കണ്ണൻറെ പ്രിയസഖി രാധയും ആകേണ്ട,
കണ്ണൻറെ ഭക്തയാം മീരയും ആകേണ്ട,
പതിനാറായിരത്തെട്ട് സഖിമാരിൽ,
ഒരാളാകാൻ കഴിഞ്ഞുവെങ്കിലെന്ന്,
മോഹിച്ചു പോകുന്നു ഞാൻ വെറുതെ.
കണ്ണൻറെ ഭക്തയാം മീരയും ആകേണ്ട,
പതിനാറായിരത്തെട്ട് സഖിമാരിൽ,
ഒരാളാകാൻ കഴിഞ്ഞുവെങ്കിലെന്ന്,
മോഹിച്ചു പോകുന്നു ഞാൻ വെറുതെ.
കണ്ണൻറെ കാലടി സ്പർശനമേൽക്കുന്ന,
കാളിന്ദി തീരത്തെ മണൽത്തരിയായെങ്കിൽ,
പാദാരവിന്ദങ്ങൾ ചുംബിച്ച്, ചുംബിച്ച്,
സായൂജ്യമടയാൻ കഴിഞ്ഞുവെങ്കിലെന്ന്,
മോഹിച്ചു പോകുന്നു ഞാൻ വെറുതെ.
കാളിന്ദി തീരത്തെ മണൽത്തരിയായെങ്കിൽ,
പാദാരവിന്ദങ്ങൾ ചുംബിച്ച്, ചുംബിച്ച്,
സായൂജ്യമടയാൻ കഴിഞ്ഞുവെങ്കിലെന്ന്,
മോഹിച്ചു പോകുന്നു ഞാൻ വെറുതെ.
കണ്ണൻറെ മാറിലെ വനമാലയിലെ,
ഒരു തുളസീദളമാകാൻ കഴിഞ്ഞെങ്കിൽ,
തിരുമാറിൽ ചേർന്ന് കിടന്നു മയങ്ങി,
നിർവൃതി നേടാൻ കഴിഞ്ഞുവെങ്കിലെന്ന്,
മോഹിച്ചു പോകുന്നു ഞാൻ വെറുതെ.
ഒരു തുളസീദളമാകാൻ കഴിഞ്ഞെങ്കിൽ,
തിരുമാറിൽ ചേർന്ന് കിടന്നു മയങ്ങി,
നിർവൃതി നേടാൻ കഴിഞ്ഞുവെങ്കിലെന്ന്,
മോഹിച്ചു പോകുന്നു ഞാൻ വെറുതെ.
കണ്ണൻറെ തിരുമുടിക്കെട്ടിൽ തിളങ്ങുന്ന,
ഒരു മയിൽപ്പീലിയാകാൻ കഴിഞ്ഞങ്കിൽ,
വേണുഗാനത്തിന്റെ ഈണത്തിനോത്തും,
കേളീനടനത്തിൻ താളത്തിനോത്തും,
ചാഞ്ചാടി നിൽക്കാൻ കഴിഞ്ഞുവെങ്കിലെന്ന്,
മോഹിച്ചു പോകുന്നു ഞാൻ വെറുതെ.
ഒരു മയിൽപ്പീലിയാകാൻ കഴിഞ്ഞങ്കിൽ,
വേണുഗാനത്തിന്റെ ഈണത്തിനോത്തും,
കേളീനടനത്തിൻ താളത്തിനോത്തും,
ചാഞ്ചാടി നിൽക്കാൻ കഴിഞ്ഞുവെങ്കിലെന്ന്,
മോഹിച്ചു പോകുന്നു ഞാൻ വെറുതെ.
രാധാ ജയചന്ദ്രൻ ,വൈക്കം.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക