Slider

തീപ്പെട്ടി

0

നനഞ്ഞു മരിക്കാതെ
കത്തിത്തീരണം
ഗന്ധകത്തടവിൽ
ഒരുമിച്ചു
കിടന്ന്
നോവിൻ്റെ
കറുത്ത
തൊപ്പിയിട്ട്
ഊഴം കാത്ത്
പുറത്തു വന്ന്
പകമൂത്ത്
പുക തീർത്ത്
സകലതും
നക്കിക്കുടിക്കണം
ഒടുവിൽ
തീപ്പെട്ടിയേയും....!
[തീ-പെട്ടിയേയും]
***** *******
ശ്രീനിവാസൻ തൂണേരി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo