Slider

പ്രണയത്തിന്റെ നിറം നീലയല്ലേ?

0
ടാ....വൈകീട്ട് നമ്മുക്ക് ഒരിടം വരെ പോകണം...
ഒക്കെ എവിടേക്കാണ്....?
ഞാൻ പറഞ്ഞില്ലേ ഒരു ചേട്ടൻ ഹോസ്പിറ്റലീൽ ആയിട്ടുണ്ടെന്ന്...
അയ്യോ...അവിടേക്ക് ഞാൻ വരണോ....?
അതെന്താടാ...?
ഹോസ്പിറ്റൽ എന്ന് പറയുന്നത് തന്നെ എനിക്ക് പോകാൻ ഏറ്റവും വെറുപ്പുള്ള സ്ഥലമാണ് ...
ഇനിപ്പോ മെന്റൽ ഹോസ്പിറ്റൽ കൂടിയാകുമ്പോൾ....എനിക്കൊരു പേടിപോലെ....
പേടിയോ?എന്തിന്?ടാ...അവിടെ ഉള്ളവർ....നീ കരുതുന്ന പോലെ അല്ലെങ്കിൽ സിനിമയിൽ കാണുന്ന പോലെ നമ്മള്ളെ ഉപദ്രവിക്കൊന്നുമില്ല....
അത്രം ബുദ്ധിമുട്ടുള്ളവരെ അവർ സെല്ലിനകത്തിടും...അവരും കണ്ടവരെയെല്ലാം ഉപദ്രവിക്കുന്നവരൊന്നുമല്ല....
അവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന എന്തോ കാണുന്നവരിൽ തോന്നുമ്പോൾ സ്വയം നിയന്ത്രിക്കാൻ കഴിയാതെ വരും അത്രമാത്രം..ഭൂതകാലത്തിന്റെയോ അല്ലെങ്കിൽ വർത്തമാനത്തിലേയോ ഓർമ്മകളിലെ അവർക്ക് സഹിക്കാനാവാത്ത നേരിടിനാവാത്ത ചിന്തിക്കാനാവാത്ത
പലതും നഷ്ടങ്ങളോ ചതികളോ മറ്റെന്തിങ്കിലുമൊക്കെ മനസ്സിൽ നിന്ന് വിട്ടുമാറാതെ അതിൽ കടിച്ച് തൂങ്ങി ഉണ്ടാകുന്ന ഒരു തരം ആൻക്സിറ്റിയിൽ സ്വയ്യം മനസ്സിനെയോ പ്രവർത്തികളെയോ നിയന്ത്രിക്കാൻ പറ്റാതെയാവുക...
അത്രമാത്രം...നിനക്കറിയോ....അവർ എല്ലാറ്റിലും ജെനുവിനായിരിക്കും..ബദ്ധങ്ങളിൽ എല്ലാവരിലും എല്ലാവരിൽ നിന്നും സ്നേഹം കാണുകയും പ്രതീക്ഷിക്കുകയും സമൂഹത്തിനും സമൂഹത്തിൽ നിന്നും നന്മ ആഗ്രഹിക്കുകയും ചെയ്യും...
ഒരുപക്ഷെ മറ്റുള്ളവരുടെ വിഷമങ്ങളിൽ നിയന്ത്രണം വിട്ട് പോകുന്നവർ....നമ്മള്ളൊക്കെയല്ലേ ശരിക്കും ഒന്നുമല്ലാത്തവർ...തെറ്റിൽ നിന്ന് തെറ്റ് ചെയ്ത് ....സ്വന്തം തെറ്റ് മറച്ച് വെച്ച് മറ്റുള്ളവരുടെ തെറ്റ് പൊലിപ്പിച്ച് കാട്ടുന്ന മാന്യൻമാർ....
അസൂയ വെറുപ്പ് അഹങ്കാരം സ്വാർത്ഥത...എല്ലാം എല്ലാം...
ഹും...ആൾക്കിപ്പോ എങ്ങിനെയുണ്ട്...?
നാളെ ഡിസ്ചാർജ് ആകും...
വൈകീട്ട് അവന്റെയൊപ്പം ബൈക്കിൽ പോകുമ്പോൾ നൂറ് കൂട്ട് ചിന്തകൾ ചോദ്യങ്ങൾ ഭയം...
വാർഡിലായിരുന്നു ചേട്ടൻ കിടന്നിരുന്നത്..വാർഡിന്റെ അറ്റത്തുള്ള ബെഡിൽ....
അങ്ങോട്ട് നടന്ന് പോകുമ്പോൾ ഞാൻ ചുറ്റിലും കണ്ണോടിച്ചു...
നിഷ്ക്കളങ്കമായ ചിരിക്കുന്ന മുഖങ്ങൾ...ഒപ്പമ്മുള്ളവരോട് കളിച്ചും ചിരിച്ചും സംസാരിച്ചും...ചിലർ ഉറങ്ങുന്നു...പുസ്തകം വായിക്കുന്നു...നടക്കുന്നു...ഞാൻ മനസ്സാൽ ചിത്രീകരിച്ച ഒന്നല്ല അവിടെ കണ്ടത്....
ടാ...നീയെന്തേ...നേരം വൈകിയത്...?
ചേട്ടാ...കളി കഴിയാൻ നേരം വൈകി....
ഓ...ഇന്നേലും ജയിച്ചാ...?
ആ...ഇന്ന് ജയിച്ചു...
എന്തായി കോപ്പാ അമേരിക്ക...
ഓ...ഫൈനലായി...ചേട്ടന്റെ ടീം പുറത്തായി...
അതങ്ങനെ സംഭവിക്കൂ...ഒരൊറ്റയാളെ ആശ്രയിച്ച് വലിയ ടൂർണമെന്റുകളൊന്നും നേടാൻ കഴിയില്ലെന്ന് വേൾഡ്കപ്പിലെ മനസ്സില്ലായില്ലേ...ഇതാരാണ്...?
ഫ്രെൻടാണ്...വിനീത്...
ആഹാ...വിനീത്....നമ്മൾ പരിചയപ്പെടുന്ന സ്ഥലം ശരിയായില്ലാലേ...?
വിനീത് എന്ത് ചെയ്യുന്നു?
ജോലി അന്വേഷണത്തിലാണ്...
ആഹാ...ആൾ ദി ബെസ്റ്റ്....
എന്താ പഠിച്ചത്....?
ബിടെക്ക് ഇലക്ട്രിക്കൽ
ആ...ഇവന്റെയൊപ്പം തന്നെ?
അതെ...
ഇവനെപ്പോലെ തന്നെ...?അതോ പാസ്സായോ....?
ഇവനെപ്പോലെ തന്നെ...
അതെന്താ...വിനീതും താല്പര്യമില്ലാഞ്ഞിട്ടാണോ ചെയ്തത്....?
അവന് സിനിമേം എഴുത്തുമൊക്കെയാ ഇഷ്ടം ചേട്ടാ...
ഓഹോ....സിനിമയിൽ എന്താ ഇഷ്ടം ?ഡയറക്ഷൻ?ഓർ റൈറ്റിംഗ്?ഓർ...
എഴുത്താണ് താല്പര്യം...
ഗുഡ്...ആരാ ഇഷ്ടപ്പെട്ട ഡയറക്ടർ...?
മണിരത്നം...
ആഹാ...വൈ?
അലൈപായുതെ കണ്ട് ഭ്രമം പിടിച്ച്...
ഓ...ഗുഡ്...ശക്തി നാൻ ഉന്നെ വിരുമ്പലെ...ഉൻ മേലെ ആസൈ പട്ല...നീ അഴകാ ഇരിക്കാന് നിനക്കലെ...ആനാ അത്താൻ നടദിടുമോന് ഭയമാരിക്ക്...
വാ...ചേട്ടാ...
ഹ ഹ ഹ...വായിക്കില്ലേ...?
ആ ..ഇടയ്ക്കൊക്കെ...
ഇടയ്ക്ക് പോര...എന്നും എപ്പോഴും വായിക്കണ...
ഇപ്പോ ഏതാ വായിക്കുന്നേ...
ആരാച്ചാർ ...
ഓ ഗുഡ്...ഞാനത് വായിച്ചു...ബ്രില്ല്യന്റ്...
ചേട്ടൻ വായിക്കോ...?
ഹ ഹ ഹ...വീട്ടിലൊരു ലൈബ്രററിയുണ്ട്...വിനീത് ഫ്രീയാകുമ്പോൾ വാ...
തീർച്ചയായും...
എഴുത്തൊക്കെ നടക്കുന്നില്ലേ...
ഉണ്ട്...
ഇപ്പോൾ എന്തേലും രണ്ട് വരി...
അതിനെന്താ?ഞങ്ങൾ അല്ലേ ഉള്ളൂ...ഹും...ഇന്നെഴുതിയതാണ്...കേട്ട് നോക്കൂ...അവരെന്നോട് പ്രണയത്തെ കുറിച്ച് കവിതയെഴുതാൻ പറഞ്ഞു...
ഞാൻ നീയെന്ന് എഴുതി...
പ്രണയത്തെക്കുറിച്ച് മറ്റെന്ത് പറയാനാണ്...?
ആഹാ...കൊള്ളാല്ലോ...എനിക്കിഷ്ടായി...
ഫ്രണ്ടും ആന്റിയും കൂടി മരുന്ന് വാങ്ങാനും ഡോക്ടറെ കാണാനും മറ്റുമായി പോയി...
പിന്നീടുള്ള അരമണിക്കൂർ ഞങ്ങൾ പലതിനേം കുറിച്ച് സംസാരിച്ചു....
ഓരോ വിഷയത്തിലും എത്ര മനോഹരമായാണ് ചേട്ടൻ സംസാരിച്ചത്...
അവർ തിരിച്ച് വന്നു...
ചേട്ടാ...ഞങ്ങൾ പോട്ടെ...നേരം വൈകി...
ഒക്കെ...വിനീതേ നമ്മുക്കൊന്ന് കൂടണം..പിന്നെ...
ഞങ്ങളോടൊപ്പം നടന്നു വന്നു....
എന്നെ അൽപ്പം മാറ്റി നിർത്തി...
വിനീതേ...ഈ പ്രണയത്തിന്റെ നിറമ്മെന്താണ്...?
ചുവപ്പാണോ ചേട്ടാ...?
നീലയല്ലേ...ഈ നീല...
കൈയിലെ മുറിവിലെ കട്ട പിടിച്ച രക്തം കാട്ടി തന്നു...
ഒരു നിമിഷം എനിക്കെന്തോ മരവിപ്പ് അനുഭവപ്പെട്ടു...
അതെ ചേട്ടാ...ഈ നീല തന്നെ...എനിക്ക് തെറ്റ് പറ്റിയതാണ്...
അതെ...ഇവർക്കത് പറഞ്ഞിട്ട് മനസ്സില്ലാവുന്നില്ല വിനീതേ....
മനസ്സിലാവും ചേട്ടാ...ആവും...
ശരി...പൊക്കോളൂ...കാണാം...
ടാ...ചേട്ടൻ എന്നോട് ചോദിച്ചു...
എനിക്കറിയാം എന്താകുമ്മെന്ന്..
അത് നിനക്ക് കൂടി മനസ്സില്ലാവാനാണ്...നിന്നെ ഞാനിന്ന് ഇവിടെ കൊണ്ടുവന്നത്...
അപ്പോൾ ഇതല്ലല്ലോ നീ വരുന്നതിന് മുൻപ് പറഞ്ഞത്..
അതെല്ലാം സത്യങ്ങൾ തന്നെ...സത്യം ജീവിക്കാൻ ശ്രമിച്ചവരാണ് ഈ കൂട്ടത്തിൽ പലരും...
എല്ലായിടത്ത് തോറ്റാല്ലും സത്യത്തിൽ പിടിച്ച് തൂങ്ങാൻ നോക്കും...
നമ്മള്ളതിനെ വട്ടെന്നോ ഭ്രാന്തെന്നോ ഒറ്റവാക്കിൽ നിസ്സാരവൽക്കരിക്കും...
നിനക്കിതല്ലൊം ഓർമ്മയുണ്ടായിക്കോട്ടെ....
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo