Slider

മഹാത്മാ.

0


ഗുജറാത്തിലെ കത്തിയവാർ പ്രദേശത്തിന്‍റെ തെക്കുപടിഞ്ഞാറുള്ള ഒരു നാട്ടുരാജ്യം ആയിരുന്ന പോര്‍ബന്ദറില്‍ കരംചന്ദ്‌ ഗാന്ധിയുടേയും പുത്‌ലീബായിയുടേയും മൂന്നു പുത്രന്മാരിൽ ഇളയവനായി 1869 ഒക്റ്റോബര്‍ 2-ന്‌ ജനിച്ച് ഭാരതത്തിന്‍റെ രാഷ്ട്രപിതാവെന്ന സ്ഥാനത്ത് പ്രതിഷ്ടിക്കപ്പെട്ട ശ്രീ മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെന്ന മഹാത്മാവിനെക്കുറിച്ച് അറിയാത്തവരായി ആരുമുണ്ടാകില്ല . ഹൈസ്കൂളിൽ പഠിക്കുമ്പോൾ 1881ല്‍ പതിമൂന്നാമത്തെ വയസ്സിൽ പോർബന്ദറിലെ വ്യാപാരിയായ ഗോകുൽദാസ് മകാൻ‍ജിയുടെ മകൾ കസ്തൂര്‍ബ്ബയെ വിവാഹം കഴിച്ചു.1888 സെപ്തംബറില്‍ അദ്ദേഹം നിയമം പഠിക്കാനായി ഇംഗ്ലണ്ടിലേക്ക് പോയി. ഗാന്ധിയുടെ ആത്മീയ ജിവിതത്തിൽ വലിയ സ്വാധീനം ചെലുത്തിയ ഗീത അദ്ദേഹം വായിക്കാന്‍ തുടങ്ങിയത് ഇംഗ്ലണ്ടില്‍ വച്ചാണത്രേ . തിയോസഫിക്കല്‍ സൊസൈറ്റിയുമായുള്ള ബന്ധമാണിതിനുപിന്നിലെന്ന് പറയപ്പെടുന്നു . ബൈബിള്‍ , ഖുറാന്‍ എന്നിവയും അദ്ദേഹം പഠിച്ചിരുന്നു 1891ല്‍ നിയമപഠനം പൂർത്തിയാക്കി ഇന്ത്യയിൽ തിരിച്ചെത്തി . ദക്ഷിണാഫ്രിക്കയില്‍ ജോലിക്കുപോയ മോഹന്‍ദാസ് വര്‍ണ്ണവിവേചനത്തിനെതിരായി പോരാടിക്കൊണ്ട് സാമൂഹികമായ അക്രമങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരായ പോരാട്ടത്തിന് തുടക്കം കുറിച്ചു. പ്രിട്ടോറിയയില്‍ അവിടത്തെ ഇന്ത്യാക്കരുടെ ഒരു യോഗം വിളിച്ചു കൂട്ടി ദക്ഷിണാഫ്രിക്കയിലെ ഇന്ത്യാക്കാർ അനുഭവിക്കുന്ന കഷ്ടതകൾക്കെതിരെ അദ്ദേഹം സംസാരിച്ചു .ഇതാണത്രേ ഗാന്ധിജിയുടെ ആദ്യപൊതുപ്രസംഗം . 1897ല്‍ ഡർബനിലേയ്ക്ക് യാത്രയില്‍ ഒരുകൂട്ടം വെള്ളക്കാര്‍ അദ്ദേഹത്തെ ആക്രമിച്ച് പരിക്കേല്പിച്ചുവെങ്കിലും അതിനെതിരായി അദ്ദേഹം ഒന്നും ചെയ്തില്ല. അദ്ദേഹത്തിന്‍റെ സഹനസമരത്തിന്‍റെ ആദ്യാനുഭവം ഇതായിരുന്നുവത്രേ . ദക്ഷിണാഫ്രിക്കയിൽ വച്ച് ഗാന്ധിക്കും കസ്തൂർബായ്ക്കും രണ്ട് ആൺകുട്ടികൾ പിറന്നു . 1897ല്‍ രാംദാസ് ഗാന്ധിയും 1900ല്‍ ദേവ്ദാസ് ഗാന്ധിയും . 1915ലാണ് അദ്ദേഹം ഭാരതത്തില്‍ തിരിച്ചെത്തിയത്. അതിനുശേഷമാണ് ടാഗോറുമായി പരിചയപ്പെട്ടത്. പൊതുപ്രവര്‍ത്തകര്‍ അഹിംസ, സത്യം, അസ്തേയം, അപരിഗ്രഹം, ബ്രഹ്മചര്യം എന്നിവ നിഷ്ഠയോടെ ആചരിക്കണമെന്ന് ഗാന്ധിജി നിർദ്ദേശിച്ചു . നെഹ്റു അദ്ദേഹത്തെ മഹാത്മാ എന്നുവിളിച്ചു . സത്യാഗ്രഹം എന്ന സഹനസമരമാർഗ്ഗം അദ്ദേഹം വികസിപ്പിച്ചെടുത്തു . ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തരുന്നതില്‍ ഈ സഹനസമരത്തിന് വലിയപങ്കുണ്ടായിരുന്നു . ഇന്ത്യയുടെ സ്വാതന്ത്ര്യസമരചരിത്രത്തില്‍ അദ്ദേഹം വഹിച്ച പങ്ക് വിവരിക്കാനാകില്ല . ഒരു ഔദ്യോഗികപദവിയും വഹിക്കാതെ ലോകമെങ്ങും അറിയപ്പെട്ട മഹാന്‍ എന്ന ബഹുമതി അദ്ദേഹത്തിനുള്ളതാണ് . ആ മഹാന്‍റെ പാവനസ്മരണയ്ക്കുമുന്നില്‍ ശിരസ്സുനമിക്കാം .
रघुपति राघव राजा राम
पतित पावन सीता राम
सीता राम सीता राम
भज प्यारे तू सीता राम
रघुपति राघव राजा राम
पतित पावन सीता राम
ईश्वर अल्लाह तेरे नाम
सबको सन्मति दे भगवान
रघुपति राघव राजा राम
पतित पावन सीता राम
रात को निंदिया दिन तो काम
कभी भजोगे प्रभु का नाम
करते रहिये अपने काम
लेते रहिये हरि का नाम
रघुपति राघव राजा राम
पतित पावन सीता राम
രഘുപതിരാഘവ എന്ന പ്രാര്‍ത്ഥന.
----------------------------------
रघुपति राघव राजाराम
पतित पावन सीताराम
सुंदर विग्रह मेघश्याम
गंगा तुलसी शालग्राम
भद्रगिरीश्वर सीताराम
भगत-जनप्रिय सीताराम
जानकीरमणा सीताराम
जयजय राघव सीताराम

By: krishnaraja sarma
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo