വീട്ടിലെ കടുത്ത ജോലിഭാരം , ഏറെ വൈകിയാണ് ഉറങ്ങാൻ കിടന്നത്. കിടന്നതറിയാതെ ഉറങ്ങിപ്പോയി.
എന്തെന്നില്ലാത്ത കടുത്ത അമർഷവും പകയുമൊക്കെയായി
എരിഞ്ഞെരിഞ്ഞാണു കണ്ണുകൾ തുറന്നത്.
നോക്കുമ്പോൾ മുന്നിൽ മോഹൻലാലുണ്ട്.
എരിഞ്ഞെരിഞ്ഞാണു കണ്ണുകൾ തുറന്നത്.
നോക്കുമ്പോൾ മുന്നിൽ മോഹൻലാലുണ്ട്.
എനിക്ക് കൊല്ലണം എനിക്കവനെ കൊല്ലം
ഞാനലറി. എന്റെ കണ്ണുകൾ തുറിച്ചുന്തിവന്നു
പല്ലുകൾ ഞാൻ പോലുമറിയാതെ പരസ്പരം
ആഞ്ഞുരസി വായിൽ തീപ്പൊരികൾ ചിതറി.
ഞാനലറി. എന്റെ കണ്ണുകൾ തുറിച്ചുന്തിവന്നു
പല്ലുകൾ ഞാൻ പോലുമറിയാതെ പരസ്പരം
ആഞ്ഞുരസി വായിൽ തീപ്പൊരികൾ ചിതറി.
""നിനക്ക് കൊല്ലണോ ഇന്നാ കൊന്നോ""
എവിടെയോ കേട്ട് മറന്ന സ്വരം !!
ഞാൻ നോക്കി. തിലകൻ ചേട്ടൻ . ചുവന്ന
പട്ടൊക്കെ ചുറ്റി ,ഒരു വാളെടുത്ത് എന്റെ നേരെ നീട്ടുന്നു.
പട്ടൊക്കെ ചുറ്റി ,ഒരു വാളെടുത്ത് എന്റെ നേരെ നീട്ടുന്നു.
ഞാൻ വാളെടുത്തു. ആഞ്ഞലറിക്കൊണ്ട് മുന്നിൽ നീണ്ടു നിവർന്നു കിടക്കുന്ന അവനെ നോക്കി.
നാറി , കോടതി വിധി യിൽ മതിമറന്ന്
ലയിച്ചു സുഖിച്ചു കിടന്നു മയങ്ങുകയാണ്
ലയിച്ചു സുഖിച്ചു കിടന്നു മയങ്ങുകയാണ്
ഗോവിന്ദച്ചാമി
ഒരു നാടിന്റെ മുഴുവൻ കോപാഗ്നി ഒരുമിച്ചു
നിറുകയിലേയ്ക്ക് ഒരുൽക്ക പോലെ ആഞ്ഞു
പതിച്ചതു ഞാനറിഞ്ഞു.
നിറുകയിലേയ്ക്ക് ഒരുൽക്ക പോലെ ആഞ്ഞു
പതിച്ചതു ഞാനറിഞ്ഞു.
കലിപൂണ്ടു തുള്ളിയലറി പെൺകുഞ്ഞുങ്ങളുള്ള
ഭൂമിയിലെ സകല അമ്മമാർക്കും വേണ്ടി ,
പൊലിഞ്ഞു പോയ വിലപ്പെട്ട ജീവനുകൾക്കുവേണ്ടി
ഞാനാ കഴുത്തിൽ അറഞ്ഞുവെട്ടി....
കഴുത്തു രണ്ടായി പിളർന്നിട്ടും അടങ്ങാതെ
ആ ഒറ്റക്കൈകൾ വെട്ടി തുണ്ടം തുണ്ടമാക്കി ..
ഭൂമിയിലെ സകല അമ്മമാർക്കും വേണ്ടി ,
പൊലിഞ്ഞു പോയ വിലപ്പെട്ട ജീവനുകൾക്കുവേണ്ടി
ഞാനാ കഴുത്തിൽ അറഞ്ഞുവെട്ടി....
കഴുത്തു രണ്ടായി പിളർന്നിട്ടും അടങ്ങാതെ
ആ ഒറ്റക്കൈകൾ വെട്ടി തുണ്ടം തുണ്ടമാക്കി ..
കരുണയില്ലാത്ത , കാമാർത്തി പൂണ്ട ആ നെഞ്ചിലേയ്ക്ക് വാൾ കുത്തിയിറക്കി
പകയടങ്ങാത്ത ഒരൊറ്റയാനെപോലെ
ഞാനലറി വിളിച്ചു. ..
പകയടങ്ങാത്ത ഒരൊറ്റയാനെപോലെ
ഞാനലറി വിളിച്ചു. ..
ഗംഗേ...ഗംഗേ...ഗംഗേ
ആരോ വിളിച്ച പോലെ
നോക്കിയപ്പോൾ ചേട്ടൻ .. നിലാവത്ത് അഴിച്ചു വിട്ട കോഴിയെപ്പോലെ....പാതിയുറക്കവുമായി മുന്നിൽ. ..
എന്തു പറ്റി ? എന്തിനാ നീയലറിയത് ?
ഓ !!! ഒന്നുമില്ല. ഒരു സ്വപ്നം കണ്ടതാ ...
ഞാൻ തിരിഞ്ഞു കിടന്നു. ....
സ്വപ്നമായിരുന്നോ...വെറുതെയെങ്കിലും ഇത്
ഒരു യാഥാർഥ്യമായിരുന്നെങ്കിൽ എന്നോർത്തു പോയി.
ഞാൻ തിരിഞ്ഞു കിടന്നു. ....
സ്വപ്നമായിരുന്നോ...വെറുതെയെങ്കിലും ഇത്
ഒരു യാഥാർഥ്യമായിരുന്നെങ്കിൽ എന്നോർത്തു പോയി.
തല തിരിച്ച് ഒന്നുമറിയാതെ ഉറങ്ങുന്ന മോളെ
നോക്കിയപ്പോൾ..... മാടമ്പള്ളിയിലെ ചിത്തരോഗി മടങ്ങി പോകാതെ തന്റെയുള്ളിലെവിടെയോ ഉണ്ടെന്നു
തോന്നിപ്പോയി...
നോക്കിയപ്പോൾ..... മാടമ്പള്ളിയിലെ ചിത്തരോഗി മടങ്ങി പോകാതെ തന്റെയുള്ളിലെവിടെയോ ഉണ്ടെന്നു
തോന്നിപ്പോയി...
വേഗത്തിൽ , അടങ്ങാത്ത കനലെരിയുന്നത്
മറ്റാരും കാണാതെ ഒരു മണിച്ചിത്രത്താഴിട്ടു പൂട്ടി ഞാനെന്റെ ഹൃദയത്തെ ..
മറ്റാരും കാണാതെ ഒരു മണിച്ചിത്രത്താഴിട്ടു പൂട്ടി ഞാനെന്റെ ഹൃദയത്തെ ..
വീണ്ടും കിടന്നു. ... സ്വപ്നങ്ങൾക്ക്
കാതോർത്ത്.
കാതോർത്ത്.
By:
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക