നാളെ കർക്കിട മാസത്തിലെ ചംക്രാന്തിയാണ്, (സംക്രമം)അതെ കുറിച്ച്
ഓർത്ത് ഞാൻ കിടന്നതുകൊണ്ടാവണം, അച്ഛനെ സ്വപ്നം കണ്ടത്.
ഞാൻ കേട്ടിട്ടുണ്ട് കർക്കിടമാസത്തിൽ
മരിച്ചുപോയവരെ സ്വപ്നം കാണുമെന്ന്....
ഓർത്ത് ഞാൻ കിടന്നതുകൊണ്ടാവണം, അച്ഛനെ സ്വപ്നം കണ്ടത്.
ഞാൻ കേട്ടിട്ടുണ്ട് കർക്കിടമാസത്തിൽ
മരിച്ചുപോയവരെ സ്വപ്നം കാണുമെന്ന്....
രാവിലെ ഫോൺ വിളിച്ച് അച്ഛന് സ്വപ്നം കണ്ടകാര്യം അമ്മായിയോട് പറഞ്ഞപ്പോൾ . വേവലാതിയോടെ തിരക്കി.
" എന്താ കുട്ടിയെ സ്വപ്നം കണ്ടത്?
അച്ഛൻ നിന്നെ വിളിച്ചോ? "
അച്ഛൻ നിന്നെ വിളിച്ചോ? "
ഞാൻ ഇല്ല എന്ന് പറഞ്ഞപ്പോൾ അമ്മായി
ദീർഘശ്വാസം വലിക്കുന്നത് എനിക്ക് കേൾക്കാമായിരുന്നു.
ദീർഘശ്വാസം വലിക്കുന്നത് എനിക്ക് കേൾക്കാമായിരുന്നു.
" എനിക്ക് ഒന്ന് കാണിച്ചു തരുന്നില്ലാലോ,
ദൈവമേ എന്റെ കുട്ടിയുടെ മുഖം "
ദൈവമേ എന്റെ കുട്ടിയുടെ മുഖം "
ആ വൃദ്ധഹൃദയം വേദനയോടെ വിലപിച്ചു.
അച്ഛൻ നല്ല മുഹുർത്ഥങ്ങൾ ഒന്നും എനിക്ക് സമ്മാനിച്ചിട്ടില്ലെങ്കിലും ,
ഇഷ്ടമായിരുന്നു അച്ഛനെ .
ഇഷ്ടമായിരുന്നു അച്ഛനെ .
മൌനങ്ങളുടെ അറയിലിരുന്നു കൊണ്ട്, ഭൂതകാലത്തേക്ക് എത്തിയ എന്റെ ഓർമ്മകളിൽ നിറഞ്ഞു നിന്നിരുന്നത് അച്ഛന്റെ വാക്കുകൾ മാത്രമായിരുന്നു...
" നിന്റെ സമ്പാദ്യത്തിൽ ജീവിക്കേണ്ട അവസ്ഥ വരുമ്പോൾ ഈ കെ . കെ
മരിച്ചു എന്ന് കൂട്ടിക്കോ?"
മരിച്ചു എന്ന് കൂട്ടിക്കോ?"
അച്ഛൻ പറഞ്ഞ വാക്കുകൾ പിന്നീട്
സത്യമാവുകയായിരുന്നു. ഗൾഫിൽ
ജോലി ശരിയായി ഞാൻ മുംബൈയിലേക്ക്,
വണ്ടി കയറാൻ നിൽകുമ്പോൾ അച്ഛനും
ഉണ്ടായിരുന്നു .
തീവണ്ടി വരാൻ വൈകും എന്ന് പറഞ്ഞ് അച്ഛനെ തിരിച്ചയക്കുമ്പോൾ മനസ് നിറയെ ഒരു പ്രാർത്ഥന മാത്രമെ ഉണ്ടായിരുന്നുള്ളു .
ആപത്തൊന്നും കൂടാതെ അച്ഛനെ വീട്ടിലെത്തിക്കണമേ .
മദ്യപിച്ച് വാഹനം ഓടിച്ചു പോകുന്ന അച്ഛന്റെ ആ രൂപം ഇന്നും മായാതെ മനസിൽ കിടപ്പുണ്ട്.

ഗൾഫിലെത്തി ആറു മാസം കഴിഞ്ഞപ്പോഴായിരുന്നു അച്ഛനെ
അർബുദം ബാധിച്ചിരിക്കുന്നു, ആ നടുക്കുന്ന വാർത്ത എന്നെ തേടിയെത്തിയത്. അതു വരെ വിശ്വസിച്ചിരുന്ന ശബരിമല അയ്യപ്പസ്വാമിയെ വരെ വെറുത്ത് പോയി.
എല്ലാവർഷവും വൃതശുദ്ധിയോടെ മാലയിട്ട്,
അയ്യപ്പചരിതവും പാടി ,കൂടെയുള്ള
ഭക്തൻമാർക്ക് വഴിതെളിച്ച് ,മലയ്ക്ക് പോയിരുന്ന അച്ഛന് ദൈവം കൊടുത്ത സമ്മാനം ,തൊണ്ടയിൽ അർബുദമെന്ന രോഗം. കരയുകയായിരുന്നു ഞാൻ എന്ത് ചെയ്യണമെന്നറിയാതെ, രണ്ട് വർഷം കഴിഞ്ഞ് നാട്ടിലെ എയർപോട്ടിൽ വെച്ച്
അച്ഛനെ കണ്ടപ്പോൾ ഞാൻ ദൈവങ്ങളെ
ശപിച്ചു..
ഒരു കാലത്ത് നാട് വിറപ്പിച്ചു നടന്ന .ധീരനായ
കെ . കെ എന്ന എന്റെ അച്ഛന്റെ കോലം കണ്ടപ്പോൾ ഞാൻ കരഞ്ഞില്ല.
സങ്കടം മുഴുവൻ അകത്ത് അടിഞ്ഞ് കൂടീ ,
പുറത്ത് പറയാനാവാത്ത എന്തോ ആയി
പരിണമിച്ചു. എന്റെ കൈയിൽ ഉണ്ടായിരുന്ന ബാഗ് തട്ടി പറിച്ചുകൊണ്ട് അച്ഛൻ ചോദിച്ചു.

" കുപ്പിയൊന്നും കൊണ്ടു വന്നില്ലെ "
അത് കേട്ട് അമ്മ എന്തൊക്കയോ ചീത്ത വിളിക്കുന്നുണ്ടായിരുന്നു....
പതിമൂന്ന് വയസിൽ തുടങ്ങിയ കുടിയാണ്.
വയസ് അമ്പത്തിരണ്ട് ആവുന്നു ,ഇപ്പോഴും
കുടി തന്നെ .ശബരിമലക്ക് പോവുന്ന
നാല്പത്തൊന്ന് ദിവസം മാത്രം ,എങ്ങനെ തോന്നുന്നു നിർത്താൻ .അയപ്പൻ പാട്ടിലെ
ഗുരുവന്ദനം അച്ഛൻ പാടുന്നത് ഒന്ന് കേൾക്കണം, ഇത്രയും ദൈവഭയം ഉള്ള അളാണോ എന്നുവരെ എനിക്ക് തോന്നിയിട്ടുണ്ട് .
അന്നൊരിക്കൽ ഞാൻ അച്ഛനോട് പറഞ്ഞു.

" എനിക്കും പാടണം അയ്യപ്പൻ പാട്ട്"
ചെറുപ്പം മുതൽ അയ്യപ്പൻ പാട്ട് പാടുന്ന
സംഘത്തിൽ, പിൻപാട്ട് പാടീ കൊണ്ട്
നടക്കുവായിരുന്നെങ്കിലും, മുൻപാട്ട് പാടാൻ
എന്നെ അനുവദിച്ചിരുന്നില്ല.
ചോദിക്കുമ്പോൾ അച്ഛൻ പറയും.
സംഘത്തിൽ, പിൻപാട്ട് പാടീ കൊണ്ട്
നടക്കുവായിരുന്നെങ്കിലും, മുൻപാട്ട് പാടാൻ
എന്നെ അനുവദിച്ചിരുന്നില്ല.
ചോദിക്കുമ്പോൾ അച്ഛൻ പറയും.
" കാളകത്തുന്ന ശബ്ദവുമായി അവൻ
പാട്ട് പാടാൻ വന്നിരിക്കുന്നു "
പാട്ട് പാടാൻ വന്നിരിക്കുന്നു "
ഷാനിചേച്ചിയും, അനിയേട്ടനും എന്നെ സപ്പോർട്ട് ചെയ്തിട്ടും, അച്ഛന് എന്നിൽ
വിശ്വാസമുണ്ടായിരുന്നില്ല .നാട്ടുകാര് നോക്കി നിൽക്കുമ്പോൾ വല്ലതും തെറ്റിച്ചു
പാടിയാൽ നാണക്കേട് അല്ലെ ഗുരുവിന്..
വിശ്വാസമുണ്ടായിരുന്നില്ല .നാട്ടുകാര് നോക്കി നിൽക്കുമ്പോൾ വല്ലതും തെറ്റിച്ചു
പാടിയാൽ നാണക്കേട് അല്ലെ ഗുരുവിന്..
ഇന്നും ആ ആഗ്രഹം മനസ്സിൽ തന്നെ കിടപ്പുണ്ട്. അന്യം നിന്നുപോയ ആ ഉടുക്ക്
പാട്ടിന്റെ വരികൾ മനസിൽ നിന്നും മായാതെ:..
പാട്ടിന്റെ വരികൾ മനസിൽ നിന്നും മായാതെ:..
അങ്ങനെ എന്തൊക്കയോ ഓർത്ത് ,
വണ്ടിയിൽ കയറി .ഞാൻ കൊണ്ടുവന്ന
മദ്യകുപ്പിയുടെ അടപ്പ് പൊട്ടിച്ച് രുചിച്ച് നോക്കിയിട്ട് അച്ഛൻ പറഞ്ഞു.
വണ്ടിയിൽ കയറി .ഞാൻ കൊണ്ടുവന്ന
മദ്യകുപ്പിയുടെ അടപ്പ് പൊട്ടിച്ച് രുചിച്ച് നോക്കിയിട്ട് അച്ഛൻ പറഞ്ഞു.
" വിന്റെജ് വിസ്കിയുടെ അത്രയും വരില്ല
ജോണിവാക്കർ"
ജോണിവാക്കർ"
വിന്റെജ് വിസ്കി വാങ്ങിക്കണമെങ്കിൽ എന്റെ ഒരു മാസത്തെ പകുതി ശമ്പളം വേണം. ഇതൊക്കെ എവിടന്ന് കുടിച്ചോ എന്തോ? അച്ഛൻ....
അച്ഛനും എന്റെ സുഹൃത്ത്ക്കളും എന്നോട് കല്യാണം കഴിക്കാൻ നിർബന്ധിച്ചു.
അങ്ങനെ അടുത്തുള്ള പെണ്ണിന് ചെന്നു കണ്ട്, ഇഷ്ടപെട്ടു കല്യാണതിയ്യതി കുറിപ്പിക്കാൻ പണിക്കരെ (ജോത്സ്യൻ) ചെന്ന് കണ്ടു .എന്റെ ജാതകം വാങ്ങിച്ച് നോക്കി കൊണ്ട്
പണിക്കർ ചോദിച്ചു.
അങ്ങനെ അടുത്തുള്ള പെണ്ണിന് ചെന്നു കണ്ട്, ഇഷ്ടപെട്ടു കല്യാണതിയ്യതി കുറിപ്പിക്കാൻ പണിക്കരെ (ജോത്സ്യൻ) ചെന്ന് കണ്ടു .എന്റെ ജാതകം വാങ്ങിച്ച് നോക്കി കൊണ്ട്
പണിക്കർ ചോദിച്ചു.
" അച്ഛന് അസുഖം വല്ലതും ഉണ്ടേ?"
അസുഖത്തിന്റെ കാര്യം എല്ലാവരെയും , അറിയിക്കണ്ട എന്ന് കരുതി ഇല്ലെന്ന് പറഞ്ഞു.
"എന്തായാലും അച്ഛന്റെ ജന്മമാസം
കഴിഞ്ഞ് വിവാഹം നടത്തിയാൽ മതി."
കഴിഞ്ഞ് വിവാഹം നടത്തിയാൽ മതി."
എനിക്ക് ലീവ് കുറവായതുകൊണ്ട് ,അച്ഛന്റെ ജന്മമാസത്തിന് തൊട്ട് മുമ്പുള്ള മാസത്തിലെ ഒരു മുഹൂർത്ഥവും കുറിച്ച് വാങ്ങിച്ച് ഞാൻ മടങ്ങി....
കല്യാണ തലേന്ന് രാവിലെ ,അമ്മയുടേയും
അമ്മായിയുടേയും നിലവിളി കേട്ട് ഞാൻ ഉണർന്നു.അച്ഛൻ ബഡിൽ നിന്ന് നിലത്ത്
വീണ് കിടക്കുന്നു .ഓടി കൂടിയ
സുഹൃത്തുക്കൾ വേഗം അച്ഛനെ ആശുപത്രിയിൽ എത്തിച്ചു...
അമ്മായിയുടേയും നിലവിളി കേട്ട് ഞാൻ ഉണർന്നു.അച്ഛൻ ബഡിൽ നിന്ന് നിലത്ത്
വീണ് കിടക്കുന്നു .ഓടി കൂടിയ
സുഹൃത്തുക്കൾ വേഗം അച്ഛനെ ആശുപത്രിയിൽ എത്തിച്ചു...
അച്ഛൻ എന്നോടെ എന്തൊക്കയോ പറയാൻ ശ്രമിച്ചു .എനിക്ക് ഒന്നും മനസിലായില്ല .വികലമായ ആ ശബ്ദത്തിന്റെ വിചികളൊന്നും പുറത്തേക്ക് വരുന്നുണ്ടായിരുന്നില്ല .
ഞാൻ പുറത്തേക്കിറങ്ങി ദൈവത്തേ വിളിച്ച് കരഞ്ഞു .' എന്റെ അച്ഛനെ ഇങ്ങനെ ഇട്ട്
കഷ്ട്ടപെടുത്താതെ ഒന്നു കൊന്ന് തരാൻ '
പക്ഷേ ആ വിളി ശബരിമല ശാസതാവ്
കേട്ടു. അമ്മയുടെ മടിയിൽ ശിരസും
സുഹൃത്തുക്കളുടെ കൈയിൽ മുറുകെ
പിടിച്ച് അച്ഛൻ യാത്ര പറഞ്ഞു....

അച്ഛന്റെ ആഗ്രഹപ്രകാരം മരണാന്തര ചടങ്ങ് പാമ്പാടിയിൽ ചെന്ന് നടത്തി.
പുലകുളി അടിയന്തരം കഴിഞ്ഞ് വീണ്ടും
എന്റെ കല്യാണ ചർച്ചകൾ എടുത്തിട്ടു .ആ
പണിക്കർ പറഞ്ഞതുപ്പോലെ തന്നെ
കാര്യങ്ങൾ നടന്നു .അച്ഛന്റെ ജന്മമാസം കഴിഞ്ഞ്
കല്യാണം നടത്തി....
പുലകുളി അടിയന്തരം കഴിഞ്ഞ് വീണ്ടും
എന്റെ കല്യാണ ചർച്ചകൾ എടുത്തിട്ടു .ആ
പണിക്കർ പറഞ്ഞതുപ്പോലെ തന്നെ
കാര്യങ്ങൾ നടന്നു .അച്ഛന്റെ ജന്മമാസം കഴിഞ്ഞ്
കല്യാണം നടത്തി....
മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് അച്ഛൻ എന്നോട് ഒരു കാര്യം പറഞ്ഞു.
" നിന്റെ വിവാഹത്തിന് മുമ്പ് അച്ഛൻ മരിക്കുകയാണെങ്കിൽ ,ഒരു കാരണവശാലും കല്യാണം നീ മുടക്കരുത്.
കല്യാണം നടത്താതെ നി തിരിച്ചുപോയി,
അവിടെന്ന് നിനക്ക് വല്ലതും സംഭവിച്ചാൽ !
ആ പെൺകുട്ടിയുടെ കല്യാണം പിന്നിട് ഒരിക്കലും നടന്നെന്നു വരില്ല."
കല്യാണം നടത്താതെ നി തിരിച്ചുപോയി,
അവിടെന്ന് നിനക്ക് വല്ലതും സംഭവിച്ചാൽ !
ആ പെൺകുട്ടിയുടെ കല്യാണം പിന്നിട് ഒരിക്കലും നടന്നെന്നു വരില്ല."
വരും വരായ്കളെ കുറിച്ച് ചിന്തിച്ചതാണോ?
അതോ മരണം മുന്നിൽ കണ്ടതുകൊണ്ടാണോ ?എന്താണെന്ന് എനിക്കറിയില്ല.
പക്ഷേ ആ സമയങ്ങളിൽ ഉടുക്ക്
കൊട്ടുന്ന പോലെ അച്ഛൻ കൈകൾ
താളം പിടിച്ചു കൊണ്ടിരുന്നു....
അതോ മരണം മുന്നിൽ കണ്ടതുകൊണ്ടാണോ ?എന്താണെന്ന് എനിക്കറിയില്ല.
പക്ഷേ ആ സമയങ്ങളിൽ ഉടുക്ക്
കൊട്ടുന്ന പോലെ അച്ഛൻ കൈകൾ
താളം പിടിച്ചു കൊണ്ടിരുന്നു....
എന്റെ ഭാര്യ ഇന്നും എന്നോട് വഴക്ക് കൂടാറുണ്ട്. കല്യാണനാൾ ഓർമ്മയില്ലേ എന്ന് ചോദിച്ച്. അവളോട് എങ്ങനെ ഞാൻ പറഞ്ഞ്, മനസിലാക്കും ,എന്റെ മനസിന്റെ വേദന .
ആ വിവാഹനാൾ ഓർക്കുമ്പോൾ,
എന്റെ അച്ഛന്റെ മരണ ദിവസം കൂടി ഞാൻ ഓർത്ത് പോകുമെന്ന്....
ആ വിവാഹനാൾ ഓർക്കുമ്പോൾ,
എന്റെ അച്ഛന്റെ മരണ ദിവസം കൂടി ഞാൻ ഓർത്ത് പോകുമെന്ന്....
ഇനി വരുന്ന ചംക്രാന്തിക്കെങ്കിലും നാട്ടിലേക്ക് പോകണം .അച്ഛന്റെ ആത്മാവിനായി ബലിയിടണം. പറ്റുമെങ്കിൽ ശബരിമലക്കും ! അച്ഛൻ മരിച്ചതിന് ശേഷം ഇതുവരെ പോയിട്ടില്ല. ശരണം വിളി കേൾക്കുമ്പോൾ തന്നെ
അച്ഛനെ കുറിച്ച് ഓർത്ത് കരഞ്ഞു പോകും.....
അച്ഛനെ കുറിച്ച് ഓർത്ത് കരഞ്ഞു പോകും.....
വർഷങ്ങൾ കഴിഞ്ഞിട്ടും .
അച്ഛനെ കുറിച്ചുള്ള ആ പഴയ ഓർമ്മകൾ
നിന്ന് മനസ് മുക്തിനേടിയിട്ടില്ല ...
അച്ഛനെ കുറിച്ചുള്ള ആ പഴയ ഓർമ്മകൾ
നിന്ന് മനസ് മുക്തിനേടിയിട്ടില്ല ...
ആ ഉടുക്കു പാട്ടിന്റെ ഈണം എവിടെയോ
കേട്ട് കൊണ്ട് ഞാൻ ഉറങ്ങി.
ദുർസ്വപ്നങ്ങളും പേകിനാവുകളും ഒന്നുമില്ലാതെ, അപ്പോൾ അച്ഛന്റെ ശബ്ദത്തിൽ അലിഞ്ഞ് ചേർന്ന് വന്ന ,ആ പട്ടിന്റെ ഈരടികൾ എന്റെ മനസിൽ മുഴങ്ങിക്കൊണ്ടിരുന്നു.
കേട്ട് കൊണ്ട് ഞാൻ ഉറങ്ങി.
ദുർസ്വപ്നങ്ങളും പേകിനാവുകളും ഒന്നുമില്ലാതെ, അപ്പോൾ അച്ഛന്റെ ശബ്ദത്തിൽ അലിഞ്ഞ് ചേർന്ന് വന്ന ,ആ പട്ടിന്റെ ഈരടികൾ എന്റെ മനസിൽ മുഴങ്ങിക്കൊണ്ടിരുന്നു.
'ഹരീശ്രീയെന്നരുൾ ചെയ്ത്
ഗുരുവിന് സ്മരിച്ചുടൻ
പരിശ്രീവന്നിടുവനായി
പരക്കെ വന്ദനം ചെയ്ത്
നിരപ്പുള്ള മാർഗങ്ങളുരപ്പാൻ
ഗുരു നമ്മുക്കിന്ന്
അതിനെന്റെ ഗുരുനാഥൻ
തുണയായിട്ടിരിക്കേണം'
ഗുരുവിന് സ്മരിച്ചുടൻ
പരിശ്രീവന്നിടുവനായി
പരക്കെ വന്ദനം ചെയ്ത്
നിരപ്പുള്ള മാർഗങ്ങളുരപ്പാൻ
ഗുരു നമ്മുക്കിന്ന്
അതിനെന്റെ ഗുരുനാഥൻ
തുണയായിട്ടിരിക്കേണം'
*****************************
മനു എണ്ണപ്പാടം

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക