Slider

ആർക്ക് കഴിയു൦?

0


സ്വാതന്ത്ര്യ പ്രാപ്തിക്കു മുൻപ് പലരും ഇന്ത്യയുടെ (വിദേശ ശക്തികൾ )അധികാരം കൈക്കലാക്കി .
അവരിൽ അവസാനം ദീർഘകാലം ബ്രിട്ടീഷുകാരുടെ ഭരണമായിരുന്നു .അവർക്കാർക്കും നമ്മുടെ മണ്ണെന്നോ നമ്മുടെ ജനമെന്നോ ജനക്ഷേമമോ 
ഒന്നും ആലോചിക്കേണ്ടിയിരുന്നില്ല .കാരണം അവരുടെലക്ഷ്യം ചൂഷണവും കവർച്ചയുമായിരുന്നു.അവർ തടിച്ചു കൊഴുത്തു .നമ്മുടെരാജ്യം മെലിഞ്ഞു.!ആത്മാഭിമാനമുള്ളവർ സമരം ചെയ്യുകയും അതിന്റെ ആ വശ്യകത ജനങ്ങളോട് പറയുകയും ചെയ്തു .നിരവധി ജീവത്യാഗങ്ങളും രക്തച്ചൊരിച്ചിലുകളും നടന്നു.അവസാനം സ്വാത്രന്ത്യം ലഭിച്ചു .തദ്ദേശീയർ ഭരണമാരംഭിച്ചു.പ്രാഥമിക കാര്യങ്ങളിൽപോലും നമ്മുടെ രാജ്യം എങ്ങും എ ത്തിയില്ല .

ശൗചാലയങ്ങളോ കിണറുകളോ വീടുകളോ തൊഴിലോ സമ്പൂർണ വിദ്യാഭ്യാസമോ പൗരൻമാർക്ക് സുരക്ഷിതമായി ജീവിക്കാനുള്ള സാഹചര്യമോ ഈ രാജ്യത്ത് ഇനിയും എത്തിയിട്ടില്ല .അധികാരത്തിലെത്തുന്നവർ ജനങ്ങളോട് എല്ലാംനന്നാക്കിത്തരാം എന്ന്70 വർഷമായി പറഞ്ഞുകൊണ്ടിരിക്കുന്നു ;പക്ഷെ ഒരു പ്രശ്നവും പരിഹരിക്കപ്പെടുന്നില്ല 

ഏതു ഭരണത്തിന്റെയും ലക്‌ഷ്യം ജനനൻമ യായിരിക്കണം. എന്തുകൊണ്ടോ നൻമയുടെ അളവ് കൂടുന്നില്ല ജനങ്ങൾക്ക് ദുരിതം വർധിക്കുന്നു .പലർക്കും അടിസ്ഥാനപരമായ പ്രശ്നങ്ങൾ പരിഹരിക്കണം എ ന്നില്ല .കാര്യങ്ങൾ നടത്തിക്കൊണ്ടു പോവുക എന്നേയുള്ളൂ . ഇങ്ങനെ മതിയോ?പോരാ എ ന്നാണുത്തരമെങ്കിൽ ജനങ്ങളുടെ പ്രശ്നങ്ങൾ തൊട്ടറിഞ്ഞു പരിഹരിക്കാൻ ആത്മാർഥമായ സമീപനവും വേഗത്തിലുള്ള പ്രവർത്തനവും ഉണ്ടായേ മതിയാവൂ. ഇന്ന് എല്ലാം മറന്നിരിക്കുന്നവർ 
നാളെ എല്ലാം ഓർത്തേക്കാം.എന്നും എല്ലാം മറക്കുന്നവരും കണ്ടേക്കാം .അതൊരു ഭാഗ്യ മായികാണരുത്.

By: 

Varghese Kurathikadu
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo