By: Umesh Krishnan
ഉണ്ണി നമ്പൂതിരി ഇതെന്ത് ഭാവിച്ചാ,ആ കുട്ടിയുടെ കഴുത്തില്‍ താലി വീണിട്ട് നിമിഷങ്ങളേ ആയുള്ളൂ,ഉടന്‍ തന്നെ അതില്ലാണ്ടാക്കുമോ..?!
ആളുകള്‍ അടക്കം പറയുന്നതാണെങ്കിലും അത് ഞാനും കൂടി കേള്‍ക്കട്ടെ എന്നു കരുതി തന്നെയാണ്.ആരെയും കുറ്റം പറയാന്‍ പറ്റില്ല,ഈ വഴി ഞാന്‍ വരരുതായിരുന്നൂ.
പക്ഷെ ഇങ്ങനൊരു കാഴ്ചയ്കല്ലാ ഞാന്‍ വന്നതെന്ന് ഇവര്‍ക്കറിയില്ലല്ലോ.
ആ നടന്നകലുന്നത് എന്‍റെ പ്രാണനാണ്.അല്ലാ ഇനി അതു പറഞ്ഞിട്ട് എന്ത് പ്രസക്തി..എല്ലാം അവസാനിയ്കുന്നു....
കാരണക്കാരന്‍ ഞാന്‍ തന്നെ
പേരുകേട്ട തറവാട്ടിലെ ഒരു നമ്പൂതിരികുട്ടി, പുലയ പെണ്ണിനെ മോഹിച്ചാല്‍ ഇങ്ങനെയൊക്കെയേ വരൂ.
പേരുകേട്ട തറവാട്ടിലെ ഒരു നമ്പൂതിരികുട്ടി, പുലയ പെണ്ണിനെ മോഹിച്ചാല്‍ ഇങ്ങനെയൊക്കെയേ വരൂ.
കര്‍ക്കശക്കാരനായ മനയ്കല്‍ തറവാട്ടിലെ ദത്തന്‍ തിരുമേനിയ്ക് മക്കള്‍ ആറ് ആദ്യത്തെ മൂന്നും അവസാനത്തെ ഒന്നും പെണ്ണ്.
നാലാമനായി ജനിച്ച ദേവന്‍ എന്ന ഏട്ടനെ അച്ഛന്‍ തിരുമേനിയുടെ സഹോദരിയുടെ അടുക്കല്‍ പഠനത്തിനയച്ചപ്പോള്‍ തന്നെ പുജാ കര്‍മ്മങ്ങള്‍ക്ക് ക്ഷേത്രത്തിലേക്ക് പറഞ്ഞ് വിട്ടു.അവിടെ തീര്‍ന്നു എന്‍റെ പഠനമോഹം.ക്ഷേത്രത്തില്‍ നിന്ന് വരും വഴിയുള്ള സ്ഥിരം കാഴ്ച അവളെന്ന പ്രണയത്തിലേക്ക് തള്ളിയിട്ടു..പുലയപെണ്ണെന്നറിഞ്ഞുതന്നെ പ്രണയിച്ചു,പക്ഷെ അകലാന്‍ ആണെന്ന് അറിഞ്ഞിരുന്നില്ല..

അച്ഛന്‍ തിരുമേനി വാതില്‍ പുറത്ത് നിന്നും പൂട്ടിയപ്പോഴാണ് അത് തന്‍റെ മോഹങ്ങളുടെയും സ്വപ്നങ്ങളുടെയും അവസാനമാണെന്നറിഞ്ഞത്...
കലി കയറുമ്പോഴുള്ള പീഠനങ്ങള്‍,ചങ്ങല ബന്ധനം.കുടുംബപ്പേര് നിലനിര്‍ത്താന്‍ ചെയ്യാവുന്നതെല്ലാം അച്ഛന്‍ തിരുമേനി മുറയ്ക് ചെയ്തുകൊണ്ടേയിരുന്നൂ
തന്‍റെ അവസ്ഥ കണ്ട് മനമലിഞ്ഞ കുഞ്ഞുപെങ്ങള്‍ ബന്ധനങ്ങള്‍ തുറന്ന് നല്‍കിയപ്പോഴേയ്കും ഒരു താലിച്ചരടിന്‍റെ രൂപത്തില്‍ അത് അവസാനിച്ച് കഴിഞ്ഞു എന്നറിഞ്ഞിരുന്നില്ല...
എല്ലാം കീഴടക്കാന്‍ പോകുന്നവന്‍റെ ആവേശത്തോടെ ഓടിയെത്തിയത് ഇ കാഴ്ച കാണുവാനാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ ചങ്ങലയ്കുള്ളില്‍ ഒടുങ്ങിയെനെ ഞാന്‍..
നിങ്ങളത് കണ്ടോ..
ആ അകലുന്നതാണെന്‍റേ സ്വപ്നങ്ങള്‍,മോഹങ്ങള്‍,എന്‍റെ ജീവിതം....
ഞാന്‍ പൊട്ടിച്ചിരിയ്കുകയാണോ.......
പൊട്ടിക്കരയുകയാണോ........
പൊട്ടിക്കരയുകയാണോ........
എന്താണെനിയ്ക് സംഭവിയ്കുന്നത്...??!!!...
------------------------
ഞാനെന്‍റെ പ്രണയമെന്ന കുപ്പായം നെയ്തത് ഈ കല്യാണിക്കുന്നിന്‍റെ മുകളില്‍ വെച്ചാണ്..നിങ്ങള്‍ക്കറിയാമോ ഞാനാദ്യം പ്രണയിച്ചത് ഇ കല്യാണിക്കുന്നിനെയാണ്.ഇവള്‍ക്ക് പേരിട്ടതും ഞാന്‍ തന്നെ...
------------------------
ഞാനെന്‍റെ പ്രണയമെന്ന കുപ്പായം നെയ്തത് ഈ കല്യാണിക്കുന്നിന്‍റെ മുകളില്‍ വെച്ചാണ്..നിങ്ങള്‍ക്കറിയാമോ ഞാനാദ്യം പ്രണയിച്ചത് ഇ കല്യാണിക്കുന്നിനെയാണ്.ഇവള്‍ക്ക് പേരിട്ടതും ഞാന്‍ തന്നെ...
ഞാന്‍ പറയുന്നതെല്ലാം കേട്ടിരിയ്കും,എനിയ്ക് സങ്കടം വന്നാല്‍ എന്നെ തഴുകി ആശ്വസിപ്പിയ്കും
അങ്ങനെ അങ്ങനെ അങ്ങനെ...
അന്നേ ഇവള്‍ക്ക് അസൂയ ആയിരുന്നു,ദേഷ്യമായിരുന്നു,തന്‍റെ പ്രാണപ്രിയനെ തട്ടിയെടുത്തവളോട്.....
എടീ കല്യാണീ......ഞാനിതാ വന്നു,നീ സങ്കടപ്പെടണ്ടാ,ഇനിയെന്നും നിന്‍റെയൊപ്പം ഞാനുണ്ടാകും.
പ്രീയപ്പെട്ടവരെ ഞാനിതാ പോകുന്നു,നിങ്ങളെപോലെ ജാതി നോക്കാത്ത, മതം നോക്കാത്ത, സ്നേഹിയ്കാന്‍ മാത്രം അറിയുന്ന എന്‍റെ കല്യാണിക്കുട്ടിയുടെ അടുത്തേക്ക്.താഴ്വാരത്തില്‍ അവളെന്നെ കാത്തിരിയ്കുന്നു.ഇനി അവളെ കൂടി സങ്കടപ്പെടുത്താന്‍ എനിയ്ക് വയ്യ......
പോയ് വരട്ടെ......
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക