Slider

ചാർലി

0
ഏകദേശം ഒരു വർഷം മുൻപാണ് ഞാൻ അവനെ കാണുന്നത് ...എന്റെ പഴയ ഡ്രൈവർ .ഗൾഫിൽ പോയപ്പോൾ കമ്പനി താൽകാലികമായി .തന്ന രണ്ടാമത്തെ ഡ്രൈവർ ആയിരുന്നു ..ഷാമിൽ,.. .താടിയും .പിന്നെ .നീട്ടി വളർത്തിയ മുടിയും ..നരച്ച പാന്റും ......ആദ്യമായി കണ്ടപ്പോൾ തന്നെ എനിക്ക് അൽപം വശപിശക് തോന്നിയതാണ് ...പക്ഷെ മറ്റൊരു ഡ്രൈവറെ കിട്ടാൻ ബുദ്ധിമുട്ടായതിനാൽ ഒന്നും മിണ്ടിയില്ല ...
ഡ്രൈവർ എന്ന നിലയിൽ എപ്പോഴും ഞാൻ ഒരു ഗ്യാപ് ..വെച്ചിരുന്നു .അധികം സംസാരിച്ചാൽ ..അവൻ അത് മിസ് യൂസ് ചെയ്യുമോ എന്നൊരു പേടി എനിക്കുണ്ടായിരുന്നു ...
കേരളം മുഴുവൻ യാത്ര ചെയ്യണമായിരുന്നു എനിക്ക് ...അങ്ങനെ ഞാനും അവനും കുടി .ഞങ്ങളുടെ യാത്ര ആരംഭിച്ചു ..അവൻ അപ്പോഴും .സന്തോഷവാനായിരുന്നു ..ചിരിക്കുന്ന മുഖത്തോടെ മാത്രമേ ഞാൻ അവനെ കണ്ടിട്ടുള്ളു ...ഒരു ദിവസം ഞാൻ ഹോട്ടലിൽ ഉച്ചക്ക് ഭക്ഷണം കഴിക്കുകയായിരുന്നു
അവൻ ഹോട്ടലിലേക്ക് കയറി വന്നു ...ഞാൻ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയാണ് ...ഞാൻ കഴിക്കാൻ കയറുമ്പോൾ അവനെ വിളിച്ചതാണ് ..പക്ഷെ വന്നില്ല .ദിവസം രണ്ടു നേരം അതാണ് അവന്റെ രീതി ...ചോദിച്ചാൽ പറയും പണം ലഭിക്കാനാണ് എന്ന് ...അവൻ എന്റെ അരികിൽ വന്നു നിന്നു ..പിന്നെ പറഞ്ഞു
"സാർ എനിക്ക് ഒരു ബിരിയാണി വേണം ...ഞാൻ വാങ്ങിക്കോട്ടെ ...സാർ പണം കൊടുത്തേക്കണേ "...
ഞാൻ അത്ഭുതത്തോടെ അവനെ നോക്കി ..എന്തു പറ്റി എന്നർത്ഥത്തിൽ ...പിന്നെ ഞാൻ തലയാട്ടി ...അവന് ദിവസവും നൂറ്റി അമ്പതു രൂപ ചെലവിനായി കമ്പനി കൊടുക്കുന്നുണ്ട് ...അതിൽ നിന്നും ..ഞാൻ കൊടുക്കാം എന്നു പറഞ്ഞു ..അവൻ പാർസൽ വാങ്ങി പുറത്തേക്ക് പോയി ..എനിക്കെപ്പോഴും പിടികിട്ടിയില്ല അവൻ എന്തിനാണ് ..കഴിക്കാതെ പാർസൽ വാങ്ങി പോയതെന്ന് ...ഞാൻ കഴിച് ബില്ലുകൊടുത്തു പുറത്തിറങ്ങി ...
പുറത്തൊന്നും അവനെ കണ്ടില്ല ..ഞാൻ വണ്ടിയുടെ അടുത്ത് ചെന്നുനോക്കിയപ്പോഴും അവനെ കണ്ടില്ല ..അവൻ കഴിക്കാൻ വേണ്ടി തണൽ നോക്കി പോയിട്ടുണ്ടാവും ഞാൻ ഊഹിച്ചു ...ഞാൻ കുറച്ചകലെയുള്ള തണൽ മരം നോക്കി അവിടേക്ക് ..നടന്നു ..ഞാൻ അവിടെ ഒരു വല്ലാത്ത കാഴ്ച കണ്ടു ...വാങ്ങിയ ചിക്കൻ ബിരിയാണി ..തുറന്നു വെച്ചിരിക്കുന്നു ...അടുത്ത് ...ഗർഭിണിയായ ഒരു ഭിക്ഷക്കാരിയും ഒരു കൊച്ചു കുട്ടിയും..അവൻ ..അവർ കഴിക്കുന്നത് നോക്കി ആസ്വദിച്ചു ഇരിക്കുകയാണ് ...ഞാൻ ഒരു നിമിഷം അങ്ങനെ തന്നെ നിന്നുപോയി ...ഞാൻ മെല്ലെ അവൻ കാണാതെ അവിടെ നിന്ന് മാറി കാറിൽ പോയിരുന്നു ..കുറച്ചു കഴിഞ്ഞപ്പോൾ അവൻ വന്നു .ഞങ്ങൾ യാത്ര തുടങ്ങിയപ്പോൾ ...ഞാൻ ചോദിച്ചു .
.."നീ എന്താ ..ഹോട്ടലിൽ നിന്ന് കഴിക്കാതെ ..പാർസൽ വാങ്ങിയത് "
അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു ..."നല്ല തണലിൽ ഇരുന്ന് കഴിക്കാൻ വലിയ ഇഷ്ട്ടമാ ...ഒരു പ്രത്യക ഫീലിംഗ് ആണ് "......ഞാൻ ഒന്നും പറഞ്ഞില്ല ...വെറുതെ മൂളുക മാത്രം ചെയ്തു .....ഞാൻ ആലോചിക്കുകയായിരുന്നു ..എനിക്ക് അതുവരെ അങ്ങനെ തോന്നിയിട്ടില്ലലോ എന്ന് ...പലപ്പോഴും പത്തും അൻപതും കൊടുത്തിട്ടുണ്ട് ..എന്നിട്ട് അഭിമാനത്തോടെ ചുറ്റും നോക്കിയിട്ടും ഉണ്ട് ....പക്ഷെ ....ഇങ്ങനെ ചിന്തിച്ചിട്ടുപോലുമില്ല ..
.അന്നവൻ ..പട്ടിണി കിടന്നു ...ഞാൻ നിർബന്ധിച്ചിട്ടു പോലും ഭക്ഷണം കൂടെ കഴിക്കാനോ .വേറെ .. പണം നീട്ടിയിട്ടു വാങ്ങിയതുമില്ല ..."അതിനും അവൻ പറഞ്ഞു മറുപടി .
."ചെറുതായാലും വലുതായാലും ..വീട്ടാൻ കഴിയുന്ന കടങ്ങളെ .ഉണ്ടാക്കാവു എന്ന് " ...പിന്നെ ഇന്നത്തെ എന്റെ ചെലവ് കാശ് ഞാൻ വാങ്ങി ...നാളെത്തെത് വാങ്ങിയാൽ ..ഞാൻ ഉണ്ടാവുമോന്ന് ഉറപ്പില്ലലോ സാർ "....അവന്റെ മറുപടി എനിക്ക് ഒരു തരം ഭ്രാന്തയാണ് തോന്നിയത് ..
അതൊരു തുടക്കമായിരുന്നു ..മറ്റൊരിക്കൽ .എന്നെ അത്ഭുതപ്പെടുത്തിയ ..ഒരു സംഭവം ഉണ്ടായി ..ഞങ്ങൾ ഗുരുവായൂർക്കു പോവുകയായിരുന്നു .....
വണ്ടി പോവുന്ന വഴിക്കുള്ള സിഗ്നലിൽ നിൽക്കുമ്പോഴാണ് ...മഴ ...ചാറി വന്നത് ,ഞാൻ മെല്ലെ ഗ്ലാസ്സ് ഉയർത്തി ..അപ്രതീഷിതമായി പെയ്ത മഴയിൽ ആളുകൾ പരക്കം പായുകയായിരുന്നു .മഴ കനത്തു പെയ്യാൻ തുടങ്ങി,..പെട്ടന്ന് അവൻ തിരിഞ്ഞു വണ്ടിയിലെ കുട കൈയ്യിലെടുത്തു എന്നോട് ചോദിച്ചു ..
".സാറിന്റെ ഈ കുടക്ക് എന്താ വില "..................ഞാൻ പറഞ്ഞു നാനൂറ് രൂപ .
"സാർ എന്റെ സാലറിയിൽ നിന്നും 400 രൂപ എടുത്തോ ...ഇ കുട ഞാൻ എടുക്കാണ് ട്ടോ "
എന്റെ മറുപടിക്ക് കാത്തു നിൽക്കാതെ അവൻ വണ്ടിയിൽ നിന്നും പുറത്തിറങ്ങി ..ഞാൻ ...കണ്ണെടുക്കാതെ അവനെ നോക്കി നിന്നു ഉള്ളിൽ ..അവൻ എന്താ ചെയ്യുന്നത് അറിയാൻ ഉള്ള കൗതുകവും ..ഉള്ളിൽ അല്പം നിരസവുമുണ്ടായിരുന്നു ...അവൻ മെല്ലെ ഓടി ..റോഡരികിൽ ..ഒരു പ്രായമായ സ്ത്രീ ..കുറച്ചു പച്ചക്കറികൾ നിലത്തു ചാക്ക് വിരിച്ചു കച്ചവടം ചെയ്യുന്നുണ്ടായിരുന്നു ..ഏകദേശം ..പത്തോ ഇരുനൂറോ രൂപയുടെ പച്ചക്കറിയെ കാണു ..വില്പനക്ക് ..പ്രായമായിട്ടും ആരുടെയും മുന്നിൽ കൈ നീട്ടാതെ ജീവിക്കാനുള്ള അഭ്യാസം ആയിട്ട് എനിക്ക് തോന്നി ...അവൻ അവരുടെ എടുത്തെത്തി ..പെട്ടന്ന് വന്ന മഴയിൽ എന്തുചെയ്യണമെന്നറിയാതെ ...ചെറിയ പ്ലാസ്റ്റിക് കവർ തലയിൽ ഇട്ട് ഇരിക്കുകയായിരുന്നു അവർ ..അവൻ കുട നിവർത്തി ..കുനിഞ്ഞിരുന്നു ..പിന്നെ പോക്കറ്റിൽ നിന്നും പണമെടുത്തു ..കുറച്ചു തക്കാളി വാങ്ങി ..എന്നിട്ട് കുട അവർക്ക് കൊടുത്തിട്ട് ...മഴ നനഞ്ഞു തിരികെ വണ്ടിയുടെ അടുത്തേക്ക് ഓടി ..വണ്ടിയിൽ കയറി ....എന്റെ മുഖത്തേക്ക് നോക്കിയപ്പോൾ ഞാൻ ഇതൊന്നും കണ്ടില്ല എന്ന മട്ടിൽ ഞാൻ ഫോണിലേക്ക് ...തല താഴ്ത്തി ..
"സാർ "അവൻ മെല്ലെ വിളിച്ചു ..പിന്നെ ഞാൻ മെല്ലെ ..തലയുയർത്തി നോക്കി
.."സോറി ..സാർ ..നമുക്ക് പോകാം "....അവന്റെ ക്ഷമാപണം കേട്ട് ഞാൻ ഒന്നു മൂളി ...കാർ മുന്നോട്ട് നീങ്ങവേ ..ഞാൻ ഇടം കണ്ണിലൂടെ .തെരുവിലെ കച്ചവടക്കാരിയെ നോക്കി ...നനഞൊട്ടിയ ..വസ്ത്രവുമായി ...കാറിലേക്ക് തന്നെ ഇമ വെട്ടാതെ നോക്കി നിൽക്കുകയായിരുന്നു അവർ ,..
അവൻറെ പ്രവർത്തികൾ മെല്ലെ മെല്ലെ എന്നെയും കുറച്ചൊക്കെ മാറി ചിന്തിക്കാൻ സഹായിച്ചു ...അവൻ എന്നും എനിക്ക് മനസിലാകാത്ത ..ഒരു ..പ്രതിഭാസം ആയിരുന്നു ..അവൻ ..പിന്നെയും പലതും കാണിച്ചുകുട്ടി ...തുടക്കത്തിലെ ..കൗതുകം ..കുറച്ചു കഴിഞ്ഞതോടെ എനിക്ക് ഇല്ലാതായി ...ഞാൻ അവനെ അവന്റെ രീതിക്കു വിട്ടു ...
.
ഒരിക്കൽ
അവനെയും കുട്ടി ചായ കുടിക്കാൻ പുറത്തിറങ്ങിയപ്പോഴാണ് ...ഞാൻ ഒരു ബോർഡ് ശ്രദ്ധിച്ചത് ..കരൾ മാറ്റ ശസ്തക്രിയക്ക് ധനസഹായം അഭ്യർത്ഥിച്ചുകൊണ്ടുള്ള ഒരു ബോർഡ് ...23 വയസുള്ള ഒരു യുവാവിനായിരുന്നു അസുഖം ...15 ലക്ഷം ചെലവ് വരുന്നതുകൊണ്ട് ...നാട്ടുകാർ സഹായ കമ്മിറ്റി രൂപം കൊടുത്തു ഒരു ബോർഡ് വെച്ചതാണ് ...അവൻ അത് വായിച്ച ശേഷം ..എന്നോട് പറഞ്ഞു
.".നമുക്ക് എന്തെങ്കിലും സഹായിക്കാം അല്ലെ സാർ ".ഞാൻ ..ചെറുതായി ചിരിച്ചുകൊണ്ട് തലയാട്ടി ..ചായ കുടിച്ചു ഇറങ്ങി ..ഞങ്ങൾ ..അവിടെയുള്ള ..സഹായ കമ്മിറ്റി ഓഫീസിലേക്ക് കയറി ...ഞാൻ പേഴ്‌സ് എടുത്ത് ..50 രൂപ ..നൽകി ..എന്നിട്ട്‌ പോവാം എന്ന മട്ടിൽ അവനെ നോക്കി ..അവൻ എന്തോ ആലോചിച്ചു അങ്ങനെ നിൽക്കുകയായിരുന്നു .അല്പം കഴിഞ്ഞപ്പോൾ ..അവൻ മെല്ലെ എന്റെ ചെവിയോട് അടുത്തേക്ക് മുഖം ചേർത്തി മെല്ലെ പറഞ്ഞു
.".എനിക്ക് ആയിരം രൂപ ..അഡ്വാൻസ് വേണം "...ഞാൻ അവനെ രൂക്ഷമായി ഒന്നു നോക്കി ...പിന്നെ പേഴ്സിൽ നിന്നും ആയിരം രൂപയെടുത്തു അവനു കൊടുത്തു ..അവൻ അപ്പോൾ തന്നെ ,,അത് എടുത്തു അവർക്കു കൊടുത്തു ...ഞാൻ അടക്കം എല്ലാവരും ഒരു നിമിഷം അന്തിച്ചു നിന്നുപോയി ...അവൻ അതൊന്നും ശ്രദ്ധിക്കാതെ ..പുറത്തിറങ്ങി പുറകെ ഞാനും ...വണ്ടിയിൽ കയറിയതുമുതൽ ഞാൻ അവനെ വഴക്കു പറയാൻ തുടങ്ങി .
..."നിനക്കെന്താ ഭ്രാന്തുണ്ടോ ...നിന്റെ മുന്ന് ദിവസത്തെ ശമ്പളമാ പോവുന്നെ ,ഇതുപോലെ സഹായിക്കാൻ നീ ആരാ ...അംബാനിയോ ....അതോ യൂസഫലിയോ ..".....
എനിക്ക് സത്യത്തിൽ ..അവൻറെ പ്രവൃത്തികൊണ്ട് .മറ്റുള്ളവരുടെ മുൻപിൽ ഞാൻ ചെറുതായി പോയെ പോലെ ആണ് തോന്നിയത് .അവനെ എങ്ങനെയെങ്കിലും ..കമ്പനിയിൽ നിന്നു പുറത്തു .ആക്കണമെന്ന് ഞാൻ മനസ്സിൽ തീരുമാനിച്ചു ...അവനെ എല്ലാവരും എന്നെക്കാളും തിരിച്ചറിയുന്നു ഇഷ്ടപെടുന്നു എന്ന തോന്നലും...അവൻ എന്നെക്കാളും ഒരു പടി മുന്നിൽ പോവുമോ എന്ന തോന്നലുമായിരുന്നു പ്രധാന കാരണം..
അവസാനം .എന്റെ മോശം റിപ്പോർട്ട് കാരണം അവൻ കമ്പനിയിൽ നിന്നും പുറത്തായി ..ഞാൻ കാരണം ആണ് അവന്റെ ജോലി പോയതെന്ന് അറിഞ്ഞിട്ടും അവൻ എന്നോട് ദേഷ്യം കാണിച്ചില്ല ..പോവുമ്പോൾ എന്നെ കണ്ടു ..ചിരിച്ചുകൊണ്ട് യാത്ര പറഞ്ഞാണ് പോയത് ..
മാസങ്ങൾ കഴിഞ്ഞു ..അവൻറെ ഓർമ്മകൾ എല്ലാം മറവിയിലേക്ക് ..വീണു ...അങ്ങനെയിരിക്കെ ..ഒരു പാതി രാത്രി.. വാതിലിൽ ആരോ മുട്ടുന്ന ശബ്ദം കേട്ട് ഞാൻ ..വാതിൽ തുറന്നു ..നോക്കിയപ്പോൾ ..അവൻ ..ഷാമിൽ ...ഞാൻ അമ്പരപ്പോടെ അവനെ നോക്കി ...പിന്നെ മെല്ലെ ക്ലോക്കിലേക്ക് നോക്കി ..സമയം ഒന്നര കഴിഞ്ഞിരിക്കുന്നു .
."സാർ ഉറങ്ങാനെന്നു അറിയാം .ഞാൻ ഒരു വണ്ടിയുമായി ഇതിലെ പോയതാ .സാറിനെ ഒന്നു കാണണം എന്നു തോന്നി ..അതാ ബുദ്ധിമുട്ടിച്ചേ ...സാർ കിടന്നോളു ..എനിക്കിപ്പോ തന്നെ പോവണം .."..അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു ...ഞാൻ അവനെ വീട്ടിലേക്ക് ക്ഷണിച്ചെങ്കിലും ..അവൻ സ്നേഹപൂർവം നിരസിച്ചു ..അവൻ മെല്ലെ പടിയിറങ്ങി പോവുന്നത് കുറച്ചു നേരം ഞാൻ നോക്കി നിന്നു ..പിന്നെ ..ഉറക്കം നഷ്ടപെടുത്തിയതിൽ അവനെ ശപിച്ചുകൊണ്ട് ഞാൻ പോയി കിടന്നു ..
.രാവിലെ .ഉറക്കമെഴുന്നേറ്റതുമുതൽ ..അവന്റെ ഓർമ്മകൾ എന്നെ വല്ലാതെ വേട്ടയാടാൻ തുടങ്ങി ...നെഞ്ചിലെവിടെയോ ചെറിയ കുറ്റ ബോധം പോലെ ..അവനെ ഒന്നു നേരിൽ കാണണമെന്ന് മനസ്സിൽ വല്ലാത്ത ആഗ്രഹം ..ഞാൻ അവന്റെ നമ്പറിൽ വിളിച്ചെങ്കിലും ..അത് പ്രവത്തന രഹിതമായിരുന്നു ..അവൻ പറഞ്ഞ നാടിനെ പറ്റി ഒരു ഏകദേശ ധാരണയുള്ളതു കൊണ്ട് .അവനെ കാണാൻ പോവാൻ ഞാൻ തീരുമാനിച്ചു ...കോഴിക്കോട്ടു നിന്ന് കിഴക്കു മുപ്പത്തിയഞ്ചു കിലോമീറ്റർ മാറിയുള്ള ഒരു ഉൾഗ്രാമം ആയിരുന്നു ..അവന്റെ നാട് ..ഞാൻ അവിടേക്കു തിരിച്ചു ..അവിടെ ചെന്നപ്പോൾ .വീട് കണ്ടുപിടിക്കാൻ വലിയ ബുദ്ധിമുട്ടു ഉണ്ടായില്ല....ഞാൻ മെല്ലെ അവന്റെ വീട്ടിലേക്ക് തിരിച്ചു ..പാതിവഴിയിൽ ചെന്നപ്പോൾ ...ഒരു ചെറിയ ബോർഡ് കണ്ണിലുടക്കി ..ഞാൻ നെഞ്ചിടിപ്പോടെ കാറിന്റെ ഡോർ തുറന്നു പുറത്തിറങ്ങി ..ഞാൻ ആ ബോർഡിലേക്ക് ..നോക്കി ...കണ്ണ് നിറഞ്ഞതുകൊണ്ട് ..മുഴവൻ വായിക്കാൻ സാധിച്ചില്ല .....വായിച്ചതു ഇത്ര മാത്രം
"...നാടിൻറെ പ്രിയ പുത്രൻ ..ഷാമിലിന് ..ആദരാഞ്ജലികൾ ..". എന്റെ നെഞ്ച് തകർന്നുപോയി ..ഞാൻ വിറയ്ക്കുന്ന കാലുകളോടെ കാറിലേക്ക് ചെന്നിരുന്നു ...അവിടെയുണ്ടായിരുന്ന ഒരാൾ അതുകണ്ട് മെല്ലെ അടുത്തേക്ക് വന്നു ....
.."ചേട്ടൻ ..ഷാമിലിന്റെ വീട്ടിലേക്ക് വന്നതല്ലേ ..വീട് ആ വളവ് കഴിഞ്ഞാൽ മൂന്നാമത്തെ വീടാണ് .ആക്സിഡന്റ് ആയിരുന്നു ..ഇന്നലെ രാത്രി ഒരു മണി ആയിക്കാണും ..ഇവിടെ നിന്ന് ഒരു കിലോമീറ്റർ അകലെ ...രാത്രി ജോലി കഴിഞ്ഞു വരുകയായിരുന്നു .. ചടങ്ങെല്ലാം ഇപ്പൊ കഴിഞ്ഞതേ ഉള്ളു .."...അയാൾ പറഞ്ഞു
ഞാൻ ഒന്നും മിണ്ടിയില്ല ...ഞാൻ വണ്ടി ..തിരിച്ചു ..സ്വന്തം വീട്ടിലേക്കു തിരിച്ചു ....അവന്റെ നാടിനെ പിന്നോട്ടാക്കി ...പോവുമ്പോഴും എന്റെയുള്ളിൽ നീറുന്ന ഒരു ചോദ്യമുണ്ടായിരുന്നു ...ഞാൻ ഇന്നലെ കണ്ടത് സ്വപ്നമോ യാഥാർഥ്യമോ ....രണ്ടായാലും ...അവൻ മരിച്ച അതെ സമയം എന്നെ കാണാൻ വന്നതെന്തിന് ....?
ഉത്തരമില്ലാത്ത ഒരു പാട് ചോദ്യങ്ങളോടെ ഞാൻ ....അവസാനിപ്പിക്കുന്നു ..
..സ്നേഹപൂർവം

sanju calicut
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo