Showing posts with label ഉമേഷ്കൊട്ടാരത്തിൽ. Show all posts
Showing posts with label ഉമേഷ്കൊട്ടാരത്തിൽ. Show all posts

കാണാക്കയങ്ങള്‍...

By: Umesh Krishnan ( Umesh Kottarathil)
മേരിയേ....എടീ മേരിയേ..... ഇത്തിരി വെള്ളം ഇങ്ങെടുത്തേ,ദാഹിച്ചിട്ട് വയ്യ
ദാ ഇപ്പം തരാം ഇച്ചായാ..
നിങ്ങള് പോയ കാര്യം എന്തായി,പൈസ കിട്ടിയോ,അതോ....
ഞാന്‍ അന്നേരെ നിന്നോടു പറഞ്ഞതല്ലേ,ഇതൊന്നും നമ്മളെകൊണ്ട് കൂട്ടിയാ കൂടുന്നതല്ലാന്ന്..
എന്ന് പറഞ്ഞാ എങ്ങനാ ഇച്ചായാ ആകെ ഒന്നല്ലേ ഉള്ളു നമുക്ക്,അതും എത്ര പ്രാര്‍ത്ഥനയുടെ ഫലമാ,അവനെ പഠിപ്പിച്ച് ഒരു നിലയില്‍ എത്തിയ്കാന്‍ സാധിച്ചില്ലേല് നമ്മള് അപ്പനും അമ്മയും ആണെന്ന് പറഞ്ഞിട്ടെന്താ.....
ഉം..,ഞാന്‍ വര്‍ക്കിയോട് കാശ് ചോദിച്ചപ്പോ അവന്‍റേം അവന്‍റെ പെമ്പ്രന്നോത്തീടേം വക
ചോദ്യോം പറച്ചിലും,വകയില്ലാത്തവരൊന്നും ഒന്നിനും എടുത്ത് ചാടരുതെന്നുള്ള ഉപദേശോം.കേട്ടു നില്‍കാതെ എന്തുചെയ്യാനാ,ഉള്ള പവീടും പറമ്പും പണയം വെച്ചിട്ടും ബാക്കിയുള്ളവരോടൊക്കെ കടം വാങ്ങിയും ഇതുവരെ എത്തിച്ചു,ഇനി പരീക്ഷയ്ക് ഇരിയ്കണേല് ഒരു അറുപതിനായിരം രൂപാ കൂടെ അടയ്കണം,നീയെന്നെ സഹായിക്കണമെന്ന് പറഞ്ഞപ്പോ അവന്‍റെ കെട്യോള് പറഞ്ഞ മറുപടി കേട്ട് എന്‍റെ നെഞ്ച് തകര്‍ന്നെടീ...
ഒടുവില്‍ ഞാന്‍ തിരിച്ചിറങ്ങാന്‍ നേരം ആ മിനിമോള് ആരും കാണാതെ അവളുടെ ഒരു മാല കോണ്ടുത്തന്നു,ജോണിച്ചായന്‍റെ പരീക്ഷ മുടക്കണ്ടാ ഇവിടെ ഞാനെന്തെങ്കിലും കള്ളം പറഞ്ഞോളാം,കൊച്ചച്ഛന്‍ വേഗം പൊയ്കോന്ന്...
നമ്മടെ കഷ്ടപ്പാട് ദൈവം കാണുന്നുണ്ടച്ചായാ..അതാ കര്‍ത്താവ് മിനിമോള്‍ടെ രൂപത്തില് വന്നത്...
മോനേ.....ജോണി മോനേ....
എന്തോ...എന്താ അപ്പച്ചാ...
മോനേ പൈസ ശരിയായി...ഇന്നാ പിടിയ്ക്....
നീ എപ്പോഴാ പോകുന്നത്....
വൈകിട്ട് നാലരയ്കുള്ള ബസിന് പോകാമെന്ന് കരുതിയതാ അപ്പച്ചാ..അപ്പോഴാ സണ്ണി വിളിച്ചത്,അവന്‍റെ കൂടെ ബൈക്കില് ചെല്ലാന്‍ പറഞ്ഞു...
മോനെ അത് വേണോ..,അതും ഇത്രയും ദൂരം,അല്ലെങ്കിലെ നാട്ടുകാര് പറയുന്നത് അവന്‍ വലിയ വേഗത്തിലാ വണ്ടിയില്‍ പോകുന്നതെന്നാ....
അപ്പച്ചാ അത് ഞാനവനെ കൊണ്ട് പതുക്കെ ഓടിപ്പിച്ചോളാം,അപ്പച്ചന്‍ പേടിയ്കണ്ടാ....
ഉം ,എന്തായാലും സൂക്ഷിയ്കണേ മോനേ...
ഉം,ശരിയപ്പച്ചാ ഞാന്‍ വേഗം റെഡിയാകട്ടെ....
ഉം ശരി മോനേ...
-----------------
ജോസേ...ജോസേ.....
അല്ലാ,ആരായിത് ബേബിയോ,എന്താ ബേബീ ഇതുവഴിയൊക്കെ....
നിനക്ക് മനസിലായില്ലിയോടീ മേരീ,ഇതാ നമ്മുടെ ജോണീടെ കൂട്ടുകാരന്‍ സണ്ണിയുടെ അപ്പച്ചനാ....
എന്നതാ ബേബിച്ചായാ ഇ വഴിയ്ക്...
ഞാനേ കുറച്ച് പറമ്പ് വാങ്ങി ,നമ്മടെ മാടന്‍മലയുടെ താഴെ ..അവിടെ കുറച്ച് ഏലം പറിയ്കാറായി നില്‍പുണ്ട്,അതൊന്ന് ജോസിനെ കൊണ്ട് പറിപ്പിയ്കാമല്ലോന്ന് കരുതി...നീയൊന്ന് വേഗം ഒരുങ്ങി വാ ജോസേ....
അതിനെന്താ,ഞാനിതാ വരുന്നു...
---------------------------
ഇതെന്താ ജോസേ നീ ആശുപത്രീലോട്ട് കയറുന്നെ
എന്‍റെ ഒരു സ്നേഹിതന്‍ ഇവിടെ അഡ്മിറ്റാണ്...ഇവിടെ വരെ വന്നതല്ലേ,നമുക്കൊന്ന് കണ്ടിട്ട് പോകാം...നീ വാ...
ബേബിയുടെ കൂടെ നടക്കുമ്പോള്‍ എന്തെന്നില്ലാത്ത ഒരു ഭയം ജോസുകുട്ടിയുടെ ശരീരം തളര്‍ത്തികൊണ്ടേയിരുന്നു....
ഒടുവില്‍ icu ന് മുന്‍പില്‍ ആ നടപ്പ് എത്തി നിന്നപ്പോള്‍ ജോസുകുട്ടിയുടെ മനസ് പൂര്‍ണമായ നടുക്കത്തിലേക്ക് വഴുതി...
ജോണീ...മോനേ ജോണീ...എന്താ മോനേ...നിനക്കെന്ത് പറ്റീ...മോനേ....എന്തേലും പറയ് മോനേ....
Icu ല്‍ നിന്നും പുറത്തേക്കെത്തിയ നിശ്ചലമായ ശരീരത്തെ കെടിപ്പിടിച്ച് അലമുറയിടുന്ന ജോസിന്‍റെ കരച്ചില്‍ കണ്ട് നില്‍കുന്നവര്‍ക്കും സഹിയ്കാനായില്ല......
ഇന്നലെ കോളേജിലേക്ക് പോയ പിള്ളേരാ,നല്ല സ്പീഡില് പോയി പച്ചക്കറിയുമായി വന്ന ലോറിയിലേക്ക് ഇടിയ്കുകയായിരുന്നൂ...ബൈക്ക് ഓടിച്ച പയ്യനും നല്ല പരിയ്കുണ്ട്.....അപകടനില തരണം ചെയ്തെന്നാ പറഞ്ഞുകേട്ടത്...എന്നാലും ഒന്ന് എണീറ്റ് നടക്കണേല് അഞ്ചാറുമാസംമെങ്കിലും എടുക്കും....
അലമുറയിട്ട് കരയുന്നതിനിടയിലും കൂടി നിന്നവര്‍ക്കിടയിലെ സംസാരം ജോസിന്‍റെ കാതില്‍ മുഴങ്ങിക്കൊണ്ടിരുന്നു....
വളരെ നാളത്തെ കാത്തിരിപ്പിനും പ്രാര്‍ത്ഥനയ്കും ശേഷം ഉണ്ടായ മകന്‍..ഉള്ളത് മുഴുവന്‍ പണയം വെച്ചും കടം വാങ്ങിയും രാപകലില്ലാതെ കഷ്ടപ്പെട്ടും ഇത്രയും പഠിപ്പിച്ചൂ,ഇനി ഞാനെന്‍റെ മേരിയോട് ഇതെങ്ങനെ പറയും കര്‍ത്താവേ...
എന്നോടീ ചതി വേണമായിരുന്നോ........
അപ്പോഴും തന്‍റെ മകന്‍റെ ജീവന് ഒരാപത്തും വരുത്തല്ലേയെന്ന് അലമുറയിട്ട് പ്രാര്‍ത്ഥിയ്കുകയായിരുന്നു സണ്ണിയുടെ അമ്മ....

ഉന്‍മാദി

By: Umesh Krishnan
ഉണ്ണി നമ്പൂതിരി ഇതെന്ത് ഭാവിച്ചാ,ആ കുട്ടിയുടെ കഴുത്തില്‍ താലി വീണിട്ട് നിമിഷങ്ങളേ ആയുള്ളൂ,ഉടന്‍ തന്നെ അതില്ലാണ്ടാക്കുമോ..?!
ആളുകള്‍ അടക്കം പറയുന്നതാണെങ്കിലും അത് ഞാനും കൂടി കേള്‍ക്കട്ടെ എന്നു കരുതി തന്നെയാണ്.ആരെയും കുറ്റം പറയാന്‍ പറ്റില്ല,ഈ വഴി ഞാന്‍ വരരുതായിരുന്നൂ.
പക്ഷെ ഇങ്ങനൊരു കാഴ്ചയ്കല്ലാ ഞാന്‍ വന്നതെന്ന് ഇവര്‍ക്കറിയില്ലല്ലോ.
ആ നടന്നകലുന്നത് എന്‍റെ പ്രാണനാണ്.അല്ലാ ഇനി അതു പറഞ്ഞിട്ട് എന്ത് പ്രസക്തി..എല്ലാം അവസാനിയ്കുന്നു....
കാരണക്കാരന്‍ ഞാന്‍ തന്നെ
പേരുകേട്ട തറവാട്ടിലെ ഒരു നമ്പൂതിരികുട്ടി, പുലയ പെണ്ണിനെ മോഹിച്ചാല്‍ ഇങ്ങനെയൊക്കെയേ വരൂ.
കര്‍ക്കശക്കാരനായ മനയ്കല്‍ തറവാട്ടിലെ ദത്തന്‍ തിരുമേനിയ്ക് മക്കള്‍ ആറ് ആദ്യത്തെ മൂന്നും അവസാനത്തെ ഒന്നും പെണ്ണ്.
നാലാമനായി ജനിച്ച ദേവന്‍ എന്ന ഏട്ടനെ അച്ഛന്‍ തിരുമേനിയുടെ സഹോദരിയുടെ അടുക്കല്‍ പഠനത്തിനയച്ചപ്പോള്‍ തന്നെ പുജാ കര്‍മ്മങ്ങള്‍ക്ക് ക്ഷേത്രത്തിലേക്ക് പറഞ്ഞ് വിട്ടു.അവിടെ തീര്‍ന്നു എന്‍റെ പഠനമോഹം.ക്ഷേത്രത്തില്‍ നിന്ന് വരും വഴിയുള്ള സ്ഥിരം കാഴ്ച അവളെന്ന പ്രണയത്തിലേക്ക് തള്ളിയിട്ടു..പുലയപെണ്ണെന്നറിഞ്ഞുതന്നെ പ്രണയിച്ചു,പക്ഷെ അകലാന്‍ ആണെന്ന് അറിഞ്ഞിരുന്നില്ല..
അച്ഛന്‍ തിരുമേനി വാതില്‍ പുറത്ത് നിന്നും പൂട്ടിയപ്പോഴാണ് അത് തന്‍റെ മോഹങ്ങളുടെയും സ്വപ്നങ്ങളുടെയും അവസാനമാണെന്നറിഞ്ഞത്...
കലി കയറുമ്പോഴുള്ള പീഠനങ്ങള്‍,ചങ്ങല ബന്ധനം.കുടുംബപ്പേര് നിലനിര്‍ത്താന്‍ ചെയ്യാവുന്നതെല്ലാം അച്ഛന്‍ തിരുമേനി മുറയ്ക് ചെയ്തുകൊണ്ടേയിരുന്നൂ
തന്‍റെ അവസ്ഥ കണ്ട് മനമലിഞ്ഞ കുഞ്ഞുപെങ്ങള്‍ ബന്ധനങ്ങള്‍ തുറന്ന് നല്‍കിയപ്പോഴേയ്കും ഒരു താലിച്ചരടിന്‍റെ രൂപത്തില്‍ അത് അവസാനിച്ച് കഴിഞ്ഞു എന്നറിഞ്ഞിരുന്നില്ല...
എല്ലാം കീഴടക്കാന്‍ പോകുന്നവന്‍റെ ആവേശത്തോടെ ഓടിയെത്തിയത് ഇ കാഴ്ച കാണുവാനാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ ചങ്ങലയ്കുള്ളില്‍ ഒടുങ്ങിയെനെ ഞാന്‍..
നിങ്ങളത് കണ്ടോ..
ആ അകലുന്നതാണെന്‍റേ സ്വപ്നങ്ങള്‍,മോഹങ്ങള്‍,എന്‍റെ ജീവിതം....
ഞാന്‍ പൊട്ടിച്ചിരിയ്കുകയാണോ.......
പൊട്ടിക്കരയുകയാണോ........
എന്താണെനിയ്ക് സംഭവിയ്കുന്നത്...??!!!...
------------------------
ഞാനെന്‍റെ പ്രണയമെന്ന കുപ്പായം നെയ്തത് ഈ കല്യാണിക്കുന്നിന്‍റെ മുകളില്‍ വെച്ചാണ്..നിങ്ങള്‍ക്കറിയാമോ ഞാനാദ്യം പ്രണയിച്ചത് ഇ കല്യാണിക്കുന്നിനെയാണ്.ഇവള്‍ക്ക് പേരിട്ടതും ഞാന്‍ തന്നെ...
ഞാന്‍ പറയുന്നതെല്ലാം കേട്ടിരിയ്കും,എനിയ്ക് സങ്കടം വന്നാല്‍ എന്നെ തഴുകി ആശ്വസിപ്പിയ്കും
അങ്ങനെ അങ്ങനെ അങ്ങനെ...
അന്നേ ഇവള്‍ക്ക് അസൂയ ആയിരുന്നു,ദേഷ്യമായിരുന്നു,തന്‍റെ പ്രാണപ്രിയനെ തട്ടിയെടുത്തവളോട്.....
എടീ കല്യാണീ......ഞാനിതാ വന്നു,നീ സങ്കടപ്പെടണ്ടാ,ഇനിയെന്നും നിന്‍റെയൊപ്പം ഞാനുണ്ടാകും.
പ്രീയപ്പെട്ടവരെ ഞാനിതാ പോകുന്നു,നിങ്ങളെപോലെ ജാതി നോക്കാത്ത, മതം നോക്കാത്ത, സ്നേഹിയ്കാന്‍ മാത്രം അറിയുന്ന എന്‍റെ കല്യാണിക്കുട്ടിയുടെ അടുത്തേക്ക്.താഴ്വാരത്തില്‍ അവളെന്നെ കാത്തിരിയ്കുന്നു.ഇനി അവളെ കൂടി സങ്കടപ്പെടുത്താന്‍ എനിയ്ക് വയ്യ......
പോയ് വരട്ടെ......

ചിന്ത


തിരികെ കിട്ടാത്ത നിമിഷങ്ങളെയല്ല
ഇനിയും കിട്ടുമെന്ന് കരുതുന്ന 
നിമിഷങ്ങളെയാണ് 
ഉമ്മകള്‍കൊണ്ട് മൂടേണ്ടത്.. 

Umesh Kottarathil




നുറുങ്ങുചിന്തകൾ


ഇന്നലകളെന്ന നഷ്ടബോധം ചുമലിലേറ്റി നാളെകളെന്ന ചിന്തകളെ സ്വപ്നമാക്കി,അത് ഭാഗ്യമായി വരണമേയെന്ന്(കപട) ഭക്തിപൂര്‍വ്വം ഒരു ചെറിയ അത്യാഗ്രഹം ഉള്ളിന്‍റെയുള്ളില്‍ കരുതുന്ന,ഒന്നിനും,ഒട്ടും സമയം തികയാത്ത,ഞാനാകുന്ന മനുഷ്യനോട് പുച്ഛം മാത്രം.....

By: 
Umesh Kottarathil

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo