Slider

തെളിയാ വരികൾ

0

സത്യമെന്തെന്നറിയാൻ
ചിന്തകളെ കൂട്ടുപിടിച്ചു...
ചിന്തകൾ തൂലികയോട്
ആരാഞ്ഞു...
ഉത്തരംതേടിയുള്ള യാത്രയാണ്
ജീവിതമെന്ന് തൂലിക
തുറന്നുകാട്ടിയിട്ടും...
തൂലികത്തുമ്പ്
കൊതിക്കുന്നു വീണ്ടും
ജീവിതയാത്ര തൻ സത്യം
തിരിച്ചറിയുവാൻ...
ഉത്തരംകിട്ടാ
ചിന്തകളുമായി
തൂലിക വീണ്ടും
ചലിക്കുന്നു
ജീവിതയാത്ര തൻ
ഉത്തരം തേടി...
ജീവിതമഷിയിലവസാന
തുള്ളിയിൽ എഴുതി
തന്നിടുന്നു
ജീവിതവരികൾ...
(ഉത്തരം കിട്ടാചോദ്യവുമായി
ജീവിതങ്ങൾ വിടരാതെ
പൊഴിയാതെ പടിയിറങ്ങുന്നു)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo