By: വിഭീഷ് തിക്കോടി
കദനത്തിൻ കയങ്ങളിൽ അലയുന്നവർ,
കരയുന്നു കാലചക്രത്തിൻ-ഇരുൾവീഥിയിൽ.
കുഞ്ഞിക്കാലിനായ് ഉരുകുന്നു-പ്രാർത്ഥനയിലും മനമിടറി
ജീവിതതാളുകൾ മറിക്കുന്നവർ
കണ്ണീരും കിനാക്കളുമായ്
കരയുന്നു കാലചക്രത്തിൻ-ഇരുൾവീഥിയിൽ.
കുഞ്ഞിക്കാലിനായ് ഉരുകുന്നു-പ്രാർത്ഥനയിലും മനമിടറി
ജീവിതതാളുകൾ മറിക്കുന്നവർ
കണ്ണീരും കിനാക്കളുമായ്
പ്രകൃതിതൻ വികൃതിയോ,
വിധിയോയെന്നറിയാതെ,
പ്രേമവും ,താപവും ശാപവും
നൊമ്പരങ്ങളുമിടകലർന്നങ്ങനെ,
ഇണയും തുണയുമായ് സ്വപ്നങ്ങൾ നെയ്യുന്നു.
ദാമ്പത്യവല്ലരി പുഷ്പിക്കും
ജീവിത-
ആദ്യവസന്തത്തിനായ്.
വിധിയോയെന്നറിയാതെ,
പ്രേമവും ,താപവും ശാപവും
നൊമ്പരങ്ങളുമിടകലർന്നങ്ങനെ,
ഇണയും തുണയുമായ് സ്വപ്നങ്ങൾ നെയ്യുന്നു.
ദാമ്പത്യവല്ലരി പുഷ്പിക്കും
ജീവിത-
ആദ്യവസന്തത്തിനായ്.
മനസ്സൊരു മരുപച്ച കൊതിച്ച നേരം
മരുന്നും മന്ത്രവും തന്ത്രവും
പ്രതീക്ഷതൻ പച്ചപ്പ് തേടുന്നു
കണ്ണടച്ചെല്ലാ ആശാകിരണവും
വിധിയെ പഴിച്ചു കഴിഞ്ഞു വിഭ്രാന്തിയായ്.
വാടകയക്കൊരു ഗർഭപാത്രം തേടും
സ്വാർത്ഥമാം സ്നേഹത്തിൻ
അകകാഴ്ച്ചയിൽ.
മരുന്നും മന്ത്രവും തന്ത്രവും
പ്രതീക്ഷതൻ പച്ചപ്പ് തേടുന്നു
കണ്ണടച്ചെല്ലാ ആശാകിരണവും
വിധിയെ പഴിച്ചു കഴിഞ്ഞു വിഭ്രാന്തിയായ്.
വാടകയക്കൊരു ഗർഭപാത്രം തേടും
സ്വാർത്ഥമാം സ്നേഹത്തിൻ
അകകാഴ്ച്ചയിൽ.
പ്രാണനെടുക്കും വേദനയിൽ പോലും
ഉണ്ണിയെ കാണാതെ കൺകെട്ടി
പ്രസൂതികാ കർമ്മം കൂലിയായി
ചെയ്യുന്നിന്നൊരു മാതൃത്വം.
പ്രസവിക്കാതെ, സ്തന്യമുട്ടാതെ
സ്നേഹം പകരുന്നതൊ
തപ്ത മാതൃത്വവും.
പ്രകൃതിക്കറിയുമോ
വിധിയേയുംതോൽപ്പിച്ചിടും
അമ്മ ഹൃദയങ്ങൾ തൻ നൊമ്പരം.
ഉണ്ണിയെ കാണാതെ കൺകെട്ടി
പ്രസൂതികാ കർമ്മം കൂലിയായി
ചെയ്യുന്നിന്നൊരു മാതൃത്വം.
പ്രസവിക്കാതെ, സ്തന്യമുട്ടാതെ
സ്നേഹം പകരുന്നതൊ
തപ്ത മാതൃത്വവും.
പ്രകൃതിക്കറിയുമോ
വിധിയേയുംതോൽപ്പിച്ചിടും
അമ്മ ഹൃദയങ്ങൾ തൻ നൊമ്പരം.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക