By: അനഘ രാജ്
ചെറുകാറ്റില്‍ പറിയുന്ന
കീറത്തുണിയുടെ മറയില്‍
ചന്നംപിന്നം പെയ്യുന്ന
ചാറ്റല്‍ മഴയുടെ കുളിരില്‍
പീടികക്കോലായിലെ ഇരുട്ടില്‍
വിറച്ചു കൂനുന്ന ചില
ജീവനുള്ള ജന്മങ്ങള്‍
കീറത്തുണിയുടെ മറയില്‍
ചന്നംപിന്നം പെയ്യുന്ന
ചാറ്റല്‍ മഴയുടെ കുളിരില്‍
പീടികക്കോലായിലെ ഇരുട്ടില്‍
വിറച്ചു കൂനുന്ന ചില
ജീവനുള്ള ജന്മങ്ങള്‍
ഞരമ്പുകളില്‍ ദ്രുതമായ്
ചോരതിളച്ചു പാഞ്ഞ നാളുകളില്‍
ജീവന്റെ ചലനങ്ങള്‍
സ്ഖലിച്ചു പിറന്ന ജന്മങ്ങള്‍,
ചോര, തണുത്തുറയും വരെ
കാത്തുനിന്നൂറ്റിക്കുടിച്ചിട്ടു
കറിവേപ്പിലപോല്‍ കാറ്റില്‍പ്പറത്തിയ
മുജ്ജന്മപാപത്തുടര്‍ച്ചയുടെ
ഭാരം പേറുന്ന ജീവിതങ്ങള്‍.
ചോരതിളച്ചു പാഞ്ഞ നാളുകളില്‍
ജീവന്റെ ചലനങ്ങള്‍
സ്ഖലിച്ചു പിറന്ന ജന്മങ്ങള്‍,
ചോര, തണുത്തുറയും വരെ
കാത്തുനിന്നൂറ്റിക്കുടിച്ചിട്ടു
കറിവേപ്പിലപോല്‍ കാറ്റില്‍പ്പറത്തിയ
മുജ്ജന്മപാപത്തുടര്‍ച്ചയുടെ
ഭാരം പേറുന്ന ജീവിതങ്ങള്‍.
ഇനിയുമുണ്ടേറെ കാണുവാന്‍
അമ്പലനടകളില്‍ ദേവന്കൂട്ടായ്
രാവിലും പകലിലും ചിലര്‍,
ആര്‍ക്കോ വേണ്ടി പ്രാര്‍ത്ഥിച്ചു
കാലം കഴിക്കുന്ന
വേട്ടക്കാരനും വേണ്ടാത്ത
അമ്പലപ്രാവുകള്‍
അമ്പലനടകളില്‍ ദേവന്കൂട്ടായ്
രാവിലും പകലിലും ചിലര്‍,
ആര്‍ക്കോ വേണ്ടി പ്രാര്‍ത്ഥിച്ചു
കാലം കഴിക്കുന്ന
വേട്ടക്കാരനും വേണ്ടാത്ത
അമ്പലപ്രാവുകള്‍
ഇനിയും ഭേദമാവാത്ത
പേരറിയാത്ത രോഗവും പേറി
ആരെയോ കാത്ത്
ആശുപത്രി വരാന്തകളില്‍
ദയാവധത്തിനു കേഴുന്ന
നിറ കണ്ണുകളുമായ് ചിലര്‍
പേരറിയാത്ത രോഗവും പേറി
ആരെയോ കാത്ത്
ആശുപത്രി വരാന്തകളില്‍
ദയാവധത്തിനു കേഴുന്ന
നിറ കണ്ണുകളുമായ് ചിലര്‍
കാലചക്രം തിരിയട്ടെ ഇനിയും
ഇതിനു ചേരുന്ന കണ്ണുകള്‍
ഇവിടിനിയും വരും
ഇന്നു നിന്നെ പോതിയുന്നതൊന്നും
അന്നു നിനക്കു തുണയാകില്ല
---------------------
ഇതിനു ചേരുന്ന കണ്ണുകള്‍
ഇവിടിനിയും വരും
ഇന്നു നിന്നെ പോതിയുന്നതൊന്നും
അന്നു നിനക്കു തുണയാകില്ല
---------------------
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക