നീ എന്താണ് ഈ ചിന്തിക്കുന്നത്...?
ഞാൻ കടലാഴങ്ങളിലെ ചിപ്പികളെക്കുറിച്ചാലോചിക്കുകയായിരുന്നു...
കരയുടെ സൗന്ദര്യം കാണാൻ കഴിയാത്തവർ...എന്നും ഇതാണ് ലോകം എന്ന് കരുതി കിടക്കേണ്ടിവന്നവർ....
കരയുടെ സൗന്ദര്യം കാണാൻ കഴിയാത്തവർ...എന്നും ഇതാണ് ലോകം എന്ന് കരുതി കിടക്കേണ്ടിവന്നവർ....
ഹോ....എന്റെ മടിയിൽ കിടക്കുമ്പോഴെങ്കിലും നീ സാഹിത്യം പറയാതിരിക്കൂ....
അതെന്തെ....ഞാൻ പറയുന്ന സാഹിത്യവും നിനക്കറപ്പാണോ....എന്റെ വരികളോടെങ്കിലും ഇല്ലാതിരുന്നൂടെ.....
എത്രയോ പറഞ്ഞിരിക്കുന്നു ഞാൻ....സാഹിത്യവും സാഹിത്യകാരൻമാരെയും കാരികളെയും എനിക്കറപ്പാണ്...എല്ലാ
വരികളോടും....
വരികളോടും....
ഞാൻ നിനക്കായ്....നിന്നെക്കുറിച്ചെഴുതുന്ന വരികളും....?
അതൊഴിച്ച്....എല്ലാം....നീ എഴുതുന്ന മറ്റൊന്നും എത്ര നല്ലതായാലും ഞാൻ വായിക്കാറില്ല.....
ഞാൻ മറ്റു സ്ത്രീകളെക്കുറിച്ചെഴുതുമ്പോൾ നിനക്കെന്താണ് തോന്നാറ്....?
നിന്റെ കൈവിരലുകളറത്ത് കളയാൻ.....
ഹോ എത്ര ക്രൂരയാ.....
നിനക്കീ ഈ ക്രൂരമായ സ്നേഹമിഷ്ടമല്ലേ....?
അതെ...ഒരുപാട്....അത് തന്നെയാണ് എന്നെ കീഴ്പ്പെടത്തിക്കൊണ്ടിരിക്കുന്നത് ഓരോ നിമിഷവും....
ഉപ്പുരസം നിന്റെ ചുണ്ടിനും ഉമിനീരിനും.....
നിന്റെയും.... കടൽക്കാറ്റിലാകുന്നതാടീ.....
അതെന്താ നിനക്കതിൽ വെറുപ്പോ ദേഷ്യമോ തോന്നാത്തത്....ഞാൻ മറ്റൊരു ഇടം തേടിയൊരിക്കലും പോകില്ലായെന്ന് തോന്നുന്നുണ്ടോ ഞാനിങ്ങനെ സ്നേഹിക്കുമ്പോൾ.....?
അതിനേക്കാളുപരി....അത് നിന്നെ സ്നേഹിച്ചോണ്ടിരിക്കാൻ പ്രരിപ്പിക്കുന്നു....ആവേശമാണെനിക്കിന്ന് നിന്റെയീ സ്നേഹം.....
നിനക്കെന്താണിത്ര ഉറപ്പ്....ഞാൻ പോകില്ലായെന്ന്....?
ഉറപ്പാണെനിക്ക്....അന്ന് കോളേജ് മൂത്രപ്പുരയുടെ പുറകിലെ മാവിന്റെ ചുവട്ടിലേക്ക് എന്നെ വലിച്ച് പിടിച്ച് നീ ചുംബിച്ചപ്പോൾ തന്നെ കിട്ടിയ ഉറപ്പ്.....
നീ അത്രയ്ക്ക് ഉറപ്പിക്കണ്ട....ഞാൻ പോയാല്ലോ.....
നീ പോവില്ല പെണ്ണെ....എനിക്കുറപ്പുണ്ട്....
നിനക്കറിയാം ഈ ലോകത്ത് ഞാൻ സ്നേഹിക്കുന്നപ്പോലെ ആരും നിന്നെ സ്നേഹിക്കില്ലായെന്ന്.....
നിനക്കറിയാം ഈ ലോകത്ത് ഞാൻ സ്നേഹിക്കുന്നപ്പോലെ ആരും നിന്നെ സ്നേഹിക്കില്ലായെന്ന്.....
ഓഹോ....അത്രയ്ക്കും അഹങ്കാരം വേണ്ടാട്ടാ.....
ടാ പന്നി...വയറുമേൽ പാടാവുമിപ്പോ....എന്ത് പിച്ചാപിച്ചിയത്....
ആ വേദന ഞാനെന്റെ അധരങ്ങൾക്കൊണ്ട് ചുംബിച്ചെടുത്തോട്ടെ....?
ഓ ദേ തുടങ്ങി....സാഹിത്യം ...
നിങ്ങളൊക്കെയെന്താ ഇങ്ങിനെ....?
നിങ്ങളൊക്കെയെന്താ ഇങ്ങിനെ....?
എന്താടീ.....?
കുറെ കാണാം അധരങ്ങളിൽ മഴവില്ല് വിരിയിച്ചു....നിലാവുണ്ടാക്കി...തേങ്ങാക്കൊല....അവൾ അവന്റെ ചുണ്ടുകളെ ആവേശത്താൽ ചുംബിച്ചു...വികാരത്താൽ ചുംബിച്ചു...എന്നൊക്കെ എഴുതിയാൽ എന്താ പ്രശ്നം....?
ഇനിയെഴുതുമ്പോൾ അങ്ങിനെയെഴുതാം പോരേ....നിനക്കീ കറുത്ത സാരി ഭംഗിയില്ല....
ഇനിയുടുക്കില്ല....
നിനക്കേറ്റവും നല്ലത് ചുവന്ന സാരി തന്നെയാണ്....
അത് പാർട്ടി കളറായതുകൊണ്ടാകും....
അല്ല....അതുകൊണ്ടുമാത്രമല്ല....അതിൽ നിന്നെ കാണുമ്പോൾ ഒരു പ്രത്യേക ആവേശമാണ്....ഒരു തരം ഭ്രാന്ത്....കവിതകൾ തരുന്ന ആവേശം ....സഖാക്കളോടൊപ്പം ചേർന്ന് മുദ്രാവാക്യം വിളിക്കുമ്പോൾ കിട്ടുന്ന ആവേശം....
പിന്നെ അന്നുനീ എന്നെ ആദ്യമായി ചുംബിക്കുമ്പോൾ എന്റെ ചുണ്ടുകളെ കടിച്ച് വലിക്കുമ്പോൾ നീ ചുവപ്പിലായിരുന്നു....വെള്ളപൂക്കളുള്ള ചുവന്ന സാരി.....
ആ ചുംബനം ഓർമ്മിപ്പിക്കുന്ന സ്നേഹിക്കാനുള്ള ആവേശമാണ് നിന്നെ ചുവപ്പിൽ കാണുമ്പോൾ....
പിന്നെ അന്നുനീ എന്നെ ആദ്യമായി ചുംബിക്കുമ്പോൾ എന്റെ ചുണ്ടുകളെ കടിച്ച് വലിക്കുമ്പോൾ നീ ചുവപ്പിലായിരുന്നു....വെള്ളപൂക്കളുള്ള ചുവന്ന സാരി.....
ആ ചുംബനം ഓർമ്മിപ്പിക്കുന്ന സ്നേഹിക്കാനുള്ള ആവേശമാണ് നിന്നെ ചുവപ്പിൽ കാണുമ്പോൾ....
അപ്പോൾ ഞാനെന്നും ചുവപ്പിൽ വരാല്ലേ....
അതെ ....പക്ഷെ പിന്നെ ബുദ്ദിമ്മുട്ടായിന്ന് പറയരുത്....
ഹഹഹ....
ഹോ....നീ ചിരിക്കുന്നത് ഇങ്ങിനെ മടിയിൽ കിടന്ന് കാണുമ്പോഴുണ്ടല്ലോ.....മരിക്കാതിരിക്കാൻ പറ്റിയിരുന്നെങ്കില്ലെന്ന് തോന്നും...
വേദനിച്ചോ....?
ഇല്ല....പക്ഷെ ചുണ്ട് തരിച്ചു....
ഓഹോ....
അന്ന് ആദ്യമായി കിട്ടിയ ചുംബനത്തിലെ ആവേശം എനിക്ക് പിന്നീടുണ്ടായിട്ടില്ല....
അതിലാണ് ഞാൻ നിനക്ക് കീഴ്പ്പെട്ട് പോയത്...
അല്ലെങ്കിലും പ്രണയത്തിന് ഒരു മുഖമേയുള്ളൂ....കീഴടങ്ങലിന്റെ മുഖം....
അതിലാണ് ഞാൻ നിനക്ക് കീഴ്പ്പെട്ട് പോയത്...
അല്ലെങ്കിലും പ്രണയത്തിന് ഒരു മുഖമേയുള്ളൂ....കീഴടങ്ങലിന്റെ മുഖം....
നീയിങ്ങനെയൊന്നും പറഞ്ഞാൽ എനിക്ക് മനസ്സിലാകില്ല....നീ നിന്റെ ദാരിദ്രത്തെ കുറിച്ച് പറയ്....
നിനക്കത് കേട്ട് മതിയായില്ലേ ഇനിയും.....
അതൊരിക്കല്ലും എനിക്ക് മതിയാവില്ല.....
പണിയെടുക്കാൻ പോയ വീട്ടിലെ
മുതലാളിയുടെ മുഖഛായയാണ്
പണിയെടുക്കാൻ പോയ വീട്ടിലെ
മുതലാളിയുടെ മുഖഛായയാണ്
മകനെന്ന് പറഞ്ഞ് പ്രസവിച്ച മൂന്നാം നാൾ ഭാര്യയെ ഉപേക്ഷിച്ചിട്ട് പോയവന്റെ മകൻ....ഉമ്മ പണിക്ക് പോയിക്കൊണ്ടു വരുന്ന തുച്ഛവരുമാനം കൊണ്ട് പഠിച്ച് വളർന്ന് ബിരുദം നേടിയവൻ....ആറ് തോർത്ത്മുണ്ടാക്കി കുളിച്ചിരുന്ന ബാല്യം ....എന്നിട്ടും എപ്പോഴും ചിരിച്ച് മാത്രം കാണുന്ന....ഈ ലോകത്ത് ഏറ്റവും സന്തോഷവാൻ താനാണെന്ന് തോന്നിപ്പിക്കുന്ന പെരുമാറ്റം എല്ലാവർക്കും ഏത് നേരത്തായാലും സഹായമായി വിളിക്കാവുന്ന വിളിച്ചാൽ വരുന്ന സഖാവ് മുനീർ....ക്യാപംസിലെ പെൺകുട്ടികളുടെ ആവേശമായിരുന്നു നീയെന്നും...
ഈ ചിരിയുണ്ടല്ലോ നിന്റെ....ദുരന്ത നാടകങ്ങൾക്കിടയിലും നീ കൊണ്ടുനടക്കുന്ന ഈ ചിരി....അതാണെന്നെ വീണ്ടും ജീവിക്കാൻ പ്രരിപ്പിച്ചത്.....അതിൽ നിന്നാണ് നിന്നെ സ്്നഹിച്ച് തുടങ്ങിയത്....ആ സ്നേഹം തന്ന ധൈര്യവും ആവേശവുമാണ് പെണ്ണായിട്ട് പോലും ധൈര്യത്തോടെ വലിച്ച് പിടിച്ച് മാവിന്റെ മറവിൽക്കൊണ്ട് പോയി ചുംബിച്ചത്....
എനിക്കുറപ്പായിരുന്നു മനസ്സും ശരീരവും കൊണ്ട് ആത്മാർത്ഥമായി സ്നേഹിച്ചാൽ നീയെന്നെ പൊന്നുപോലെ സ്നേഹിക്കുമ്മെന്ന്....
ഈ ചിരിയുണ്ടല്ലോ നിന്റെ....ദുരന്ത നാടകങ്ങൾക്കിടയിലും നീ കൊണ്ടുനടക്കുന്ന ഈ ചിരി....അതാണെന്നെ വീണ്ടും ജീവിക്കാൻ പ്രരിപ്പിച്ചത്.....അതിൽ നിന്നാണ് നിന്നെ സ്്നഹിച്ച് തുടങ്ങിയത്....ആ സ്നേഹം തന്ന ധൈര്യവും ആവേശവുമാണ് പെണ്ണായിട്ട് പോലും ധൈര്യത്തോടെ വലിച്ച് പിടിച്ച് മാവിന്റെ മറവിൽക്കൊണ്ട് പോയി ചുംബിച്ചത്....
എനിക്കുറപ്പായിരുന്നു മനസ്സും ശരീരവും കൊണ്ട് ആത്മാർത്ഥമായി സ്നേഹിച്ചാൽ നീയെന്നെ പൊന്നുപോലെ സ്നേഹിക്കുമ്മെന്ന്....
നീ ആണാണോയെന്നെനിക്ക് തോന്നാറുണ്ട് ഇടയ്ക്കിപ്പോഴും....
എന്റെയൊപ്പം മണിക്കൂറുകളല്ലേ ആയുള്ളൂ കിടന്ന് കഴിഞ്ഞിട്ട്....എന്നിട്ടും...
അതിന് കിടക്കയിൽ നിനക്ക് ആണിന്റെ ആവേശമാണ്...ഞാൻ പലപ്പോഴും പെണ്ണായിപ്പോകും....
അതു നീയാസ്വദിക്കുന്നില്ലേ....?ആ ആവേശം എന്തിനാണെന്നറിയോ....ഒരു നിമിഷചിന്തയിൽപ്പോലും ഒരിക്കലും വേറൊരുത്തി കയറി വരാതിരിക്കാൻ.....
അല്ലെങ്കിൽ വരുമ്മെന്ന് തോന്നുന്നുണ്ടോ....?
ഭയമാണെനിക്ക്...പ്രത്യേകിച്ചീ എഴുത്തുക്കാരെ...ഭംഗിവാക്കുകൾക്കൊണ്ട് മയക്കും അവർ...എപ്പോൾ വേണമ്മെങ്കിലും മടുക്കും .....നുണപറയാനും അതുകൊണ്ടു നടക്കാനും മിടുക്കൻമാരാണവർ....
നിനക്കത്രെ വിശ്വാസമുള്ളൂയെന്നെ....?
ഇത് സ്ഥിരം ഡയലോഗല്ലേടാ.....വിശ്വാസക്കേടല്ല.....അങ്ങിനെയൊന്നിന്റെ സന്തതിയാണല്ലോ ഞാൻ....ഇരുപത് വർഷം ഒരു സാഹിത്യക്കാരന്റെ കഥാപാത്ര സൃഷ്ടിക്കൊണ്ട് ഒരമ്മയുടെ സ്നേഹം കിട്ടാതെപ്പോയവളാണ് ഞാൻ....ഊണിലും ഉറക്കത്തിലും അച്ഛൻ പറഞ്ഞ് പഠിപ്പിച്ച തരുന്ന അമ്മയുടെ കാമുകൻ വെറും അച്ഛന്റെ സൃഷ്ടിയായിരുന്നുവെന്ന് അറിയാൻ അത്രേം വർഷമെടുത്തു....എന്തിനോടും ഏതിനോടും പാതിയിൽ മടുപ്പ് തോന്നിപ്പാകുന്ന ഏത് വിഷയത്തോടും പാതിയിൽ വിരക്തി തോന്നിപ്പോകുന്ന സാഹിത്യക്കാരന്റെ ഭാര്യയായതായിരൂന്നു അമ്മ ചെയ്ത തെറ്റ്....മൂന്നാം വയസ്സ് മുതൽ....കിട്ടാതെ പോയ അമ്മയുടെ സ്നേഹം... ഇതുവരെ അറിയാൻ കഴിഞ്ഞിട്ടില്ലാത്ത സഹോദര സ്നേഹങ്ങൾ...എല്ലാം ആണ് നീ....ഇനിയെനിക്കത് നഷ്ടപ്പെടുത്താൻ പറ്റില്ല....ഇനി നഷ്ടപ്പെട്ടാൽ.....
നിനക്ക് തോന്നുന്നുണ്ടോ നമ്മുക്കൊരുമിക്കാൻ പറ്റുമ്മെന്ന്?
നീ വിചാരിച്ചാൽ മരണത്തില്ലെങ്കിലും...
എന്റെയുമ്മ ഒരിക്കലും സമ്മതിക്കില്ല...ഒര ഹിന്ദു പെൺകുട്ടിയെ കെട്ടാൻ.....നിന്റെ വീട്ടിലോ...ഇല്ല.....
ദാരിദ്രം കടോം ഇപ്പോഴും കരകേറിയിട്ടില്ലാത്ത ഉമ്മയ്ക്കൊക്കെന്തിനാ ഈ മതം....എന്റെ വീട്ടക്കാരുടെ മതബോധത്തോടെനിക്ക് പുച്ഛമാണ്....എനിക്കൊന്നറിഞ്ഞാൽ മതി ..നീ വിളിക്കോ...?ആ കടലിലേക്കായാലും നീ വിളിച്ചാൽ വരും....
സമുദായക്കാർ വിഷയമുണ്ടാക്കും മാമമാർ പിന്നെയെന്റെ ഉമ്മയെ വിഷമിപ്പിക്കാൻ....
ഒരു സഖാവോ ഈ പറയുന്നേ....?
നീ മനസ്സ് തുറന്ന് സംസാരിച്ചാൽ ഉമ്മയ്ക്ക് മനസ്സിലാകില്ലേ....?
നീ മനസ്സ് തുറന്ന് സംസാരിച്ചാൽ ഉമ്മയ്ക്ക് മനസ്സിലാകില്ലേ....?
മനസ്സില്ലാകുമ്മെന്ന് വിശ്വസിക്കുന്നു....
ഈ വിശ്വാസപ്പുറത്ത് എത്രനാളായിനി....നിനക്ക് ഇന്ന് തന്നെ സംസാരിച്ചൂടേ....?
സമ്മതിച്ചാൽ ഇന്നേക്ക് ഇന്ന് ഞാൻ വരും....
സമ്മതിച്ചാൽ ഇന്നേക്ക് ഇന്ന് ഞാൻ വരും....
ഇന്ന് ഞാൻ സംസാരിക്കും...
നിനക്ക് എന്റെ ശരീരത്തിൽ ഏറ്റവും ഇഷ്ടം എന്താണ്....?
നിന്റെ പൊക്കിളിന്റെ ഇടത്തേ ഭാഗത്തുള്ള കൃഷ്ണമണി വലിപ്പത്തിലുള്ള കാക്കപ്പുള്ളി....
ഇപ്പോൾ...എനിക്കൊരു ഉമ്മ തരോ അവിടെ....?
നീ ഒന്ന് ആലോചിച്ച് നോക്ക്...നീയിപ്പോൾ ചെയ്തപ്പോലെ മറ്റാരെങ്കിലും ചുംബിക്കുന്നത്....
എനിക്കതോർക്കണ്ട....
എന്നാല്ലൊന്ന് ഓർക്കെന്നെ....
വേണ്ട....
മനസ്സില്ലുണ്ടായിക്കോട്ടെയിത്.....
ഈ വെറുപ്പ് അത് തന്നെയാണ് ഉമ്മയെയും മാമമാരെയും സമുദായക്കാരെയും എന്റെ വീട്ടുക്കാരെയും എല്ലാം മനസ്സില്ലാക്കി കൊടുത്ത് എന്നെ സ്വന്തമാക്കാൻ കരുത്ത് നല്കേണ്ടത്....
ഈ വെറുപ്പ് അത് തന്നെയാണ് ഉമ്മയെയും മാമമാരെയും സമുദായക്കാരെയും എന്റെ വീട്ടുക്കാരെയും എല്ലാം മനസ്സില്ലാക്കി കൊടുത്ത് എന്നെ സ്വന്തമാക്കാൻ കരുത്ത് നല്കേണ്ടത്....
നീ വീണ്ടും വീണ്ടും എന്നെ കീഴ്പ്പെടുത്തുന്നു...
നീയെന്തിനാണ് കീഴടങ്ങുന്നത്...വേണ്ടങ്കിൽ പോ....വിഷമത്തിന്റെ നേരിയ ഭാവം കൊണ്ട് പോലും പിന്നെയെന്നെയോർത്ത് പുച്ഛിക്കരുത്....
നീ വാക്കുകൾക്ക് പിന്നിൽ ഒളിച്ച് പിടിക്കുന്നയീ സ്നേഹമാണെന്നെ കീഴ്പ്പെടുത്തുന്നത്.....അല്ലെങ്കിലും സ്നേഹത്തിനും പ്രണയത്തിനുമൊക്കെ ഒരൊറ്റ മുഖമുള്ളൂ...കീഴടങ്ങലിന്റെ....
നിനക്കും ഒരൊറ്റ മുഖം മതി എന്നും...എന്റെ മുഖം....
ഈ തന്ന ചുംബനത്തെ കുറിച്ചെഴുതുമ്പോൾ ഇങ്ങിനെയെഴുതണം....അവൾ എന്റെ ചുണ്ടുകളെ കടിച്ചെടുത്ത് ചോരവരുത്തിയെന്ന്....ഹ ഹ ഹ....
നിന്റെയീ ചിരിയും ഭ്രാന്തമായ
സ്നഹവുമുണ്ടല്ലോ....എന്നെ മരിക്കാൻ പോലുമനൂവദിക്കില്ല....സത്യം...
സ്നഹവുമുണ്ടല്ലോ....എന്നെ മരിക്കാൻ പോലുമനൂവദിക്കില്ല....സത്യം...
ഹ ഹ ഹ....
വാ നമ്മുക്ക് എന്റെ വീട്ടിൽ പോകാം...
ഉമ്മ സമ്മതിക്കും...സമ്മതിപ്പിക്കും...വേറെ ആരുടേം സമ്മതം വേണ്ട....
ഉമ്മ സമ്മതിക്കും...സമ്മതിപ്പിക്കും...വേറെ ആരുടേം സമ്മതം വേണ്ട....
സത്യം...?ഇപ്പോൾ...?
സത്യം...അതെ...ഇപ്പോൾ...നിനക്ക് വീട്ടിൽ നിന്നും എന്തേല്ലും എടുക്കണോ....
ഇടാനുള്ള ഡ്രസ്സുകൾ....
ഒക്കെ...പോകുന്ന വഴി എടുക്കാം...ആ ചുവന്ന സാരി മറക്കണ്ട....
ഉമ്മയെ എങ്ങിനെ സമ്മതിപ്പിക്കും നീ....?
നിനക്ക് വയറ്റിലായിന്നും ...ഒരു മാസം ആയിന്നും പറയും....
ഹ ഹ ഹ....
ചിരിക്കണ്ട....അത് തന്നെ പറയും....
അപ്പോ ഇനി പത്താം മാസം പ്രസവിക്കേം വേണമല്ലേ....
വേണ്ടി വരും...
ഹോ....എന്റെ സഖാവേ....
ചില നല്ല കാര്യങ്ങൾക്ക് വേണ്ടി ചില നുണകളാകാം...
പക്ഷെ ഇത്രം വലിയ നുണ...
ഇത് കൊണ്ട് തന്നെയാ പറഞ്ഞത്...എഴുതൂന്നവരെല്ലാം നുണയൻമാരാണെന്ന്....ഇല്ലാത്ത നാടുണ്ടാക്കും...ഇല്ലാത്ത നായകനേം നായികയേം ഇല്ലാത്ത ഗർഭോം...
ഇത് കൊണ്ട് തന്നെയാ പറഞ്ഞത്...എഴുതൂന്നവരെല്ലാം നുണയൻമാരാണെന്ന്....ഇല്ലാത്ത നാടുണ്ടാക്കും...ഇല്ലാത്ത നായകനേം നായികയേം ഇല്ലാത്ത ഗർഭോം...
നീ നടക്ക് പെണ്ണേ....
By: Vineeth Vijayan

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക