By: Yem yemmen
ചിങ്ങത്തിൽ പൊന്നോണം
ചിരിചിതറി വന്നൊരോണം...
ചില്ലകളുലച്ചാടി, കയറൂ -
ഞ്ഞാലുകൾ നല്ലോണം..
ചിരിചിതറി വന്നൊരോണം...
ചില്ലകളുലച്ചാടി, കയറൂ -
ഞ്ഞാലുകൾ നല്ലോണം..
പൊൻകസവു കരയുള്ള
വെൺപട്ടു ഞൊറിയുള്ള
പുടവകൾ തൊടി മേഞ്ഞു ...
പൂവട്ടികളും കവിഞ്ഞു...
വെൺപട്ടു ഞൊറിയുള്ള
പുടവകൾ തൊടി മേഞ്ഞു ...
പൂവട്ടികളും കവിഞ്ഞു...
മുറ്റങ്ങൾ നിറയുന്നു
മൊഞ്ചണിഞ്ഞ പൂക്കളം
മുത്തുപോൽ പൈതങ്ങൾ
ഹർഷമഴ വിതറുന്നു.
മൊഞ്ചണിഞ്ഞ പൂക്കളം
മുത്തുപോൽ പൈതങ്ങൾ
ഹർഷമഴ വിതറുന്നു.
തുമ്പികൾ ശലഭങ്ങൾ
മേയുന്ന പാടങ്ങൾ..
തുമ്പക്കുടങ്ങളിൽ ...
മുത്തമേകുന്ന വണ്ടുകളും..
മേയുന്ന പാടങ്ങൾ..
തുമ്പക്കുടങ്ങളിൽ ...
മുത്തമേകുന്ന വണ്ടുകളും..
ചെറുകാറ്റിൽ പോലുമുണ്ട്
ചെറുതേനിൻ മധുരം..
ചെറുവാല്യക്കാർ ചുണ്ടിൽ
ചെറു മന്ദഹാസവും.
ചെറുതേനിൻ മധുരം..
ചെറുവാല്യക്കാർ ചുണ്ടിൽ
ചെറു മന്ദഹാസവും.
നാക്കിലയിൽ നിറയുന്ന
നാവിനിമ്പ വിഭവങ്ങൾ
നാലുതരം പായസം...
നാടുനീളെ ഉൽസാഹം..
നാവിനിമ്പ വിഭവങ്ങൾ
നാലുതരം പായസം...
നാടുനീളെ ഉൽസാഹം..
ഓണമെന്നൊരാമോദം
ഓർമ്മകൾക്കുമുൻമാദം..
ഓർത്തിരിക്കണമെപ്പോഴും
ഓണനിലാ രാവുകൾ
ഓർമ്മകൾക്കുമുൻമാദം..
ഓർത്തിരിക്കണമെപ്പോഴും
ഓണനിലാ രാവുകൾ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക