Slider

ഗുരുദക്ഷിണ

0

സ്കൂളിൽ നുമ്മ പുതുതായി ജോയിൻ ചെയ്ത
സമയം.അറിയാത്ത നാട്.അറിയാത്ത ഭാഷ..
അറിയാത്ത ആൾക്കാർ..ഉള്ളിൽ ഒടുക്കത്തെ
പേടി.പക്ഷെ മലയാളി എവിടെ ചെന്നാലും മലയാളി തന്നെ.അതൊണ്ടുതന്നെ ജാഡക്കൊരു
കുറവും വരുത്തിയില്ല..അറിയാവുന്ന ഇങ്ഗ്ലീഷും
വച്ച് .മലയാളക്കരയുടെ അഭിമാനം കാക്കാൻ അരയും തലയും മുറുക്കിയങ്ങു ഇറങ്ങി.
മുഴുവൻ ടീച്ചേഴ്സിന്റെയും ചാർജ് കൂടി കിട്ടിയതോടെ പിന്നൊന്നും നോക്കീല്ല..അങ്ങ് പൂണ്ടു വിളയാടലായി..ബെർതെ ഓരോരോ നിയമങ്ങൾ കൊണ്ടുവരിക..എന്നിട്ടതിനു ഫൈനിടുക..ഒരു സുഖം..വെറുമൊരു മനസുഖം.
അതിനിടെയാണ് നുമ്മക്കൊരു സംശ്യം..നമുക്ക് ഇവരുടെയൊന്നും മനസ്സിൽ അത്ര വില ഇല്ലേന്നു.?
കാരണം എല്ലാരും എന്നേക്കാൾ മുതിർന്നവർ.
അതുകൊണ്ടു തന്നെ അവരുടെ ഇടയിൽ ആളായിട്ടു തന്നെ ബാക്കികാര്യം എന്നൊരു ശപഥം അങ്ങെടുത്തു..പിന്നെ അതിനുള്ള ശ്രമങ്ങളായി.ഉച്ചസമയത്തൊക്കെ പുറത്തിറങ്ങി റോന്തു ചുറ്റൽ..ആരേലും കോമ്പൗണ്ട് കടക്കുന്നുണ്ടോന്നു നോക്കിനിക്കൽ.അങ്ങനെ പോയി അടുത്ത ലീലാവിലാസങ്ങൾ.പക്ഷെ എവിടെയും രക്ഷയില്ല.എന്നാലും...മലയാളി...ഡാ.
തളർന്നില്ല.നുമ്മ അന്വേഷിച്ചു കൊണ്ടേയിരുന്നു.
ദിവസവും ഉച്ചക്കുള്ള നടത്തത്തിനിടയിൽ ഒരു
വല്യ സത്യം കണ്ടുപിടിച്ചു..പെങ്കുട്യോളുടെ ടോയ്ലറ്റിനരികിലൂടെയാണ് ആങ്കുട്ട്യോൾ ടോയ്‌ലെറ്റിലേക്കു പോകുന്നത്..പിന്നെ അവിടെയായി ഡ്യൂട്ടി..എന്തേലും തടഞ്ഞിട്ടു വേണം ഒന്ന് ആളാവാൻ.തടയും.തടയാതിരിക്കില്ല.
കാരണം അമ്മാതിരി പിള്ളേരാണെ..
അങ്ങനെ ഒരീസം .പതിവുപോലെ സേതുരാമയ്യർ നടക്കുന്നതുപോലെ നുമ്മ ഇങ്ങനെ നടക്കയാണ്.
അപ്പോളാണ് 10-ബി ക്‌ളാസിലെ ഒരു പയ്യൻ ..കുറച്ചീസായി ഓനെ ഞാൻ നോട്ടമിട്ടിട്ടു.
എവിടെ ചെന്നാലും കാണാം..ഒരു തല്ലുകൊള്ളി ആണെന്ന് കാണുമ്പൊത്തന്നെ അറിയാം..തോറ്റു
തോറ്റു പത്തിലെത്തിയതാണെന്നു തോന്നുന്നു.
പതിവുപോലെ ഓനവിടൊക്കെ ചുറ്റിപറ്റി നിപ്പുണ്ട്.
പതിവില്ലാതെ ചെക്കന്റെ മുഖത്തൊരു കള്ളലക്ഷണവും ഉണ്ട്..ബെർതെ ഒന്ന് വെരട്ടിക്കളയാന്ന് വച്ച് വിളിച്ചു..നോക്കിയപ്പോ കയ്യിലെന്തോ ഉണ്ട് കടലാസ്സ്..ആദ്യം തന്നെ ചാടി
അതങ്ങു തട്ടിപ്പറിച്ചു..ചെക്കൻ എത്ര ചോയിച്ചിട്ടും
ഒന്നും മിണ്ടുന്നില്ല..എന്തരോ ആവട്ട്..കടലാസ്സ് തുറന്നു..മൊത്തം തെലുഗാണ് .അതിനിടയിലൂടെ
ലവ് ചിഹ്നങ്ങൾ കാണുന്നുണ്ട്.പിന്നെ ഒരു ഐ ലവ് യൂ..വേറെയും..സംഗതി മറ്റേതുതന്നെ.ചെക്കനാർക്കോ പ്രേമലേഖനവും കൊണ്ട് പോണവഴി ആയിരുന്നു..വന്നുചാടിയതു
സേതുരാമയ്യരുടെ മുന്നിലും..മനസ്സിൽ ലഡ്ഡു പൊട്ടി മക്കളെ..ആദ്യം നുമ്മ നമ്മളെ തന്നെ ഒന്ന്
അഭിനന്ദിച്ചു .പിന്നൊരോട്ടമായിരുന്നു..
സ്റ്റാഫ്‌റൂമിലേക്കു ..വിളിച്ചു..അര്ജന്റ് മീറ്റിങ്..
"മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു"എന്ന സിനിമയിലെ ജഗതിയുടെ പ്രകടനമായിരുന്നു
പിന്നവിടെ നടത്തിയത്.അമ്മാതിരി ആറാട്ട്.
കത്ത് തുറന്നു വച്ച്..എന്നിട്ടു നോക്കി..
ആരുടെ മുഖത്തും വല്യ മാറ്റമൊന്നും കാണാനില്ല..ഇതിനാണോ മീറ്റിംഗ് ?
എന്ന ഭാവം..ഹും.കുശുമ്പികൾ..നുമ്മക്കറിയാലോ
എല്ലാറ്റിനെയും..കത്തങ്ങു കൊടുത്തു.
വായിക്കാൻ പറഞ്ഞു..ഓരോരുത്തർ വായിച്ചു
അടുത്തയാൾക്കു കൊടുത്തു.ഇതിനിടെ ചിരിയും.
ഹും..സേതുരാമിക്ക് ദേഷ്യം കൂടിവരികയാ..ഇത്
കണ്ടിട്ട്.ആരും തർജിമ ചെയ്യേണ്ട ഭാവമില്ല.
ചോദിക്കുമ്പോ ചിരി മാത്രം .അപ്പോളാണ് സയൻസ് സാർ കയറിവന്നത്.കാര്യം അറിഞ്ഞയുടൻ അങ്ങേരു കത്തുവാങ്ങി വായിച്ചു.
പിന്നെ" മാം ..ഇത് വായിക്കണന്നു നിര്ബന്ധമുണ്ടോ"ന്നു ചോയ്ച്ചു.ഇത്രയും കഷ്ടപ്പെട്ട് കുറ്റം തെളിയിച്ച എന്നോടെ.?.ഒന്നും ആലോചിക്കാനില്ല..ഒറ്റ ഉത്തരം "യെസ്."
സാർ കത്ത് തുറന്നു ഉച്ചത്തിൽ വായന തുടങ്ങി.
ആദ്യം തന്നെ..നാ ബംഗാരം..എന്നുവച്ചാൽ എന്റെ
പൊന്നേ"എന്ന്... കിലുക്കത്തിലെ ഇന്നസെന്റിന്റെ മുഖത്തോടെ സേതുരാമി തലയാട്ടി..ഒരുരണ്ടു
വരി കൂടി.. .സേതുരാമി തലയാട്ടി രസിച്ചു...
പിന്നെയാണ് പേരെഴുതിയിരിക്കുന്നതു...
അതിങ്ങു കേട്ടതോടെ ..സേതുരാമിയുടെ കണ്ണ്
പുറത്തേക്കു തള്ളി.പടച്ചോനെ..അതെന്റെ പേരാണല്ലോ ?ചാടി എണീറ്റു..ഓടണോ?ഇരിക്കണോ?എല്ലാരും ചിരി കടിച്ചമർത്തി താഴേക്ക് നോക്കി ഇരിപ്പാണ്..സാറാണെങ്കിൽ തർജിമ പൊടിപൊടിക്കുന്നു..ഹൌ..ന്റെ സാറെ..
കുറച്ചുനേരത്തേക്കു ചുറ്റുമുള്ളതൊന്നും കാണാൻ പറ്റില്ല..അമ്മാതിരി സാഹിത്യമാണ് എഴുതിവച്ചെക്കുന്നതു "ഡാഷ്മോൻ"..ഉടുക്കുന്ന
സാരിയുടെ കളർ മുതൽ ..മുടിയുടെ നീളം വരെയുണ്ട്..മുഴുമിപ്പിക്കാൻ കാത്തില്ല..
ഉസ്താദ് ..സബറോങ്കി സിന്ദഗി പാടിയ മോഹന്ലാലിനെയെന്ന പോലെ .ആ കത്തിനെ
തട്ടിപ്പറിച്ചങ്ങു ചേർത്തുപിടിച്ചു..പച്ച തെലുഗിൽ
അങ്ങുപറഞ്ഞു "ചാലു."എന്നുവച്ചാ "മതി"യെന്ന്
ആ ഗുരുദക്ഷിണ കിട്ടിയതോടെ മലയാളി മങ്ക.
സേതുരാമയ്യർ ആവലൊക്കെ നിർത്തിവച്ചു .
നല്ല കുട്ടി ആയി എന്നാണ് പൊതുവെ പറഞ്ഞു
കേൾക്കുന്നത്..ആ കത്ത് പയ്യന്റെ അച്ഛനെ വിളിച്ചു രണ്ടു കൊടുപ്പിക്കണം എന്ന് ആഗ്രഹം
ഉണ്ടായെങ്കിലും..ഒരു നല്ല ടീച്ചർ എങ്ങനെയാണു
തലതിരിഞ്ഞ പിള്ളേരെ നന്നാക്കുക എന്ന് ആ കത്തിലൂടെ സാറെനിക്ക് കാണിച്ചുതന്നു.
വേറൊന്നുമല്ല..രഹസ്യമായി സാറവനോടു സംസാരിച്ചു..തെറ്റ് മനസിലാക്കിച്ചു.പിന്നെ ചെറിയൊരു പണിയും..പരീക്ഷകളിൽ എപ്പോൾ മാർക്ക് കുറയുന്നോ..അന്നീ കത്ത് അവന്റെ പേരെന്റ്സ് കാണും..മാത്രല്ല.അസ്സംബ്ലിയിൽ അവനെക്കൊണ്ട് തന്നെ വായിപ്പിക്കും.പാവം ചെക്കൻ..പഠിച്ചു പണ്ടാറടങ്ങി 90/കൂടുതൽ മാർക്കും വാങ്ങിയാണ് പോയത്..ഞാനും പഠിച്ചു നല്ലൊരു പാഠം.
"അഹങ്കാരവും എടുത്തുചാട്ടവും ആപത്തു "

By: Vineetha Anil
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo