൈവറൻ മാരായതിനാൽ അവരുടെ നന്മയ്ക്കായ് കള്ള് കുടി അരുത് എന്ന് ആദ്യം ഉപദേശിച്ചു നോക്കി.
മദ്യലഹരിയിൽ അത് അവർ ചെവികൊണ്ടില്ല.
തുടർന്നുണ്ടായ കശപിശയിൽ അതിലൊരുത്തൻ ബോട്ടിൽ പൊട്ടിച്ച് മജീദിക്കായെ വയറ്റിൽ കുത്തി ഇറക്കി.

പിറ്റെന്ന് രാവിലെ മുഹമ്മദിക്കായോട് നേപ്പാളികളിൽ ഒരാൾ കാര്യം പറഞ്ഞു.
മുഹമ്മദിക്കാ ചെന്ന് നോക്കുമ്പോൾ മരണം സംഭവിച്ചിരുന്നു.
പോലീസ് എത്തി നേപ്പാളികളെ അറസ്റ്റ് ചെയ്തു..
രക്‌തം വാർന്ന് പോയതാണ് മരണകാരണം.
ഇത്ര അടുത്ത് ഞങ്ങൾ എല്ലാം ഉണ്ടായിട്ടും ..
ഒന്നും അറിയാതെ ..

അഞ്ച് ദിവസം കഴിഞ്ഞാണ് മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ട് പോകാൻ കഴിഞ്ഞത്.
സാമുഹ്യ പ്രവർത്തകർ പലരും ഇടപെട്ടിട്ടാണ് ഈ സമയത്തെങ്കിലും കൊണ്ട് പോകാൻ കഴിഞ്ഞത്.
ബോഡിയുടെ കൂടെ പോകാൻ നിയോഗിച്ചത് എന്നെ ആയിരുന്നു..
ഏയർപോർട്ടിൽ ഞങ്ങളെ സ്വീകരിക്കാൻ കുറെ ആളുകൾ ഉണ്ടായിരുന്നു.
ആംബുലൻസിൽ മജീദിക്കായുടെ ബോഡി യോടൊപ്പം വെറെ രണ്ട് പേരും..
മുന്നിലും പിന്നിലും രണ്ട് വാഹനങ്ങൾ.ആ വിലാപ രഥം നീങ്ങി..
കനം കുറഞ്ഞ ആ പെട്ടിയിൽ ഒന്നും അറിയാതെ മജീദിക്ക.
കരച്ചിലടക്കാൻ നന്നെ പാടുപെട്ടു.
മരണം കൈ നീട്ടി വാങ്ങിയ ഒരു സാധു.
ഇനി ഒരിക്കലും ആ ശബ്ദം കേൾക്കില്ല.

അദ്ദേഹത്തോടൊപ്പമുള്ള അവസാനയാത്ര.
വിജനമായ സ്‌ഥലത്ത് വണ്ടി നിന്നു.രണ്ട് പേർ വണ്ടിയിലേയ്ക്ക് കയറി..
"വീട്ടിൽ നിറയെ ആളുകളാ അവിടെ വച്ച് പൊട്ടിക്കാൻ പറ്റില്ലാ " അവർ ഇതും പറഞ്ഞിട്ട്.
ആ ശവപെട്ടി പൊട്ടിച്ചു..
അപ്പോൾ ഉണ്ടായ ദുർഗന്ധം. സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു.
കുടെ കയറിയ ആൾ ദൂരെ മാറിയിരുന്നു ശർദ്ദിക്കുന്നത് കണ്ടു.
ജീവിച്ചിരുന്നപ്പോൾ മുന്തിയ ഇനം സുഗന്ധദ്രവ്യങ്ങൾ പുശീയിരുന്ന ദേഹം. അഞ്ച് ദിവസം ജീവനില്ലാതെ ആയപ്പോൾ മൂക്ക് പൊത്തേണ്ട അവസ്ഥ.
മനുഷ്യൻ വെറും മനുഷ്യൻ മാത്രം.
മനസ്സിൽ ഒരെ ഒരു പ്രാർത്ഥന മാത്രം.
ഒരാൾക്കും ഈ ഗതി വരുത്തരുതെ .. എന്ന്.

മജീദിക്കായുടെ വീടിനു മുന്നിലെ പന്തലിൽ ആ ദേഹം ഇറക്കി വച്ചു..
കൂട്ട നിലവിളികൾ..
എല്ലാവരും തിക്കിതിരക്കി വന്ന് മൃതദേഹം കാണുന്നുണ്ടായിരുന്നു..
അതിനിടയിൽ മകനെ ആ ശരീരം അവസാനമായ് കാണിക്കാൻ ആരോ എടുത്ത് കൊണ്ട് വന്നു.
മകൻ വാപ്പന്റെ മുഖം കണ്ടു..
എന്നിട്ട് ഒന്ന് ചിണുങ്ങിക്കൊണ്ട്.. ചോദിച്ചു

" വാപ്പാ ടാബ് എവിടെ ?"
ആപ്പോൾ ആ മുഖത്ത് ഒരു ചെറുപുഞ്ചിരി വിരിഞ്ഞുവോ ?
ആ പ്രാരാബ്ദക്കാരന്റെ ചിരി.
ആ പ്രാരാബ്ദക്കാരന്റെ ചിരി.
-------- [ ശുഭം]
സ്നേഹത്തോടെ..
നിസാർ VH
സ്നേഹത്തോടെ..
നിസാർ VH

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക