കളിയോർമ്മകൾ തളംകെട്ടി നിൽക്കുന്നത്, ബാല്യകാല കൂട്ടുകാരൻ നസീറിന്റെ പഴയ വീടിന്റെ മുറ്റം,ഞങ്ങളുടെ ഈഡൻ ഗാർഡൻ.
ഞങ്ങൾക്ക് വെയിൽ കൊള്ളാതെ കളിക്കാൻ തണൽ വിരിച്ചു തന്ന തത്തമ്മ ചുണ്ടൻ മരമേ നന്ദി.
ഞങ്ങൾക്കു കളിക്കാൻ വേണ്ട പന്തുകൾ അടുത്തുള്ള തെങ്ങിൽ സുലഭം, "മെച്ചിങ്ങ".ബാറ്റിനും ക്ഷാമമില്ലായിരുന്നു.അതും തന്നു തെങ്ങ്.സ്റ്റംപ് ഞങ്ങൾ ചൂലാക്കി, പാഡ് കൊണ്ട് വളഞ്ഞും തിരിഞ്ഞുമുള്ള സച്ചിന്റെ ഒാട്ടം കണ്ട് ഞങ്ങൾക്കും വേണം പാഡ് എന്നായി.ആ ഭ്രമം ഞങ്ങൾ അവസാനിപ്പിച്ചത് കഴുങ്ങിന്റെ പാള കൊണ്ടായിരുന്നു.
അക്കാലത്ത് എന്റെ ഭാഗത്ത് നസീറിന്റെ വീട്ടിൽ മാത്രമേ കളി കാണാനുള്ള ടെലിവിഷൻ ഉണ്ടായിരുന്നൊള്ളൂ എന്നത് കൊണ്ട് കളികാണലും അവിടേന്ന് തന്നെ.
1999 വേൾഡ് കപ്പിലെ
ഇന്ത്യ - ശ്രീലങ്ക മാച്ചിലെ ഗാംഗുലിയുടെ 183 കണ്ടതോടെ കളിയിഷ്ടം "ദാദ" യോടായ്.
ഇന്ത്യ - ശ്രീലങ്ക മാച്ചിലെ ഗാംഗുലിയുടെ 183 കണ്ടതോടെ കളിയിഷ്ടം "ദാദ" യോടായ്.
കളിയുള്ള ദിവസങ്ങൾ സ്കൂൾ വിട്ട് ബാഗുമായ് നേരെ സീനതാത്താന്റെ വീട്ടിൽ കളി കാണാൻ പോയിരുന്ന കാലം.ഉണ്ണിയപ്പവും പഴംപൊരിയും ഉണ്ടാവും മിക്ക ദിവസവും എന്നെ വിരുന്നൊരുക്കാൻ.ആ രുചി ഇന്നും എന്റെ നാവിൻ തുമ്പിലുണ്ട്.
നന്ദിയുണ്ട് നസീർ , സുന്ദരമായ കളിയോർമകൾ സമ്മാനിച്ചതിന്.
സീനതാത്താന്റെ സ്വാദുള്ള ഉണ്ണിയപ്പത്തിന്റെ മായാത്ത നിറമുള്ള ഓർമകളുമായ് ഇന്നും......
ജാഫർ ടി. പി
ചമ്രവട്ടം, തിരൂർ
ചമ്രവട്ടം, തിരൂർ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക