Slider

ലെൻസ്

0

ടെസ്റ്റിങ്ങ് ലാബ് മുകളിൽ ആയിരുന്നു. .ജോൺ എന്നെ അത്യാധുനിക രീതിയിൽ സജ്ജീകരിച്ചിട്ടുള്ള ഒരു കസേരയിൽ ഇരുത്തി. കണ്ണുകൾക്കു മുൻപിൽ ടെസ്റ്റ് ചെയ്യുന്ന ഉപകരണം വച്ചു. .
കാലിഡോസ്കോപ്പിലൂടെ നോക്കുന്നത്‌  പോലെ എനിക്ക് തോന്നി...
ഇത്തിരി കൂടി അടുത്തിരിക്കൂ.........താടി അവിടെ മുട്ടിച്ച് ...........
തവിട്ടു നിറമുള്ള എന്റെ കണ്ണുകളിൽ അയാൾ എന്തോ തേടുകയാണ്. .
നിരാശനായി അയാൾ പറഞ്ഞു അത് വായിക്കൂ....... .
അകലങ്ങളിൽ മാറി വരുന്ന വർണ്ണങ്ങളിൽ മഴ നനഞ്ഞു കുതിർന്ന അക്ഷരങ്ങൾ പ്രണയാർദ്രമായി കണ്ണു മിഴിച്ചു ചിതറിക്കിടന്നു.
ഇരുമ്പു ഫ്രെയിമിൽ തീർത്ത കണ്ണട വച്ച് ഞാൻ ഒരിക്കൽ കൂടി വായിക്കാൻ ശ്രമിച്ചു ..
അകലെ കരിയെഴുതിയ കണ്ണുകളിലെ കൗതുകം കൊഞ്ചി ചിരിക്കുന്ന വാത്സല്യം ..
വൃദ്ധസദനത്തിന്റെ ഏകാന്തതകളിൽ വിതുമ്പുന്ന ഓർമ്മകൾ..
വീണ്ടും കട്ടിയുള്ള ഏതോ ലെൻസിട്ട് ജോൺ പുലമ്പി വായിക്കൂ..
എയർപോർട്ടിൽ ഒരു നോട്ടം കൊണ്ട് ആയിരം കഥകൾ പകർന്ന് പിന്നെ അകലേയ്ക്ക് പറന്നകലുന്ന വിരഹത്തിന്റെ മിടിക്കുന്ന ഹൃദയങ്ങൾ..
കാത്തിരിപ്പിൽ നിറയുന്ന അകലങ്ങൾ..
ജോൺ ലെൻസുകൾ മാറ്റുകയാണ്. .
ആശുപത്രിവരാന്തകളിലെ പ്രാർത്ഥനകളുടെ കണ്ണുനീരുകൾ.. 

പ്രതീക്ഷയുടെ കാത്തിരിപ്പുകൾ..
ഇടതു കണ്ണിൽ ഇതാ..
ഒളിക്യാമറയിൽ പതിഞ്ഞ സുന്ദരിയായ യുവതിയുടെ നഗ്ന ശരീരം.
ജോൺ കുറച്ചു കൂടി തെളിയട്ടെ...
ഇതാ ഞാൻ തെളിഞ്ഞു കാണുന്നു. ..
പൈശാചികമായി കൊല ചെയ്യപ്പെട്ട ഒരു യുവതിയുടെ പുറത്തെടുക്കപ്പെട്ട കുടൽമാലകൾ..അതാസ്വദിക്കുന്ന വിപണനം നടത്തുന്ന കുറേ ആളുകൾ. . ചർച്ചകൾ...
ജോൺ പറഞ്ഞു. .
നിങ്ങളുടെ കണ്ണുകൾക്ക് കുഴപ്പമില്ല..
പിന്നെ...
കാഴ്ചകളുടെ മങ്ങലുകൾ മനസ്സിനാണ്...
മനസ്സുകളുടെ ലെൻസിനായി ഞാൻ കാത്തിരുന്നു ....


By: .പ്രേം ...
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo