By: Anamika
കുളിര് പെയ്യുന്ന പുലരികളും
മുറിയിലേക്കരിച്ചിറങ്ങുന്ന
നിലാവെട്ടവും ആർത്ത് പെയ്യുന്ന
മഴയും തോളിൽതട്ടിത്തലോടി പ്പോകുന്ന വൃശ്ചികക്കാറ്റും
നിൻറ്റെ ഓർമ്മകൾക്ക് എന്നിൽ
പുനർജ്ജനി ഉണ്ടാക്കുകയാണോ?
മുറിയിലേക്കരിച്ചിറങ്ങുന്ന
നിലാവെട്ടവും ആർത്ത് പെയ്യുന്ന
മഴയും തോളിൽതട്ടിത്തലോടി പ്പോകുന്ന വൃശ്ചികക്കാറ്റും
നിൻറ്റെ ഓർമ്മകൾക്ക് എന്നിൽ
പുനർജ്ജനി ഉണ്ടാക്കുകയാണോ?
ഇല്ല...നീ എൻറ്റെയുള്ളിൽ
മരണപ്പെട്ടവളാണ്...എൻറ്റെ മക്കൾക്ക് നീ വെറുക്കപ്പെട്ടവളാണ്.
മരണപ്പെട്ടവളാണ്...എൻറ്റെ മക്കൾക്ക് നീ വെറുക്കപ്പെട്ടവളാണ്.
എന്നെ മറന്ന് മറ്റൊരുത്തനെ പ്രണയിച്ച് ....അവനൊപ്പം ഒളിച്ചോടാൻ മാത്രം നിൻറ്റെ മനസ്സിനെ ഞാൻ വേദനിപ്പിച്ചിരുന്നോ എന്ന് ചോദിക്കുന്നില്ല പക്ഷേ എനിക്ക് നിന്നിലുണ്ടായ മക്കൾ...അവരെന്തു തെറ്റ് ചെയ്തു? അത് കൊണ്ട് തന്നെ നിൻറ്റെ ഓർമ്മകൾ പോലും ഞങ്ങൾക്ക് നിന്ദ്യമാണ്...
"അച്ഛാ .....അച്ഛനിതെന്താ വിളിച്ചിട്ട് കേൾക്കാത്തേ? ചേച്ചി മുടികെട്ടിക്കൊടുക്കാൻ വേണ്ടി കുറേ വിളിച്ചിട്ട് അച്ഛൻ കേട്ടില്ലല്ലോ."
"ഞാൻ കേട്ടില്ലെടാ കുഞ്ഞിച്ചെക്കാ.... ചേച്ചി എവ്ടെ? മോളൂ ബാ അച്ഛൻ കെട്ടിത്തരാടാ മുടി"
"ബേണ്ട....മോള് തന്നെ കെട്ടിയല്ലോ....കൊള്ളാമോന്ന് നോക്കച്ഛാ? " തനിച്ച് മുടി കെട്ടാറൊക്കെയായോ ൻറ്റെ കുട്ടി...എന്ന് ചോദിച്ച് ചേർത്ത് പിടിച്ചപ്പോ കണ്ണ് നിറഞ്ഞോ.... നെഞ്ചിലൊരു കടവാവൽ ചിറകടിച്ചോ...
അമ്മയില്ലാതൊരു പെൺകുഞ്ഞ്.... അതീയച്ഛൻറ്റെയുള്ളിലെ തീയാണല്ലോ മോളേ...
അമ്മയില്ലാതൊരു പെൺകുഞ്ഞ്.... അതീയച്ഛൻറ്റെയുള്ളിലെ തീയാണല്ലോ മോളേ...
"മോളേ ലഞ്ച്ബോക്സ്...എടുക്കണ്ടേ?."
" ഓ...അതൊക്കെ എപ്പോഴേഎടുത്തൂ. അനിയൻകുട്ടനും ഞാനെടുത്ത് കൊടുത്തച്ഛാ"
അവളൊരു പെണ്ണിൻറ്റെ കടമകൾ അറിഞ്ഞ് കൊണ്ട് ചെയ്യുകയോ? ആരാണിതൊക്കെ അവൾക്കിതൊക്കെ പറഞ്ഞ് കൊടുത്തത്...?
അവളൊരു പെണ്ണിൻറ്റെ കടമകൾ അറിഞ്ഞ് കൊണ്ട് ചെയ്യുകയോ? ആരാണിതൊക്കെ അവൾക്കിതൊക്കെ പറഞ്ഞ് കൊടുത്തത്...?
"അച്ഛാ ദേ വണ്ടി വന്നൂ...റ്റാറ്റാ..."
കുഞ്ഞിച്ചെക്കൻറ്റെ വക ഉമ്മയിലൊരു കുന്ന് സ്നേഹം...രണ്ട് പേരും ബസ്സിലിരുന്ന് ചിരിയോടെ കൈവീശി....
"റ്റാറ്റാ....റ്റാറ്റാ..."
കുഞ്ഞിച്ചെക്കൻറ്റെ വക ഉമ്മയിലൊരു കുന്ന് സ്നേഹം...രണ്ട് പേരും ബസ്സിലിരുന്ന് ചിരിയോടെ കൈവീശി....
"റ്റാറ്റാ....റ്റാറ്റാ..."
ഗേറ്റ് ലോക്ക് ചെയ്ത് ഓഫീസിലേക്കിറങ്ങുമ്പോഴാണത് ശ്രദ്ധിച്ചത്...മതിലോരം തലവഴി സാരി പുതച്ച് നിൽക്കുന്ന സ്ത്രീരൂപം...
"ആരാ? " എന്ന ചോദ്യത്തിന് ഉത്തരം പോലെ എനിക്ക് നേരെ ഉയർന്ന മുഖം....ആ നോട്ടം..... ഈശ്വരാ.... ഇതവളാണല്ലോ .....എൻറ്റെ കുഞ്ഞുങ്ങൾടെ അമ്മ....
അറുത്ത് മാറ്റിയ ബന്ധങ്ങളുടെ തീച്ചൂട്
രക്തത്തിലേക്ക് പകർന്നുവോ മനസ്സ്...?
വാക്കുകൾ ചവച്ച് തുപ്പാതെ അകലേക്ക് പോകുവാൻ തുടങ്ങുംമുമ്പേ "വിശ്വേട്ടാ എന്നോട് ഒരിക്കൽക്കൂടി ...."
രക്തത്തിലേക്ക് പകർന്നുവോ മനസ്സ്...?
വാക്കുകൾ ചവച്ച് തുപ്പാതെ അകലേക്ക് പോകുവാൻ തുടങ്ങുംമുമ്പേ "വിശ്വേട്ടാ എന്നോട് ഒരിക്കൽക്കൂടി ...."
"ഇല്ല നിനക്ക് മാപ്പില്ല. ..തിരികെ വരുമ്പോ ഇവ്ടെ നീയുണ്ടാകരുത്... കുട്ടികളെയും കൊണ്ട് ഇനിയുമൊരു വീട്മാറാനെന്നെ നിർബന്ധിക്കരുത്"
അലർച്ചയാരുന്നോ....അതോ ഉള്ളിലെ ആന്തലാരുന്നോ ആ സ്വരം?
അലർച്ചയാരുന്നോ....അതോ ഉള്ളിലെ ആന്തലാരുന്നോ ആ സ്വരം?
ഒന്നിനുമൊരു തീർച്ചയില്ലാതെ മുന്നോട്ട് നീങ്ങിയ ബൈക്കിന്റെ മിററിലൂടെനിക്ക് കാണാമായിരുന്നു 8 വർഷത്തോളം എനിക്കൊപ്പം ജീവിച്ച സ്ത്രീ തനിച്ച് നിൽക്കുന്നത് .
എങ്ങനെയൊക്കെയോ ഓഫീസ് ജോലികൾ തീർക്കുമ്പോഴേക്കും മനസ്സിലെ രോഷവും സങ്കടവും തലവേദനയ്ക്ക് വഴിമാറിക്കൊടുത്തു.
ട്യൂഷൻടീച്ചർ രേണുവിൻറ്റെ വീട്ടിൽ നിന്നും മക്കളെ കൂട്ടി തിരികെ എത്തിയപ്പോൾ കൂടെ കൂട്ടണം ന്ന് അപേക്ഷിച്ച് എൻറ്റെ കാൽക്കലേക്ക് വീണത് അവളുടെ തെറ്റുകളോ? പ്രായശ്ചിത്തമോ? അതോ തിരിച്ചറിവുകളോ?
ട്യൂഷൻടീച്ചർ രേണുവിൻറ്റെ വീട്ടിൽ നിന്നും മക്കളെ കൂട്ടി തിരികെ എത്തിയപ്പോൾ കൂടെ കൂട്ടണം ന്ന് അപേക്ഷിച്ച് എൻറ്റെ കാൽക്കലേക്ക് വീണത് അവളുടെ തെറ്റുകളോ? പ്രായശ്ചിത്തമോ? അതോ തിരിച്ചറിവുകളോ?
എൻറ്റെ ജീവിതത്തിലേക്കവളിനി വേണ്ട എന്ന് തീരുമാനിച്ച് ഞാനൊരു ഉപേക്ഷിക്കപ്പെട്ട ഭർത്താവിൻറ്റെ വാശി കാട്ടാനൊരുങ്ങി.
അവളാരെന്ന് പോലുമറിയാത്ത കുഞ്ഞിച്ചെക്കൻറ്റെ അമ്പരപ്പും ....അമ്മയുടെ തെറ്റിൻറ്റെ ആഴമറിയാതെ അമ്മയെ വേണം ന്ന് പറയാതെ പറയുന്ന മീനൂട്ടീടെ കണ്ണിലെ നനവും എൻറ്റെ അഭിമാനത്തെ അമ്പേ പരാജയപ്പെടുത്തി.... ഞാനൊരു ഗതികെട്ട പിതാവ് മാത്രമായി.
"മീനൂട്ടീ അമ്മേനോട് കയറിവരാൻ പറയ്"
"അമ്മേ...ബാ അമ്മേ"
"അമ്മയിനി നമ്മടെ കൂടെയാണോ ചേച്ചീ ? അമ്മ ഇത് വരെ എവ്ടാരുന്നൂ?"
"മിണ്ടാതിരിക്ക് അനിയൻ കുട്ടാ...അമ്മ കരയണത് കണ്ടൂടേ നിനക്ക്?"
ചില സന്ദർഭങ്ങളിൽ കുട്ടികളെത്ര വേഗമാണ് വലിയവരെപ്പോലെ പക്വത കാട്ടുന്നത്.
"ഹോ...മുടിഞ്ഞ തലവേദന" കണ്ണുകൾ ഉറക്കത്തിലേക്ക് വീഴുമ്പോഴും അനിയൻകുട്ടനവൻറ്റെ അമ്മയോട് എന്തൊക്കെയോ പറയുന്നുണ്ടാരുന്നൂ.
ആരാണെൻറ്റെ കാൽവിരൽ തൊടാതെ തൊട്ടത്? പാതിയടഞ്ഞ കണ്ണിമകൾക്കിടയിലൂടെ കണ്ടൂ.... അതവളാണ്. . 8 വർഷത്തിൻറ്റെ കണക്കുകൾക്കിടയിലേക്ക്.... അനുഭവങ്ങളുടെ തീച്ചൂളയിൽ വെന്തുരുകി മടങ്ങി വന്നവൾ...അവളെന്തോ സ്വയം പറയുന്നുണ്ടല്ലോ എന്താ ദ്?
ഓ " മരണം വരെ ഈ കാൽകഴുകിയ വെള്ളം കുടിച്ചാലുംതീരാത്ത പാപം
പൊറുക്കണേ" എന്നാണല്ലേ..
ഓ " മരണം വരെ ഈ കാൽകഴുകിയ വെള്ളം കുടിച്ചാലുംതീരാത്ത പാപം
പൊറുക്കണേ" എന്നാണല്ലേ..
"നീ ഇനിയൊരിക്കലും വിശ്വൻറ്റെ ഭാര്യയല്ലെടീ ഒരുമ്പെട്ടോളേ...എൻറ്റെ രണ്ട് മക്കളെ നോക്കുന്ന ഒരു സ്ത്രീ മാത്രമേ ആകൂ എനിക്ക് നീ" എന്ന് പറയാതെ ....പകരം ഒരു തട്ടിമാറ്റലിൽ വെറുപ്പ് പ്രകടമാക്കി മുറിക്ക് പുറത്തേക്കിറങ്ങുമ്പോ എനിക്കറിയാമായിരുന്നൂ വാക്കുകളേക്കാൾ മൂർച്ച മൗനത്തിനുണ്ടെന്ന്.
എൻറ്റെ മക്കൾക്ക് വേണ്ടി തോൽക്കുന്നതിൽ ഒരിക്കലും ഇല്ലാതാകില്ല എൻറ്റെയഭിമാനം.
എൻറ്റെയുള്ളിൽ മരണമടഞ്ഞ നിനക്ക് ശാപമോക്ഷമിനി മക്കളുടെ മനസ്സിലാണ്.....അതെ ... അത് മാത്രമാണ് നിൻറ്റെ കടമയും നിനക്ക് ശേഷിപ്പുള്ളതും.
എൻറ്റെയുള്ളിൽ മരണമടഞ്ഞ നിനക്ക് ശാപമോക്ഷമിനി മക്കളുടെ മനസ്സിലാണ്.....അതെ ... അത് മാത്രമാണ് നിൻറ്റെ കടമയും നിനക്ക് ശേഷിപ്പുള്ളതും.
By:
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക