By: കരിമ്പിന്‍പുഴ മുരളി
അരികിലദൃശ്യമായ് പഞ്ചലോഹത്തിന്‍ കൂടൊ-
ന്നഴിവില്ലാതെയുണ്ട്; പേരിടാം പുനര്‍ജ്ജന്മം;
കുത്തി വീഴ്ത്തുവോര്‍ പിന്നെ തൂക്കിലേറുവോര്‍ താഴെ
ചത്തു വീഴുവോരെങ്ങുമുതിര്‍ക്കും വിക്ഷേപത്തില്‍
ഉയിര്‍ക്കൊണ്ടിടും രക്ഷാകവചാവരണമായ്
നിഴലായ് അപൂര്‍ണമാം സ്വപ്നത്തിന്‍ വിരാമമായ്.

ഏതു കാറ്റിലാണന്ത്യമെന്നറിയാതെ പൂത്തു
പുലരിച്ചിരി തൂകും പൂവിന്‍റെ നടുക്കത്തില്‍
വിളി തന്‍ പ്രതിധ്വനി കേള്‍ക്കുവാനില്ലെന്നാലും
ഇരുളും ചക്രവാളം താണ്ടുന്ന പക്ഷങ്ങളില്‍
കുരുക്കിന്നഗ്രത്തിന്‍റെ ശക്തിയും മിനുക്കവും
ഉരുകിയുറപ്പിക്കും ന്ഷ്ഫലപ്രണയത്തില്‍
നഷ്ടമായിടാനൊന്നുമില്ലെന്ന മുദ്രാവാക്യം
സ്പഷ്ടമാക്കിടും ഭഗ്നമോഹത്തിന്നിരമ്പലില്‍
അന്തിമകാലം വൃദ്ധസദനത്തണലിലാ-
ണെങ്കിലും കേമമാക്കും വാര്‍ത്തയില്‍ കര്‍മ്മങ്ങളില്‍
അപ്പുറമങ്ങേപ്പുറമെന്തെന്നുറപ്പില്ലാതെ
ഗോപ്യമായിളകുന്ന സ്വത്വത്തിന്നസ്തിത്വത്തില്‍
അറിഞ്ഞുമറിയാതുമുണ്ടൊരു കൂടു പാര്‍ക്കാന്‍
മതിയാവൊള,മെല്ലാം സമമെന്നാകും വരെ.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക