ആകാശം നഷ്ടപ്പെട്ടവൻ
താരങ്ങളെ നോക്കി
കവിതയെഴുതുന്നതെങ്ങനെ?
താരങ്ങളെ നോക്കി
കവിതയെഴുതുന്നതെങ്ങനെ?
കാൽക്കീഴിലെ മണ്ണ് നഷ്ടപ്പെട്ടവർ
മണ്ണിരയെ നോക്കി
നെടുവീർപ്പിടുന്നതെങ്ങനെ?
മണ്ണിരയെ നോക്കി
നെടുവീർപ്പിടുന്നതെങ്ങനെ?
പ്രകാശം തട്ടിപ്പറിക്കപ്പെട്ടവർ
മിന്നാമിനുങ്ങിനോട്
കിന്നാരം പറയുന്നതെങ്ങനെ?
മിന്നാമിനുങ്ങിനോട്
കിന്നാരം പറയുന്നതെങ്ങനെ?
കാൻവാസ് ചിതലരിച്ചവർ
മോണാലിസക്ക് വേണ്ടി
ചായം കൂട്ടുന്നതെങ്ങനെ?
മോണാലിസക്ക് വേണ്ടി
ചായം കൂട്ടുന്നതെങ്ങനെ?
ഉറക്കം നഷ്ടപ്പെട്ടവൻ
സ്വപ്ന ലോകം
പണിയുന്നതെങ്ങനെ?
സ്വപ്ന ലോകം
പണിയുന്നതെങ്ങനെ?
By:ശബ്നം സിദ്ദീഖി

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക