Slider

മരുന്ന്

0

ഒരൽപ്ം ആശ്വാസം കിട്ടുമെന്നു കരുതി കു റേ നേരമായി കിടക്കുന്നു. പ ക്ഷെ ഈ നശിച്ച തല വേദന. . വിട്ട് പോകു ന്നേ ഇല്ല..
കമ്പ്യൂട്ടറുകളോട് കൂട്ട് കൂടി തുടങ്ങിയത് മുതൽ ഒപ്പം കൂടിയതാണീ തല വേദന. എല്ലാം ശരിയാകും എന്ന പ്രതീക്ഷയിൽ വാങ്ങിച്ച മരുന്നുകൾ മേശപ്പുറത്ത് അവനെ നോക്കി ചിരിച്ചിരിപ്പുണ്ട്. പെ ട്ടെന്നാണു ഫോൺ ശബ്ദിച്ചത്. ഏ തൊ unknown നമ്പറാണു. ആ ബ്രോഡ്ബാൻഡ് സ്പീഡിലും ആ നമ്പറിന്റെ ഉടമയെ ക ണ്ടെത്താൻ ട്രു കോളർ നന്നായ് പാട് പെടുന്നുണ്ട്, അതങ്ങനെ കറങ്ങിക്കൊണ്ടിരിക്കുകയാണു. തല വേദന നന്നായുണ്ടെന്നതിനാൽ കോൾ അവൻ അറ്റൻഡ് ചെയ്തില്ല. അൽപ സമയത്തിനകം വീണ്ടും ആ നമ്പറിൽ നിന്നും കോൾ വന്നു. അവൻ ഫോൺ ചെവിയി ലോട്ട് ചേർത്ത് പിടിച്ചു.
"അളിയാാ. . . "
.
ആ ശബ്ദത്തി ന്റെ ഉടമയെ തിരിച്ചറിയാൻ അവനു സെക്കന്റുകൾ പോലും വേണ്ടി വന്നില്ല. ഓർമ്മയിൽ നിന്നും ആ പേരു നാവിലേക്ക് പറന്നിറങ്ങി. .
"അലൻ. . .."
.
" ആഹ് . . അപ്പൊ മറന്നിട്ടില്ലല്ലേ. ."
.
കോളേജിൽ അവന്റെ ഏറ്റവും അടുത്ത സുഹ്രുത്തായിരുന്നു അലൻ. എല്ലാ കാര്യങ്ങൾക്കും അവർ ഒരുമിച്ചായിരുന്നു. കോളേജ് കഴിഞ്ഞ് ജോലിക്ക് കയറിയപ്പോൾ അവരുടെ സൗഹൃദം ഫോൺ കോളുകളി ലേക്കും സോഷ്യൽ മീഡിയകളിലേക്കും ചേക്കേറി.
ഇട ക്കെപ്പൊഴൊ ചെറിയ തെറ്റിധാരണകൾ.. ഫോൺ വിളികൾ വല്ലപ്പോഴുമായി. അവൻ വിളിക്കട്ടെ എന്നു ഇവനും ഇവൻ വിളിക്കട്ടെ എന്നു അവനും കരുതി. പതു ക്കെ പതുക്കെ ആ പേരു അവന്റെ ഓർമ്മയ് ലേക്ക് ചേക്കേറി.. വള രെ നാളുകൾക്കിപ്പുറം ആ ശബ്ദം കേട്ടപ്പൊൾ അവന്റെ മനസ്സ് സന്തോഷത്താൽ നിറഞ്ഞു. അവർ തോളിൽ കൈയിട്ട് പഴയ ഓർമ്മകളി ലേക്ക് ഇറങ്ങി നടന്നു. . ഒടുവിൽ വി ശേഷങ്ങ ളേ റെ പങ്ക് വെച്ച് ദീർഗ്ഘ നേരത്തെ സംസാരത്തിനു ശേഷം ഉടൻ കണ്ട് മുട്ടാം എന്ന് പറഞ്ഞ് കോൾ അവസാനിപ്പിച്ചു.
അവൻ എഴു ന്നേറ്റ് ജനാലയിലൂ ടെ പുറത്തേക്ക് നോക്കി. ഭൂമി യെ തണുപ്പിച്ച് കൊണ്ട് മഴ പെയ്തിറങ്ങുകയാണു. കുറച്ച് നിമിഷങ്ങൾക്ക് മുൻപ് ഫോണിലൂടെ പെയ്തിറങ്ങിയ മഴയിൽ അവന്റെ തല വേദനയും തണുത്തില്ലാതായിരുന്നു. . അവൻ ഓർത്തു .
.
"ചില രോഗങ്ങൾക്ക് സ്നേഹമാണു മരുന്ന് " . . . . . . .


By: Rahul Raj
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo