Slider

ഉറി

0



ഇവിടെ മരണത്തിന്റെ
രൂക്ഷ ഗന്ധങ്ങൾ
നിറയുന്നുണ്ടിന്ന്
കഴുകന്റെ ചിറകടിശബ്ദത്തിനു
വേഗത കൂടിവരുന്നു
നേർത്ത
വരകൾക്കപ്പുറവുമിപ്പുറവും വെള്ളപതാകയിൽ
ചുവന്ന വർണ്ണം
വാരി തേച്ചിടുന്നു
അഭയമന്വേഷിച്ചു
ദേശവാസികൾ യാത്രഒരുക്കി കഴിഞ്ഞു
വൈകിയെത്തിയ
മകന്റെ കത്തുമായി
അമ്മ ഇന്നു
കണ്ണീർ പൊഴിച്ചു
ഇന്ന്
എന്റെ അസുലഭ
നിമിഷമാണ്
മാതൃത്വം തുളുമ്പുന്ന
അമ്മയുടെ വാക്കുകൾ
ധീരർ രാഷ്ടത്തിനു
രക്തം നൽകിടും
അമ്മ അവനു
ജീവനും
അമ്മേ  പ്രണാമം
=====
സാബി

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo